"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 47: | വരി 47: | ||
[[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']] | [[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']] | ||
===Single Window Help Desk === | ===Single Window Help Desk === | ||
[[പ്രമാണം:33056 plu1 1.jpeg|thumb|left|'''ഏകജാലകം | [[പ്രമാണം:33056 plu1 1.jpeg|thumb|left|'''ഏകജാലകം 2023 ''']]പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 കുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു. | ||
===പ്ലസ് വൺ അലോറ്റ്മെന്റ് 2023 === | ===പ്ലസ് വൺ അലോറ്റ്മെന്റ് 2023 === | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഏകജാലക പ്ലസ് വൺ അലോറ്റ്മെന്റുകൾ പരിശോധിച്ച് പ്രിന്റ് എടുത്തു നൽകിയത് പ്ലസ് വൺ അഡ്മിഷന് അപേക്ഷാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി. | ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഏകജാലക പ്ലസ് വൺ അലോറ്റ്മെന്റുകൾ പരിശോധിച്ച് പ്രിന്റ് എടുത്തു നൽകിയത് പ്ലസ് വൺ അഡ്മിഷന് അപേക്ഷാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി. | ||
വരി 55: | വരി 55: | ||
33056_single_aug3.jpeg |ഏകജാലകം 2023 | 33056_single_aug3.jpeg |ഏകജാലകം 2023 | ||
</gallery> | </gallery> | ||
=== പരിസ്ഥിതി ദിനാഘോഷം === | === പരിസ്ഥിതി ദിനാഘോഷം === | ||
ലിറ്റിൽ കൈറ്റ് സിലെ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബാഡ്ജ് നിർമ്മാണ മത്സരം നടത്തി. ഇതിനെ തുടർന്ന് ബാഡ്ജുകളുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി.പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | ലിറ്റിൽ കൈറ്റ് സിലെ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബാഡ്ജ് നിർമ്മാണ മത്സരം നടത്തി. ഇതിനെ തുടർന്ന് ബാഡ്ജുകളുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി.പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. |
22:27, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
33056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33056 |
യൂണിറ്റ് നമ്പർ | LK/2018/33056 |
അംഗങ്ങളുടെ എണ്ണം | 85 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ലീഡർ | അഭിനവ് പി നായർ |
ഡെപ്യൂട്ടി ലീഡർ | നയന സുരേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോഷി റ്റി.സി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുഞ്ഞുമോൾ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
29-07-2023 | 033056 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ 2023-24
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2023 ജൂലൈ മാസം 14ാം തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗവുമായ മാസ്റ്റർ നെവിൻ പ്രമോദ് വിദ്യാർത്ഥികളോട് സംവദിച്ചു. വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.
-
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അവധിക്കാല പരിശീലനം
2023 മെയ് 26,27 തിയതികളിലായി 9-ാം ക്ലാസ്സിലെ കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സിന്റെ പരിഷ്കരിച്ച പാഠ്യപദ്ധതി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലാസ്സുകൾ നടത്തി.മീഡിയ പരിശീലനം,മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക് പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം
9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി.
കമ്പ്യൂട്ടർ ലാബിന്റെ പരിപാലനം
എല്ലാ വെള്ളിയാഴ്ചകളിലും LK അംഗങ്ങൾ കമ്പ്യൂട്ടർ ലാബ് അടിച്ചു വൃത്തിയാക്കി പരിപാലിക്കുന്നു.കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഒന്നാണ് ലാബിന്റെ പരിപാലനം.ഗ്രൂപ്പ് ലീഡേഴ്സ് നേതൃത്വം നൽകുന്നു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Classഎല്ലാ തിങ്കളാഴ്ചയും രാവിലെ 8.45-9.45 വരെ നടക്കുന്നു.കുട്ടികളുടെ ഹാജർ ഓൺലൈനായി രേഖപ്പെടുത്തുന്നു.
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു.
ദിനാചരണങ്ങൾ
സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2023-2026
ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2023-2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു.
കുട്ടിക്ക് ഒരു പൂച്ചട്ടി
2023 ജൂൺ ഒന്നാം തീയതി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് "കുട്ടിക്ക് ഒരു പൂച്ചട്ടി" എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കണമായിരുന്നു ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.ചട്ടികളിൽ അവരവരുടെ പേരും ക്ലാസും രേഖപ്പെടുത്തിയാണ് കൊണ്ടുവരേണ്ടിയിരുന്നത്.അതിനാൽ എല്ലാവരും വളരെ ഉത്സാഹത്തോടെ ഈ പദ്ധതിയിൽ പങ്കുചേർന്നു.അങ്ങനെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഈ ഉദ്യാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോരുത്തരും സാധിക്കുന്ന വിധത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും മാത്രമല്ല ചെറിയ സംഭാവനകളും നൽകി സഹായിച്ചു പോരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് അതീതമായി ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വേറിട്ട അനുഭവമാണ് നൽകുന്നത്.
Single Window Help Desk
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 കുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു.
പ്ലസ് വൺ അലോറ്റ്മെന്റ് 2023
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഏകജാലക പ്ലസ് വൺ അലോറ്റ്മെന്റുകൾ പരിശോധിച്ച് പ്രിന്റ് എടുത്തു നൽകിയത് പ്ലസ് വൺ അഡ്മിഷന് അപേക്ഷാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി.
-
ഏകജാലകം 2023
-
ഏകജാലകം 2023
-
ഏകജാലകം 2023
പരിസ്ഥിതി ദിനാഘോഷം
ലിറ്റിൽ കൈറ്റ് സിലെ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബാഡ്ജ് നിർമ്മാണ മത്സരം നടത്തി. ഇതിനെ തുടർന്ന് ബാഡ്ജുകളുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി.പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
2023 ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു.
-
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
-
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്
ഓൺലൈൻ സ്കോളർഷിപ്പ് ഡേറ്റ എൻട്രി
കുഞ്ഞുമോൾ ടീച്ചറുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ഗ്രാന്റുകളും സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈനായി ചെയ്തുകൊടുക്കുന്നു.ഇതിൻറെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് 25ഫ്രഷ് ആപ്ലിക്കേഷനുകളും 60റിന്യൂവൽ ആപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് ഓൺലൈനായി ചെയ്തുകൊടുത്തു.
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
-
പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