"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 126: | വരി 126: | ||
Image:4011_Result2018.jpg|<font size=3 color=blue>എസ്.എസ്.എൽ.സി റിസൾട്ട് 2018 | Image:4011_Result2018.jpg|<font size=3 color=blue>എസ്.എസ്.എൽ.സി റിസൾട്ട് 2018 | ||
Image:41011_NMMS2018.jpg|<font size=3 color=blue> എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇ.എച്ച്.എസ്.എസ്സിന്റെ ചുണക്കുട്ടികൾ | Image:41011_NMMS2018.jpg|<font size=3 color=blue> എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇ.എച്ച്.എസ്.എസ്സിന്റെ ചുണക്കുട്ടികൾ | ||
Image:41011_Sports.jpg|<font size=3 color=blue>എഴിപ്പുറം എച്ച്.എസ്.എസ്സിന്റെ മിന്നും താരങ്ങൾ.</font color | |||
Image:4011_Games2.jpg|<font size=3 color=blue>സബ് ജില്ലാ ജൂനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത സഹദ്,പ്രവീൺ,ആഷിക് എന്നീ വിദ്യാർത്ഥികൾ.</font color> | Image:4011_Games2.jpg|<font size=3 color=blue>സബ് ജില്ലാ ജൂനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത സഹദ്,പ്രവീൺ,ആഷിക് എന്നീ വിദ്യാർത്ഥികൾ.</font color> | ||
</gallery> | </gallery> |
20:21, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി | |
---|---|
വിലാസം | |
എഴിപ്പുറം എഴിപ്പുറം എച്ച്.എസ്സ്.എസ്സ്. , പാരിപ്പള്ളി പി.ഒ, കൊല്ലം 691574 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0474 2572777 (എച്ച്.എസ്.) |
ഇമെയിൽ | 41011klm@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/pg/Ezhippuram-HSS-Parippally-1466270263599219 |
കോഡുകൾ | |
സ്കൂൾ കോഡ് | 41011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ |
പ്രധാന അദ്ധ്യാപകൻ | യൂസഫ്. ഐ |
അവസാനം തിരുത്തിയത് | |
15-08-2018 | 41011chathannoor |
ചരിത്രം
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. വിശദമായി......
ഭൗതികസൗകര്യങ്ങൾ
2.30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ചാത്തന്നൂർ സബ് ജില്ലയിലെ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്. നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാകനും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ് എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.രണ്ട് ഓഡിറ്റോറിയം, 10 ബസ്സുകൾ, അതിവിശാലമായ ഉച്ചഭക്ഷണ ഹാൾ, പുതിയതും നവീകരിച്ചതുമായ ടോയ്‌ലറ്റുകൾ, ശുദ്ധജല വിതരണ സംവിധാനത്തിനായി വാട്ടർ പ്യൂരിഫൈർ , "ഹോട്ട് വാട്ടർ" ഡിസ്ട്രിബൂഷൻ റൂം എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സ്കൂളിനുണ്ട്.
നമ്മുടെ സ്കൂളിന്റെ പ്രത്യേകതകൾ ⬇
- മികച്ച അച്ചടക്കം.
- എച്ച്.എസ് വിഭാഗം എസ്.പി.സി, ലിയറ്റിൽ കൈറ്റ്സ്,ജെ.ആർ.സി, സ്കൗട്ട് $ ഗൈഡ് യൂണിറ്റുകളും ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ്, അസാപ് യൂണിറ്റും പ്രവർത്തിക്കുന്നു.
- ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയുള്ള ഹൈസ്കൂൾ , ഹയർ സെക്കണ്ടറി എെ.ടി.ലാബ്.
- ലൈബ്രറി.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സൗജന്യമായി ബസുകൾ.
- മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്.
- ഹൈടെക്ക് പദ്ധതിയിൽ അധിഷ്ഠിതമായ സ്മാർട്ട് ക്ലാസുകൾ
- ശാസ്ത്രമേള,കായികമേള, കലാമേള എന്നിവക്ക് സമഗ്രമായ പരിശീലനം.
