"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 186: | വരി 186: | ||
== സ്കൂൾ ക്യാമ്പ് 2022 == | == സ്കൂൾ ക്യാമ്പ് 2022 == | ||
== ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022 == | == ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022 == |
00:23, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
44055-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44055 |
യൂണിറ്റ് നമ്പർ | LK/2018/44055 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | വൈഷ്ണവി |
ഡെപ്യൂട്ടി ലീഡർ | ഫെയ്ത്ത് വർഗീസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിമ |
അവസാനം തിരുത്തിയത് | |
06-05-2023 | 44055 |
പൊതുവിവരങ്ങൾ
2021-2024 ബാച്ചിൽ ആകെ 38 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 38 പേർക്കാണ് അംഗത്വം ലഭിച്ചത്.മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ വൈഷ്ണവിയും ഡെപ്യൂട്ടി ലീഡർ ഫെയ്ത്ത് വെർഗീസുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.
അംഗങ്ങൾ | |||
---|---|---|---|
-
ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1
-
സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ)
-
നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
-
വൈഷ്ണവി,ലീഡർ
-
ഫെയ്ത്ത് വർഗീസ്,ഡെപ്യൂട്ടി ലീഡർ
സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2022-2023
ചെയർമാൻ | ശ്രീ.സലാഹുദീൻ | പി.ടി.എ പ്രസിഡന്റ് | |
കൺവീനർ | ശ്രീമതി സന്ധ്യ | ഹെഡ്മിസ്ട്രസ് | |
വൈസ് ചെയർപേഴ്സൺ 1 | എം.പി.ടി.എ പ്രസിഡന്റ് | ||
പി.ടി.എ വൈസ് പ്രസിഡന്റ് | പി.ടി.എ വൈസ് പ്രസിഡന്റ് | ||
ജോയിന്റ് കൺവീനർ 1 | മിസ്.ലിസി ആർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | |
ജോയിന്റ് കൺവീനർ 1 | നിമ എൻ ആർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | |
കുട്ടികളുടെ പ്രതിനിധി | ഫെയ്ത്ത് വർഗീസ് | ലിറ്റിൽ കൈറ്റ്സ് ലീഡർ | |
കുട്ടികളുടെ പ്രതിനിധി | വൈഷ്ണവി | ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ | |
സ്കൂൾതലനിർവ്വഹണസമിതി മീറ്റിംഗ് 2022-2023
സ്കൂൾതലനിർവ്വഹണസമിതിയുടെ മീറ്റിംഗ് ഏപ്രിൽ മാസം പത്താം തീയതി കൂടുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിത,ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ എന്നിവർ പങ്കെടുത്ത മീറ്റീംഗിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരിച്ചറിയാനായി യൂണിഫോം അത്യാവശ്യമാണെന്ന് ലിസിടീച്ചർ അറിയിച്ചതിൽ ചർച്ച നടന്നു.യൂണിഫോം നടപ്പിലാക്കാമെന്നും ടീഷർട്ട് അതിനായി ഓർഡർ ചെയ്യാമെന്നും നിലവിൽ പിടിഎയ്ക്ക് ഫണ്ടില്ലാത്തതിനാൽ കുട്ടികൾ തന്നെ ടീഷർട്ട് വാങ്ങുന്നതായിരിക്കും ഉചിതമെന്നും സ്പോൺസർമാർക്കായി ശ്രമിക്കാമെന്നും പിടിഎ ഉറപ്പു നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2021-2024 )
ആരോഗ്യബോധവത്ക്കരണം മൊബൈൽ ആപ്പിലൂടെ
എം ഐ ടി ആപ്പ് ഇൻവെന്ററിൽ ബിഎംഐ കാണുന്ന പ്രോഗ്രാം ചെയ്ത് മൊബൈൽ ആപ്പ് വാട്ട്സ്ആപ്പ് വെബ് വഴി ഫോണിലേയ്ക്ക് എടുത്തശേഷം കുട്ടികൾ അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് അയൽപക്കങ്ങളിലും തൊഴിലുറപ്പുകേന്ദ്രങ്ങളിലും മറ്റും ഫോണുമായി പോയി എല്ലാവരുടെയും ഉയരവും തൂക്കവും ചോദിച്ച് അത് കുറിച്ചെടുക്കുകയും ബിഎംഐ ആപ്പിൽ ഉയരം മീറ്ററിലും ഭാരം കിലോഗ്രാമിലും നൽകി.ബിഎംഐ ബട്ടൺ ക്ലിക്ക് ചെയ്ത് ഭാരം നോർമലാണോ,ആരോഗ്യകരമാണോ,അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടോയെന്നും ബിഎംഐ യും കുട്ടികൾ പറഞ്ഞുകൊടുക്കുകയും ബോധവത്ക്കരണം നൽകുകയും ചെയ്തു.
പഠനോത്സവം പങ്കാളിത്തം
പഠനോത്സവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തികൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾസജീവമായി രംഗത്തുണ്ടായിരുന്നു.മാത്രമല്ല തുടർന്ന് വീഡിയോ എഡിറ്റിംഗ് നടത്തിയതും ഇവർ തന്നെയാണ്.ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പിലെത്തി അവിടെ നിന്ന് പഠിച്ച പൈത്തണിലെ പ്രോഗ്രാം തത്സമയം ചെയ്ത് സെൻസറും ബസറും പ്രവർത്തിപ്പിച്ച അബിയ എസ് ലോറൻസ് താരമായി മാറി.എല്ലാവരും കൈയടിയോടെയാണ് ബസറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിച്ചത്.മറ്റ് കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടും പ്രത്യേകിച്ച് പ്രോഗ്രാമിങ്ങിനോട് പ്രതിപത്തി ഉണ്ടാകാൻ ഈ പഠനപ്രവർത്തനം ഉപകരിച്ചു.
ഡിസ്ട്രിക് തല ക്യാമ്പ് 2023
ജില്ലാതലക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെയ്ത്ത് വർഗീസ്(അനിമേഷൻ),അബിയ എസ് ലോറൻസ്(പ്രോഗ്രാമിങ്) എന്നിവർ മുന്നൊരുക്ക പരിശീലനത്തിൽ പങ്കെടുത്തു.ജഗതിയിലെ കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ചായിരുന്നു പരിശീലനം.ഫെബ്രുവരി 11,12 തീയതികളിൽ വെള്ളനാട് സ്കൂളിൽ വച്ചു നടക്കുന്ന ക്യാമ്പിൽ ഇരുവരും പങ്കെടുത്തു.ഫെയ്ത്ത് വർഗീസ് ബ്ലെൻഡറിൽ രൂപങ്ങൾ നിർമിക്കാനും ത്രിഡി അനിമേഷൻ നടത്താനും പരിശീലിച്ചപ്പോൾ അബിയ വിവിധ സെൻസറുകളും പൈത്തൺ ലാംഗ്വേജും മൊബൈൽ ആപ്പ് നിർമാണവും പരിശീലിച്ചു.ഇരുവരും ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.കൈറ്റ് സി ഇ ഒ യുടെ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മത്സരത്തിൽ പങ്കെടുത്ത് അബിയ സമ്മാനമായി പെൻഡ്രൈവ് കരസ്ഥമാക്കി.ഇരുവർക്കും കൈറ്റിൽ നിന്നും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.
പുതിയ ലാപ്ടോപ്പുകളും സോഫ്റ്റ്വെയർ ഇൻസ്റ്റലേഷനും
കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു.
ഹരിതവിദ്യാലയം സീസൺ 3
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു.ഇതിന്റെ ഭാഗമായി ആദ്യം എൽ പി,യു പി ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടറും ലാപ്ടോപ്പുമായി പോയി ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.തുടർന്ന് ഹൈസ്കൂൾ ക്ലാസുകളിലും ഏതാനും എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.
YIP ഐഡിയ സമർപ്പണ പരിശീലനം 2023
വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.
തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ രഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.
സബ്ഡിസ്ട്രിക്ട് ക്യാമ്പ് പങ്കാളിത്തം 26,27 ഡിസംബർ,2022
26,27 ഡിസംബർ,2022 ന് കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് നടന്ന ദ്വിദിന സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ പങ്കെടുക്കാൻ അനിമേഷനിൽ നിന്നും നാലുപേരും പ്രോഗ്രാമിങ്ങിൽ നിന്നും നാലുപേരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെയ്ത്ത് വർഗീസ്(9B),ശരണ്യ(9B),അനഘ(9A),അഭിഷേക്(9A),എന്നിവർ അനിമേഷനും അബിയ എസ് ലോറൻസ്(9A)വൈഷ്ണവി(9B),തീർത്ഥ(9B),അമൃത(9B) എന്നിവർ പ്രോഗ്രാമിങ്ങിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവർ എട്ടുപേരും പി.ആർ വില്യം സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു.പ്രോഗ്രാമിങ്ങിൽ ലിസി ടീച്ചറും അനശ്വര ടീച്ചറും ക്ലാസുകൾ നയിച്ചപ്പോൾ അനിമേഷനിൽ ക്ലാസുകൾ കൈകാര്യം ചെയ്തത് സൂര്യ ടീച്ചറും ദീപ ടീച്ചറും നിഖില ടീച്ചറും ആണ്.ക്ലാസുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയും തിരുത്തലുകൾ നൽകിയും പ്രോത്സാഹനം നൽകിയും മാസ്റ്റർ ട്രെയിനർ ശ്രീ.സതീഷ് സാർ ക്യാമ്പിന് നേതൃത്വം നൽകി.പ്രോഗ്രാമിങ്ങിൽ അബിയ എസ് ലോറൻസിനും അനിമേഷന് ഫെയ്ത്ത് വർഗീസിനും സെലക്ഷൻ ലഭിച്ചത് അഭിമാനാർഹമായി.
