എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ

ഗുരുവായൂർ പി.ഒ.
,
680101
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽlittleflowercupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24263 (സമേതം)
യുഡൈസ് കോഡ്32070300401
വിക്കിഡാറ്റQ64088755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ777
പെൺകുട്ടികൾ811
ആകെ വിദ്യാർത്ഥികൾ1588
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി സി പി
പി.ടി.എ. പ്രസിഡണ്ട്GEORGE
എം.പി.ടി.എ. പ്രസിഡണ്ട്ജിനി സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ മമ്മിയൂർ എന്ന സ്ഥലത്തൂള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്   എൽ  എഫ് സി യു  പി  സ്കൂൾ എന്ന സ്ഥാപനം112 വർഷം പഴക്കമുള്ള ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ഇത്

ചരിത്രം

ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .1910-ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .ആ കാലയളവിൽ നാരായണൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ. തികച്ചും ലളിതമായ രീതിയിൽ ആരംഭിച്ച ഈ വിദ്യാലയം ബ .ഊക്കൻ യോഹന്നാൻ അച്ചന്റെ പരിശ്രമ ഫലമായി 1940 ജൂൺ 20 ന് തിരുഹൃദയ ദിനത്തിൽ ശ്രീ പനക്കൽ ഉതുപ്പ് തോമസിന്റെ മാനേജുമെന്റിൽ നിന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഏറ്റെടുത്തു . വി .കൊച്ചുത്രേസ്യയുടെ ലോവർ പ്രൈമറി സ്കൂൾ എന്ന പവിത്ര നാമം സ്വീകരിക്കുകയും ചെയ്തു . ഇന്ന് 680 ആൻ കുട്ടികളും 822 പെൺകുട്ടികളും കൂടി 1502 കുട്ടികളുള്ള സ്ക്കൂൾ ആണ് എൽ .എഫ് സി.യു.പി.സ്ക്കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരേക്കറിൽ പരന്നുകിടക്കുന്ന വിദ്യാലയം .രണ്ടു നിലകളുള്ള രണ്ടു കെട്ടിടങ്ങളിൽ മുപ്പത് ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു .ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി ,സയൻസ് ലാബ് ,വിശാലമായ കളിസ്ഥലം ,സ്റ്റേജ് ,ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിരിക്കുന്നു .ആൺകുട്ടികൾക്ക് പത്തും പെൺകുട്ടികൾക്കും പതിനാറും ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നു . സ്കൂളിൽ രണ്ടു കിണറുകൾ ഉണ്ട് . കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വെള്ള ഫിൽറ്റർ ചെയ്തു നൽകുന്നു .ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട് .ഓപ്പൺ അസംബ്‌ളി നടത്തുന്നതിന് മഴയും വെയിലും ഏൽക്കാത്ത ട്രസ്സ് വിരിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് നഴ്സറി ക്ലാസുകൾ നടക്കുന്നു .കുട്ടികൾക്ക് കിഡ്സ് പാർക്ക് ഉണ്ട് .കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയിട്ടുണ്ട് .കൂടാതെ 11 ക്ലാസ്സുകളിൽ led ടീവി ഉപയോഗിച്ചും പഠനം നടക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

27.01.207 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സിസ്റ്റർ വത്സ സി എൽ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യാകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ വാർഡ് കൗൺസിലർ ചൊല്ലിക്കൊടുക്കുകയും ചെയ്തു

വിദ്യാരംഗം സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം അതിനായി കലാമേളകളും സാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നു കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

മാത്‍സ് ക്ലബ്

വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു സ്റ്റിൽ മോഡൽ ,നമ്പർ പാറ്റെൺ ,ജോമെട്രിക്കൽ പാറ്റേൺ ,ഗെയിം,പസിൽ എന്നിവയുടെ മത്സരങ്ങൾ നടത്തുകയും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയുന്നു

സോഷ്യൽ ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്‌ദിനവും ആഘോഷിക്കുന്നു കേരളത്തിന്റെയും ഇന്ത്യയുടേയും ഭൂപടങ്ങൾ വിവിധ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങൾ കൊണ്ടുള്ള ആൽബം നിർമ്മിക്കുന്നു .പ്രാദേശികചരിത്രരചന നടത്തുന്നു