- സയൻസ് ലാബ്.
- ഗണിത ലാബ്.
- സെമിനാർ ഹാൾ.
- ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും കുട്ടികൾക്ക് ആഹാരം കഴിക്കാനായി വിശാലമായ ഭക്ഷണ മുറികളും.
- മെഡിക്കൽ-എഞ്ചിനീയറിഗ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് പരിശീലന കേന്ദ്രം.
- ആരോഗ്യം, പരിസ്ഥിതി, പൗരബോധം എന്നിവക്ക് സാമൂഹിക അവബോധക്ലാസ്സുകൾ.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സൗജന്യമായി ബസുകൾ.
- വിശാലമായ കളിസ്ഥലം.
സ്കൂൾ കെട്ടിടങ്ങൾ
-
ഹൈസ്കൂളിന്റെ പഴയ കെട്ടിടം
-
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 1
-
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 2
-
ഹയർസെക്കന്ററി കെട്ടിടം + ആഡിറ്റോറിയം 1
-
സ്കൂൾ ആഡിറ്റോറിയം2
-
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 2
സ്മാർട്ട് ക്ലാസ് റൂം
-
സ്മാർട്ട് ക്ലാസ് റൂം
പാചകപ്പുരയും ഉച്ചഭക്ഷണ മുറിയും
-
ഉച്ചഭക്ഷണ മുറിയിൽ ഭക്ഷണം വിളമ്പുന്നു 1
-
ഉച്ചഭക്ഷണ മുറി
-
ഉച്ചഭക്ഷണ മുറിയിൽ ഭക്ഷണം വിളമ്പുന്നു 2
-
ഉച്ചഭക്ഷണത്തിന് വരിനിൽക്കുന്ന കുട്ടികൾ
2018 - 19 അദ്ധ്യായന വർഷത്തെ കുട്ടികളുടെ എണ്ണം
വർഷം | VIII ആൺ | VIII പെൺ | ആകെ |
---|---|---|---|
2018 - 19 | 110 | 118 | 228 |
വർഷം | IX ആൺ | IX പെൺ | ആകെ |
2018 - 19 | 129 | 111 | 240 |
വർഷം | X ആൺ | X പെൺ | ആകെ |
2018 - 19 | 133 | 130 | 263 |
വർഷം | ആകെ ആൺ | ആകെ പെൺ | ആകെ |
2018 - 19 | 372 | 359 | 731 |
നേട്ടങ്ങൾ
-
ചാത്തന്നൂർഉപജില്ലാശാസ്ത്രമേള സയൻസ് ഓവറാൾ കിരീടം നേടിയ എഴിപ്പുറം ഹൈസ്കൂൾ ടീം(2014 )
-
സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ശാസ്ത്രനാടകത്തിന് ഒന്നാംസ്ഥാനം ലഭിച്ച ഇ.എച്ച്.എസ് ടീം
-
എസ്.എസ്.എൽ.സി റിസൾട്ട് 2017
-
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ മികച്ച കുട്ടി കർഷക അവാർഡ് നേടിയ ഹരിനാരായണൻ (2017).
-
എസ്.എസ്.എൽ.സി റിസൾട്ട് 2018
-
എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇ.എച്ച്.എസ്.എസ്സിന്റെ ചുണക്കുട്ടികൾ
-
എഴിപ്പുറം എച്ച്.എസ്.എസ്സിന്റെ മിന്നും താരങ്ങൾ.</font color
-
സബ് ജില്ലാ ജൂനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത സഹദ്,പ്രവീൺ,ആഷിക് എന്നീ വിദ്യാർത്ഥികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
⭆ ലിറ്റിൽ കൈറ്റ്സ്
എഴിപ്പുറം എച്ച്.എസ്.എസ്സിൽ 2018 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. മാനേജർ ശ്രീ. അംബിക പദ്മാസനൻ യൂണിറ്റ് ഉദ്‌ഘാടനം നിർവഹിച്ചു. എച്ച്.എം ശ്രീ. യുസഫ് സാർ , പി.റ്റി.എ പ്രസിഡന്റ് സലിം, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.സുമേഷ് സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീ.സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. 21 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. അംഗത്വ നമ്പർ : എൽ കെ /2018/41011
-
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന് ഒരു ചിത്രം
-
അനിമേഷൻ ക്ലാസ്
-
വിദഗ്ദ്ധ ക്ലാസ് - ശ്രീ.ശ്രീലക്ഷ്മി ടീച്ചർ അനിമേഷൻ- ഗ്രാഫിക്സ് എന്നെ വിഷയങ്ങളെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന് ക്ലാസ് എടുക്കുന്നു.
⭆ സ്കൗട്ട് & ഗൈഡ്സ്
ചാത്തന്നൂർ ലോക്കൽ അസോസിയേഷനിൽപെടുന്ന വിങ്ങാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2015-ൽ അന്നത്തെ ചാത്തന്നൂർ പോലീസ് സി.ഐ ശ്രീ. അലക്സ് ബോബിയാണ് വിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൗട്ട് ക്യാപ്റ്റൻ ശ്രീ. രാകേഷ് സാറിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീ. നിഷ ടീച്ചറിന്റെയും നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.
⭆ എസ്.പി.സി
എസ്. പി. സി 2014 ജൂൺ മാസത്തിൽ രൂപീകരിച്ചു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്.ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ഹാരി സാറും ശ്രീ.ലക്ഷ്‍മി ടീച്ചറുമാണ്.
-
റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത എസ്.പി.സി കേഡറ്റ്സ്
-
എസ്.പി.സി കേഡറ്റ്സ് ശെന്തുരുണി വനത്തിൽ
-
എസ്.പി.സി കേഡറ്റ്സ് പാസ്സിങ് ഔട്ട് പരേഡ്(24/02/2018)
-
എസ്.പി.സി പരേഡ്
⭆ ജെ.ആർ.സി
ചാത്തന്നൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ജെ.ആർ.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2013 -ൽ ചാത്തന്നൂർ എം.എൽ.എ ശ്രീ. ജയലാൽ അവറുകൾ ആണ് ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ശ്രീ. ഷൈജു സാറിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.
-
'കുട്ടനാടിനൊരു കൈത്താങ്ങു'
⭆ എൻ.എസ്.എസ്
വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.
⭆വിദ്യാരംഗം കലാ സാഹിത്യ വേദി
എല്ലാ വർഷങ്ങളിലും വിദ്യാരംഗം കലാമത്സരങ്ങളിൽ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു. ശ്രീമതി.പ്രീജ ടീച്ചർ ആണ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം കൊടുക്കുന്നത്.
⭆ ഫിലിം ക്ലബ്
പഠനവുമായി ബന്ധപ്പെടുത്തി സിനിമാ പ്രദർശനങ്ങൾ നടത്തി വരുന്നു.ക്ലബ് അംഗങ്ങളെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടിപ്പിക്കുന്നു. പാരിപ്പള്ളി ഫിലിം സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
-
അന്താരാഷ്ട്ര ചലച്ചിത്രമേള
⭆ കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസനീയമായ പ്രവർത്തനങ്ങളാണ് കൺവീനർ ആയ ബൈജു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നത്. "പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്" എന്ന പേരിൽ കുട്ടികളെക്കൊണ്ട് തരിശായി കിടന്ന ഗുരുനാഗപ്പൻ ഏല ഏറ്റെടുത്തു് അവിടെ നെൽകൃഷി നടത്തി. വൻവിജയമായിരുന്നു ഈ പ്രോജക്ട്.
