"ഇരിണാവ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല.
ശ്രീ. തുപ്പായി രാമൻ എന്നയാളുടെ വീട്ടിൽ വളരെ കുറച്ച് കുട്ടികളുമായാണ് ശ്രീ.കെ എം .ഗോവിന്ദൻ മാസ്റ്റർ ഇന്നത്തെ ഇരിണാവ് യു.പി സ്കൂൾ തുടങ്ങിയത്. കേളു നമ്പ്യാർ , പാഞ്ചാലി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കുട്ടികൾ വർദ്ധിച്ചതിന് ശേഷം ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകൾ ആനാം കൊവ്വലിൽ ആരംഭിച്ചു. 1932 ൽ സ്കൂൾ കപ്പക്കടവിലേക്ക് മാറ്റി . 1934 ൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. 1936 ൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളുള്ള ഹയർ എലിമെന്ററി സ്കൂളായി അംഗീകാരം നേടി. ആദ്യകാല പ്രധാനാധ്യാപകൻ കേളു നമ്പ്യാർ ആയിരുന്നു.
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 1957 ലാണ് സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് തൊട്ടടുത്ത് മുസ്ലീം സ്കൂൾ പ്രവർത്തിച്ചു വന്നതും സ്ഥല പരിമിതിയും സ്കൂൾ പയ്യട്ടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള കാരണങ്ങളായിരുന്നു.
ഹൈസ്കൂളിൽ പതിനൊന്നാം ക്ലാസ് എടുത്ത് കളഞ്ഞതോടെ ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസും ഇല്ലാതായി പേര്  ഹയർ എലിമെന്ററി എന്നതിനുപകരം യുപി സ്കൂൾ എന്നായി മാറി.ഇന്ന് 600 പരം കുട്ടികളും 24 അധ്യാപകരും ഉള്ള പാപ്പിനിശ്ശേരി സബ്ജില്ലയിലെ വലിയ യു.പി സ്കൂളുകളിൽ ഒന്നാണ് ഇരിണാവ് യുപി സ്കൂൾ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഇരിണാവ്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്