"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 224: വരി 224:
ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി.
ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി.


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''നാളിതുവരെയുള്ള പ്രധാനാധ്യാപകർ''' ==
{| class="wikitable sortable"
!1
!സി.ജെ. ലാസർ
|-
|2
|എൻ.ചന്തു.
|-
|3
|എ.സി.ഭാസ്കരൻ നമ്പ്യാർ
|-
|4
|കെ.ടി.ജേക്കബ്
|-
|5
|സിസ്റ്റർ.കെ.എ. ത്രേസ്യാമ്മ
|-
|6
|സിസ്റ്റർ.കെ.യു. മറിയം
|-
|7
|സിസ്റ്റർ.സി.എസ്.അന്ന
|-
|8
|എ.എം.ജോസുകുട്ടി
|-
|9
|പി.എ.തോമസ്
|-
|10
|കെ.വി.ജോർജ്
|-
|11
|കെ.വി. ത്രേസ്യ
|-
|12
|എൻ.ടി.മേരി
|-
|13
|ബെന്നി ലൂക്കോസ്
|-
|14
|ജെയിംസ് എം.ജെ
|-
|15
|മേരി. പി.എ.
|-
|16
|തങ്കച്ചൻ. പി.ജെ
|-
|17
|ജോർജ്.കെ.യു.
|-
|18
|ഷില്ലി മാത്യു
|}
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
[[പ്രമാണം:Af445087-6596-41a2-b87f-e2210666df9a.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
[[പ്രമാണം:Af445087-6596-41a2-b87f-e2210666df9a.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]



21:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്
വിലാസം
കണ്ണോത്ത്

കുപ്പായക്കോട് പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0495 2236986
ഇമെയിൽst.antonykannoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47485 (സമേതം)
യുഡൈസ് കോഡ്32040303801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ839
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷില്ലി മാത്യു
പി.ടി.എ. പ്രസിഡണ്ട്സജി വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ ജെയ്സൺ
അവസാനം തിരുത്തിയത്
30-01-202247485


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അക്ഷരജ്ഞാനം പകരന്നു നൽകിയ കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്രൗഡിയുടെയും തിലകമായി തലയുയർത്തി നിൽക്കുന്നു

ചരിത്രം

അധ്വാനശീലരായ കുടിയേറ്റ കർഷകർ പടുത്തുയർത്തിയതാണ് സെന്റ് ആന്റണീസ് എൽപി ആൻഡ് യുപി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം.

 കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോർജ് സെക്യൂരച്ചൻ 1949-ൽ ഒരു കളരി തുടങ്ങി. പ്രഥമ അധ്യാപിക തുരുത്തേൽ ഏലി കുട്ടിയായിരുന്നു. തുടർന്ന് മരുതനാംകുഴി വർക്കി, നിരവത്തു മാത്യു, കോലടിയിൽ അഗസ്ത്യൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് വികാരിയായി വന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസ് അച്ചനും, ബഹുമാനപ്പെട്ട പത്രോസ് അച്ചനും ഇതിനുവേണ്ട പരിരക്ഷണം നൽകി. ഉപ്പുമാക്കൽ ചാക്കോ, കരുണാശ്ശേരിയിൽ തോമസ് എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്.

 റവ ഫാദർ ഫ്രെഡറിക്ക് സി എം ഐ യുടെ പരിശ്രമഫലമായി 1950-ൽ 218 കുട്ടികളോടും 4 അധ്യാപകരോടും കൂടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രൈമറി വിദ്യാലയം നിലവിൽ വന്നു. അന്നത്തെ പ്രധാന അധ്യാപകൻ ശ്രീമാൻ സി.ജെ ലാസർ ആയിരുന്നു. 1955-ൽ ഇത് യുപി സ്കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന് മാനേജർ മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർ ഫാദർ ജേക്കബ് കുന്നപ്പള്ളി, ഫാദർ അബ്രഹാം കവളക്കാട്ട്, ഫാദർ ജോൺ കടുകംമാക്കൽ, ഫാദർ അബ്രഹാം കുഴിമുള്ളോരം, ഫാദർ ജോർജ് കൊല്ലംപറമ്പിൽ, ഫാദർ ജോർജ്  ആശാരിപറമ്പിൽ, ഫാദർ മാത്യു കൊട്ടുകാപ്പിള്ളി, ഫാദർ ഫിലിപ്പ് കണക്കഞ്ചേരി, ഫാദർ പോൾ പുത്തൻപുര, ഫാദർ മാത്യു മുതിര ചിന്തിയിൽ, ഫാദർ മാത്യു പനച്ചിപ്പുറം, ഫാദർ ജോസ് ചിറ കണ്ടത്തിൽ,  ഫാദർ സെബാസ്റ്റ്യൻ പൂക്കളം എന്നിവരാണ്.

 പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരായ കുട്ടികളുടെ പ്രോത്സാഹനാർത്ഥം എൻഡോവ്മെന്റ് കൾ  ഏർപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട സി എം തോമസ് റമ്പാൻ, മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ  സിഎസ് അന്ന,ശ്രീമാൻ ജോർജ് വെട്ടത്ത്, ശ്രീമതി ഫിലോമിന അന്ത്രയോസ് എന്നിവരാണ് എൻഡോവ്മെന്റ്കൾക്കുവേണ്ടി സംഭാവനകൾ നൽകിയിട്ടുള്ളത്. അകാലത്തിൽ മരണമടഞ്ഞ ഈ സ്കൂളിലെ മുൻ  അധ്യാപകൻ ശ്രീ.സി കെ തോമസ് (ജോയി സാർ )ന്റെ സ്മരണയ്ക്കായി മറ്റൊരു എൻഡോവ്മെന്റും നിലവിലുണ്ട്.