സ്കൂൾ ക്യാമ്പ് 2022 ഡിസംബർ 3
2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രാവിലെ കൃത്യം 9.30 ന് തന്നെ ആരംഭിച്ചു.പ്രിയപ്പെട്ട സന്ധ്യടീച്ചർ(ഹെഡ്മിസ്ട്രസ്)തൊപ്പിയുടെ ഗെയിമിൽ പങ്കുചേർന്നു മഞ്ഞ ത്തൊപ്പി ധരിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം രസകരമായി നിർവഹിച്ചു.സാങ്കേതികവിദ്യയുടെ ഇന്നത്തെ ലോകത്തെകുറിച്ചും അതിന്റെ മേന്മകളെ കുറിച്ചും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കാവുന്ന ചതിക്കുഴികളെകുറിച്ചും ഓർമ്മിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ ഓരോ അംഗവും സ്വയവും മറ്റുള്ളവർക്കും സാങ്കേതികവിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തെകുറിച്ച് ബോധ്യമുള്ളവരാകണമെന്നും ഈ ക്യാമ്പിലൂടെ സ്വായത്തമാക്കാനാകുന്ന എല്ലാ അറിവുകളും നേടുകയും ചെയ്യണമെന്നും ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ലിസിടീച്ചർ ക്യാമ്പിന്റെ നടപടികളും വിവിധ സെഷനുകളും പരിചയപ്പെടുത്തി.
ഗ്രൂപ്പ് രൂപീകരണം
നിമ ടീച്ചർ കുട്ടികളെ ഗ്രൂപ്പ് തിരിക്കാനുള്ള ചിത്രങ്ങൾ വിതരണം ചെയ്തു.പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനിമേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾക്ക് ലഭിച്ചു.ഒരേ ചിത്രങ്ങൾ ലഭിച്ച കുട്ടികൾ ഒരു ഗ്രൂപ്പായി മാറി.തുടർന്ന് ഗ്രൂപ്പുകൾ അതാത് ഭാഗത്തായി ഇരുന്നു.
ഐസ് ബ്രേക്കിംഗ്
ആർഡിനോ കിറ്റ്
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് പ്രോഗ്രാമിങ് , ഇലക്ട്രോണിക്സ് & റോബോട്ടിക്സ് .സംസ്ഥാന സർക്കാർ മുൻപ് നൽകിയ റാസ്പ്ബെറി പൈ, ഇലക്ട്രോണിക്സ് ബ്രിക് കിറ്റ് എന്നീ ഉപകരണങ്ങളാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലെ റോബോട്ടിക് പ്രവർത്തനങ്ങൾക്കായി സ്കൂളുകളിൽ ഉപയോഗിച്ചു വന്നിരുന്നത് . കഴിഞ്ഞ ഏഴ് വർഷമായി സ്കൂളുകളിൽ ഉപയോഗിച്ചുവന്നിരുന്ന പ്രസ്തുത ഉപകരണങ്ങൾ പലതും പ്രവർത്തനരഹിതമായിരിക്കുന്നതിനാൽ റോബോട്ടിക് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സ്കൂളുകൾക്ക് സാധിക്കാതെ വന്ന പശ്ചാത്തലത്തിൽ ഇത് പരിഹാരിക്കാനായി ഇലക്ട്രോണിക് - റോബോട്ടിക് പഠനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതും പൊതുമാർക്കറ്റിൽ ലഭ്യമായതുമായ റോബോട്ടിക് ഉപകരണങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിന്റെ ഭാഗമായി പുതിയ റോബോട്ടിക് കിറ്റുകൾ
സ്കൂളുകൾക്ക് നൽകിയതിൽ നമ്മുടെ സ്കൂളിനും അഞ്ച് കിറ്റുകൾ ലഭിച്ചു. ആർഡിനോ എന്ന മൈക്രോ കൺട്രോളർ ഡെവലപ്മെന്റ് ബോർഡും അനുബന്ധ ഉപകരണങ്ങളുമാണ് പ്രസ്തുത കിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .നവംബർ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂജപ്പുര കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ ഇത് ഏറ്റുവാങ്ങിയത്.ഉപകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കൈപ്പറ്റിയത്.
YIP ട്രെയിനിംഗ്
യങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ കാട്ടാക്കട ഉപജില്ലാതലപരിശീലനം ഒക്ടോബർ മാസം കുളത്തുമ്മൽ സ്കൂളിൽ വച്ച് ശ്രീ.സതീഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സിമി ടീച്ചറും പരിശീലനത്തിൽ പങ്കെടുത്തു.എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും കുട്ടികളെ എങ്ങനെ ഇന്നവേറ്റീവ് ആശയങ്ങളിലേയ്ക്ക എത്തിച്ച് അവരെ ഗവൺമെന്റ് ഒരുക്കിയിരിക്കുന്ന പരിശീലന പരിപാടിയിൽ എത്തിച്ച് സാങ്കേതിക,സാമ്പത്തിക സഹായത്തോടെ നവമായ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നും പരിശീലനത്തിൽ സതീഷ് സാർ വിശദമായി പറഞ്ഞുതന്നു.
തുടർന്ന് സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂ
ടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.