"എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ. എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
നൂറുവർഷത്തിന്റെ ചരിത്രവുമായി ഇന്നും തല ഉയർത്തി നിൽക്കുകയാണ് പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതുതലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവോത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠ സഹോദരനും എൻ.എസ്.എസ് നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917ൽ വെറും 4 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിന് ശേഷമെത്തുന്ന രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
 
1925ൽ 11 ക്ളാസുകളും 16 അദ്ധ്യാപകരുമുള്ള ഹൈസ്കൂളായി മാറി. ആ വർഷം 31 വിദ്യാർത്ഥികളാണ് സ്കൂൾ ഫൈനൽ പരീക്ഷയെഴുതിയത്. 1926 മാർച്ച് 13ന് ദിവാൻ വാട്സ് സ്കൂൾ സന്ദർശിച്ച അവസരത്തിൽ സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിന് മന്നത്ത് പത്മനാഭനാണ് അദ്ധ്യക്ഷത വഹിച്ചത്. നായർ സർവീസ് സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മുൻ മന്ത്രിമാരായ എം.എ. ബേബി,​ വി.പി. രാമകൃഷ്ണപിള്ള തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ഇവിടെ നിന്ന് അറിവിന്റെ ലോകം നോക്കിക്കണ്ടത്. ഇന്ന് യു.പി,​ എച്ച്.എസ്,​ എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
==  പരമേശ്വരൻ പിള്ളയുടെ വാശിയുടെ കഥ ==
ലണ്ടനിൽ പഠിക്കാൻ പോയ പരമേശ്വരൻ പിള്ളയുടെ ബന്ധുവിൽ നിന്നാണ് പ്രാക്കുളം എൻ.എസ്.എസ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. ലണ്ടനിൽ നിന്ന് അന്നയാൾ അയച്ച കമ്പിത്തപാൽ വായിച്ച്
മനസിലാക്കാൻ ഇംഗ്ളീഷ് വിദ്യാഭ്യാസമുള്ള ആരും ആ പ്രദേശത്തുണ്ടായിരുന്നില്ല. ഒടുവിൽ കൊല്ലം ബോയ്സ് സ്കൂളിൽ പോയാണ് തപാൽ വായിപ്പിച്ചത്. തന്റെ ഗ്രാമത്തിന്റെ അവസ്ഥയെന്താണെന്ന്
മനസിലാക്കിയ പരമേശ്വരൻ പിള്ളക്ക് പിന്നെ വാശിയായി. അങ്ങനെ തന്റെ നാട്ടിലും ഒരു ഇംഗ്ളീഷ് വിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചതിന്റെ ബാക്കിപത്രമാണ് പ്രാക്കുളം
സ്കൂൾ. അന്നത്തെ അദ്ദേഹത്തിന്റ നിശ്ചയദാർഢ്യം ഇന്ന് സമൂഹത്തിന് വെളിച്ചം വീശി നില കൊള്ളുന്നു.
== ഗുരുദേവന്റെ സന്ദർശനം ==
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ചരിത്രം കൂടിയുണ്ട് ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്. 1924 ഫെബ്രുവരി 21ന് പ്രാക്കുളം പരമേശ്വരൻ പിള്ളയും സ്കൂളിന്റെ
പ്രഥമാദ്ധ്യാപകൻ കട്ടിയാട്ട് ശിവരാമപ്പണിക്കരും ചേർന്ന് ഗുരുദേവനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു. വലിയ ആഘോഷത്തോടെയാണ് അന്ന് ഗുരുദേവനെ ആദരിച്ചത്.<ref>http://www.keralakaumudi.com/news/local/kollam/local-news-29153</ref>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587568" എന്ന താളിൽനിന്ന് ശേഖരിച്ചത്