"എ.എൽ.പി.എസ്. കൊഴിക്കോട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
No edit summary
647529 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പട്ടാമ്പി ഉപജില്ലയിൽ ആണ് കോഴിക്കോട്ടിരി സ്കൂൾ   
കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.  സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു.  വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി.  തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു. 
 
അഷ്ടമൂർത്തി നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തോടെ അദ്ദേഹത്തിൻ്റെ പത്നി ആ സ്ഥാനം ഏറ്റെടുത്തു.  തുടർന്ന് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്.  ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ആ സ്ഥാനം ഇപ്പോഴത്തെ മാനേജരായ എ. രവീന്ദ്രന് കൈമാറ്റം ചെയ്യപ്പെട്ടു.
 
രണ്ട് കെട്ടിടങ്ങളിലായി അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം,  1940 കളുടെ തുടക്കത്തിലുണ്ടായ ശക്തമായ കാറ്റും മഴയിലും  പൂർണ്ണമായും നിലംപൊത്തുകയും അഞ്ചാം തരം വേർപെടുത്തേണ്ടി വരികയും ചെയ്തു.
 
ഗോവിന്ദൻ കുട്ടി നായർ,  കൃഷ്ണൻ നായർ,  കുന്നുമ്മൽ നാരായണൻ,  പത്മ കോമളം എന്നിവരാണ് ആദ്യകാല അധ്യാപകരിൽ വിരമിക്കുന്നതു വരെ ഇവിടെ സേവനമനുഷ്ഠിച്ചവർ.  സാഹിത്യകാരനായ പി.ജി. പട്ടാമ്പി,  രാവുണ്ണി മേനോൻ,  മേലേപ്പാട്ട് ഗോവിന്ദൻ നായർ,  കെ.പി. നാരായണൻ നായർ,  മീനാക്ഷിയമ്മ,  മാധവൻ നായർ,  രാമൻ നമ്പീശൻ,  പത്മനാഭ മേനോൻ,  പരമേശ്വരൻ നമ്പൂതിരിപ്പാട്  എന്ന കുഞ്ഞൻ നമ്പൂതിരി,  കൃഷ്ണൻകുട്ടി നായർ എന്നിവരും ഈ വിദ്യാലയത്തിൽ പല കാലഘട്ടങ്ങളിലായി കുറച്ചു കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
അറബിക് പഠനം തുടങ്ങിവെച്ച അധ്യാപകൻ അബൂബക്കർ ആണ്.  പിന്നീട് കെ. ബീയ്യക്കുട്ടി, കെ.ടി. നൗഷാദ് തുടങ്ങിയവരിലൂടെ പഠനം തുടർന്നു കൊണ്ടിരിക്കുന്നു.  എ. പരമേശ്വരൻ,  എം. രതി,  കെ.ടി. അയിഷ എന്നിവരും ഈ സ്ഥാപനത്തിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചവരാണ്.
 
ടി. ശ്രീദേവിയുടെ നേതൃത്വത്തിൽ എ.പി. അഷ്ടമൂർത്തി,  അശ്വതി. ടി,  മുഹമ്മദ് റാഫി. ഇ,  കെ.ടി. നൗഷാദ് എന്നിവരുടെ കൂട്ടുകെട്ടിൽ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
 
പ്രി-കെ.ഇ.ആർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ 2012 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടത്തിലേക്ക് മാറ്റി.  പഴയ കെട്ടിടത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.  നിഷയും, സന്ധ്യയും പ്രീ പ്രൈമറി ക്ലാസുകൾ നല്ല നിലയിൽ കൈകാര്യം ചെയ്യുന്നു.  നിരവധി വർഷം  ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന അമ്മുക്കുട്ടിയമ്മ വിരമിച്ചതോടെ സജിത ആ സ്ഥാനം ഏറ്റെടുത്ത് മികച്ച രീതിയിൽ ആ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
 
2018ൽ പുതിയ ഓഫീസ് മുറി ഉദ്ഘാടനം ചെയ്യപ്പെട്ടു. പുതിയ അടുക്കളയുടെ പണികൾ ഏകദേശം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.  മികച്ച കമ്പ്യൂട്ടർ ലാബ്,  ഔഷധോദ്യാനം,  ജൈവ വൈവിധ്യ ഉദ്യാനം,  കുട്ടികളുടെ ഉല്ലാസനത്തിനായുള്ള പാർക്ക് എന്നിവ ഈ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.  ഡിജിറ്റലൈസ് ചെയ്ത ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിന് സമർപ്പിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പ്രൊഫസർ സി. രവീന്ദ്രനാഥ് ആണ്.
 
മാനേജ്മെൻ്റിന്റേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഇനിയും ഈ വിദ്യാലയം മുന്നോട്ട് കുതിക്കട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്._കൊഴിക്കോട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്