"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 115: | വരി 115: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.17262, 76. | {{#multimaps:10.17262, 76.26880 |zoom=13}} |
18:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്റർ, ആലുവയിൽ നിന്നും 21 കിലോമീറ്റർ, മാളയിൽ നിന്നും 11 കിലോമീറ്റർ എന്നിങ്ങനെയുള്ള ദൂര പരിധിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഗവ. എൽ പി എസ് എളന്തിക്കര | |
---|---|
വിലാസം | |
എളന്തിക്കര എളന്തിക്കര പി ഒ , 683594 | |
സ്ഥാപിതം | 1 06 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2485248 |
ഇമെയിൽ | glpselenthikara10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25804 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | വടക്കൻ പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്) |
പി.ടി.എ. പ്രസിഡണ്ട് | ടി വി ജോൺസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സനിത ഹരി |
അവസാനം തിരുത്തിയത് | |
31-01-2022 | Glpselenthikara |
ചരിത്രം
നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന് സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാം..
പ്രവർത്തനങ്ങൾ
സ്കൂളിൻ്റെ എല്ലാവിധ പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. കൂടുതൽ വായിക്കാം...
ക്ലബ്ബുകൾ
- വിദ്യാരംഗം
- ഭാഷാക്ലബ്
- ഗണിതക്ലബ്
- ഹെൽത്ത്ക്ലബ്
- നേച്ച൪ക്ലബ്
- ശുചിത്വ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്. കൂടുതൽ വായിക്കാം...
വിദ്യാലയഅച്ചടക്കസേന
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പൂർവ്വ പ്രധാനധ്യാപകർ
അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ
നേട്ടങ്ങൾ
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും തുടർച്ചയായ പ്രയത്നഫലമായി വിദ്യാലയത്തിൽ എൽ എസ് എസ് ലഭിച്ചിട്ടുണ്ട്.
ക്ലസ്റ്റർ തലത്തിൽ നടത്തിയിട്ടുള്ള മേളകളിലും, കലോത്സവങ്ങളിലും തുടർച്ചയായി പല മേഖലകളിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും വേഗമേറിയ താരത്തിനുള്ള പുരസ്കാരം ഈ വിദ്യാലയത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സോനു സെബാസ്റ്റ്യൻ മാളിയേക്കൽ ലിജോ ഇ കെ
അധ്യാപകർ
സോണി കെ.ആർ (പി.ഡി ടീച്ചർ,ടീച്ചർ ഇൻ ചാർജജ്) ലിജി ( എൽ. പി. എസ്. എ ) നിത്യ ( എൽ. പി. എസ്. എ ) സോന ( എൽ. പി. എസ്. എ ) ആഷ ( എൽ. പി. എസ്. എ ) ജിഷ ( എൽ. പി. എസ്. എ ) ഉത്തര ( എൽ. പി. എസ്. എ ) അരുൺ ജോസഫ് ( പ്രവർ ത്തി പരിചയം-ബി ആർ സി) അശ്വതി (പ്രിപ്രൈമറി) ഡിജി (പ്രിപ്രൈമറി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.17262, 76.26880 |zoom=13}}