സയൻസ് ക്ലബ്

സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽസയൻസ് ലാബ് മനോഹരമാക്കുന്നതിനായി ലാബിലേക്ക് ആവശ്യമായ പ്രാദേശിക ഉത്പന്നങ്ങൾ കണ്ടെത്തുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ശാസ്ത്രപരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു ക്ലബ് അംഗങ്ങൾ ഉപജില്ലാ,ജില്ലാമതസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയുന്നു

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനവും സഘടിപ്പിക്കുന്നു ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു

ഇക്കോ ക്ലബ്

ഇക്കോ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടവും ഒരു കൃഷിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട് സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് ആവശ്യമായ കുറച്ചു പച്ചക്കറികൾ ഇവിടെ ഉല്പാദിപ്പിക്കുന്നു കുട്ടികളുടെ  നേതൃത്വത്തിൽ കൃഷിയിടം ഒരുക്കുന്നു കൃഷിക്ക് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കുന്നു

റോഡ് സേഫ്റ്റി ക്ലബ്

ക്ലബാഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ബോധവത്കരണക്ലാസ്സുകൾ സംഘടിപ്പിക്കുന്നു റോഡ്നിയമങ്ങളുടെ മാതൃകയിൽ സ്കൂളിൽ പെരുമാറ്റച്ചട്ടവും രൂപപ്പെടുത്തിയിട്ടുണ്

ഭാഷാ ക്ലബ്ബുകൾ

ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ന് ഹിന്ദിദിനം ആഘോഷിക്കുന്നു സുരളി ഹിന്ദി പ്രവർത്തനത്തിന്റെ ഭാഗമായി ഉ പി വിഭാഗത്തിൽ ഹിന്ദി കവിത വായനക്കാർഡ് ഹിന്ദി കഥ മത്സരങ്ങൾ നടത്തുന്നു അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പതിപ്പുകൾ തയാറാക്കുന്നു ,സംസ്‌കൃതകുട്ടികൾക്കായി ശിബിരം നടത്തുന്നു സംസ്കൃതദിനത്തിൽ പരിപാടികൾ നടത്തുന്നു സെമിനാറുകൾ സംഘടിപ്പിക്കുന്നു സംസ്കൃത അസെംബിലി ആഴ്ചയിൽ ഒരു ദിവസം നടത്തുന്നു

ബുൾബുൾ

എൽ പി കുട്ടികൾക്കായി അവരുടെ നേതൃത്വപാടവവും ആത്മധയിരവും വികസിപ്പിക്കാനുമായി ക്ലബ്പ്രവർത്തനങ്ങൾ നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളിയും ബുധൻ ,വ്യാഴം ദിവസങ്ങളിൽ സ്കൂൾ റേഡിയോയും പ്രവർത്തിപ്പിക്കുന്നു . ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുകുട്ടികൾക്കു പ്രയോജനകരമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്കളും നടത്തി വരുന്നു

മുൻ സാരഥികൾ

ശ്രീ പനക്കൽ ഉതുപ്പ് തോമസ് (1903 -10 )

,ശ്രീ നാരായണൻ മാസ്റ്റർ(1910 -40 ) ,

റവ.സി.സെബാസ്‌തീന1940 -45 )

,റവ.സി.അമാറ്റ(1945 -46 )

, റവ സി.ബൾബീന(1946 -47 ),

റവ.സി.ഗ്രിഗറി (1948 -64 ),

റവ.സി.മേരി ജൽത്രൂദ് (1964 69 )

,റവ.സി .ഹെർമിയാസ് (1970 -74 )

,റവ.സി .ഫെർബൻ (1975 -80 ),

റവ.സി.വലന്തീനാ (1980 -89 )

,റവ .സി. അഗ്രിക്കോള (1989 -94 ),

റവ.സി.ബാൾവീന (1994 -98 )

,റവ.സി .റോസ്‌ലിൻ ചിറ്റിലപ്പിള്ളി (1998 -2003 ),

റവ .സി .ലിനറ്റ് നീലങ്കവിൽ (2003 -10 )

,റവ.സി.എമിലിന കല്ലൂക്കാരൻ (2010 -16 )

റവ .സി .വത്സ സി ൽ(2016-2021)

റവ  സി മേരിക്കുട്ടി സി പി (2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹാജി എ അബ്ദുൾകലാം (കാജാഗ്രൂപ് )

ഫർഷാദ്  (പോലീസ് സർക്കിൾ )

പ്രിൻസ് ടി കുര്യൻ (സോയിൽ കോൺസെർവഷൻ ഓഫീസർ )

ശ്രീജിത്ത് ഗുരുവായൂർ (മേക്കപ്പ്  ആർടിസ്റ്റ് )

നേട്ടങ്ങൾ .അവാർഡുകൾ.

===== പ്രവൃത്തി പരിചയ ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ശാസ്ത്ര മേള =====

2016 -17 ചാവക്കാട് സബ് ജില്ലയിൽ യു പി തലത്തിൽ ഒന്നാം സ്ഥാനം .

ചാവക്കാട് സബ് ജില്ലാ സ്കൂൾ കലോത്സ

യു പി തലത്തിൽ ഒന്നാം സ്ഥാനം . എൽ പി തലത്തിൽ ഓവർ ഓൾ ഫസ്റ്റ് .

KCSL UNIT
യു പി   ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്‌റ്റ് യൂണിറ്റ് .
DCL സ്കോളർഷിപ്

DCL പരീക്ഷയിൽ പന്ത്രണ്ടു കുട്ടികൾക്ക് A ++ WITH ക്യാഷ് അവാർഡ് . ഗുരുവായൂർ മേഖല DCL മത്സരത്തിൽ യു പി തലത്തിൽ ഒന്നാം സ്ഥാനം .

സ്റ്റേറ്റ് വിന്നേഴ്സ്
                                 ---ലിജ  എം ജെ (മാത്‍സ് പസിൽ )
                                ----കൈലാസ് പി റോഷൻ (മെറ്റൽ എൻഗ്രേവിങ് )
                               -----അബിൻ ജോഷി (KCSL ,മലയാളം പ്രസംഗം )
സബ് ജില്ലാ സ്പോർട്സ്
വ്യക്തിഗത ചാമ്പ്യൻ -മഷൂഖ് റഹ്മാൻ (കിഡ്സ് ബോയ്സ്),
                    - നന്ദന  ടി പി (സബ് ജൂനിയർ

2017-18നേട്ടങ്ങൾ .അവാർഡുകൾ ==

ചാവക്കാട് സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ടോട്ടൽ ഫസ്റ്റ്, എൽ പി വിഭാഗം അഗ്രിഗേറ്റ് തേർഡ്, എൽ പി വിഭാഗം അറബി അഗ്രിഗേറ്റ് ഫസ്റ്റ്, യു പി അഗ്രിഗേറ്റ ഫസ്റ്റ്, യു പി മലയാള നാടകം മികച്ച നടൻ ,യു പി സംസ്കൃത നാടകം മികച്ച നടി . സബ് ജില്ലാ ശാസ്ത്രമേള ഗണിത ശാസ്ത്രമേള യു പി അഗ്രിഗേറ്റ് ഫസ്റ്റ്, സാമൂഹ്യ ശാസ്ത്രമേള യു പി വിഭാഗം സെക്കന്റ് ,ഐ ടി മേള സെക്കൻഡ് ,ശാസ്ത്രമേള സെക്കൻഡ് . LSS സ്കോളർഷിപ് നേടിയവർ അതുല്യ കെ എ , പാർവതി പി ബി , അഞ്ചു കൃഷ്ണ , USS സ്കോളർഷിപ് നേടിയവർ ഗണേഷ് പി രജഹാൻ , കീർത്തി പി. DCL സ്കോളർഷിപ് നാലാം ക്ലാസ് -സ്വാതി എം വി.

വഴികാട്ടി

Map

-ഗുരുവായൂരിൽ നിന്നും 2 കിലോമീറ്റർ മാറി ചാവക്കാട് കുന്നംകുളം റൂട്ടിൽ മമ്മിയൂർ സെന്ററിൽനിന്നും 250 മീറ്റർദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു