"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
|- | |||
! മുൻ പ്രധാനാദ്ധ്യാപകർ !! എന്ന് മുതൽ !! എന്ന് വരെ | |||
|- | |||
| മാർത്താണ്ഡവർമ്മത്തമ്പുരാൻ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ശർമ്മ സാർ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ചാക്കോ സാർ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| മാധവൻ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| എം വി ഗംഗാധരൻ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| പി എൻ ചന്ദ്രസേനൻ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| വി ജി പുഷ്‌പാംഗദൻ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
|കെ കെ തങ്കമണിയമ്മ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| പി വി ശിവരാജൻ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ഡി പുഷ്‌പാംഗദൻ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കെ ആർ സുശീല || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| പി ബി ഓമന || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| എസ് സുഭഗേ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| സുമംഗല || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| പ്രസന്ന || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| പി എസ് ശശിധരൻ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ഉഷ സദാനന്ദ്|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| ലാലി ദിവാകർ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| സിന്ധു എം കെ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:54, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി | |
---|---|
വിലാസം | |
മെഴുവേലി മെഴുവേലി പി.ഒ, , പത്തനംതിട്ട 689507 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04682257966 |
ഇമെയിൽ | padmanabhodayamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമലത ജെ |
പ്രധാന അദ്ധ്യാപകൻ | സിന്ധു എം കെ |
അവസാനം തിരുത്തിയത് | |
28-12-2021 | BAIJU A |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയഞ്ചായത്തിലാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സരസകവി മൂലൂർ.എസ്.പദ്മനാഭപണിക്കർ 1928 ൽ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ . അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും 90 വർഷങ്ങൾ പിന്നിട്ട ഈ സ്ഥാപനം തുടങ്ങാൻ നേതൃത്വം കൊടുത്തത് കവിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന മൂലൂർ.എസ്.പത്മനാഭപണിയ്ക്കരാണ്. അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം. മെഴുവേലിയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു . ശ്രീനാരായണ ഗുരുവിന്റെ ചൈതന്യ പ്രസരമേറ്റ് പ്രബുദ്ധരും പ്രവൃത്ത്യുന്മുഖന്മാരുമായിത്തീർന്ന സമുദായ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ സരസകവി മൂലൂർ.എസ്.പത്മനാഭപണിയ്ക്കർക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. അവർണ്ണസമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം പോലെ തന്നെ സാഹിത്യക്ഷേത്ര പ്രവേശനവും അന്ന് നിഷിദ്ധമായിരുന്നു. വിദ്യകൊണ്ട് മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാകുന്നതിനുവേണ്ടി കാലോചിതമായ ഇംഗ്ലീഷ് വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടുകൂടി 1928 നവംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു . സംസ്കൃതം സ്കൂൾ തുടങ്ങണമെന്ന് മൂലൂരിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കാലോചിതമായ മാറ്റങ്ങൾക്കനുസൃതമായി ഇംഗ്ലീഷ് സ്കൂളാണ് സ്ഥാപിച്ചത് . ഈഴവർ തുടങ്ങിയ അവർണ്ണ ജന വിഭാഗക്കാർക്ക് ആരാധിക്കാനായി മെഴുവേലിയിലെ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ 1906-ൽ ആരംഭിക്കുകയും 1909-ൽ പണിപൂർത്തിയായി ശിവപ്രസാദ് സ്വാമികൾ ആദ്യ പ്രതിഷ്ഠ നടത്തുകയും ചെയ്തു . പിന്നീട് 1915-ൽ ഗുരുദേവൻ ആനന്ദഭൂതേശ്വരത്ത് എത്തുകയും വിഗ്രഹത്തിന് ചൈതന്യം പകരുകയും ചെയ്തു . അന്ന് തോലേക്കാവ് എന്നറിയപ്പെട്ടിരുന്ന സ്ഥലം വെട്ടിത്തെളിച്ച് അവിടെ ഒരു സരസ്വതി മന്ദിരം സ്ഥാപിക്കുന്നത് കൊള്ളാമെന്നു നിർദ്ദേശിച്ചത് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ അരുളിയ യുഗപുരുഷനായ ശ്രീനാരായണ ഗുരുവാണ് . തുകലയിൽ ആശാരിമാർ എന്നറിയപ്പെടുന്ന കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ തച്ചുപണികളും മറ്റും നിർവഹിച്ചിരുന്നത് . തുകലയിൽ എന്ന പേര് കാലക്രമേണ ലോപിക്കുകയും തോലയിൽ എന്ന് അറിയപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ ഇപ്പോഴും ഈ വിളിപ്പേര് നിലനിൽക്കുന്നു. ആനന്ദഭൂതേശ്വരം ക്ഷേത്രയോഗം പ്രസിഡന്റ് എന്ന നിലയിൽ സരസകവിയും സെക്രട്ടറി എന്ന നിലയിൽ ഇ.