 1975-ൽ ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചപ്പോൾ മാനേജർ ആയിരുന്നത് ഫാദർ മാത്യു കൊട്ടുകാപ്പിള്ളി ആയിരുന്നു. ഓഡിറ്റോറിയം പണികഴിപ്പിച്ചത്  ഫാദർ ഫിലിപ്പ് കണക്കഞ്ചേരിയുടെ കാലത്താണ്.

രണ്ടാം ലോകമഹായുദ്ധകാലത്തെ തുടർന്ന് ഉണ്ടായ സാമ്പത്തികഞെരുക്കം തിരുവതാംകൂറിലെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതോടെ ചരിത്രപ്രസിദ്ധമായ മലബാർ കുടിയേറ്റം ആരംഭിച്ചു. 1945 നു ശേഷം കണ്ണോത്തും  സമീപപ്രദേശങ്ങളിലും പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് സ്ഥിരവാസമുറപ്പിച്ച കുടിയേറ്റ ജനത തങ്ങളുടെ ഭാവിതലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി നിശ്ചയദാർഢ്യത്തോടെ യത്നിച്ചതിൻ്റെ പ്രതീകമാണ് ഈ സരസ്വതി ക്ഷേത്രം .

1949 കണ്ണോത്ത് പള്ളി വികാരിയായിരുന്ന ഫാദർ സെക്യൂറ, ഇപ്പോഴത്തെ പള്ളി ഇരിക്കുന്ന സ്ഥലത്ത് ഒരു ഷെഡ്ഡ് കെട്ടി കളരി ആരംഭിച്ചു .

ശ്രീമതി തുരത്തേൽ ഏലിക്കുട്ടി ആയിരുന്നു പ്രഥമാധ്യാപിക. പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളായി തിരിച്ച് ശ്രീമാൻമാർ K T അഗസ്റ്റ്യൻ കോലടിയിൽ,M M വർക്കി മരുതാംകുഴിയിൽ, മാത്യു നിരവത്ത്, ശ്രീമതി ഏലി വെട്ടത്ത് എന്നിവരെ അധ്യാപകരായി നിയമിച്ച് പ്രതിമാസം 20 രൂപ നിരക്കിൽ വേതനം നൽകി വന്നു.

ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലം ശ്രീമാൻമാർ തോമസ് കരുണാശ്ശേരി, ചാക്കോ ഉപ്പൻ മാക്കൽ എന്നീ ഉദാരമതികൾ സൗജന്യമായി നൽകിയതാണ്.1949 ൽ ഇവിടെ കെട്ടിടം നിർമിച്ച് 136 ആൺകുട്ടികളും 86 പെൺകുട്ടികളും അടങ്ങുന്ന സ്കൂൾ ആരംഭിച്ചു. 1950 ൽ218 കുട്ടികളും നാല് അധ്യാപകരും അടങ്ങുന്ന സ്കൂൾ ഗവൺമെൻ്റ് അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.  1955 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു കയും 1958 ൽ പൂർണ്ണ യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956 മുതൽ ഏതാനും വർഷക്കാലം സർക്കാർ അംഗീകാരത്തോടെ എട്ടാംക്ലാസും പ്രവർത്തിച്ചിരുന്നു.

സ്കൂളിന് തുടക്കമിട്ട മാനേജർ ഫാദർ സെക്യുറ ആയിരുന്നു. അംഗീകൃതസ്കൂളിൻ്റെ ആദ്യത്തെ മാനേജർ Fr. ഫ്രെഡറിക്ക് CM I ആയിരുന്നു. ആദ്യത്തെ അധ്യാപിക ശ്രീമതി തുരുത്തേൽ ഏലികുട്ടിയും ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ ലാസറും ആദ്യത്തെ വിദ്യാർത്ഥി ശ്രീ ജോർജ്ജ് ചിറപ്പുറത്തും ആയിരുന്നു. ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി ആദ്യം പിരിഞ്ഞു പോയ വിദ്യാർത്ഥി ജോസഫ് മച്ചുകുഴിയിലാണ്.

1975 ഫെബ്രുവരി 22ന് സ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു. 2000 ഫെബ്രുവരി 17 ,18 തീയതികളിൽ സ്കൂളിൻ്റെ സുവർണ്ണജൂബിലിയും ആഘോഷിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു വർധിപ്പിച്ചു.ജൂബിലി സ്മാരകമായി ഒരു സ്മരണിക പുറത്തിറക്കുകയും പുതുതായി ഒരു ഓപ്പൺ സ്റ്റേജ് ഉണ്ടാക്കുകയും ചെയ്തു.

1967 മുതൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലും ,1987 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  ഫാദർ C J വർക്കി, ഫാദർ മാത്യു M ചാലിൽ ,ഫാദർ അഗസ്റ്റിൻ മണക്കാട്ടു മറ്റം, ഫാദർ മാത്യു മറ്റക്കോട്ടിൽ ,ഫാദർ മാത്യു മാവേലിൽ, ഫാദർ ജോസഫ് കളരിക്കൽ, ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ എന്നിവർ കോപ്പറേറ്റ് മാനേജർമാർ ആയിരുന്നിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാദർ ജോസഫ് വർഗ്ഗീസ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ ഫാദർ ഡൊമനിക്ക് തൂങ്കുഴിയാണ്.

ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ സി ജെ ലാസറിനു ശേഷം സർവ്വ ശ്രീ എൻ ചന്തു,A C ഭാസ്കരൻ നമ്പ്യാർ, K T ജേക്കബ്, Sr. C S അന്ന, Sr. K U മറിയം, A M ജോസുകുട്ടി, P A തോമസ്, K V ജോർജ്ജ്, K V ത്രേസ്യ, N T മേരി, ബെന്നി ലൂക്കോസ്, M J ജെയിംസ്, P A മേരി, P J തങ്കച്ചൻ, K U ജോർജ്ജ് എന്നിവർ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചിട്ടുണ്ട് .  ശ്രീമതി ഷില്ലി മാത്യു ആണ് ഇപ്പോഴത്തെ പ്രധാന അധ്യാപിക

ഭൗതികസൗകരൃങ്ങൾ

പാചകപ്പുര

ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരസ്കൂളിനുണ്ട്. പാചകപ്പുരയിൽ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് ആണ് ഇന്ധനം. ഈ പാചകപ്പുരയിൽ രണ്ട് പാചകത്തൊഴിലാളികളുണ്ട്.ഇവരോടൊപ്പം ഭക്ഷണം തയ്യാറാക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ അമ്മമാരുടെ രണ്ട് പ്രതിനിധികളും ഓരോ ദിവസവും ഉണ്ട്. ചോറിനോടൊപ്പം മൂന്നു കൂട്ടം കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനു ആവശ്യമായ പാത്രങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. അധ്യയന വർഷത്തിന് മുന്നോടിയായി മെയ് മാസത്തിൽ തന്നെ ഉച്ചഭക്ഷണ ക്കമ്മറ്റി യോഗം ചേർന്ന് മെനു തയ്യാറാക്കുന്നു. ഉച്ചഭക്ഷണക്കമ്മറ്റിയിൽ വാർഡ് മെമ്പർ ,HM ,PTA, MPTAപ്രതിനി ധികൾ, അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ ലീഡർ എന്നിവർ അംഗങ്ങളാണ്. എല്ലാമാസവും കമ്മറ്റി യോഗം ചേർ ന്ന് മെനു തയ്യാറാക്കൽ, വരവു ചിലവ് കണക്ക് അംഗീകരിക്കൽ, ഉച്ചഭക്ഷണ വിതരണ അവലോകനം എന്നിവ നടത്തി വരുന്നു. മെനു ബോർഡ് പാചകപ്പുരയിലും സ്കൂൾ ഓഫീസിനു മുന്നിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തിൽ അധ്യാപകരോടൊപ്പം PTAഅംഗങ്ങളും പങ്കെടുക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാനായി സ്കൂളിന് ഒരുക്കിയ കമ്പോസ്റ്റ് കുഴിയുണ്ട്.

ശുദ്ധജലം

LKG മുതൽ 7-ാം ക്ലാസ്സുവരെ 820എണ്ണം കുട്ടികൾ പഠിക്കുന്ന സ്കൂളിന് ശുദ്ധ ജലവിതരണത്തിനായി സ്കൂൾ കോംമ്പൗണ്ടിൽ തന്നെ ആൾമറയുള്ളൊരു കിണറുണ്ട്. എല്ലാ വർഷവും മെയ് മാസത്തിൽ തന്നെ കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്തു വരുന്നു. ഈ കിണറിലെ ജലമാണ് പാചകപുരയിലേയ്ക്കും,ശുദ്ധജല വിതരണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. 5000 ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്ക് സ്കൂളിന് സ്വന്തമായുണ്ട്.2018-19 അധ്യയന വർഷത്തിൽ PTA യുടെ സഹകരണത്തോടെ മഴക്കുഴികളും കിണറി ൻ്റെ സമീപത്തായി നിർമ്മിച്ചിട്ടുണ്ട്.

സ്കൂളിന് സ്വന്തമായി ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട്. ഇതു വഴി കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം ഉറപ്പു വരുത്തുന്നു' കൂടാതെ എല്ലാ നിലകളിലും ശുദ്ധജലം നിറച്ച കെ റ്റിലുകൾ വച്ചിട്ടുണ്ട്.

സ്റ്റാഫ് റൂം

കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂളിൽ എൽപി യുപി വിഭാഗങ്ങളിലായി 28 അധ്യാപകരാണ് ഉള്ളത്. എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിന് ആവശ്യമായ ഇരിപ്പിടങ്ങളും പഠന സാധനങ്ങളും ബുക്കുകളും വയ്ക്കുന്നതിന് ആവശ്യമായ ഡ്രോയോട് കൂടിയ ഡെസ്ക്കുകളും എല്ലാ അധ്യാപകർക്കും ഉണ്ട്. എല്ലാ ക്ലാസ്സുകൾക്കും കുട്ടികളുമായി ബന്ധപ്പെട്ട സാമഗ്രികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ കബോർഡുകൾ സ്റ്റാഫ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. തറ ടൈൽസ് ഇട്ട മനോഹരമാക്കിയിരിക്കുന്നു. വാർഷിക പദ്ധതികൾ, കലണ്ടറുകൾ ഇവ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ട്. സ്കൂളിലെ എല്ലാവർക്കും ഒരുമിച്ച് കൂടുന്നതിനും ചർച്ചകൾ നടത്താനും അധ്യാപകർക്ക് ഇരുന്നു ചായ, ഭക്ഷണം ഇവ കഴിക്കാനും സ്റ്റാഫ് റൂം സൗകര്യം പര്യാപ്തമാണ്

