ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അംഗീകാരങ്ങൾ
അഭിമാന നിമിഷം (6/7/2025)
മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്..
ശാസ്ത്ര ക്വിസ് (1/8/2025)
കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ വാമനപുരം നിയോജക മണ്ഡലത്തിൽ നങ്ങളുടെ സ്കൂളിലെ നൗഫിയ എൻ എസ് , ധ്രുവ എ നായർ എന്ന മിടുക്കികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
മലർവാടി ലിറ്റിൽ സ്കോളർ 2025(02/08/2025 )
സെന്റർ തല മത്സരത്തിൽ പങ്കെടുത്ത രണ്ടാം സ്ഥാനംനേടി സബ് ജില്ലാ തലത്തിലേക്ക് അർഹത നേടിയ ഞങളുടെ കൊച്ചു മിടുക്കി ഗൗരി സുനിൽ