ഗവ. ഹൈസ്കൂൾ നെടുമ്പ്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെടുമ്പ്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് 8.49 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

  • തെക്ക്‌ - കടപ്ര പഞ്ചായത്ത്
  • വടക്ക് -പെരിങ്ങര പഞ്ചായത്ത്
  • കിഴക്ക് - തിരുവല്ല നഗരസഭയും കൂറ്റൂർ പഞ്ചായത്തും
  • പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ തലവടിപഞ്ചായത്ത്
വാർഡുകൾ നെടുമ്പ്രം, അമിച്ചകരി, വൈക്കത്തില്ലം, പുതിയകാവ്, പൊടിയാടി, മണിപ്പുഴ, ചൂന്താര, കല്ലുങ്കൽ, മലയിത്ര, പുളിക്കീഴ്, മുറിഞ്ഞചിറ, ഒറ്റത്തെങ്ങ്, ജലമേള

കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തനംതിട്ട ജില്ല രുപവത്കരണഅനുബന്ധ മാറ്റങ്ങൾത്തോടെ നെടുമ്പ്രം പഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്ന് കരുതപ്പെടുന്നു. നെടുംപുറം ലോപിച്ച് നെടുമ്പ്രം എന്നായതാവാം.

വിവിധ ജാതി മത വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം പ്രാചീന കലകൾക്കും ഉത്സവങ്ങൾക്കും എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾ ഐക്യത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന ഒരു ചെറിയ ഗ്രാമമാണിത്.

പൊതു വിദ്യാഭ്യാസം മധ്യതിരുവിതാംകൂറിൽ ആരംഭിച്ച വേളയിൽ തന്നെ ഈ പഞ്ചായത്തിലും വിദ്യാലയങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ ആദ്യ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സർക്കാർ പ്രൈമറി സ്കൂൾ 1915 ൽ ആരംഭിച്ചു. പുത്തൻകാവ് ദേവീക്ഷേത്രത്തിന്റെ തൊട്ടു തെക്കുവശത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

GHS,Nedumprom
GHS,Nedumprom