"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 23: വരി 23:

ഈ വർഷത്തെ വായനദിനം  വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം ജൂൺ  19 നു നടന്നു .തുടർന്നുള്ള വായനാദിന പ്രവർത്തനങ്ങളായ പുസ്തകപ്രദര്ശനം ,വായനദിനക്വിസ് ,ഭാവാത്മകവായന ,കൈയ്യെഴുത്തുമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു .ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം ഏഴാംക്ലാസ്സിലെ ഗൗരിസുനിലിനും രണ്ടാംസ്ഥാനം ആറാംക്ലാസ്സിലെ മാധവി ഡി പ്രവീണിനും ലഭിച്ചു .  അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായരും ആറാം ക്‌ളാസ്സിലെ സനപ്രവീണും  ഭാവാത്മകവായനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .  കൈയ്യെഴുത്തുമത്സരത്തിൽ ഒന്നാംസ്ഥാനം അഞ്ചാംക്ലാസ്സിലെ    ഗാഥ ജി പി യ്യും  രണ്ടാംസ്ഥാനം അഷ്ടമി എ യും നേടി .

[[പ്രമാണം:42027 readingday2.jpeg|300px]]

==ബഷീർ ദിനം(05/07/ 2025)==
==ബഷീർ ദിനം(05/07/ 2025)==

14:32, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

പ്രൈമറി വിഭാഗത്തിൽ 5,6,7ക്ലാസ്സുകളിലായി 126കുട്ടികളും, 7 അധ്യാപകരുമാണുള്ളത്. ഓരോ സ്റ്റാൻഡേർഡിലും രണ്ട് ഡിവിഷൻ വീതവും UPക്ക് വേണ്ടി ഒരു പ്രത്യേക IT ലാബും ഉണ്ട് . UPവിഭാഗത്തിൽ ജെ ആർ സി യൂണിറ്റ് ഉണ്ട്.ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ഏഴാം ക്ലാസ്സിന് GOTECപദ്ധതി നടപ്പിലാക്കി വരുന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നല്ലരീതിയിൽ നടന്നു വരുന്നു. പഠനപിന്തുണ ക്ലാസ് , ശ്രദ്ധ ക്ലാസ് എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നു.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

പരിസ്ഥിതി ദിനാചരണം (05/6/25)

2025 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ പ്രിൻസിപ്പൽ ശ്രീ സുധീരൻ കെ. ജെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്‌, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.ഇക്കോ ക്ലബ് ,നേച്ചർ ക്ലബ് ,എന്നിവയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ  നട്ടു . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന  പോസ്റ്റർ രചന മത്സരം , പരിസ്ഥിതി ദിന ഗാനാലാപനം  ,പരിസ്ഥിതി ദിന ക്വിസ്  എന്നിവ സംഘടിപ്പിച്ചു .

പോസ്റ്റർ രചന മത്സരത്തിൽ ഏഴാം ക്ലാസ്സിലെ കീർത്തന ബൈജു ഒന്നാം സ്ഥാനവും  ദിയ വിഷ്ണു രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

ക്വിസ്  മത്സരത്തിൽ ഏഴാം ക്ലാസ്സിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

വായനദിനം(19/06/ 2025)

ഈ വർഷത്തെ വായനദിനം  വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം ജൂൺ 19 നു നടന്നു .തുടർന്നുള്ള വായനാദിന പ്രവർത്തനങ്ങളായ പുസ്തകപ്രദര്ശനം ,വായനദിനക്വിസ് ,ഭാവാത്മകവായന ,കൈയ്യെഴുത്തുമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു .ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം ഏഴാംക്ലാസ്സിലെ ഗൗരിസുനിലിനും രണ്ടാംസ്ഥാനം ആറാംക്ലാസ്സിലെ മാധവി ഡി പ്രവീണിനും ലഭിച്ചു . അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായരും ആറാം ക്‌ളാസ്സിലെ സനപ്രവീണും  ഭാവാത്മകവായനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . കൈയ്യെഴുത്തുമത്സരത്തിൽ ഒന്നാംസ്ഥാനം അഞ്ചാംക്ലാസ്സിലെ ഗാഥ ജി പി യ്യും  രണ്ടാംസ്ഥാനം അഷ്ടമി എ യും നേടി .

