"ജി എം എൽ പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻസാരഥികൾ: edit) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→മുൻസാരഥികൾ: edit) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 62: | വരി 62: | ||
ദീർഘ കാലം സേവനം ചെയ്ത മുൻ അധ്യാപകർ | ദീർഘ കാലം സേവനം ചെയ്ത മുൻ അധ്യാപകർ | ||
സി പി ഹുസ്സൈൻ മാസ്റ്റർ | സി പി ഹുസ്സൈൻ മാസ്റ്റർ | ||
പത്മിനി ടീച്ചർ പത്തനംതിട്ട | പത്മിനി ടീച്ചർ പത്തനംതിട്ട. വത്സല കുമാരി ടീച്ചർ കൊല്ലം | ||
മോഹനൻ മാസ്റ്റർ കുണ്ടറ | മോഹനൻ മാസ്റ്റർ കുണ്ടറ മധുപ്രശാന്ത് മാസ്റ്റർ. കെ സുരേഷൻ മാസ്റ്റർ | ||
രാജീവൻ മാസ്റ്റർ വെള്ളൂർ | രാജീവൻ മാസ്റ്റർ വെള്ളൂർ | ||
വി.ബൈജു മാസ്റ്റർ | വി.ബൈജു മാസ്റ്റർ |
09:14, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം എൽ പി എസ് പാലക്കോട് | |
---|---|
പ്രമാണം:.png | |
വിലാസം | |
പാലക്കോട് പാലക്കോട്.പി.ഒ,കണ്ണൂർ ജില്ല , 670305 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9497765837 |
ഇമെയിൽ | hmgmlpspalakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13919 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.എൻ.രജനി |
അവസാനം തിരുത്തിയത് | |
02-05-2020 | Farookareem |
ചരിത്രം
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.എം.എൽ.പി.സ്കൂൾ 1924-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഉച്ചഭക്ഷണം, പാൽ ,മുട്ട തുടങ്ങിയവയുടെ വിതരണം കാര്യക്ഷമതയോടെയും വൃത്തിയായും നടത്തുന്നുണ്ട്.
കരമുട്ടം വലിയ കടപ്പുറം ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ 2 ഓട്ടോറിക്ഷകളിലായി എത്തുന്നുണ്ട്. സ്വന്തമായ വാഹനം ലഭിക്കുകയാണെങ്കിൽ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്താം.
MPTA,CPTA,SMC എന്നിവ വർഷാദ്യം രൂപീകരിച്ച് വിദ്യാലയ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണവും നൽകിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
നിലവിലെ അവസ്ഥ വിശകലനം
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു. അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു.
ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട് കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. 5വർഷം മുമ്പ് പാചകപ്പുരയുടെ മേൽക്കൂര പുതുക്കിപ്പണിതു തരികയും ചെയ്തിട്ടുണ്ട്, നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സൗജന്യമായി നൽകാറുണ്ട്.
ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴകൃഷി ഫാഷൻഫ്രൂട്ട് സീതപഴം എന്നിവ വിളവെടുപ്പ് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട 2 കമ്പ്യൂട്ടർ ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ കീഴിൽ സ്വന്തമായ കെട്ടിടത്തിന്റെി ആലോചന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
മാനേജ്‌മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ എൻ സി അബ്ദു റഹ്മാൻ മാസ്റ്റർ എസ് വി ഹമീദ് മാസ്റ്റർ രുഗ്മിണി ടീച്ചർ. രാമചന്ദ്രൻ മാസ്റ്റർ. വിജയൻ മാസ്റ്റർ. എ ടി പി ഇബ്രാഹിം കുട്ടി മാസ്റ്റർ ലളിത പത്മിനി ടീച്ചർ എ ലീലാമണി ടീച്ചർ കെ എൻ രജനി ടീച്ചർ എം ഗീത ടീച്ചർ
ദീർഘ കാലം സേവനം ചെയ്ത മുൻ അധ്യാപകർ
സി പി ഹുസ്സൈൻ മാസ്റ്റർ പത്മിനി ടീച്ചർ പത്തനംതിട്ട. വത്സല കുമാരി ടീച്ചർ കൊല്ലം മോഹനൻ മാസ്റ്റർ കുണ്ടറ മധുപ്രശാന്ത് മാസ്റ്റർ. കെ സുരേഷൻ മാസ്റ്റർ രാജീവൻ മാസ്റ്റർ വെള്ളൂർ വി.ബൈജു മാസ്റ്റർ ടി വി വാസന്തി ടീച്ചർ വി പി മുസ്തഫ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ.ശംസുദ്ധീൻ കെ പി , റിട്ട. പ്രിൻസിപ്പൽ ഡി ഐ എ കോളേജ് പാറാൽ കെ സി മുഹമ്മദ് ഫാറൂഖ് , അദ്ധ്യാപകൻ ജി എം എൽ പി സ്കൂൾ പാലക്കോട് ഓ പി അബ്ദുൽ മജീദ് , അദ്ധ്യാപകൻ സീതി സാഹിബ് എച് എച് എസ് എസ് തളിപ്പറമ്പ ഷാജി കക്കംപാറ ,അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയ ഏഴിമല ഡോ. ബാലകൃഷ്ണൻ , അദ്ധ്യാപകൻ മൊറാഴ എച് എച് എസ് എസ് ത്വയ്യിബ് പി വി , അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി മുനീറ ബാനു , ടീച്ചർ വാദിഹുദ എച് എച് എസ് എസ് പഴയങ്ങാടി