"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(അവലംബം വിക്കിപീഡിയ) |
||
വരി 7: | വരി 7: | ||
1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/പശ്ചിമഘട്ടനിരകൾ|പശ്ചിമഘട്ടനിരക]]<nowiki/>ളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത. | 1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/പശ്ചിമഘട്ടനിരകൾ|പശ്ചിമഘട്ടനിരക]]<nowiki/>ളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത. | ||
വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ എ.കെ ജിനചന്ദ്രൻ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു. ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ നിലച്ചു പോകുന്ന ഒരു അവസ്ഥായായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെതന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണുണ്ടായത്. സാധാരണക്കാർക്കാവട്ടെ ഉന്നതപഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിത്തിന്റെ ആവശ്യത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറെ നല്ല മനസ്സുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനങ്ങളും കൂടി ഒത്തുവരികയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുമായിരുന്നു. | വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/എ.കെ ജിനചന്ദ്രൻ|എ.കെ ജിനചന്ദ്രൻ]] അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു. ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ നിലച്ചു പോകുന്ന ഒരു അവസ്ഥായായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെതന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണുണ്ടായത്. സാധാരണക്കാർക്കാവട്ടെ ഉന്നതപഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിത്തിന്റെ ആവശ്യത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറെ നല്ല മനസ്സുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനങ്ങളും കൂടി ഒത്തുവരികയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുമായിരുന്നു. | ||
1950 ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിർത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡ്ഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12 ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. | 1950 ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിർത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡ്ഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12 ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. |
16:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഈ ചരിത്രത്തിൽ ഒട്ടും മോശമല്ലാത്ത പങ്കാളിത്തം നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന വയനാടിൻറെ ചരിത്രം കടന്നുവരുന്നത്.
അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ.
പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ ആഫ്രിക്ക ആയി തന്നെ നിലനിന്നു. ആധുനികത കടന്നു വരാൻ മടിക്കുന്ന ഒരു ഉൾപ്രദേശം ആയി ബാക്കിനിന്നു. എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേക്ഷിച്ചു പോയ ചില ചരിത്രസ്മാരകങ്ങൾ, പാതകൾ എന്നിവ പിന്നീട് ഈ നാടിൻറെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.
1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ പശ്ചിമഘട്ടനിരകളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത.
വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ എ.കെ ജിനചന്ദ്രൻ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു. ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ നിലച്ചു പോകുന്ന ഒരു അവസ്ഥായായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെതന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണുണ്ടായത്. സാധാരണക്കാർക്കാവട്ടെ ഉന്നതപഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിത്തിന്റെ ആവശ്യത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറെ നല്ല മനസ്സുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനങ്ങളും കൂടി ഒത്തുവരികയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുമായിരുന്നു.
1950 ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിർത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡ്ഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12 ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.
1949 ൽ അന്നത്തെ മാനന്തവാടി പഞ്ചായത്ത് ബോർഡ് പ്രസിഡന്റും പൊതുകാര്യ തല്പരനുമായ ശ്രീ. ഐ.സി.വി നായിഡുവിന്റെ നേതൃത്വത്തിൽ മാനന്തവാടി യു.പി സ്കൂളിൽ, ഹൈസ്കൂൾ രൂപീകരണത്തിലേക്കായ് ഒരു യോഗം ചേരുകയും താഴെപറയുന്ന തരത്തിൽ ഒരു കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.
അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
സ്കൂളിന്റെ സ്ഥലം
ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടത്തിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ തരുണത്തിൽ സ്മരിക്കട്ടെ.
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.
ഏറെ ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കബനിയുടെ തീരത്തു 65 വർഷം പിന്നിടുകയാണ് ഈ സരസ്വതിക്ഷേത്രം ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം മഹാമനസുകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കട്ടെ. ഇന്നും പലതരത്തിലും പിന്നോക്കാവസ്ഥ നേരിട്ടുകൊടിരിക്കുന്ന വായനാട്ടിൽ 65 വർഷം മുമ്പ് ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടുകയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാ സംഭവമാണ്