"എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരം ചേർത്തു) |
(വിവരം ചേർത്തു) |
||
വരി 10: | വരി 10: | ||
തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. | തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. | ||
=== ബാഗ് ഫ്രീ സ്കൂൾ === | |||
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ ആ ദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി . എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. |
11:05, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുപ്പതു നിമിഷം
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികൾ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നല്കാം എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമായ കുട്ടികൾ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ നിലവാരക്കാരായ കുട്ടികളെ അവരുടെ പഠന നിലവാരത്തിനനുസൃതമായ പ്രത്യേക പരിശീനത്തിലൂടെ പഠനത്തിൽ മുന്നിലെത്തിക്കുക, മുന്നാക്കകാരായ കുട്ടികൾക്ക് കൂടുതൽ പരിശീലനങ്ങൾ നല്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
അധ്യയന വർഷം ആരംഭത്തിൽതന്നെ എല്ലാ കുട്ടികളെയും മൂല്യനിർണയം നടത്തുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വരെയും മുന്നോക്കം നിൽക്കുന്നവരെയും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നു എല്ലാദിവസവും വൈകിട്ട് 30 മിനിറ്റ് സമയം ഓരോ വിഷയത്തിനും വേണ്ട പ്രത്യേക പരിശീലനം നൽകുന്നു. മലയാളത്തിൽ പിന്നോക്കം നിൽക്കുന്നവർ മുന്നിലെത്തുമ്പോൾ അവർക്ക് ഇംഗ്ലീഷിൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച കുട്ടികൾക്കായി വർഷാരംഭം തന്നെ എൽ എസ് എസ് പരിശീലനം നൽകുന്നു. 30 നിമിഷം എന്ന പ്രവർത്തനങ്ങളുടെ ഫലമായി എൽഎസ്എസ്, അയ്യങ്കാളി സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടാൻ സാധിക്കുന്നു.
ഗോത്ര സൗഹൃദ വിദ്യാലയം
ആകെ ഉള്ള 74 കുട്ടികളിൽ 34 പേർ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും ബാക്കി 30 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.ഗോത്ര വിഭാഗം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി മരങ്ങളിൽ നിറയെ ഊഞ്ഞാലുകൾ സജ്ജീകരിക്കുകയാണ് ആദ്യ പടിയായി ചെയ്തത്.അവർക്ക് കളിക്കാൻ യഥേഷ്ടം കളിയുപകരകരണങ്ങൾ നൽകുകയും ചെയ്തു.കൂടാതെ സ്നേഹപൂർവമായ ഇടപെടലും അംഗീകാരവും നൽകുക വഴിയായി കൊഴിഞ്ഞു പോക്കില്ലാത്ത വിദ്യാലയമായി മാറാൻ സാധിച്ചു.
തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു.
ബാഗ് ഫ്രീ സ്കൂൾ
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ ആ ദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി . എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്.