"ഗവ. ഹൈസ്കൂൾ നെടുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
info box |
|||
| വരി 39: | വരി 39: | ||
'''ചരിത്രം''' | |||
= | ('=' | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്തിലാണ് നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തനംതിട്ട ജില്ല രുപവത്കരണത്തോടെ നെടുമ്പ്രം പഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്ന് കരുതപ്പെടുന്നു. നെടുംപുറം ലോപിച്ച് നെടുമ്പ്രം എന്നായതാവാം. | |||
വിവിധ ജാതി മത വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം പ്രാചീന കലകൾക്കും ഉത്സവങ്ങൾക്കും എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾ ഐക്യത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന ഒരു ചെറിയ ഗ്രാമമാണിത്. | |||
പൊതു വിദ്യാഭ്യാസം മധ്യതിരുവിതാംകൂറിൽ ആരംഭിച്ച വേളയിൽ തന്നെ ഈ പഞ്ചായത്തിലും വിദ്യാലയങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ ആദ്യ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സർക്കാർ പ്രൈമറി സ്കൂൾ 1915 ൽ ആരംഭിച്ചു. പുത്തൻകാവ് ദേവീക്ഷേത്രത്തിന്റെ തൊട്ടു തെക്കുവശത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1981 ൽ യു.പി സ്കൂൾ ആകുകയും 1982 ൽ ഹൈസ്കൂളിന്റെ ആദ്യത്തെ ക്ലാസ്സ് ഇവിടെ ആരംഭിക്കുകയും ചെയ്തു. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഈ സർക്കാർ വിദ്യാലയം. | |||
ആദ്യകാലത്ത് നെടുമ്പ്രം ഗ്രാമത്തിലെ മുഴുവൻ കുട്ടികളുടെയും അക്ഷരവെളിച്ചമായിരുന്നു ഈ വിദ്യാലയം. ഗതകാല പ്രൗഡിക്ക് അല്പം കോട്ടം തട്ടിയെങ്കിലും തലയെടുപ്പോടെ തന്നെ ഈ വിദ്യാലയം ഇന്നും അറിവിന്റെ പ്രഭ വിതറി കൊണ്ടേയിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 80: | വരി 89: | ||
|} | |} | ||
{{#multimaps:9.369094, 76.549844|zoom=15}} | {{#multimaps:9.369094, 76.549844|zoom=15}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||