"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

09:04, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടൂർ മാപ്പിള എൽ പി എസ്
വിലാസം
കാടാച്ചിറ

കാടാച്ചിറ പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0497 2822078
ഇമെയിൽkotturmappila@gmail.com
കോഡുകൾ
സ്കൂൾ കോഡ്13192 (സമേതം)
യുഡൈസ് കോഡ്32020200407
വിക്കിഡാറ്റQ64462818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പൂർ‍ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല കെ
പി.ടി.എ. പ്രസിഡണ്ട്റാഷിദ ആർ. പി
എം.പി.ടി.എ. പ്രസിഡണ്ട്നദീറ കെ
അവസാനം തിരുത്തിയത്
05-02-2022Kottur Moppla LP School


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം==
    കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ൽ സ്ഥാപിതമായതാണ്  കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്. 
    1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ്  കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്.

==ഭൗതിക സാഹചര്യങ്ങൾ == :- വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികൾ കൊണ്ട് വേർതിരിച്ച 5 ക്ലാസ് മുറികൾ, പ്രൊജെക്ടർ, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂൺ 21 നു പുലർച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകർന്നിരിക്കുകകയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ, കളേഴ്സ് ഡേ

മാനേജ്മെൻറ്

1975 മുതൽ സ്കൂൾ മാനേജരായി ശ്രീ. അബ്ദുൾ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയിൽ തന്നെയാണ് താമസം.

== മുൻ സാരഥികൾ ==

1960 കാലയളവിൽ ശ്രീ മമ്മൂട്ടി മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 1971 ൽ വിരമിച്ചു. 1971 മുതൽ 3 വർഷക്കാലം സംസ്ഥാന തലത്തിൽ അറയപ്പെട്ട അധ്യാപക സംഘടനാ നേതാവായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 1975 ൽ അഹമ്മദ് കുട്ടി മാസ്റ്റർ ചുമതലയേൽക്കുകയും 1976 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് കുന്നുമ്മൽ ശ്രീ അബൂബക്കർ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 1989 ൽ ഇദ്ദേഹം വിരമിച്ച ശേഷം ശ്രീമതി കെ ഇ ദാക്ഷായണി ടീച്ചർ ഹെഡ് ടീച്ചർ ആവുകയും 1994 ൽ വിരമിക്കുകയും ചെയ്തു. 1994 മുതൽ ശ്രീമതി എ എം കൃഷ്ണ കുമാരി ടീച്ചർ പ്രധാന അധ്യാപിക ആയി. 2005 ൽ ടീച്ചർ വിരമിക്കുകയും ശ്രീ ശിവരാമൻ മാസ്റ്റർ ഒരു വർഷ കാലം ഹെഡ് മാസ്റ്ററായി പ്രവർത്തിക്കുകയും ചെയ്തു. 2006 മുതൽ 2015 വരെ ശ്രീ കെ കെ വിനോദ് കുമാർ ഹെഡ് മാസ്റ്റർ ആയി. 2015 മുതൽ ശ്രീമതി കെ ഷീല ടീച്ചർ ഹെഡ് ടീച്ചർ ആയി പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വീരമൃത്യു വരിച്ച സൈനികൻ ലെഫ്. നാസർ കെ, എൻജിനിയർ, ഡോക്ടർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ള പ്രൊഫഷനലുകൾ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്.

വഴികാട്ടി

കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ കാടാച്ചിറ പോസ്റ്റ് ഒഫ്ഫീസിന് മുൻവശത്തെ ജുമാ മസ്ജിദിന് സമീപമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=കോട്ടൂർ_മാപ്പിള_എൽ_പി_എസ്&oldid=1594252" എന്ന താളിൽനിന്ന് ശേഖരിച്ചത്