"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GMLPSVAVAD}}
{{prettyurl|GMLPSVAVAD}}
[[പ്രമാണം:Text GIF.gif|ശൂന്യം|ലഘുചിത്രം|274x274ബിന്ദു]]
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വാവാട്
|സ്ഥലപ്പേര്=വാവാട്

20:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് വാവാട്
VAVAD GMLP SCHOOL-"Good Nature, Good Nurture"
വിലാസം
വാവാട്

PO VAVAD,KODUVALLY, KOZHIKODE(Dt) KERALA
,
വാവാട് പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ04952213830
ഇമെയിൽgmlpsvavad1947@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47438 (സമേതം)
യുഡൈസ് കോഡ്32040302201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കൊടുവള്ളി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾNa
പെൺകുട്ടികൾNa
ആകെ വിദ്യാർത്ഥികൾNa
അദ്ധ്യാപകർNA
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾNA
പെൺകുട്ടികൾNa
ആകെ വിദ്യാർത്ഥികൾNa
അദ്ധ്യാപകർNA
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNa
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNa
വൈസ് പ്രിൻസിപ്പൽNa
പ്രധാന അദ്ധ്യാപകൻNa
പ്രധാന അദ്ധ്യാപികവത്സമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്ഓക്കേ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്സഫ്ന
അവസാനം തിരുത്തിയത്
13-03-202247438


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട് (ഇരുമോത്ത്)എന്ന സ്ഥലത്ത്ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ പുറായിൽ അഹമ്മദ്‌ കുട്ടിയാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),മുഹമ്മദ്‌ എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്.

പുതിയ കെട്ടിടത്തിലേക്ക് :-

കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന പഴയ സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന്  ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ, ഓകെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150 മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ 2016 ഫെബ്രുവരി 19 ന്പുതിയ കെട്ടിടത്തിലേക്ക്മാറ്റി സ്ഥാപിക്കപ്പെട്ടു .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ
പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്
സ്‌ക്കൂളിന് വേണ്ടി പുതുതായി ലഭിച്ച സ്‌ഥലത്തു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം2016 ഫെബ്രുവരി 19 നു ബഹു: ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.
സമ്പൂർണ്ണ ഹോം ലൈബ്രറിപ്രഖ്യാപനം
നിലവിലെ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു
പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ ഉത്ഘാടനം
(മുഴുവൻ ക്‌ളാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.)

ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഏവർക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.

മുൻ ഹെഡ് മാസ്റ്റർ AM ഉമർ മാസ്റ്റർ : (പുതിയ കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്)
                       ഭൗതികസൗകര്യങ്ങൾ 
           സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായിസ്ക്കൂളിൽനിലവിൽ   9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക അടുക്കളക്കെട്ടിടവും അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.മുഴുവൻ ക്‌ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രകൃതി നടത്തം
ലോക പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനാചരണം
നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി.

ഹോം ലൈബ്രറി

വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്.   കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെ അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി.

പഴയ സ്കൂൾ:ഒരോർമ്മ

പഴയ സ്‌കൂൾ: ഒരു ആകാശ വീക്ഷണം
പഴയ സ്കൂൾ ഓർമ്മകൾ...!
പഴയ സ്കൂൾ ഓർമ്മകൾ...!
പഴയ സ്ക്കൂൾ

വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ

പ്രവർത്തിച്ചത്.

വാവാട് പഴയ സ്കൂൾ പരിസരം
വാവാട് പഴയ സ്കൂൾ പരിസരം
ഉത്ഘാടനം
ഉത്ഘാടനം

.ദിനാചരണം ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം 9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം

കായിക വിദ്യാഭ്യാസ0

കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ നടപ്പിലാക്കി ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി


പാഠ്യേതര പ്രവർത്തനങ്ങൾ


== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മാധവൻ KP
ആലിക്കോയ
പക്കർ പന്നൂർ
പി ടി അബ്ദുൽ സലാം
വി എം ജോസെഫ്
വിശാലാക്ഷിയമ്മ
ടി വി ആലിക്കുട്ടി
എം വി മൂസ്സ
പി സി അമ്മോട്ടി
സി അഹമ്മദ്‌
ചോയി

നിലവിലെ സ്റ്റാഫ്‌ തസ്തിക
വത്സമ്മ മാത്യു ഹെഡ് മാസ്റ്റർ
കെ അബ്ദുൽ മജീദ്‌ സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator
സഫിയ ഒ PD ടീച്ചർ
ആലിക്കുട്ടി ഇ കെ PD ടീച്ചർ
അമീന കെ ടി അറബിക് ടീച്ചർ
ചന്ദ്രമതി PTCM

പ്രശസ്തരായ പൂർവ വിദ്യാർഥികൾ:

  • adv. പി കെ മൂസ (വക്കീൽ )
  • Dr. P അബ്ദുള്ള
  • ബാപ്പു വാവാട്
  • P സത്യൻ , BARC
  • - | E സുലൈമാൻ മാസ്റ്റർ
  • അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്
  • M കണാരൻ (DEO OFFICE)
  • പി ചന്ദു (Rtdഉദ്യോഗസ്ഥൻ .BDO)
  • ADV.സകരിയ്യ പുൽക്കുഴിയിൽ








വഴികാട്ടി

     ഇതിലേ...ഇതിലേ.....
  • കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • ദേശീയ പാതയിൽ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ൻ കിഴക്ക് ഭാഗത്ത്‌ കൂടിയുള്ള റോഡിലൂടെ 100 മീറ്റർ മുകളിലേക്ക്
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_വാവാട്&oldid=1757746" എന്ന താളിൽനിന്ന് ശേഖരിച്ചത്