"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു സ്‌നേഹഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പ്രകൃതിക്കൊരു സ്‌നേഹഗാഥ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 57: വരി 57:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:23, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിക്കൊരു സ്‌നേഹഗാഥ

നീലാകാശമൊരു റാണിയെ പോൽ
ഹരിതാഭമാം ഭൂമിക്കു മേലെ
 പ്രകൃതിയുടെ വിരിമാറിൽ തത്തിക്കളിക്കുന്നു
സൂര്യകിരണങ്ങൾ നയന മനോഹരം
ഇത്രനാൾ എങ്ങോ നഷ്ടമായിതെല്ലാം
കണ്ടതേയില്ല ഞാൻ എൻറെ പ്രകൃതിയെ
 അറിയാൻ ശ്രമിച്ചതൊന്നുമില്ലീ പ്രകൃതിയിൽ
 പ്രകൃതിതൻ മൗനം പണ്ടു നാളിലെ
 മുത്തശ്ശി കഥകളിൽ ഞാൻ കേൾക്കുന്നു
ഉജ്ജ്വല ഭാവങ്ങൾ ഒരുപാടൊരുപാട്
പെയ്തിറങ്ങി കഴിഞ്ഞു ഭൂമിതിൻ മേലെ
മെയ്യുണങ്ങി, തൊണ്ട വറ്റിവരണ്ടു മൃഗീയ
ദ്രംഷ്ടകളാൽ കീറി മുറിക്കപ്പെട്ട്
ജീവച്ഛവം പോലെയായ് എൻറെ
പ്രകൃതി പലരും ചരമ ഗീതങ്ങൾ എഴുതി
കണ്ണുനീർ വാർത്തു
ആശംസകളേകി
ഇന്നോളം കണ്ടിട്ടില്ലാത്ത പരിസ്ഥിതിതൻ
 മാസ്മര ഭാവങ്ങൾ അറിയുന്നു ഞാനിന്ന്
കാലമേ സാക്ഷി
ഇന്നവൾ ഉയർത്തെണീക്കുന്നു
പിറന്നുവീണ പെൺകൊടിയെപോൽ
ഹരിതാഭ വിടർത്തി നിൽക്കുന്നു പ്രകൃതി
വെള്ളിയരഞ്ഞാണു കെട്ടി
കുളിരരുവികൾ
 മനുഷ്യ കരത്തിൻ ഇന്നലെയുടെ
 കൈകടത്തലുകൾ ഭയചകിതരായി
കാണുന്നു ഞാൻ
പുഴകളെല്ലാം വറ്റി ഉണങ്ങി
വൃക്ഷങ്ങൾ എല്ലാം വെട്ടി മുറിച്ചു
കെട്ടിടങ്ങൾ കൂണുപോൽ മുളച്ചു
ജീവനാഡിയാം പരിസ്ഥിതി മരിച്ചു
 ഇന്നിതാ പ്രകൃതി നിശ്വസിക്കുന്നു
മാനവരാശിയെ ബന്ധനസ്ഥരാക്കി
 വിഷപ്പുക തുപ്പുന്ന വാഹനങ്ങളെല്ലാം
 വിശ്രമിക്കട്ടെ ഇനി കിതപ്പ് അകറ്റാൻ
 ആളില്ല ആരവങ്ങളില്ല
 സ്വസ്ഥമായി ഇരിക്കട്ടെ പ്രകൃതിതൻ മടിത്തട്ടിൽ
ഇനിയും ജയിക്കാൻ വെമ്പുന്ന മർത്യ
 നിർത്തൂ നിൻ്റെസംഹാരതാണ്ഡവങ്ങൾ
മടങ്ങു പ്രകൃതിയിലേക്ക്
 സ്നേഹിക്കൂ നിൻ്റെ പരിസ്ഥിതിയെ
 

ഷമ്മ അമീർ
VII C എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത