"എ.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
----
----
== ചരിത്രം ==
== ചരിത്രം ==
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. [[കൂടുതൽ വായിക്കൂ...]]  
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. [[കൂടുതൽ വായിക്കൂ...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .

എ.എം.എൽ.പി.എസ് എടത്തനാട്ടുകര
വിലാസം
എടത്തനാട്ടുകര

വട്ടമണ്ണപ്പുറം പി.ഒ
,
678601
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9497352926
ഇമെയിൽamlpsvattamannappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്21842 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ സി ടി
അവസാനം തിരുത്തിയത്
26-01-2022Amlps21842


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. കൂടുതൽ വായിക്കൂ...

ഭൗതികസൗകര്യങ്ങൾ

വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്.

പാചകപ്പുര

ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. ഇവിടെ പാചകത്തൊഴിലാളികൾ സേവനം അനുഷ്ഠിച്ചുവരുന്നു. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞതാണ് ഇവിടത്തെ പാചകപ്പുര.

പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകൾ

അധ്യാപകരും ജീവനക്കാരും

ക്രമ നമ്പർ ജീവനക്കാര‌ുടെ പേര് ഉദ്യോഗസ്ഥാനം
1 മുരളീധരൻ സി ടി പ്രധാനധ്യാപകൻ
2 ഷാഹിന സലീം കെ എം എൽ.പി.എസ്.ടി
3 മിന്നത്ത് കെ എ എൽ.പി.എസ്.ടി
4 ഹബീബ ടി എൽ.പി.എസ്.ടി
5 രവിശങ്കർ പി എൽ.പി.എസ്.ടി
6 മിനീഷ എം പി എൽ.പി.എസ്.ടി
7 ഷബാന ഷിബില എം എൽ.പി.എസ്.ടി
8 ബേബി സൽവ ഐ എൽ.പി.എസ്.ടി
9 മുഹമ്മദാലി സി എഫ്.ടി.എ.ടി
10 ആസിം ബിൻ ഉസ്മാൻ എ പി എഫ്.ടി.എ.ടി

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ.എം.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്, ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്.

പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും. പി.ടി.എ യുടെ വക സ്പോൻസർഷിപ്പിലൂടെ കുട്ടികൾക്ക് സ്പെഷൽ ഭക്ഷണം നൽകാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 ജാനകി ടീച്ചർ
2 എ . പങ്കുമാസ്റ്റർ
3 ചിന്നമാളു ടീച്ചർ
4 എ. എം ജമാൽ മാസ്റ്റർ
5 ടി ദേവകി ടീച്ചർ
6 ശാരദ ടീച്ചർ
7 എ . വി രാജപ്പൻ മാസ്റ്റർ
8 കെ. മുഹമ്മദ് മാസ്റ്റർ
9 വി . പി ബാലഗോപാലൻ മാസ്റ്റർ
10 ടി. പി ഉമ്മർ മാസ്റ്റർ
11 സി. ജയപ്രകാശ് മാസ്റ്റർ
12 ടി. പി ഉമ്മർ മാസ്റ്റർ
13 വി. കെ ചന്ദ്രലേഖ

നേട്ടങ്ങൾ

ഫോട്ടോ ഗ്യാലറി

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.061390393111202, 76.34222117011869|zoom=18}}