-
"പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്"വിത്ത് വിതയ്ക്കൽ
-
കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ എഴിപ്പുറം എച്ച്.എസ്.എസിൽ നടന്ന കാർഷിക വിപണി(2017 ചിങ്ങം 1
-
കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ എഴിപ്പുറം എച്ച്.എസ്.എസിൽ നടന്ന കാർഷിക വിപണി
-
പാടത്ത് പൊന്ന് വിളയിച്ച് എഴിപ്പുറം എച്ച്.എസ്.എസ്സിലെ കുട്ടികൾ ........കൊയ്ത്തുത്സവം (23/11/2017).
-
കൊയ്ത്തുത്സവം (23/11/2017)പത്രവാർത്ത
-
കൊയ്ത്തുത്സവം (23/11/2017)ചെണ്ടമേളം
⭆സ്പോർട്സ് &ഗെയിംസ്
-
സ്കൂൾ സ്പോർട്സ് ഡേ -2017( 100 മീ.)
-
സ്കൂൾ സ്പോർട്സ് ഡേ -2017 ഹൈജമ്പ്
-
സ്കൂൾ സ്പോർട്സ് ഡേ -2017 ലോങ്ങ്ജമ്പ്
വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ
-
പപ്പുവിന്റെ പ്രയാണം - ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്
-
പപ്പുവിന്റെ പ്രയാണം
-
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരം പ്രമാണിച്ച് സംഘടിപ്പിച്ച ONE MILLION GOAL
-
സെക്കന്ററി തലത്തിൽ എട്ട് ഒൻപത് ക്ലാസുകളിലെ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി RMSA യുടെ നവപ്രഭ, ശ്രദ്ധ പദ്ധതികളുടെ പ്രവർത്തന രൂപരേഖ നവപ്രഭ കോർഡിനേറ്റർ ശ്രീ. സുമേഷ് സാറും ശ്രദ്ധയുടെ രൂപരേഖ ശ്രീമതി .മിനി ടീച്ചറും PTA പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പാരിപ്പള്ളി Govt: ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ Dr. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ പകർച്ചവ്യാധികളും പ്രതിരോധവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു
മാനേജ്മെന്റ്
പേര് | വർഷം |
---|---|
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ) | 1982-2011 |
ശ്രീമതി.അംബികാപത്മാസനൻ | 2011-... |
ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.
പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ
- എസ്.സി.ഇ.ആർ.റ്റി (http://www.scert.kerala.gov.in)
- സമഗ്ര (https://samagra.itschool.gov.in)
- ഐ. എക്സാം (http://www.sslcexamkerala.gov.in)
കുട്ടികൾക്കായുള്ള പഠന വെബ്-സൈറ്റുകൾ
- മാത്സ് ബ്ലോഗ് (http://mathematicsschool.blogspot.com)
- സ്കൂൾ ആപ്പ് കേരള (http://schoolappkerala.blogspot.com)
- സ്പന്ദനം (http://spandanamnews.blogspot.com)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | സേവനകാലം |
---|---|
ശ്രീമതി.ലൈല. വി.( Tr in charge) | 1982-1983 |
ശ്രീ.എൻ. ഗേപിനാഥൻ നായർ | 1983-1990 |
ശ്രീ.വിജയസേനൻ നായർ | 1990-2013 |
ശ്രീമതി.രാജേശ്വരി ടീച്ചർ | 2013-14' |
ശ്രീമതി.ഇന്ദിര ടീച്ചർ | 2014-16 |
ശ്രീമതി.ബീന ടീച്ചർ( Tr in charge) | 2016-17 |
ശ്രീ.യുസഫ്. ഐ | 2017..... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
