സഹായം Reading Problems? Click here


എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു സ്‌നേഹഗാഥ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതിക്കൊരു സ്‌നേഹഗാഥ

നീലാകാശമൊരു റാണിയെ പോൽ
ഹരിതാഭമാം ഭൂമിക്കു മേലെ
പ്രകൃതിയുടെ വിരിമാറിൽ തത്തിക്കളിക്കുന്നു
സൂര്യകിരണങ്ങൾ നയന മനോഹരം
ഇത്രനാൾ എങ്ങോ നഷ്ടമായിതെല്ലാം
കണ്ടതേയില്ല ഞാൻ എന്റെ പ്രകൃതിയെ
അറിയാൻ ശ്രമിച്ചതൊന്നുമില്ലീ പ്രകൃതിയിൽ
പ്രകൃതിതൻ മൗനം പണ്ടു നാളിലെ
മുത്തശ്ശി കഥകളിൽ ഞാൻ കേൾക്കുന്നു
ഉജ്ജ്വല ഭാവങ്ങൾ ഒരുപാടൊരുപാട്
പെയ്തിറങ്ങി കഴിഞ്ഞു ഭൂമിതൻ മേലെ
മെയ്യുണങ്ങി, തൊണ്ട വറ്റിവരണ്ടു മൃഗീയ
ദ്രംഷ്ടകളാൽ കീറി മുറിക്കപ്പെട്ട്
ജീവച്ഛവം പോലെയായ് എന്റെ
പ്രകൃതി പലരും ചരമ ഗീതങ്ങൾ എഴുതി
കണ്ണുനീർ വാർത്തു
ആശംസകളേകി
ഇന്നോളം കണ്ടിട്ടില്ലാത്ത പരിസ്ഥിതിതൻ
 മാസ്മര ഭാവങ്ങൾ അറിയുന്നു ഞാനിന്ന്
കാലമേ സാക്ഷി
ഇന്നവൾ ഉയർത്തെണീക്കുന്നു
പിറന്നുവീണ പെൺകൊടിയെപ്പോൽ
ഹരിതാഭ വിടർത്തി നിൽക്കുന്നു പ്രകൃതി
വെള്ളിയരഞ്ഞാണു കെട്ടി
കുളിരരുവികൾ
മനുഷ്യ കരത്തിൻ ഇന്നലെയുടെ
കൈകടത്തലുകൾ ഭയചകിതരായി
കാണുന്നു ഞാൻ
പുഴകളെല്ലാം വറ്റി ഉണങ്ങി
വൃക്ഷങ്ങൾ എല്ലാം വെട്ടി മുറിച്ചു
കെട്ടിടങ്ങൾ കൂണുപോൽ മുളച്ചു
ജീവനാഡിയാം പരിസ്ഥിതി മരിച്ചു
 ഇന്നിതാ പ്രകൃതി നിശ്വസിക്കുന്നു
മാനവരാശിയെ ബന്ധനസ്ഥരാക്കി
വിഷപ്പുക തുപ്പുന്ന വാഹനങ്ങളെല്ലാം
വിശ്രമിക്കട്ടെ ഇനി കിതപ്പ് അകറ്റാൻ
ആളില്ല ആരവങ്ങളില്ല
സ്വസ്ഥമായി ഇരിക്കട്ടെ പ്രകൃതിതൻ മടിത്തട്ടിൽ
ഇനിയും ജയിക്കാൻ വെമ്പുന്ന മർത്യ
നിർത്തൂ നിന്റെസംഹാരതാണ്ഡവങ്ങൾ
മടങ്ങു പ്രകൃതിയിലേക്ക്
സ്നേഹിക്കൂ നിന്റെ പരിസ്ഥിതിയെ
 

ഷമ്മ അമീർ
VII C എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത