ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26342 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{prettyurl| St. Joseph`s Girls U.P.S. Manachery}}{{PSchoolFrame/Header}}{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാട്ടിപ്പറമ്പ്  
| സ്ഥലപ്പേര്= കാട്ടിപ്പറമ്പ്  
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 113: വരി 112:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:41, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
St.Josephs LP & UP School Manacherry‌‌
‎ ‎
വിലാസം
കാട്ടിപ്പറമ്പ്

കാട്ടിപ്പറമ്പ് , കണ്ണമാലി പി.ഒ,
,
682008
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9656781035
ഇമെയിൽstjosephsgupsmanacherry2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്26342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. അന്ന പി എ
അവസാനം തിരുത്തിയത്
26-12-2021Pvp


പ്രോജക്ടുകൾ



ചരിത്രം

ഫ്രാൻസിൽ നിന്നെത്തിയ മദർ മേരി ഓഫ് ദ പാഷൻ 1877 ജനുവരി 6-ാം തീയതി തമിഴ്‌നാട്ടിലെ ഊട്ടിയിൽ തുടങ്ങിവെച്ച ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാർ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പിൽ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓഫ് ദ പാഷൻ്റ ദീർഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദർ മേരി ഓഫ് ദ പാഷൻ്റ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുവേണ്ടി ഒരു തയ്യൽകേന്ദ്രം തുടങ്ങി. തുടർന്ന് പെൺകുട്ടികൾ അവിടെ ഹാൻഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിൻ്റയോ രാജ്യത്തിൻ്റയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ൽ ഈ സന്ന്യാസിനി സഹോദരിമാർ വി. യൗസേപ്പിതാവിൻ്റ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെൺകുട്ടികൾക്ക് അക്ഷരജ്ഞാനത്തിൻ്റ ആദ്യപാഠങ്ങൾ നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളർന്ന് 1933 ൽ സെൻ്റ. ജോസഫ്സ് ഗേൾസ് എൽ.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആൺകുട്ടികൾ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.

1990 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ ഈ വിദ്യാലയത്തിൽ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളർന്ന്, അവരിൽ നിന്ന് സേവനമാതൃകകൾ സ്വീകരിച്ച് കർമ്മധീരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തിൽ ചെല്ലാനം മുതൽ സൗദി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് നേഴ്സറി മുതൽ 500 ഓളം കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിച്ചു പോരുന്നു.

സമീപ്രദേശങ്ങളിലുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയും തുടർപഠനത്തിനായി ഹൈസ്കൂൾ സൗകര്യം ഈ വിദ്യാലയത്തിൽ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴിൽ മികച്ച നിലവാരം നിലനിർത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിൻ്റ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിൻ്റ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയർത്തി സ്വാഭിമാനത്തോടെ സെൻ്റ ജോസഫ്സ് എൽ. പി & യു. പി. എസ് ശിരസ്സുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ടോയ് ലറ്റ്
  • റാമ്പ് ആന്റ് റെയിൽ
  • ജലലഭ്യത
  • പച്ചക്കറിത്തോട്ടം
  • ഹരിത വിദ്യാലയം
  • കളിസ്ഥലം
  • സ്കൂൾ ബസ്സ് സൗകര്യം
  • എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
  • ലൈബ്രറി
  • സയൻസ് ലാബ്

♦കംപ്യുട്ടർ റൂം ♦ സർഗ്ഗവിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.

സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.

മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു. ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.

ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.

സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്റ്റർ. ജോസ
  2. സിസ്റ്റർ. സെലസ്റ്റ മേരി
  3. സിസ്റ്റർ. സി. എം. മേരി
  4. സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
  5. സിസ്റ്റർ. മേരി ജോൺ
  6. സിസ്റ്റർ. മേരി മാത്യു
  7. ശ്രീമതി. റീത്ത സി. എ
  8. സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്
  9. സിസ്റ്റർ. പുഷ്പ ജോസഫ്
  10. സിസ്റ്റർ. എൽസി ജോസഫ്

നേട്ടങ്ങൾ

ബെസ്റ്റ് യുപി സ്കുൾ അവാർഡ്2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}