"ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 151: | വരി 151: | ||
====വഴികാട്ടി :കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു എഴുകോൺ വന്ന ശേഷം ഇരുമ്പനങ്ങാട് റോഡിൽ 1 കിലോമീറ്റര് യാത്ര ചെയ്താൽ സ്കൂളിൽ എത്താം ==== | ====വഴികാട്ടി :കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു എഴുകോൺ വന്ന ശേഷം ഇരുമ്പനങ്ങാട് റോഡിൽ 1 കിലോമീറ്റര് യാത്ര ചെയ്താൽ സ്കൂളിൽ എത്താം ==== | ||
{{ | {{Slippymap|lat=8.98762|lon=76.70912 |zoom=18|width=full|height=400|marker=yes}} | ||
<gallery> | <gallery> | ||
[[പ്രമാണം:39220-20220308-WA0069.jpg|ലഘുചിത്രം]] | [[പ്രമാണം:39220-20220308-WA0069.jpg|ലഘുചിത്രം]] |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട് | |
---|---|
വിലാസം | |
ചിറ്റാകോട് മാറനാട് പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | wlps.chittacode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39220 (സമേതം) |
യുഡൈസ് കോഡ് | 32130700205 |
വിക്കിഡാറ്റ | Q101141506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | നിധിൻ എസ് ധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ എഴുകോൺപഞ്ചായത്തിലെ ചിറ്റാകോട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ഡബ്ള്യു എൽ പി എസ് ചിറ്റാകോട് .
ചരിത്രം
1956 ൽ മാനേജ്‌മന്റ് വിദ്യാലയമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .ചിറ്റക്കോട് പ്രദേശത്തെ പട്ടികജാതിക്കാരായ ജന വിഭാഗത്തിന്റെ ഉന്നമനത്തിനായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സമൂഹത്തിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്നു ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത് .ഇത്തരത്തിലുള്ള ജനങ്ങളുടെ പിന് തലമുറകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിച്ച
സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് ഒരു ഓല ഷെഡിലായിരുന്നു .എങ്കിലും ഓരോഡിവിഷനിലും അമ്പതോളം കുട്ടികൾ പഠിച്ചിരുന്നു . അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചമൂലവും ജനങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അമിത താല്പര്യംമൂലവും ഇവിടുത്തെ ജനങ്ങൾ കുട്ടികളെ മറ്റു വിദ്യാലയങ്ങളിൽ ചേർക്കാൻ തുടങ്ങി .ഇത് ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി .ഇക്കാരണം കൊണ്ടും മാനേജ്‌മന്റ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതുകൊണ്ടും പിന്നീട് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു
മെച്ചപ്പെട്ട ഭൗതിക സാഹചര്യവും മതിയായ അധ്യാപകരും ഇന്ന് ഈ സ്കൂളിനുമുതൽക്കൂട്ടായി ഉണ്ട് .ത്രിതല പഞ്ചായത്തുകളുടെയും SSK യുടെയും പൂർവിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് ഈ വിദ്യാലയം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു .കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ പെയിന്റ് ചെയ്ത ക്ലാസ്സ്മുറികളും ചുറ്റുമതിലും അടുക്കള പച്ചക്കറിത്തോട്ടവും വിദ്യാലയത്തെ ആകർഷകമാക്കുന്നു ,അടച്ചുറപ്പുള്ളതും സീലിംഗ് ചെയ്തതുമായ നാലു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഓരോക്ലാസ്സ്മുറിയിലെയും കുട്ടികൾക്ക് പഠനാവശ്യത്തിനായി തടിയിൽ നിർമിച്ച പ്രത്യേകം പ്രത്യേകം കുട്ടികസേരകളും ചെറിയ അറകളോടുകൂടിയ സ്റ്റഡി ടേബിളും ക്ലാസ്സ്മുറികളെ കൂടുതൽ ആകർഷകമാക്കുന്നു.ചെറിയ നടുമുറ്റവും പൂന്തോട്ടവും ഇവിടെയുണ്ട്.
വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി 2 ഡെസ്‌ക്ടോപ്പുകളും ഒരു ലാപ്ടോപ്പും ഒരു പ്രോജെക്ടറും ഉള്ളതിനാൽ ഐസിടി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളിൽ പഠന താല്പര്യം ഉണർത്താൻ കഴിയുന്നു.വിശാലമായ പുസ്തക ശേഖരം ഉള്ള സ്കൂൾ ലൈബ്രറി ക്ലാസ്സ്‌ലൈബ്രറികൾ എന്നിവ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നു .മതിയായ പഠനോപകരണങ്ങൾ ഗണിതലാബ് ഇവ കുട്ടികൾക്ക് പഠന നേട്ടം കൈവരിക്കാൻ സഹായകമാണ്.
ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന കിണർ ,വൃത്തിയുള്ള പാചകപ്പുര എന്നിവ ഇവിടെയുണ്ട്.അടുക്കള പച്ചക്കറിത്തോട്ടം കുട്ടികൾക്ക് വിഷ രഹിത പച്ചക്കറികൾ നല്കാൻ സഹായിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ഉണ്ട്.മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട് .
അർപ്പണബോധമുള്ളഅധ്യാപകരും സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരുടെ സഹകരണത്തോടെ ഈ സരസ്വതീക്ഷേത്രം മുന്നോട്ടുകൊണ്ടു പോകുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വിലാസം | മൊബൈൽ നമ്പുർ | വർഷം |
---|---|---|---|---|
1 | വസന്ത കുമാരി | |||
2 | സിന്ധു പി | 9497618907 | ||
3 | ജ്യോതി തോമസ് | 9388923936 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി :കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു എഴുകോൺ വന്ന ശേഷം ഇരുമ്പനങ്ങാട് റോഡിൽ 1 കിലോമീറ്റര് യാത്ര ചെയ്താൽ സ്കൂളിൽ എത്താം
സ്വാതന്ത്ര്യ ദിനാഘോഷം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39220
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