➮ അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ) ➮ ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര) ➮ ഔലാദ്.എച്ച് (സ്കൂളിൽ തന്നെ അറബിക് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു) ➮ സുമേഷ്.എസ് (സ്കൂളിൽ തന്നെ ഗണിതശാസ്ത്ര അദ്ധ്യപകനായി ജോലി ചെയിതു വരുന്നു) ➮ അജേഷ്.എസ്.ജി (സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)
സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരുടെ മൊബൈൽ നമ്പറുകൾ
പേര് | പദവി | മൊബൈൽ നമ്പർ |
---|---|---|
ഷീജ.ആർ | പ്രിൻസിപ്പാൾ | 9446543467 |
യൂസഫ്. ഐ | എച്ച്.എം | 9495553519 |
ബീന | സീ.അസിസ്റ്റന്റ് | 9495301358 |
ഔലാദ്.എച്ച് | സീ.അസിസ്റ്റന്റ് | 9846715025 |
സുമേഷ്.എസ് | എസ്.ഐ.റ്റി.സി | 9995930082 |
സ്കൂൾ ചിത്രങ്ങൾ
ദിനാചാരങ്ങൾ
പ്രവേശനോത്സവം 01.06.2018
01.06.2018 -ൽ എച്ച്.എം ശ്രീ.യുസഫ് സാറിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മാനേജർ ശ്രീ. അംബിക പദ്മാസനം ഉദ്‌ഘാടനം നിർവഹിച്ചു. പുതിയ കൂട്ടുകാർക്കും രക്ഷകർത്തക്കൾക്കും മധുരം വിതരണം നടത്തി.
പരിസ്ഥിതി ദിനം(ഹരിതോത്സവം)05/06/2018
എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
ബാലവേല വിരുദ്ധദിനം 12.06.2018
ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.
ശുചീകരണ ദിനം 15.06.2018
ജൂൺ 15 ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ എച്ച്.എം ശ്രീ. യുസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റുചൊല്ലി. ജെ.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ ശുജീകരണം നടത്തി.
വായനാദിനം 19.06.2018
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.
-
റിട്ട.പ്രൊഫസർ ശ്രീ. ലീ വായന ദിനം ഉത്ഘാടനം ചെയ്യുന്നു.
-
ലഹരി വിരുദ്ധദിനം 26.06.2018
ജൂൺ 27 ലഹരി വിരുദ്ധദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ റാലിയും സെമിനാറും നടത്തി.
വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽത്സരം നടത്തി.
ഹിരോഷിമ ദിനം 06/08/2018
ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. എച്ച്.എം ശ്രീ.യുസഫ് സാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്വിസ് മൽത്സരം നടത്തി.
-
ഹിരോഷിമദിന സെമിനാർ എച്ച്.എം ഉത്ഘാടനം നിർവഹിക്കുന്നു.(2018)
-
ഹിരോഷിമദിന സെമിനാർ.(2018)
-
ഹിരോഷിമദിന പോസ്റ്റർ
സ്വാതന്ത്ര്യ ദിനം 2018
എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം ശ്രീമതി.ഷീജ(പ്രിൻസിപ്പാൾ) നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഷീജ ടീച്ചറും എച്ച്.എം ശ്രീ.യൂസഫ് സാറും കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി.
-
പതാക ഉയർത്തൽ
-
പ്രിൻസിപ്പൽ ശ്രീമതി.ഷീജ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.
