സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/Say No To Drugs Campaign
10 -10 -2022 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ജനജാഗ്രത സമിതിയുടെ പ്രഥമ യോഗം ചേർന്നു .പി.ടി.എ ഭാരവാഹികളായ നാലുപേരും, രണ്ട് അധ്യാപകരും, ജനപ്രതിനിധിയും ,സ്കൂൾ ലീഡറും ,ഹെഡ്മിസ്ട്രസ് ഉൾപ്പെടുന്ന 19 സമിതിയാണ് രൂപീകൃതമായത്
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻറെ അത്യാവശ്യമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഏവരെയും ഓർമ്മപ്പെടുത്തി തുടർന്ന് ലഹരി കേസുകൾ 2020, 21 ,22 എന്നീ വർഷങ്ങളിൽ നാല് ഇരട്ടിയായി വർദ്ധിക്കുകയാണ് എന്നും 35% കേസുകളും 13 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികളിൽ ആണെന്ന് ഉള്ള ഭയാനകരമായ അവസ്ഥ അധ്യാപകർ യോഗത്തെ അറിയിച്ചു .തുടർന്ന് വിദ്യാലയം മുൻകൈയെടുത്ത് നടത്താൻ തീരുമാനിച്ച പ്രവർത്തനങ്ങൾ.
*ബോധവൽക്കരണ ക്ലാസ്( അധ്യാപകർ/ വിദ്യാർത്ഥികൾ / മാതാപിതാക്കൾ)
*വീഡിയോ/ഓഡിയോ പ്രദർശനം
*പോസ്റ്റർ രചന
*കഥാപ്രസംഗം
*മുദ്രാവാക്യം
(എഴുതാൻ / പറയാൻ)
*പ്ലക്കാർഡ് നിർമ്മാണം
*കവിതാരചന
*കഥാരചന
*നാടകവിഷ്കാരം
*തെരുവുനാടകം
*വിവിധ അവതരണങ്ങൾ
*ചിത്രരചന
*പ്രതിജ്ഞയെടുക്കൽ
*മനുഷ്യച്ചങ്ങല