സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അധ്വാനശീലരായ കുടിയേറ്റ കർഷകർ പടുത്തുയർത്തിയതാണ് സെന്റ് ആന്റണീസ് എൽപി ആൻഡ് യുപി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം.

 കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോർജ് സെക്യൂരച്ചൻ 1949-ൽ ഒരു കളരി തുടങ്ങി. പ്രഥമ അധ്യാപിക തുരുത്തേൽ ഏലി കുട്ടിയായിരുന്നു. തുടർന്ന് മരുതനാംകുഴി വർക്കി, നിരവത്തു മാത്യു, കോലടിയിൽ അഗസ്ത്യൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് വികാരിയായി വന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസ് അച്ചനും, ബഹുമാനപ്പെട്ട പത്രോസ് അച്ചനും ഇതിനുവേണ്ട പരിരക്ഷണം നൽകി. ഉപ്പുമാക്കൽ ചാക്കോ, കരുണാശ്ശേരിയിൽ തോമസ് എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്.

 റവ ഫാദർ ഫ്രെഡറിക്ക് സി എം ഐ യുടെ പരിശ്രമഫലമായി 1950-ൽ 218 കുട്ടികളോടും 4 അധ്യാപകരോടും കൂടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രൈമറി വിദ്യാലയം നിലവിൽ വന്നു. അന്നത്തെ പ്രധാന അധ്യാപകൻ ശ്രീമാൻ സി.ജെ ലാസർ ആയിരുന്നു. 1955-ൽ ഇത് യുപി സ്കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന് മാനേജർ മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർ ഫാദർ ജേക്കബ് കുന്നപ്പള്ളി, ഫാദർ അബ്രഹാം കവളക്കാട്ട്, ഫാദർ ജോൺ കടുകംമാക്കൽ, ഫാദർ അബ്രഹാം കുഴിമുള്ളോരം, ഫാദർ ജോർജ് കൊല്ലംപറമ്പിൽ, ഫാദർ ജോർജ്  ആശാരിപറമ്പിൽ, ഫാദർ മാത്യു കൊട്ടുകാപ്പിള്ളി, ഫാദർ ഫിലിപ്പ് കണക്കഞ്ചേരി, ഫാദർ പോൾ പുത്തൻപുര, ഫാദർ മാത്യു മുതിര ചിന്തിയിൽ, ഫാദർ മാത്യു പനച്ചിപ്പുറം, ഫാദർ ജോസ് ചിറ കണ്ടത്തിൽ,  ഫാദർ സെബാസ്റ്റ്യൻ പൂക്കളം എന്നിവരാണ്.

 പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരായ കുട്ടികളുടെ പ്രോത്സാഹനാർത്ഥം എൻഡോവ്മെന്റ് കൾ  ഏർപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട സി എം തോമസ് റമ്പാൻ, മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ  സിഎസ് അന്ന,ശ്രീമാൻ ജോർജ് വെട്ടത്ത്, ശ്രീമതി ഫിലോമിന അന്ത്രയോസ് എന്നിവരാണ് എൻഡോവ്മെന്റ്കൾക്കുവേണ്ടി സംഭാവനകൾ നൽകിയിട്ടുള്ളത്. അകാലത്തിൽ മരണമടഞ്ഞ ഈ സ്കൂളിലെ മുൻ  അധ്യാപകൻ ശ്രീ.സി കെ തോമസ് (ജോയി സാർ )ന്റെ സ്മരണയ്ക്കായി മറ്റൊരു എൻഡോവ്മെന്റും നിലവിലുണ്ട്.

 1975-ൽ ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചപ്പോൾ മാനേജർ ആയിരുന്നത് ഫാദർ മാത്യു കൊട്ടുകാപ്പിള്ളി ആയിരുന്നു. ഓഡിറ്റോറിയം പണികഴിപ്പിച്ചത്  ഫാദർ ഫിലിപ്പ് കണക്കഞ്ചേരിയുടെ കാലത്താണ്.

രണ്ടാം ലോകമഹായുദ്ധകാലത്തെ തുടർന്ന് ഉണ്ടായ സാമ്പത്തികഞെരുക്കം തിരുവതാംകൂറിലെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതോടെ ചരിത്രപ്രസിദ്ധമായ മലബാർ കുടിയേറ്റം ആരംഭിച്ചു. 1945 നു ശേഷം കണ്ണോത്തും  സമീപപ്രദേശങ്ങളിലും പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് സ്ഥിരവാസമുറപ്പിച്ച കുടിയേറ്റ ജനത തങ്ങളുടെ ഭാവിതലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി നിശ്ചയദാർഢ്യത്തോടെ യത്നിച്ചതിൻ്റെ പ്രതീകമാണ് ഈ സരസ്വതി ക്ഷേത്രം .

