"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
പ്രമാണം:13638 23.jpg | പ്രമാണം:13638 23.jpg | ||
പ്രമാണം:13638 16.jpg | പ്രമാണം:13638 16.jpg | ||
പ്രമാണം:13638 13.jpg | പ്രമാണം:13638 13.jpg | ||
പ്രമാണം:13638 12.jpg | |||
</gallery> | </gallery> | ||
22:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന് | |
---|---|
വിലാസം | |
തളാപ്പ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ
, തളാപ്പ്,പള്ളിക്കുന്ന് പി ഒ കണ്ണൂർപള്ളിക്കുന്ന് പി.ഒ. , 670004 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 9446672899 |
ഇമെയിൽ | school13638@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13638 (സമേതം) |
യുഡൈസ് കോഡ് | 32021300408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | വാജിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല പി പി |
അവസാനം തിരുത്തിയത് | |
23-01-2022 | 13638 |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ തളാപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ.കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 1923 ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.1923 ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.
ചരിത്രം
കണ്ണൂരിന്റെ സമീപ പ്രദേശമായ തളാപ്പിൽ 1923 ലാണ് നമ്മുടെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.മതപരമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകണമെന്ന ബോധം അന്നത്തെ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സ്കൂൾ . ന്യൂനപക്ഷ ജനവിഭാഗമായ തളാപ്പിലെ നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലെത്തിക്കാൻ നമ്മുടെ സ്കൂൾ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. എഴുത്തും വായനയും എന്തെന്നറിയാത്ത ജനവിഭാഗത്തെ അക്ഷരജ്ഞാനം നൽകി അറിവിന്റെ മഹാസാഗരത്തിലേക്ക് പിച്ചവെച്ച് നടത്തിച്ചതാണ് നമ്മുടെ സ്കൂൾ ചെയ്ത സേവനം. ഇരുവിദ്യാഭ്യാസത്തെയും അടിത്തറ ഭദ്രമാക്കുന്നതിൽ നാം വിജയിക്കുകയും ആ അടിത്തറയിൽ നിന്നുകൊണ്ട് തളാപ്പിലെ വ്യക്തികൾ ഉയരങ്ങൾ കീഴടക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ഇന്ന് സർക്കാർ ഉദ്യോഗങ്ങളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർ, പ്രവർത്തിച്ചവർ വിദേശ രാജ്യങ്ങളിൽ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർ നമ്മുടെ ഈ കലാലയത്തിൽ നിന്ന് പ്രാഥമീകപഠനം നേടിയവരായിരുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1923 ൽ സ്ഥാപിക്കപ്പെട്ട ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ കെട്ടിടം പല വർഷങ്ങളിലായി പല രീതിയിൽ നവീകരിക്കുകയും അവസാനം ഇപ്പോൾ നമ്മൾ കാണപ്പെടുന്ന കെട്ടിടം 2015 -16 കാലഘട്ടത്തിൽ പുനർനിർമാണം നടത്തുകയും 2015 ഓഗസ്റ്റ് 28 ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ വൈദ്യുതീകരിച്ച 8 ക്ലാസ് മുറികളും ശുദ്ധമായ കുടിവെള്ളം. [ കിണർ , കുഴൽക്കിണർ ] നവീകരിച്ച അടുക്കള, 6 ഓളം വൃത്തിയുള്ള ശൗചാലയം , മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷീറ്റിട്ട് , ഇന്റർലോക്ക് ചെയ്ത മുറ്റം എന്നിവയായിരുന്നു. ഇത് പിന്നീട് 2022ഓടെ വിപുലീകരിച്ച് പന്ത്രണ്ടോളം ക്ലാസ് മുറികളായി,കൂടാ
തെ ബഹുമാനപ്പെട്ട എം എൽ എ കെ എം ഷാജിയുടെ ഫണ്ട് ഉപയോഗിച്ച് പണിത സ്മാർട്ട് ക്ലാസ് റൂം സർക്കാരിൽ നിന്ന് ലഭിച്ച മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടർ , മെച്ചപ്പെട്ട വാഹന സൗകര്യം , സുരക്ഷിതമായ ചുറ്റുമതിൽ തുടങ്ങിയ ഭൗതീക സൗകര്യങ്ങൾ ഇന്ന് സ്കൂളിന്റെ ഭാഗമാണ്.
നേർക്കാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തിയിരുന്നു. അന്ന് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂളിലെ രക്ഷിതാക്കളും, കുട്ടികളും തയാറാക്കിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ചിത്രങ്ങൾ കാണുന്നതിനായി തലക്കെട്ടിൽ[നേർക്കാഴ്ച ]തൊടുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതിദിനം
- റിപ്പബ്ലിക്ക് ദിനം
- വായനാവാരാഘോഷം
- ചുമർപത്രിക
- പത്ര വാർത്ത
- കേരളപിറവി
- ഓണാഘോഷം
- സ്വാതന്ത്രദിനാഘോഷം
- ബാലസഭ
- സ്കൂൾ കലോത്സവം
- എന്റോവ്മെന്റ
മാനേജ്‌മെന്റ്
തളാപ്പ് മഹൽ മുസ്ലീം ജമാഹത്ത് കമ്മിറ്റി
സാരഥി
ഹെഡ് മാസ്റ്റർ ബഷീർ കെ കെ
മുൻസാരഥികൾ
- പി.കെ മൗലവി
- ടി.പി മമ്മദ്
- കെ ഷെയ്ക് ഇസ് മെയിൽ
- എ ഇബ്രാഹിം കുട്ടി
- എം പി മൊയ്തീൻ
- കെ.കെ മുസ്തഫ
- എം പി മൊയ്തീൻ കുട്ടി
- സി കുമാരൻ
- സി ഉമ്മർ കുട്ടി
- രമാവതി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾ കാണുന്നതിനായി താഴെ ലോഗോ എന്നെഴുതിയതിൽ തൊടു.
അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷംപരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അതത് സ്കൂൾ അധ്യാപകരാണ് കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ കുട്ടികളുടെ രചനകൾ കാണുന്നതിനായി [അക്ഷരവൃക്ഷം] തലക്കെട്ടിൽ തൊടു.
തിരികെ വിദ്യാലയത്തിേലേക്ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.8859525,75.364312 | width=800px | zoom=12 }} യോഗശാല റോഡ് - 1.5 കിലോമീറ്റർ തളാപ്പ് പള്ളിക്ക് സമീപം.
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 13638
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