ബഷീർ ദിനം(05/07/ 2025)

ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ക്വിസ്ഉം സംഘടിപ്പിച്ചു . ക്വിസിൽ ഒന്നാം സ്ഥാനം നേടിയത് ആനന്ദിക ലക്ഷ്മി ,സന പ്രവീൺ .രണ്ടാം സ്ഥാനം ഗൗരി സുനിൽ . ക്ലാസ്സ് തലത്തിൽ കുട്ടികൾക്ക് ബഷീർ കൃതികൾ വായനക്കായി നൽകി.

ക്ലാസ് പി റ്റി എ (ജൂലൈ ) (15/7/ 2025)

2025- 26 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി റ്റി എ 15-7-2025 ബുധനാഴ്ച നടന്നു . 5 മുതൽ 7വരെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .പി ടീ എ പ്രസിഡന്റ് ശ്രീ ജയകുമാർ , എസ് എം സി ചെയർമാൻ ശ്രീ രാജേഷ് ,ഹെഡ്മിസ്ട്രസ്സ് ഷീജ ബീഗം ടീച്ചർ ,എസ് ആർ ജി കൺവീനർ അശ്വതി ടീച്ചർ തുടങ്ങിയവർ രക്ഷിതാക്കളെ അഭിസംബോധന ചെയ്തു . ഓരോ ക്ലാസിലെയും ക്ലാസ് ടീച്ചർമാരും ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു . രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ അദ്ധ്യാപകരുമായും പങ്കുവച്ചു .

വാങ്മയം ഭാഷാപ്രതിഭ പരീക്ഷ (17/7/ 2025)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടിവാങ്മയം ഭാഷാപ്രതിഭ പരീക്ഷ 17/07/ 2025 ന് സ്കൂൾതലമത്സരം നടത്തി. മലയാള ഭാഷാ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന് ഉപകരിക്കുന്ന ഈ മത്സരം കുട്ടികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.

ആരാധ്യ എസ് എസ്, സനപ്രവീൺ എന്നിവർ യുപി വിഭാഗത്തിൽ നിന്നും താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.

ചാന്ദ്രദിനം (21/7/ 2025)

ചാന്ദ്രദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. "ചന്ദ്രനെ അറിയാൻ" എന്ന പേരിൽ ഒരു വീഡിയോ പ്രദർശനം , ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ചാന്ദ്ര ദിന ക്വിസിൽ ഒന്നാം സ്ഥാനം ഏഴാം ക്ലാസ്സിലെ ഗൗരി സുനിലും രണ്ടാസ്ഥാനം ആറാം ക്ലാസ്സിലെ അനശ്വര എസ് എൽ ഏഴാം ക്ലാസ്സിലെ തീർത്ഥ എം എസും കരസ്ഥമാക്കി

സ്കൂൾ ശാസ്ത്രമേള(25/7/2025) [up വിഭാഗം ]

സയൻസ് ,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്രമേളയോടൊപ്പം പ്രവൃത്തി പരിചയ മേളയും നടന്നു .

ഗണിത ശാസ്ത്രമേള(25/7/2025)

ജ്യോമെട്രിക്കൽ ചാർട് ,നമ്പർ ചാർട് ,പസിൽ ,ഗെയിം ,സ്റ്റിൽ മോഡൽ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം നടന്നത് . ജ്യോമെട്രിക്കൽ ചാർട്ടിനു ഏഴാം ക്ലാസ്സിലെ ദയസുരേഷിനും ജ്യോമെട്രിക്കൽ ചാർട്ടിന് അഞ്ചാം ക്ലാസ്സിലെ സിദ്ധി സുജിത്തിനും സ്റ്റിൽ മോഡലിന് ഏഴിലെ ഗൗരിശാന്തിനും ഗണിത പസിലിനു അഞ്ചാം ക്ലാസ്സിലെ ദേവനന്ദയും മാത്‍സ് ഗെയിമിനു ഏഴാം ക്ലാസ്സിലെ അനാമിക ഉല്ലാസും ഒന്നാമതെത്തി സബ്ജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി .

സോഷ്യൽ സയൻസ് മേള (25/7/2025)

സോഷ്യൽ സയൻസ് മേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .

വർക്കിംഗ് മോഡലിൽ അനുഗ്രഹ വി നായർ, കൃഷ്ണ എൽ ആർ എന്നിവർ ഒന്നാം സ്ഥാനം നേടുകയും സ്റ്റിൽ മോഡലിൽ സന പ്രവീൺ ,ആരാധ്യ എസ് ഗോപൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു .

സയൻസ് മേള (25/7/2025)

സ്കൂളിൽ നടന്ന ശാസ്ത്രമേള കുട്ടികൾക്ക് ശാസ്ത്രവിഷയങ്ങളിൽ താല്പര്യം വളർത്താനും അവരുടെ വൈജ്ഞാനിക കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയായി മാറി .അഞ്ചു മുതൽ ഏഴു വരെയുള്ള കുട്ടികൾക്കായി നടത്തിയ ശാസ്ത്രമേളയിൽ വിജയികളായവരിൽ ഇമ്പ്രൊവൈസ്ഡ് എസ്‌പിരിമെന്റ് വിഭാഗത്തിൽ ശിവലയ എൽ നായർ ,ദേവഹാര എ എൻ എന്നിവർ ഉൾപ്പെടുന്നു.

സ്കൂൾ പ്രവൃത്തി പരിചയ മേള (25/07/2025)

വിവിധ തൊഴിൽ മേഖലകളെ കുറിച്ച് വിദ്യാർഥിനികൾക്ക് അറിവ് നൽകുന്നതിനും തങ്ങളുടെ തൊഴിൽ സാധ്യതകളെ കുറിച്ച് ബോധവൽക്കരണം ഒരുക്കുന്നതിനും ഈമേള സഹായകമായി .മികച്ച പ്രവർത്തനങ്ങൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു.ഫാബ്രിക് പെന്റിങ്ങിനു ആരാധ്യ എസ് എസ് ഒന്നാം സ്ഥാനവും അഭിജ നായർ എ ജെ രണ്ടാം സ്ഥാനവും നേടി.ഫാബ്രിക് പെയിന്റിംഗ് യൂസിങ് വെജിറ്റബ്ൾസ് വിഭാഗത്തിൽ ആരാധ്യ എസ ആർ ഒന്നാമതും ആവണി എ രണ്ടാമതും എത്തി.ബീഡ്‌സ് വർക്ക് എന്ന ഇനത്തിൽ ശ്രീനന്ദ എൽ ,അലിയ ആർ ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി അഗര്ബത്തിമേക്കിങ്ങിനു അഷ്ടമി എ , മെറ്റൽ എൻഗ്രേവിങ്ങിനു ദേവഗംഗ എ എസും പോട്ടറി പെയിന്റിങ്ങിനു അഭിനയ എ എസും സബ്ജില്ലാതല മത്സരങ്ങൾക്ക് യോഗ്യത നേടി .സ്റ്റഫഡ് ടോയ്‌സ് മത്സര ഇനത്തിൽ രെഞ്ജിമാ ആർ എം ഒന്നാം സ്ഥാനവും സ്നേഹ ബി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എംബ്രോയിഡറി വർക്കിൽ ആരാധ്യ എസ് കൃഷ്ണസബ്ജില്ലാ മത്സര യോഗ്യത നേടി.

സ്വദേശ് മെഗാ ക്വിസ് (30/7/25)

ഇന്ന് സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് നടത്തി . 7Bയിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും ആനന്തിക ലക്ഷ്മി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

മലർവാടി ലിറ്റിൽ സ്കോളർ 2025(02/08/2025 )

മലർവാടി ലിറ്റിൽ സ്കോളർ സെന്റർ തല മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനംനേടി സബ് ജില്ലാ തലത്തിലേക്ക് അർഹത നേടിയ ഞങ്ങളുടെ കൊച്ചു മിടുക്കി ഗൗരി സുനിൽ

ചങ്ങാതിക്കൊരു തൈ 2025(04/08/2025 )

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേത്യത്വത്തിൽ കൂട്ടുകാർ വൃക്ഷത്തൈകൾ കൈമാറുന്ന "ചങ്ങാതിക്കൊരു തൈ "എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താനും ,നെറ്റ് സീറോ കാർബൺ കേരളം ,പരിസ്ഥിതി പുനഃ സ്ഥാപനം എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് .