-
സ്വാതന്ത്ര്യ ദിനത്തിൽ മഴയെ അവഗണിച്ച് എസ്.പി.സി കേഡറ്റ്സ്
പ്രധാനപ്പെട്ട ദിനങ്ങൾ
ജൂൺ 1 | സ്കൂൾ പ്രവേശനോൽത്സവം |
ജൂൺ 5 | ലോക പരിസ്ഥിതി ദിനം |
ജൂൺ 19 | വായനാദിനം |
ജൂൺ 26 | ലഹരിവിരുദ്ധ ദിനം |
ജൂലൈ 1 | വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം |
ജൂലൈ 2 | ലോക കായിക ദിനം, പത്രപ്രവർത്തന ദിനം |
ജൂലൈ 4 | മാഡം ക്യൂറി ചരമം |
ജൂലൈ 5 | വൈക്കം മുഹമ്മദ് ബഷീർ ചരമം |
ജൂലൈ 6 | ലോക ജന്തു ജന്യരോഗ ദിനം |
ജൂലൈ 11 | ലോക ജനസംഖ്യാ ദിനം |
ജൂലൈ 12 | അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം |
ജൂലൈ 14 | എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം |
ജൂലൈ 15 | എം. ഐ വാസുദേവൻ നായർ ജനനം |
ജൂലൈ 16 | ലോക ഭൂപടദിനം |
ആഗസ്ത് 6 | ഹിരോഷിമ ദിനം |
ആഗസ്ത് 9 | ക്വിറ്റ് ഇന്ത്യ ദിനം |
ആഗസ്ത് 15 | സ്വാതന്ത്ര്യ ദിനം |
ആഗസ്ത് 15 | സ്വാതന്ത്ര്യ ദിനം |
ആഗസ്ത് 20 | ഓണാഘോഷ പരിപാടി. ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം. |
ആഗസ്ത് 22 | ബക്രീദ് |
ആഗസ്ത് 25 | തിരുവോണം |
ആഗസ്ത് 31 | ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം.(പാദവാർഷിക പരീക്ഷ) |
കലോത്സവം
-
-
ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് കിട്ടിയ ദേശഭക്തിഗാന ടീം.
ഇപ്പോഴുള്ള അദ്ധ്യാപകർ
വിഷയം | അദ്ധ്യാപകർ |
---|---|
ഹെഡ് മാസ്റ്റർ | യുസഫ്.ഐ |
മലയാളം | മിനി.വി (എച്ച്.ഒ.ഡി)
രശ്മി.എസ് നിഷ.ജെ പ്രീജ.എസ് |
ഇംഗ്ലീഷ് | വീണ.ആർ.എസ് (എച്ച്.ഒ.ഡി)
ബൈജു.എൽ രമ്യ.ആർ മാനസ.എസ് |
ഹിന്ദി | ബീന.എസ് (എച്ച്.ഒ.ഡി)
ഇന്ദു.റ്റി.എസ് രാകേഷ്.ആർ.എസ് |
സോഷ്യൽ സയൻസ് | ജിഷ.എസ് (എച്ച്.ഒ.ഡി)
രശ്മി.എസ് അജേഷ്.എസ്.ജി നീതു.എം.എൽ |
ഗണിതം | സുമേഷ്.എസ് (എച്ച്.ഒ.ഡി)
ഷൈജു.ആർ.എസ് ലക്ഷ്മി.വി.ആർ വിജി.ആർ. അശ്വതി.എനാച്യുറൽ സയൻസ് |
ഫിസിക്കൽ സയൻസ് | സനിൽ കുമാർ.വി (എച്ച്.ഒ.ഡി)
സൗമ്യ.ആർ.എസ് രാകേഷ് .ആർ |
നാച്യുറൽ സയൻസ് | സൗമ്യ.പി (എച്ച്.ഒ.ഡി)
ദൃശ്യ.എസ് രോഹിത് |
അറബിക് | ഔലാദ്.എച്ച്(എച്ച്.ഒ.ഡി) |
സംസ്‌കൃതം | കിഷോർ.റ്റി(എച്ച്.ഒ.ഡി) |
ഫിസിക്കൽ എഡ്യൂക്കേഷൻ | ഹരികൃഷ്ണൻ.ആർ |
അനദ്ധ്യാപകർ
ഗസ്നി (ക്ലർക്ക്) സുനിൽ (ഒ.എ) രഞ്ജിത്ത് (ഒ.എ) ആര്യ (എഫ്,റ്റി.എം) അരുൺ (എഫ്,റ്റി.എം)
വഴികാട്ടി
- കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....
{{#multimaps:8.8029898,76.7474488|zoom=13}} |}}