"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
[[പ്രമാണം:KITEPHOTO.jpg|ലഘുചിത്രം|A HONOR FROM LITTLEKITE]]
[[പ്രമാണം:KITEPHOTO.jpg|ലഘുചിത്രം|A HONOR FROM LITTLEKITE]]
[[പ്രമാണം:NccSALUTE.jpg|ലഘുചിത്രം|A SALUTE TO THE SCHOOL]]
[[പ്രമാണം:NccSALUTE.jpg|ലഘുചിത്രം|A SALUTE TO THE SCHOOL]]
വരി 34: വരി 35:
പ്രമാണം:CHIRAP.jpg
പ്രമാണം:CHIRAP.jpg
പ്രമാണം:CHIRA 5.jpg
പ്രമാണം:CHIRA 5.jpg
</gallery>{{PHSchoolFrame/Pages}}
</gallery>

15:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
A HONOR FROM LITTLEKITE
A SALUTE TO THE SCHOOL
A GIFT

സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ സ്കൂൾ സ്റുഡിയോവഴിയാണ് പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ്  സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്.ഈ അധ്യയന വർഷത്തിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കുട്ടികൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കി ഇരുന്നു.ഡോക്ടർ മാരുടെ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എല്ലാ മാസവും സംഘടിപ്പിക്കാറുണ്ട്.സ്കൂളിന് സ്വന്തമായി പ്രഗ്യ എന്ന എഡ്യൂക്കേഷൻ അപ്ലിക്കേഷൻ ഉണ്ട് ..TECHJENTSIA ആണ് അത് നിർമിച്ച നൽകിയത്.ഡിജിറ്റൽ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ,എഡിറ്റിംഗ് എന്നിവയുടെ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കൂടുതൽ പിന്തുണ നൽകുന്ന പ്രവ്രർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്ക്കൂൾ INFOBOX ഇൽ ലഭ്യമാണ്...

പ്രത്യേക പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്

സനാതന ശബ്ദം ചുമർ പത്രം

സ്കൂളിന് സ്വന്തമായി ഒരു ചുമർ പത്രം ഉണ്ട് വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളാണ് പത്രത്തിന്റെ എഡിറ്റോറിയലും പത്രം എഴുതുന്നതും എല്ലാം നിർവഹിക്കുന്നത്.കൂടുതൽ അറിയാൻ

എസ് ഡി വി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ

  സനാതനധർമ ബാലികാ വിദ്യാശാലയിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിൻെറ നേതൃത്വത്തിൽ എസ് ഡി വി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നിലവിലുണ്ട് സ്കൂളിലേ കൈറ്റ് അംഗങ്ങളായ കുട്ടികളാണ് യൂട്യൂബ് ചാനലിൻറെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് സ്കൂളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളും കുട്ടികൾ ക്യാമറ വഴി സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്തു യൂട്യൂബ് ചാനൽ അപ് ലോഡ് ചെയ്യുന്നു.

ശബ്ദ സഞ്ചാരി സ്കൂൾ റേഡിയോ പ്രോഗ്രാം

  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകൾ തോറും സ്കൂളിൽ ശബ്ദ സഞ്ചാരി എന്ന പേരിൽ ഒരു റേഡിയോ പ്രോഗ്രാം നടത്താറുണ്ട് ആർ.ജെ പരിശീലനം കുട്ടികൾക്ക് ഇതുവഴി ലഭിക്കാറുണ്ട്. സ്കൂൾ പരിപാടികൾ സ്കൂൾ പ്രോഗ്രാമുകളും ആണ് ഈ റേഡിയോ പ്രോഗ്രാം ന്റെ മുഖ്യവിഷയം

ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് വീഡിയോ പ്രോഗ്രാം

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് എന്ന പേരിൽ ഒരു റേഡിയോ / ടിവി പ്രോഗ്രാം സ്കൂളിൽ നടത്തിവരുന്നു. യൂട്യൂബ് ചാനൽ വഴിയാണ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യുന്ന ഈ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് സ്കൂളിലേ ലിറ്റിൽ കൈറ്റ് ക്ലബ്ബാണ് ഇതിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.കുടുതൽ അറിയാൻ.കൂടുതൽ എപ്പിസോഡുകൾക്കായി ഞങ്ങളുടെ YOU TUBE CHANNEL ,സബ്സ്ക്രൈബ് ചെയ്യുക...

സ്ക്കൂൾ വാർഷികാഘോഷം

അതിഗംഭീരമായ സ്കൂൾ ആനുവൽ ഡേ ആണ് ഞങ്ങൾ ആഘോഷിക്കുന്നത് സനാതനധർമ വിദ്യാലയ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഞങ്ങളുടെ സ്കൂൾ ആനുവൽ ഡേ. വിശിഷ്ടവ്യക്തികളെ ആദരിക്കുകയും അവരുടെ മഹനീയ സംഭാഷണങ്ങൾ കേൾക്കുകയും ചെയ്യുക എന്നുള്ള ഭാഗ്യം ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നത് സ്കൂൾ സ്കൂൾ ആനുവൽ ഡേയിൽ ആണ്.2019 ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആയിരുന്നു.

ദസറാ ആഘോഷം

ദസറാ ണണ്ഡപം

സനാതന ധർമ്മ വിദ്യാ ശാല ബാലികാ വിദ്യാലയത്തിലെ 117 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ എടുത്തുപറയത്തക്കതായ , കേരളത്തിലെ വേറെ ഒരു സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത രണ്ടു കാര്യങ്ങൾ കൂടെയുണ്ട് ഒന്ന് പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷം.ബസന്റ് ഹാളിൽ മുഖമണ്ഡപത്തിൽ നവരാത്രി മണ്ഡപം ഒരുക്കി പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം ആകുന്നു. കുട്ടികളുടെ കലാപരിപാടികൾ ഈ 10 ദിവസം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നു. സനാതന ധർമ്മ വിദ്യാ ശാലയിലെ നവരാത്രി മണ്ഡപത്തിൽ അരങ്ങേറ്റം കുറിക്കുന്നത് വളരെ വിശിഷ്ടമാണു ഭാഗ്യമാണെന്ന് ഒരു വിശ്വാസം കുട്ടികളുടെയും ആലപ്പുഴ നഗരവാസികളിൽ ഇടയിലും ഉണ്ട്. ഇന്ന് 117 വർഷമായിട്ടും തുടർന്നുകൊണ്ടേയിരിക്കുന്നു.രണ്ടു വർഷമായി ദസറാ ആഘോഷം വർച്ച്വൽ ആയാണ് നടത്തപ്പെടുന്നത്....

സനാതനം ചിറപ്പ്

ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുല്ലക്കൽ ദേവി ക്ഷേത്രത്തിലെ സനാതനം ചിറപ്പ് ആലപ്പുഴയിലെ കേൾവികേട്ട ഉത്സവങ്ങളിൽ ഒന്നാണ്. മുല്ലക്കൽ ചിറപ്പിലെ മൂന്നാം ചിറപ്പ് സനാതനംചിറപ്പ് എന്നപേരിൽ പ്രശസ്തമാണ് അത് നടത്തുന്നത് സനാതനധർമ വിദ്യാലയമാണ്.117 വർഷമായി മുടങ്ങാതെ നടക്കുന്ന ആചാരമാണത്.ജാതിമതഭേദമന്യേ സനാതന വിദ്യശാല ബാലിക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് മുല്ലയ്ക്കൽ അമ്മയ്ക്ക് താലപ്പൊലി എടുക്കുന്നു.മതേതരത്വത്തിൻറെ ആഘോഷം കൂടെയാണിത്.