കെ. കുഞ്ഞുരാമനും യഥാക്രമം മാനേജരും കറസ്പ്പോണ്ടെന്റും ആയിട്ട് സ്കൂൾ സ്ഥാപിക്കാനുള്ള അപേക്ഷ സമർപ്പിച്ചു . അക്കാലത്തു സ്കൂൾ , ക്ഷേത്രം മുതലായവയെല്ലാം അനുവദിക്കുന്നത് മഹാരാജാക്കന്മാരുടെയോ റാണിമാരുടെയോ തിരുനാൾ ദിവസമാണ് . അങ്ങനെ 1928-ൽ മഹാറാണിയുടെ തിരുനാൾ ദിവസം മെഴുവേലിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങാൻ അനുവാദം ലഭിച്ചു . 1928-ൽ തന്നെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കിളിമാനൂർ കൊട്ടാരത്തിലെ മാർത്താണ്ഡവർമ്മ തമ്പുരാനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ . പിന്നീട് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള ശർമ്മ സാറിനെ നാഗർകോവിലിൽ നിന്നും പ്രഥമാധ്യാപകനായി നിയമിച്ചു. സ്കൂളിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും 1928 നവംബർ പതിനാറാം തീയതി പെരിങ്ങാല ശ്രീധരസ്വാമികൾ ആദ്യ ശിലാസ്ഥാപനം നടത്തി . സ്കൂൾ നിർമാണത്തിനുവേണ്ട സ്ഥലവും സാധന സാമഗ്രികളും നാട്ടുകാരാണ് സംഭാവന നൽകിയത് . ഇവരുടെ ശ്രമഫലമായിട്ടാണ് സ്കൂൾ കെട്ടിടം പണി പൂർത്തിയായത് . ഇംഗ്ലീഷ് വിദ്യാലയത്തിൽ സംസ്കൃത ലിപികളിലാണ് ശിലാസ്ഥാപന കർമ്മം നടത്തിയത് എന്നത് ശ്രദ്ധേയമാണ് . സംസ്കൃത കവിയായിരുന്ന മൂലൂർ മുൻകൈ എടുത്ത് സ്ഥാപിച്ചതിനാലാണ് സംസ്കൃത ശിലാഫലകം സ്ഥാപിച്ചത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
മാനേജ്മെന്റ്
എസ്.എൻ.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ശ്രീ.വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ പ്രധാനാദ്ധ്യാപകർ | എന്ന് മുതൽ | എന്ന് വരെ |
---|---|---|
മാർത്താണ്ഡവർമ്മത്തമ്പുരാൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ശർമ്മ സാർ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ചാക്കോ സാർ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മാധവൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
എം വി ഗംഗാധരൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പി എൻ ചന്ദ്രസേനൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
വി ജി പുഷ്‌പാംഗദൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കെ കെ തങ്കമണിയമ്മ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പി വി ശിവരാജൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ഡി പുഷ്‌പാംഗദൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കെ ആർ സുശീല | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പി ബി ഓമന | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
എസ് സുഭഗേ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
സുമംഗല | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പ്രസന്ന | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പി എസ് ശശിധരൻ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ഉഷ സദാനന്ദ് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ലാലി ദിവാകർ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
സിന്ധു എം കെ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചാണ്ടി കെ വർഗീസ് (എൻ ടി പി സി ചെയർമാൻ )
- ശ്രീ.പി.എൻ.ചന്ദ്രസേനൻ ExMLA
- ശ്രീ.ജോൺ മത്തായി IAS (മുൻ കേരള ഗവ.ചീഫ് സെക്രട്ടറി)
- ശ്രീ.കെ.സി.രാജഗോപാലൻ MLA
- ശ്രീ.എ.എൻ.രാജൻബാബു Ex MLA
- അഭിവന്ദ്യ സിറിൾ മാർ ബസേലിയസ് തിരുമേനി
- പ്രൊഫ.ശശികുമാർ
- ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പർ)
- ശ്രീ.മധുസൂദനൻ IES
- പി വി മുരളീധരൻ (റിട്ട. എ ഇ ഒ)
- അഡ്വ .എസ് എം റോയ് (എ പി പി )
- ഡോ . ബൈജു (സയന്റിസ്റ്റ് )
- ജ്യോതി ബി (ഡെപ്യൂട്ടി കളക്ടർ)
- വിനോദ് ജി (സയന്റിസ്റ്റ്)
അവലംബം
ലഘുചിത്രം|പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.274172, 76.693572|zoom=15}}