ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഹൈസ്കൂൾ
ഹൈസ്കൂൾ വിഭാഗം
ഹൈസ്കൂൾ വിഭാഗത്തിൽ 7,8,9 ക്ലാസ്സുകളിലായി 267 കുട്ടികളും, 13 അധ്യാപകരും ഉണ്ട് . ഓരോ സ്റ്റാൻഡേർഡിലും മൂന്നു ഡിവിഷൻ വീതവുമുണ്ട് . ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി യൂണിറ്റുകൾ പ്രവർത്തിക്കുന്നു .സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നല്ലരീതിയിൽ നടന്നു വരുന്നു. പഠനപിന്തുണ ക്ലാസ് , ശ്രദ്ധ ക്ലാസ് എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നു.സുസജ്ജമായ കമ്പ്യൂട്ടർ ലാബ് , കായിക അധ്യാപകന്റെ നേതൃത്വത്തിൽ ചിട്ടയായ കായിക പരിശീലനം , സജീവമായി പ്രവർത്തിക്കുന്ന മറ്റ് ക്ലബ്ബുകൾ എന്നിവ സവിശേഷതയാണ്
സന്മാർഗ പഠന ആസൂത്രണം (03/06/2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്നേദിവസം സ്കൂളിൽ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി. എക്സൈസ് ഓഫീസർമാരായ ശ്രീ ജയകുമാർ,ശ്രീ മനോജ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത് . കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു ഈ ക്ലാസ്സ് .