"ചമ്പക്കുളം എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (school) |
(ചെ.) (nnj) |
||
വരി 110: | വരി 110: | ||
# | # | ||
#ഗുരു ഗോപിനാഥ് (പ്രശസ്ത കഥകളി ആചാര്യൻ) | #ഗുരു ഗോപിനാഥ് (പ്രശസ്ത കഥകളി ആചാര്യൻ) | ||
#ജസ്റ്റീസ് തുണ്ടിയിൽ (ഹൈകോടതി മുൻ ജഡ്‌ജി) | #ജസ്റ്റീസ് അഗസ്റ്റിൻ തുണ്ടിയിൽ (ഹൈകോടതി മുൻ ജഡ്‌ജി) | ||
#വി.ജെ ജെയിംസ് (സാഹിത്യകാരൻ, VSSC ശാസ്ത്രജ്ഞൻ ) | #വി.ജെ ജെയിംസ് (സാഹിത്യകാരൻ, VSSC ശാസ്ത്രജ്ഞൻ ) | ||
#ഡോ:തോമസ് പനകളം (സാഹിത്യകാരൻ ,കോളജ് പ്രൊഫസർ ഭാരതമാതാ തൃക്കാക്കാര ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.4143237,76.4155982|zoom=18}} | {{#multimaps: 9.4143237,76.4155982|zoom=18}} |
10:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എസ്.എച്ച്.യു.പി.സ്കൂൾ ചമ്പക്കുളം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ചമ്പക്കുളം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇത് എയ്ഡഡ് വിദ്യാലയമാണ്.5മുതൽ7വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.സി.എം.ഐ.കോർപ്പറേറ്റ് മാനേജ്‍മെന്റാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ് നിർവഹിക്കുന്നത്.
ചമ്പക്കുളം എസ് എച്ച് യു പി എസ് | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 0477 2737246 |
ഇമെയിൽ | shupschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46226 (സമേതം) |
യുഡൈസ് കോഡ് | 32110800111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോസ് നെറ്റിത്തറ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു രാജ്മോഹൻ |
അവസാനം തിരുത്തിയത് | |
28-01-2022 | Shupschampakulam |
ചരിത്രം
എസ്.എച്ച്.യു.പി സ്കൂൾ 1921 മെയ് മാസത്തിൽ ആണ് സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം .
തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുണ്ട്.....
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്....
കമ്പ്യൂട്ടർ ക്ലാസ് മുറികളും Visual & Audio ക്ലാസ് മുറികളും സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു....
വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി സ്കൂളിൽ ഒരുക്കിയിരിക്കുന്നു....
ആൺ കുട്ടികൾക്കും പെൺ കുട്ടികൾകയുമായി ആധുനിക സൗകര്യങ്ങളോട്കൂടിയ ശൗചാലയം നിർമ്മിച്ചിരിക്കുന്നു......
മനോഹരമായ ഉദ്യാനവും ജൈവവൈവിധ്യ പാർക്കും സ്കൂളിൽ സ്ഥിതിചെയുന്നു....
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തകഴി ശിവശങ്കരപ്പിള്ള (പ്രശസ്ത സാഹിത്യകാരൻ)
- ഗുരു ഗോപിനാഥ് (പ്രശസ്ത കഥകളി ആചാര്യൻ)
- ജസ്റ്റീസ് അഗസ്റ്റിൻ തുണ്ടിയിൽ (ഹൈകോടതി മുൻ ജഡ്‌ജി)
- വി.ജെ ജെയിംസ് (സാഹിത്യകാരൻ, VSSC ശാസ്ത്രജ്ഞൻ )
- ഡോ:തോമസ് പനകളം (സാഹിത്യകാരൻ ,കോളജ് പ്രൊഫസർ ഭാരതമാതാ തൃക്കാക്കാര )
വഴികാട്ടി
{{#multimaps: 9.4143237,76.4155982|zoom=18}}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46226
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