ഓഫീസ് സൗകര്യം

എല്ലാ സൗകര്യങ്ങളുമുള്ള ഒരു വിശാലമായ ഓഫീസ് സ്കൂളിനുണ്ട് എന്നത് അഭിമാനാർഹമായ ഒരു കാര്യമാ ണ്.പ്രധാനാധ്യാപകന്റെ ഇരിപ്പിടവും അതിന്റെ മുൻപിൽ സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഉണ്ട്. കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ ഓഫീസിൽ ക്രമീകരിച്ച് വെക്കാനുള്ള സ്ഥലമുണ്ട്. ഓഫീസ് സംബന്ധമായ ഫയലുകൾ അടുക്കിവയ്ക്കുന്നതിനായി ആവശ്യമായ ആറ് വലിയ ഷെൽഫുകൾ ഹെഡ്മാസ്റ്ററുടെ ഇരിപ്പിടത്തിനു പുറകിലായി സജ്ജീകരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്കൂൾ ഓഫീസിൽ കൂളർ സജ്ജീകരിച്ചിട്ടുണ്ട്.. ഓഫീസിന്റെ ഒരു ഭാഗത്ത് പ്രധാന അധ്യാ പകൻ ആശയവിനിമയം നടക്ക തക്കവിധത്തിൽ മേശയും കസേരയും ഇട്ട ഓഫീസ് അസിസ്റ്റന്റിന്റെ ഇരിപ്പിടം

സജ്ജമാക്കിയിരിക്കുന്നു. പ്രധാനാധ്യാപകൻ എപ്പോഴും നിരീക്ഷിക്കാൻ സാധിക്കാത്ത വിധത്തിലാണ് സിസിടി വി ക്രമീകരിച്ചിരിക്കുന്നത്. സ്കൂളിലെ ഓരോ ക്ലാസ് മുറികളും വരാന്തകളും ഗ്രൗണ്ടും സ്കൂൾ പരിസരവും ഇതിലൂടെ നിരീക്ഷിക്കാൻ സാധിക്കുന്നതാണ്. കാറ്റും വെളിച്ചവും ലഭിക്കാനാവശ്യമായ ഫാനുകളും ലൈറ്റുകളും ക്രമീകരി ച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ

അതിവിശാലമായ ഏരിയയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കണ്ണോത്ത് സെന്റ് ആന്റണിസ് LP&UP സ്കൂളിൽ പഠിക്കുന്നത്. ആകെ വിദ്യാർഥികളുടെ 95 ശതമാനവും വാഹനങ്ങളിൽ വരേണ്ട വരാണ്. അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത വിധത്തിലുള്ള സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 6 ബസ്സുകളും 21 ഓട്ടോറിക്ഷകളും ഒരു വാനും 4 ജീപ്പുകളും ഇവിടെ സർവീസ് നടത്തുന്നു. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ അധ്യാപകരുടെ ഒരു കമ്മിറ്റി തന്നെ മേൽനോട്ടം വഹിക്കുന്നു. സ്കൂൾ ബസ്സുകളിൽ എല്ലായിപ്പോഴും അദ്ധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. സൽസ്വഭാവികളും ഉത്തരവാദിത്വബോധം ഉള്ളവരുമായ വാഹന ജീവനക്കാർ ഈ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്.

സ്കൂൾ ബസുകൾ

വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂളിന്റെ പേരിലുള്ള 6 ബസ്സുകൾ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തുന്നുണ്ട്. നൂറാം തോട്, ചിപ്പിലിത്തോട്, അടിവാരം, മണൽവയൽ, കാക്കവയൽ, മലപുറം എന്നീ പ്രദേശങ്ങളിൽ നിന്നാ

ണ് ഈ ബസ്സുകൾ ട്രിപ്പ് ആരംഭിക്കുന്നത്. 2019-2020 അധ്യയനവർഷം മാനേജ്മെന്റും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും കൂടി 23,00,800 രൂപ മുതൽ മുടക്കി സ്കൂളിനായി ഒരു പുതിയ ബസുംകൂടി സംഭാവന ചെയ്തു.

വാൻ, ജീപ്പ്

ഈങ്ങാപ്പുഴയിൽ നിന്ന് ഒരു വാനും മരുതിലാവു, 30 ഏക്കർ, പുതുപ്പാടി, ചെമ്മ്രംപറ്റ എന്നീ പ്രദേശങ്ങളിൽ നിന്നാ യി 4 ജീപ്പുകളും വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നു.

ഓട്ടോറിക്ഷ

വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാൻ 21 ഓട്ടോറിക്ഷകളും നിലവിൽ സർവീസ് നടത്തുന്നുണ്ട

ചുറ്റുമതിൽ, പ്രവേശന കവാടം

സ്കൂളിന് ചുറ്റും നല്ല ഉയരത്തിൽ ഉറപ്പോടു കൂടിയ ചുറ്റുമതിൽ ഉണ്ട്. കൂടാതെ പ്രവേശനകവാടത്തിൽ ഗേറ്റും ഉള്ളതി നാൽ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾ പൂർണ സുരക്ഷിതരാണ്. സ്കൂൾ വിടുന്ന ത് വരെ അനുവാദമില്ലാതെ ഒരു വിദ്യാർത്ഥിക്ക് പോലും പുറത്തു പോകാൻ സാധിക്കില്ല.

ഭിന്നശേഷിക്കാരായ കുട്ടികൾ

സ്കൂളിന് ഉള്ളിലേക്ക് പ്രവേശിക്കാൻ മൂന്നു പ്രവേശന കവാടങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടു വശത്തുമുള്ള പ്രവേശന കവാടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാമ്പുകളും പ്രത്യേകമായി സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇത്തരക്കാരായ കുട്ടികൾക്ക് യാതൊരു പ്രയാസവുമില്ലാതെ ക്ലാസുകളിൽ പ്രവേശിക്കാൻ സാധിക്കുന്നു. ഇങ്ങനെ എല്ലാ വിധത്തിലുമുള്ള നല്ല പഠന സൗകര്യങ്ങളും അന്തരീക്ഷവും ഈ സ്കൂളിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്.

എല്ലാ ക്ലാസ്സ് റൂമുകളിലും സ്പീക്കർ സംവിധാനം

സ്കൂളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ കുട്ടികൾക്ക് ഏതുസമയത്തും നിർദ്ദേ ശങ്ങൾ നൽകുവാനും, പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം സ്ഥാപിച്ചു. മികച്ച ശബ്ദ സംവിധാനം ഉപയോഗിച്ച് പ്രാർത്ഥനകളും ദേശീയഗാനവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചത് കുട്ടികളിലെ അച്ചടക്കം വർദ്ധിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മാസ്റ്റർ ജോർജ് സാർ കുട്ടികളെ അഭിസംബോധന ചെയ്യുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഉച്ചയ്ക്കത്തെ ഇടവേളയിൽ ഡെയിലി ക്വിസ് നടത്തുന്നതിനും സ്പീക്കർ സംവിധാനം വളരെ ഉപകാരപ്രദമായി തീർന്നു.

എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും

സ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീ കരിച്ചു. അവ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ക്ലാസ് മുറികളിലെ ഫാനുകൾ വാങ്ങുന്നതിൽ പിടിഎ ക്കാരുടെ സഹകരണവും ഉണ്ടായിരുന്നു.

പാർക്ക് കളിസ്ഥലം

സ്കൂളിന്റെ പ്രൗഢി ക്ക് ഒന്നുകൂടി മാറ്റുരയ്ക്കുന്ന തരത്തിൽ ഉള്ള മനോഹരമായ പാർക്കും കളിസ്ഥലവും ആണ് കണ്ണോ ത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്നുള്ളത്. പ്രീപ്രൈമറി പ്രൈമറി വിദ്യാർഥികൾക്കായി ഊഞ്ഞാൽ, സീസോ.....തുടങ്ങി മനോഹരമായ വിവിധതരം കളി ഉപകരണങ്ങളാണ് സ്കൂൾ പെഡഗോജി പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. ശാരീരിക മാനസിക ഉല്ലാസം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ തണൽ മരങ്ങൾക്ക് താഴെ നിർമ്മിച്ചിട്ടുള്ള ഈ പാർക്കിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പിടിഎ യുടെ സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ തയ്യാറാക്കിയ ഹരിതാഭമായ സ്കൂൾ മൈതാനം സ്കൂളിന്റെ ഹൈലൈറ്റ് ആണ്. പച്ഛപുല്ലിൽ കുട്ടികൾ കളിച്ചു രസിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്.

മികവുകൾ

സെൻറ് ആൻറണീസ് എൽ പി യുപി സ്കൂൾ 2019- 20ൽ നേടിയ  അംഗീകാരങ്ങൾ

▪️  താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019:20 യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

▪️താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019 -- 20 എൽ.പി ഓവറോൾ ചാമ്പ്യൻഷിപ്പ് .

▪️ താമരശ്ശേരി ഉപജില്ലാ സ്കൂൾ കായികമേള 2019:20 എൽ.പി, യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് .

▪️2019-20 അധ്യയനവർഷത്തിൽ  ഈങ്ങാപ്പുഴ M G M High School ൽ വെച്ച് നടന്ന സബ് ജില്ലാ സംസ്കൃതോത്സവത്തിൽ UP വിഭാഗം

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

▪️ 2019- 20 ജില്ലാ സംസ്കൃതോത്സവത്തിൽ സംഘശാനം , ഗാനാലാപനം , പദ്യംചൊല്ലൽ എന്നിവയിൽ A grade ഉം കരസ്ഥമാക്കി.

▪️പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തതിൽ 90 % കുട്ടികളും  സ്കോളർഷിപ്പിന് അർഹരായി

▪️2019 - 2020,എം.ജി.എം. ഈങ്ങാപ്പുയിൽ വച്ച് നടന്ന

യു പി. അറബിക് കലാമേള

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

▪️2019-20സബ്ജില്ലാതലം സാമൂഹ്യശാസ്ത്രമേളയിൽ

വർക്കിംഗ് മോഡൽ

(തേഡ് വിത്ത് എ ഗ്രേഡ്)

സ്റ്റിൽ മോഡൽ( ഫോർത്ത് എ ഗ്രേഡ്)

പ്രസംഗം (തേഡ് എ ഗ്രേഡ്)


ക്വിസ്

(തേഡ് എ ഗ്രേഡ്)

കരസ്ഥമാക്കി.

▪️2019-20സബ്ജില്ലാതലം ശാസ്ത്രമേളയിൽ

വർക്കിംഗ് മോഡൽ

(ഫസ്റ്റ് വിത്ത് എ ഗ്രേഡ്)

സ്റ്റിൽ മോഡൽ(ഫസ്റ്റ് വിത്ത് എ ഗ്രേഡ്)

കരസ്ഥമാക്കി .

▪️2019-20സബ്ജില്ലാതലം ഗണിത ശാസ്ത്രമേളയിൽ , അങ്കുലം എന്ന പേരിലുള്ള ഗണിതമാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

▪️2019-20 സബ്ജില്ലാതലം ഗണിത ശാസ്ത്രമേളയിൽ , വർക്കിംഗ് മോഡൽ തേഡ് എ ഗ്രേഡ്, ഗെയിംസ് സെക്കൻഡ് എഗ്രേഡ്  കരസ്ഥമാക്കി.

ഏഴാം തരം വിദ്യാർത്ഥി

മുർഷിദ ഫാത്തിമ,

Numats  ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

▪️2019-20സബ്ജില്ലാതലം പ്രവർത്തിപരിചയമേളയിൽ യു പി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

എൽ പി വിഭാഗം സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

▪️2019 -20 സംസ്ഥാനതല  ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്ത എട്ട് കുട്ടികളും  80% നു മുകളിൽ  മാർക്ക്‌ നേടി മഹത്തായ വിജയം നേടുകയുണ്ടായി.

▪️കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച എട്ടോളം സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും A ഗ്രേഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

▪️ 2020 - 21 ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ

പ്രവർത്തിപരിചയ മത്സരത്തിൽ ഒന്നാം സ്ഥാനം, പ്രൊജക്റ്റ് അവതരണത്തിൽ രണ്ടാം സ്ഥാനം, ജീവചരിത്രക്കുറിപ്പ് രണ്ടാം സ്ഥാനം, ശാസ്ത്ര പരീക്ഷണം രണ്ടാം സ്ഥാനം  കരസ്ഥമാക്കി.

▪️ 2021-22 ഇൻസ്പെയർ അവാർഡ് ജേതാവ് ശ്രീലക്ഷ്മി ബിനീഷ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അദ്ധ്യാപകർ

ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി.

നാളിതുവരെയുള്ള പ്രധാനാധ്യാപകർ

1 സി.ജെ. ലാസർ
2 എൻ.ചന്തു.
3 എ.സി.ഭാസ്കരൻ നമ്പ്യാർ
4 കെ.ടി.ജേക്കബ്
5 സിസ്റ്റർ.കെ.എ. ത്രേസ്യാമ്മ
6 സിസ്റ്റർ.കെ.യു. മറിയം
7 സിസ്റ്റർ.സി.എസ്.അന്ന
8 എ.എം.ജോസുകുട്ടി
9 പി.എ.തോമസ്
10 കെ.വി.ജോർജ്
11 കെ.വി. ത്രേസ്യ
12 എൻ.ടി.മേരി
13 ബെന്നി ലൂക്കോസ്
14 ജെയിംസ് എം.ജെ
15 മേരി. പി.എ.
16 തങ്കച്ചൻ. പി.ജെ
17 ജോർജ്.കെ.യു.
18 ഷില്ലി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ






സയൻസ് ക്ലബ്

"ശാസ്ത്രം" നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്രാവബോധം വളർത്തിയെടുത്ത്‌ ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി അവരിലൂടെ ലോകത്തിന് സഹായകരമായ ശാസ്ത്ര സംഭാവനകൾ നൽകുക എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് സയൻസ് ക്ലബ് രൂപം കൊണ്ടിരിക്കുന്നത്.

ഈ ലക്ഷ്യം മുന്നിൽ നിർത്തി സെൻറ് ആൻറണീസ് സ്കൂളിലെ നൂറ്റിമുപ്പതോളം കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു

2019-20 സയൻസ് ക്ലബ്ബിൻറെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ഉണ്ണികൃഷ്ണൻ സാർ 27/ 6/ 2019 ന് നിർവഹിച്ചു. ഭാവിയിലെ ശാസ്ത്രകണ്ടുപിടുത്തങ്ങളിൽ ഭാഗഭാക്കാകാൻ എല്ലാവർക്കും കഴിയട്ടെ എന്നും കുട്ടികളുടെ കൊച്ചു പരീക്ഷണശാലകൾ ആയി സയൻസ് ക്ലബ് മാറട്ടെ എന്നും സാർ ആശംസിച്ചു

7c ക്ലാസിലെ നിഹാൽ എൻ കെ പ്രസിഡണ്ടായും അസിൻ മാത്യു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

7 Aക്ലാസിലെ നൈഷാന ഫാത്തിമ ട്രഷററായും സ്ഥാനമേറ്റു

സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിലയിരുത്താനും തീരുമാനങ്ങൾ എടുക്കുന്നതിനും മറ്റുമായി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ യോഗം ചേരാൻ തീരുമാനിച്ചു

ചാന്ദ്രദിന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ജൂലൈ 12 വെള്ളിയാഴ്ച യോഗം ചേർന്നു.

സയൻസ് ക്ലബ്ബിൻറെ മേൽനോട്ടം വഹിക്കാൻ സെൻറ് ആൻറണിസ് സ്കൂളിലെ സയൻസ് അധ്യാപകരായ Priya Thomas, Simy Thomas ചുമതലയേറ്റെടുത്തു.സയൻസ് വിഷയത്തിൽ താൽപര്യവും ശാസ്ത്രാഭിരുചി ഉള്ള കുട്ടികളെ അഞ്ച് ആറ് ഏഴ് ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്തു. സയൻസ് ക്ലബ് യോഗം ചേരുമ്പോൾ ഓരോ ക്ലാസിലെയും കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങളും കുട്ടികൾക്ക് വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഓരോ ക്ലാസിൽ നിന്നും സയൻസ് ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരും മറ്റു വിവരങ്ങളും സയൻസ് ക്ലബ് ബുക്കിൽ കൃത്യമായ രേഖപ്പെടുത്തി വച്ചു.

ഗണിത ക്ളബ്

പുതിയ അധ്യയന വർഷത്തെ maths Club രൂപീകരിക്കുന്നതിനായി എല്ലാ ക്ലാസിൽ നിന്നും ഗണിതത്തോട് താത്പര്യമുള്ള കുട്ടികളെ ഒന്നിച്ചു ചേർത്തു.

ജൂൺ 29ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോർജ് സർ 2019-20 വർഷത്തെ ഗണിത ക്ലബിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അതിനു ശേഷം ക്ലബ് കൺവിനറായി Sr. Smisha George നെ തിരഞ്ഞെടുക്കുകയും ചെയ്തു.ഒരു വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ക്ലബിന്റെ ലീഡർമാരായി Shamil Ali (7 D), Agnas Susan Moncy (6 C) എന്നി കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്

എല്ലാമാസവും ഒന്നാമത്തെ തിങ്കളാഴ്ചകളിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി അതാത് മാസങ്ങളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ തിരുമാനമായി.

ജൂലൈ മാസത്തിൽ എല്ലാ കുട്ടികൾക്കും വേണ്ടി Geometric patern മത്സരം സംഘടിപ്പിച്ചു. UP തലത്തിൽ നിന്നു. Muhammed Anshad വും LP തലത്തിൽ നിന്നും ഐക ലക്ഷമിയും സമ്മാനങ്ങൾ കരസ്ഥമാക്കി.

ആഗസ്റ്റ് മാസത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ UP യിൽ നിന്നും Alan Shijo VII D യും LP യിൽ നിന്നും വിഷ്ണു III B യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

September മാസത്തിലെ ടീച്ചേഴ്സ് ഡേയുടെ ആഘോഷങ്ങൾക്ക് നേതൃത്വം നല്കിയത് Maths ക്ലബിലെ അംഗങ്ങളാണ്. കേരളിയരുടെ ദേശീയോത്സവമായ

ഓണഘോഷ പരിപാടികളിലെ പൂക്കളം വരയ്ക്കാൻ ഓരോ house നെയും സഹായിച്ചതും ഗണിത ക്ലബിലെ അംഗങ്ങൾ ആയിരുന്നു.

ഗണിത മേളയുടെ ഒരുക്കമായിരുന്നു october മാസത്തിലെ ചർച്ച . school തലത്തിൽ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് പരിശീലനം നല്കി ഉപജില്ലാ ഗണിത മേളയിൽ പങ്കെടുപ്പിക്കാം എന്ന് തിരുമാനമായി. അതിനായി ആദ്യയാഴ്ച്ച തന്നെ school തല മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് LP തലത്തിൽ Dona ടീച്ചറും UP തലത്തിൽ Sr. Smisha യും പരിശീലനം നൽകി. തുടർന്ന് October 15, 16 തീയതികളിൽ St. George HSS വേളംങ്കോട് വച്ച് നടന്ന ഗണിത മേളയിൽ MPTA അംഗങ്ങളുടെ സന്നിദ്ധവും ഉണ്ടായിരുന്നു. UP തലത്തിൽ നിന്നും Number chart - Muhammad Arshad

Pazzle - Agnas Susan Moncy

Game - Shamil Ali

Geometric chart - Muhammed Anshad

Still Model - Ashin Muhammed

Quiz - Alen Shijo യും

LP തലത്തിൽ

Pazzle - ടെസ്ബിൻ

Geomtrical chart - ഐക ലക്ഷ്മിയും

Still Model - ഫാത്തിമ ഷെറിൻ

Quiz - വിഷ്ണു വും പങ്കെടുത്തു.

എല്ലാ കുട്ടികളും grade നു അർഹരായി. LP തലത്തിൽ നിന്നും കൊണ്ടുപോയ മാഗസിൻ " അംഗുലം" ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

November മാസത്തിലെ പ്രധാന തീരുമാനം ആറാം ക്ലാസിലെ കുട്ടികളെ NuMath exam നു പങ്കെടുപ്പിക്കലായിരുന്നു. അതിനായി ആറാം ക്ലാസിലെ കുട്ടികൾക്കായി ചെറിയ test നടത്തി. അതിൽ നിന്നും

Alona Das. VI D

Annet Sunny. VI C

Mushira Fathima. VI D എന്നി കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ജിസി ടീച്ചർ പരിശീലനം നല്കി. മുർഷിത ഫാത്തിമ VI D ജില്ലാ തലത്തിലേയ്ക്ക് Selection ലഭിക്കുകയും ചെയ്തു. അത് സ്കൂളിനു അഭിമാന നേട്ടമായിരുന്നു.

കട്ടിപ്പാറ School ൽ വച്ചു നടന്ന ഉപജില്ലാ ഗണിത ശില്പശാലയിൽ Adil Ali ,Ashin Muhammed എന്നിവർ പങ്കെടുത്തു. ശില്പശാലയിൽ കൊണ്ടുപോകുന്നതിലും PTA അംഗങ്ങളുടെ സാന്നിദ്ധവും ശ്രദ്ധയമായിരുന്നു.

December ലെ പ്രധാന തീരുമാനം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലായിരുന്നു. എല്ലാ ആഴ്ചയിലും ക്ലബ് അംഗങ്ങൾ School ലെ കുട്ടികൾക്കായി ഓരോ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി.

January കൈതപൊയിൽ School ൽ വച്ചു നടന്ന ഗണിതോത്സവം പരിപാടിയിൽ 11 ക്ലബ് അംഗങ്ങളും 2 അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും സജീവമായി പങ്കെടുത്തു.

February ൽ രാമാനുജൻ ഡേയുമായി ബന്ധപ്പെട്ട് ഒരു ഗണിത ശാസ്ത്ര exhibition സംഘടിപ്പിച്ചു.

March മാസത്തിൽ പഠനോത്സവത്തിൽ ഗണിത ക്ലബിലെ അംഗങ്ങൾ സംഖ്യാ ശ്രേണികളെ കുറിച്ച് skit അവതരിപ്പിക്കുകയും ഒരു വർഷത്തെ എല്ലാ പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് പഠനോത്സവം സംഘടിപ്പിക്കുകയും അതിനു വേണ്ടി ഞങ്ങളെ സഹായിച്ച PTA അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. അന്നേ ദിവസം ക്ലബുകളുടെ activities ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ജോർജ്ജ് സാർ സമ്മാനം നൽകുകയും ചെയ്തു.

പരിസ്ഥിതി ക്ലബ്ബ്

2019 - 20 അധ്യയനവർഷത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം,  പ്രസംഗ മത്സരം  എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച  വൃക്ഷതൈകൾ  നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി .  സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ  നട്ടുവളർത്താൻ  വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു .

              കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള  തൈകൾ നട്ടു  പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും  ചെയ്തുപോരുന്നു .

          കുട്ടികൾക്ക്  കാടുമായും പ്രകൃതിയുമായും പിണങ്ങാൻ ആയി  കാടിനെ അടുത്തറിയാനായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുകയുണ്ടായി.ഇതിൽ 40 കുട്ടികളെ പങ്കെടുപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം,  പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട  വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ  താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക്  നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു  കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ  ഉള്ള ദിനാചരണങ്ങൾ കുട്ടികൾ  ഏറെ മനസ്സിലാക്കി

സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.

താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനുവേണ്ടി സെന്റ് ആന്റണീസ് എൽപി ആൻഡ് യുപി സ്കൂളിൽ ഏകദേശം 150 ഓളം കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു.

ക്ലബ്ബ് സെക്രട്ടറിയായി മുഹമ്മദ് ഫസ്ലിനേയും, അലൻ ഷിജോ, ആയിഷ നസ്മി, നജ ഫാത്തിമ, എന്നിവരെ മറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനായി സാമൂഹ്യശാസ്ത്ര അധ്യാപകരായ ശ്രീ രാജേഷ് ചാക്കോ, ഫാദർ സിജോ, ശ്രീമതി നിക്‌സി തോമസ്, ശ്രീമതി ഐബി ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി.

ഓരോ മാസത്തിലും ഉള്ള സാമൂഹ്യ ശാസ്ത്ര ദിനങ്ങൾ ആചരിക്കുകയും അവയുമായി ബന്ധപ്പെട്ട മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

വ്യക്തിത്വ വികസന ക്ലബ്

മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അറിവിന്റെ ആദ്യാക്ഷരങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാനും സെന്റ് ആന്റണീസ് യുപി സ്കൂൾ എന്നും മുൻപന്തിയിലാണ്.

കാലവർഷക്കെടുതി യുടെ മഹാ ഭീതിയിൽ അധ്യയനവർഷത്തിലെ ആരംഭത്തിൽ അനേകം അധ്യയന ദിവസങ്ങൾ നഷ്ടമായെങ്കിലും ചിട്ടയോടെയുള്ള അധ്യാപകരുടെ കൂട്ടായപ്രവർത്തനം ഈ വർഷത്തെ വ്യക്തിത്വവികസന ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കി.

കെസിബിസി മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യക്തിത്വവികസന ക്ലബ്ബ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ലോകവ്യാപകമായി ലഹരിവസ്തുക്കൾ മഹാ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ മദ്യം, മയക്കുമരുന്ന്, പുകയില, എന്നീ ലഹരിവസ്തുക്കളോടുള്ള ആസക്തി മാനസിക രോഗം പോലെ പടർന്നു പിടിക്കുകയാണ്. വരും തലമുറയുടെ പിന്മുറക്കാരായ കൊച്ചുകുഞ്ഞുങ്ങളെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത് വേണ്ടിയിട്ടാണ് സമർപ്പണ മനോഭാവത്തോടെ അധ്യാപകർ ഈ ക്ലബ്ബിന് രൂപം നൽകിയിരിക്കുന്നത്.

2019-20 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ മൂന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ നിന്നുമായി അമ്പതോളം കുട്ടികളെ തിരഞ്ഞെടുത്ത് കൊണ്ടാണ് വ്യക്തിത്വവികസന ക്ലബ് ആരംഭിച്ചത്.

" ചൊട്ടയിലെ ശീലം ചുടലവരെ" എന്നാണല്ലോ. കൊച്ചു കുരുന്നുകളെ വിവേകത്തിന്റെ മാർഗം തെളിച്ചു മുന്നോട്ടു നയിക്കുന്നതിനായി എൽപി യുപി തലത്തിലെ അധ്യാപകർ ഒത്തൊരുമിച്ച് വിവിധ പരിപാടികളാണ് വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയത്.

ചിത്രശാല

പ്രവേശനോൽസവത്തിനു പായസം തയ്യാറാക്കുന്നു
ക്രിസ്മസ് ആഘോഷം
അമൃത മഹോത്സവം
മാനേജ്മെൻറ് കുട്ടികൾക്കായി ആയി മൊബൈൽഫോണുകൾ നൽകിയപ്പോൾ
കൗമാര വിദ്യാഭ്യാസ പരിപാടി
സ്കൂൾ മൈതാനം
വാർഡ് മെമ്പർ മൊബൈൽ ഫോണുകൾ സ്കൂളിന് നൽകുന്നു
ക്രിസ്മസ് പുൽക്കൂട്







കൂടുതൽ കാണുക









വഴികാട്ടി



കോഴിക്കോട് നിന്നും  കുന്നമംഗലം താമരശ്ശേരി വഴി ഈങ്ങാപുഴയിൽ എത്തുക.അവിടെനിന്നും കോടഞ്ചേരി റൂട്ടിൽ കുപ്പായക്കോട് ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്{{#multimaps:11.4429840,76.0151680|width=800px|zoom=12}}