1949 കണ്ണോത്ത് പള്ളി വികാരിയായിരുന്ന ഫാദർ സെക്യൂറ, ഇപ്പോഴത്തെ പള്ളി ഇരിക്കുന്ന സ്ഥലത്ത് ഒരു ഷെഡ്ഡ് കെട്ടി കളരി ആരംഭിച്ചു .

ശ്രീമതി തുരത്തേൽ ഏലിക്കുട്ടി ആയിരുന്നു പ്രഥമാധ്യാപിക. പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളായി തിരിച്ച് ശ്രീമാൻമാർ K T അഗസ്റ്റ്യൻ കോലടിയിൽ,M M വർക്കി മരുതാംകുഴിയിൽ, മാത്യു നിരവത്ത്, ശ്രീമതി ഏലി വെട്ടത്ത് എന്നിവരെ അധ്യാപകരായി നിയമിച്ച് പ്രതിമാസം 20 രൂപ നിരക്കിൽ വേതനം നൽകി വന്നു.

ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലം ശ്രീമാൻമാർ തോമസ് കരുണാശ്ശേരി, ചാക്കോ ഉപ്പൻ മാക്കൽ എന്നീ ഉദാരമതികൾ സൗജന്യമായി നൽകിയതാണ്.1949 ൽ ഇവിടെ കെട്ടിടം നിർമിച്ച് 136 ആൺകുട്ടികളും 86 പെൺകുട്ടികളും അടങ്ങുന്ന സ്കൂൾ ആരംഭിച്ചു. 1950 ൽ218 കുട്ടികളും നാല് അധ്യാപകരും അടങ്ങുന്ന സ്കൂൾ ഗവൺമെൻ്റ് അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.  1955 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു കയും 1958 ൽ പൂർണ്ണ യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956 മുതൽ ഏതാനും വർഷക്കാലം സർക്കാർ അംഗീകാരത്തോടെ എട്ടാംക്ലാസും പ്രവർത്തിച്ചിരുന്നു.

സ്കൂളിന് തുടക്കമിട്ട മാനേജർ ഫാദർ സെക്യുറ ആയിരുന്നു. അംഗീകൃതസ്കൂളിൻ്റെ ആദ്യത്തെ മാനേജർ Fr. ഫ്രെഡറിക്ക് CM I ആയിരുന്നു. ആദ്യത്തെ അധ്യാപിക ശ്രീമതി തുരുത്തേൽ ഏലികുട്ടിയും ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ ലാസറും ആദ്യത്തെ വിദ്യാർത്ഥി ശ്രീ ജോർജ്ജ് ചിറപ്പുറത്തും ആയിരുന്നു. ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി ആദ്യം പിരിഞ്ഞു പോയ വിദ്യാർത്ഥി ജോസഫ് മച്ചുകുഴിയിലാണ്.

1975 ഫെബ്രുവരി 22ന് സ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു. 2000 ഫെബ്രുവരി 17 ,18 തീയതികളിൽ സ്കൂളിൻ്റെ സുവർണ്ണജൂബിലിയും ആഘോഷിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു വർധിപ്പിച്ചു.ജൂബിലി സ്മാരകമായി ഒരു സ്മരണിക പുറത്തിറക്കുകയും പുതുതായി ഒരു ഓപ്പൺ സ്റ്റേജ് ഉണ്ടാക്കുകയും ചെയ്തു.

1967 മുതൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലും ,1987 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  ഫാദർ C J വർക്കി, ഫാദർ മാത്യു M ചാലിൽ ,ഫാദർ അഗസ്റ്റിൻ മണക്കാട്ടു മറ്റം, ഫാദർ മാത്യു മറ്റക്കോട്ടിൽ ,ഫാദർ മാത്യു മാവേലിൽ, ഫാദർ ജോസഫ് കളരിക്കൽ, ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ എന്നിവർ കോപ്പറേറ്റ് മാനേജർമാർ ആയിരുന്നിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാദർ ജോസഫ് വർഗ്ഗീസ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ ഫാദർ ഡൊമനിക്ക് തൂങ്കുഴിയാണ്.

ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ സി ജെ ലാസറിനു ശേഷം സർവ്വ ശ്രീ എൻ ചന്തു,A C ഭാസ്കരൻ നമ്പ്യാർ, K T ജേക്കബ്, Sr. C S അന്ന, Sr. K U മറിയം, A M ജോസുകുട്ടി, P A തോമസ്, K V ജോർജ്ജ്, K V ത്രേസ്യ, N T മേരി, ബെന്നി ലൂക്കോസ്, M J ജെയിംസ്, P A മേരി, P J തങ്കച്ചൻ, K U ജോർജ്ജ് എന്നിവർ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചിട്ടുണ്ട് .  ശ്രീമതി ഷില്ലി മാത്യു ആണ് ഇപ്പോഴത്തെ പ്രധാന അധ്യാപിക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം