"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
===പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ=== | ===പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ=== | ||
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന, ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ സ്ഥാപിച്ച മിഡിൽ സ്കൂൾ, വളർച്ചയുടെ പടവുകളും പിന്നിട്ട്, ഇന്ന് പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളായി പാനൂർ ടൗണിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്നു. ഒരു നൂറ്റാണ്ടിന്റെ ചരിത്രം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകൾക്ക് വിദ്യാഭ്യാസം നൽകി ഇന്നും വളർന്നു കെണ്ടിരിക്കുകയാണ്. <br>1914 ജൂലൈ 14 ന് ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്‌കൂൾ ആരംഭിച്ചു. പാനൂർ പ്രദേശത്തെ ആദ്യത്തെ ഓട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങൾ ഉൾകെള്ളുന്ന ക്ലാസുകളാണ് ഉണ്ടായിരുന്നത്. തലശ്ശേരിയിൽ നിന്നുവന്ന ബെഞ്ജമിൻ, ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്. <br>1942 ഏപ്രിൽ 17 ന് ബാസൽ ഇവാഞ്ജലിക്കൽ മിഷൻ സ്കൂളിന്റെ ഉടമാവകാശം നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക്ക് പ്രതിവർഷം 150 രൂപ പാട്ടത്തിൽ കൈമാറി. തുടർന്നും സ്ഥാപനം പഴയ പേരിൽ തന്നെ അറിയപ്പെട്ടു. | |||
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ സ്ഥാപിച്ച മിഡിൽ സ്കൂൾ,വളർച്ചയുടെ പടവുകളും പിന്നിട്ട്,ഇന്ന് പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളായി പാനൂർ ടൗണിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്നു. ഒരു നൂറ്റാണ്ടിന്റെ ചരിത്രം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകൾക്ക് വിദ്യാഭ്യാസം നൽകി ഇന്നും വളർന്നു കെണ്ടിരിക്കുകയാണ്. | |||
1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകൈ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ, ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർവ്വശ്രീ.പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി, കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭൻ നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി, ടി.പി. കുഞ്ഞിമ്മൂസ, സി.കെ.ഹസ്സൻ, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു. 1952-ൽ സ്വന്തമായി ഹൈസ്ക്കൂൾ സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റർ ചെയ്തു. സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു. ഹൈസ്ക്കൂൾ രൂപീകരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി. അന്ന് 40000 രൂപ പിരിച്ചെടുക്കുകയും ചെയ്തു. | 1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകൈ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ, ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർവ്വശ്രീ.പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി, കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭൻ നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി, ടി.പി. കുഞ്ഞിമ്മൂസ, സി.കെ.ഹസ്സൻ, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു. 1952-ൽ സ്വന്തമായി ഹൈസ്ക്കൂൾ സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റർ ചെയ്തു. സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു. ഹൈസ്ക്കൂൾ രൂപീകരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി. അന്ന് 40000 രൂപ പിരിച്ചെടുക്കുകയും ചെയ്തു. | ||
1953 ജൂണ് 23 ന് പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ 4 അധ്യാപകരും ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ. അപ്പോൾ 250 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ ചേർന്ന് പഠിച്ചിരുന്നത്. | 1953 ജൂണ് 23 ന് പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ 4 അധ്യാപകരും ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ. അപ്പോൾ 250 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ ചേർന്ന് പഠിച്ചിരുന്നത്. |
15:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ | |
---|---|
വിലാസം | |
പാനൂർ പാനൂർ പി.ഒ, , പാനൂർ 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 23 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04902312500 |
ഇമെയിൽ | prmhsspanoor@gmail.com |
വെബ്‍സൈറ്റ് | prmhsspanoor.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാതൻ.പി.വി |
പ്രധാന അദ്ധ്യാപകൻ | പ്രീത.പി.വി |
അവസാനം തിരുത്തിയത് | |
18-04-2020 | Fairoz |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
ചരിത്രം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന, ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ സ്ഥാപിച്ച മിഡിൽ സ്കൂൾ, വളർച്ചയുടെ പടവുകളും പിന്നിട്ട്, ഇന്ന് പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളായി പാനൂർ ടൗണിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്നു. ഒരു നൂറ്റാണ്ടിന്റെ ചരിത്രം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകൾക്ക് വിദ്യാഭ്യാസം നൽകി ഇന്നും വളർന്നു കെണ്ടിരിക്കുകയാണ്.
1914 ജൂലൈ 14 ന് ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്‌കൂൾ ആരംഭിച്ചു. പാനൂർ പ്രദേശത്തെ ആദ്യത്തെ ഓട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങൾ ഉൾകെള്ളുന്ന ക്ലാസുകളാണ് ഉണ്ടായിരുന്നത്. തലശ്ശേരിയിൽ നിന്നുവന്ന ബെഞ്ജമിൻ, ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്.
1942 ഏപ്രിൽ 17 ന് ബാസൽ ഇവാഞ്ജലിക്കൽ മിഷൻ സ്കൂളിന്റെ ഉടമാവകാശം നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക്ക് പ്രതിവർഷം 150 രൂപ പാട്ടത്തിൽ കൈമാറി. തുടർന്നും സ്ഥാപനം പഴയ പേരിൽ തന്നെ അറിയപ്പെട്ടു.
1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകൈ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ, ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർവ്വശ്രീ.പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി, കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭൻ നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി, ടി.പി. കുഞ്ഞിമ്മൂസ, സി.കെ.ഹസ്സൻ, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു. 1952-ൽ സ്വന്തമായി ഹൈസ്ക്കൂൾ സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റർ ചെയ്തു. സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു. ഹൈസ്ക്കൂൾ രൂപീകരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി. അന്ന് 40000 രൂപ പിരിച്ചെടുക്കുകയും ചെയ്തു. 1953 ജൂണ് 23 ന് പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ 4 അധ്യാപകരും ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ. അപ്പോൾ 250 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ ചേർന്ന് പഠിച്ചിരുന്നത്. ഒട്ടേറെ പ്രശസ്‌തരേയും പ്രഗത്ഭരെയും സൃഷ്ടിച്ച ഈ മഹാവിദ്യാലയം കേരളത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായി ഉയരാൻ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ കറസ്പോണ്ടന്റും മാനേജരും. പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആർ.കുറുപ്പിന്റെ കാലത്താണ് സ്കൂളിന്റെ വികസനപ്രവർത്തനത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുന്നത്. 4000 ൽ അധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നായിരുന്നു 1989 വരെ പാനൂർ ഹൈസ്ക്കൂൾ. ഭരണ സൗകര്യാർത്ഥം ഗവണ്മെന്റ് അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ 1990 ഒക്ടോബർ 1 ന് പാനൂർ ഹൈസ്ക്കൂൾ, കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂൾ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ.ചന്ദ്രശേഖരനായിരുന്നു സ്ക്കൂൾ വിഭജന തീരുമാനം പ്രഖ്യാപിച്ചതും, പുതുതായി രൂപംകൊണ്ട കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചതും. 18-09-1991 ൽ കേരളത്തിൽ ആദ്യമായി 36 ഹൈസ്ക്കൂളുകളിൽ പ്ലസ് ടു ആരംഭിച്ചപ്പോൾ അതിലൊന്ന് പാനൂർ ഹൈസ്ക്കൂളിൽ അനുവദിക്കാൻ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി. 2002 ഡിസംബർ 20 ന് പാനൂർ ഹയർ സെക്കന്ററി സ്കൂൾ പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പാനൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പുനർനാമകരണ പ്രഖ്യാപനം നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവർകളാണ്. സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവംബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എം.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഇന്ന് വൻമാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നവീകരിച്ച പാഠ്യപദ്ധതിയും ഏറ്റവും പുതിയ ബോധനരീതികളും പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പും, അധ്യാപകരും, രക്ഷാകർത്താക്കളും സമൂഹവും ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സംജാതമായിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി . വിദ്യാർത്ഥികളുടെ പഠനസമയം രാവിലെ 8.30 മുതൽ വെകുന്നേരം 6 മണി വരെ പുനക്രമീകരിച്ചും ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിക്കൊണ്ടും പുതിയ ദിശാബോധം കർമ്മപഥത്തിലെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ രാവിലെ 9 മണിക്ക് തന്നെ അധ്യയനം ആരംഭിക്കുന്നു. എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും, പി.ടി.ഏ.യുടെയും സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘുഭക്ഷണം നൽകുന്ന പരിപാടിയും സ്കൂളിൽ തുടർന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലം എസ്.എസ്.എൽ.സി .പരീക്ഷാ വിജയശതമാനത്തിൽ പ്രതിഫലിച്ചു കാണാം. 2006-2007 അധ്യയന വർഷം കേവലം 3 വിദ്യാർത്ഥികളുടെയും 2007-2008, 2008-2009 എന്നീ വർഷങ്ങളിൽ 2 വിദ്യാർത്ഥികളുടെയും തോൽവി കാരണമാണ് നൂറ് ശതമാനം വിജയം നഷ്ടമായത്. ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിംഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലം ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു. സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു. 10-ാം തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുൻപ് വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ളാസുകളും സംഘടിപ്പിക്കാറുണ്ട്. പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) എൻ.സി.സി ബറ്റാലിയൻ. ഈ എൻ.സി.സി ട്രൂപ്പിന് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുണ്ട്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനും ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രിയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു. പഠനം കേവലം ക്ലാസ്മുറികളിൽ ഒതുങ്ങേണ്ടതല്ല എന്ന സത്യം കുട്ടികളിലേക്ക് എത്തിക്കാൻ അധ്യാപകരും ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പിന്നീട് ഇങ്ങോട്ടുള്ള വർഷങ്ങളിൽ ഈ ലക്‌ഷ്യം നിറവേറ്റാൻ ഏറെക്കുറെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 2017 വരെയുള്ള വർഷങ്ങളിലെ എസ് എസ് എൽ സി വിജയശതമാനം ഇതിനു തെളിവാണ്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബ്
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡ്യൂസാറ്റ്
2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
സയൻസ് ലബോറട്ടറി
കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
സ്കൂൾ ലൈബ്രറി
20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു
പി ടി എ
സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്
എൻഡോവ്മെന്റും സ്‌കോളർഷിപ്പും
അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.
യു എസ് എസ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നവപ്രഭ
ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .
മാനേജ്‌മെന്റ്
കെ.പി. ദിവാകരൻ
മുൻ സാരഥികൾ
1954-78 | എ.കെ.സരസ്വതി |
1978-83 | കെ.ബലരാം |
1983-86 | പി.രാഘവൻ നായർ |
1986-90 | എ .പി. ബാലകൃഷ്ണൻ |
1990-93 | എം.ഭാനു |
1993-96 | പാതിരിയാട് ബാലകൃഷ്ണൻ |
1996-97 | പി ശാന്തകുമാരി |
1997-98 | എൻ രാജഗോപാലൻ |
1998-99 | സുമിത്രപാനൂർ |
1999-2000 | കെ.പി .ശ്രീധരൻ |
2000-03 | പ്രേമലത.ടി |
2003-05 | ഭാർഗ്ഗവി സി |
2005-07 | വി.പി.ചാത്തു |
2007-10 | ശോഭന.പി.വി |
2010-11 | അബ്ദുൾ മജീദ് .പി |
2011-13 | ലതിക ടി ടി |
2013-15 | ജാനകി വി വി |
2015-17 | ശ്രീനിവാസൻ.പി |
2017-21 | പ്രീത പി വി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
- രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
- കെ പി മോഹനൻ -മുൻ മന്ത്രി
- രാജേന്ദ്രൻ തായാട്ട്
- ഡോക്ടർ പുരുഷോത്തമൻ
- പവിത്രൻ മൊകേരി
- പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
- ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
- ഡോക്ടർ ശബ്‌ന എസ് -കവയിത്രി
ഫോട്ടോ ഗാലറി
-
സ്കൂൾ
-
എൻ സി സി ,ജെ ആർ സി ,സ്കൗട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ
-
രാജ്യപുരസ്കാർ ജേതാക്കൾ
-
കുഞ്ഞു കൈകളിലെ കലാവിരുതുകൾ
-
മുടിയേറ്റ് ശില്പശാല
-
മുടിയേറ്റ് ശില്പശാല ഉദ്ഘാടനം
-
-
-
-
കലോത്സവ കാഴ്ചകൾ
നവപ്രഭോത്സവം
പാഴ്വസ്തുക്കളിൽ നിന്ന്....
കുട്ടികളുടെ കലാവിരുതുകൾ
അഭിമാനതാരങ്ങളിൽ ചിലർ
ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ
റവന്യൂ ജില്ലാകലോത്സവം
റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)
ആറളം;പഠനയാത്ര
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
{{#multimaps:11.7592686, 75.5754317 | width=800px | zoom=16 }} P R M H S S PANOOR ...
"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി