"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 56: | വരി 56: | ||
* എസ്.പി.സി | * എസ്.പി.സി | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
22:18, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല | |
---|---|
![]() | |
വിലാസം | |
വർക്കല ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വർക്കല , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04702602278 |
ഇമെയിൽ | hmgmhssvarkala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലതാകുമാരി |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ആർ |
അവസാനം തിരുത്തിയത് | |
22-09-2020 | Hmgmhssvarkala |
ചരിത്രം
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയുടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത് തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി.1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി.ധർമ്മശാല മഠത്തിൽ ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.1906ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം (എൽ പി ജി എസ് വർക്കല)സ്ഥാപിതമായി.
1910-ലാണ് വെർണാക്കുലർ സ്കൂൾ സ്ഥാപിച്ചത്.അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ൽ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നിൽ കാണുന്ന പഴയകെട്ടിടം നിർമ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരിൽ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1934-ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വർഷത്തിൽ സ്കൂൾ സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1953-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യർ ആയിരുന്നു ഹെഡ്മാസ്റ്റർ.ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ആർ സുമനൻ പിൽക്കാലത്ത് ഈ സ്കൂളിൽത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ ഇടവാ ജമാൽ ആയിരുന്നു പ്രഥമാദ്ധ്യാപകൻ.1975 ആയപ്പോഴേയ്ക്കും സ്കൂൾ വളർച്ചയുടെ ഒട്ടനവധി പടചവുകൾ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂൾ ഒരു മോഡൽ സ്കൂളായി അറിയപ്പെട്ടു.പിൽക്കാലത്ത് അഡീഷണൽ ഡി പി ഐ ആയ ശ്രീ ഡി രാജൻ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റർ.2003-04 വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- എസ്.പി.സി
- ജെ.ആർ.സി
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
/* ചന്ദ്രദത്തൻ,ഐ എസ് ആർ ഒ */
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7323351,76.7144877 | zoom=12 }}
[[

]]


ചിത്രശാല
</googlemap> |}

|}