"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ക്ലബ് ആമുഖം)
വരി 1: വരി 1:
{{PSchoolFrame/Pages}}
ക്ലാസ് റൂം പഠനത്തിന് പുറമെ സ്ക്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളേറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ അക്കാദമിക മികവിനു പുറമെ വ്യക്തിത്വ വികാസവും സാധ്യമാകുന്നു.{{PSchoolFrame/Pages}}


==[[സയൻ‌സ് ക്ലബ്ബ്.]]==
==[[സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്.]]==
'''ലോക രക്തദാനദിനം'''
'''ലോക രക്തദാനദിനം'''



19:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലാസ് റൂം പഠനത്തിന് പുറമെ സ്ക്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളേറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ അക്കാദമിക മികവിനു പുറമെ വ്യക്തിത്വ വികാസവും സാധ്യമാകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻ‌സ് ക്ലബ്.

ലോക രക്തദാനദിനം

ജൂൺ14 ന് രക്തദാനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി.തിരൂർ ജില്ലാആശുപത്രിയിലെ ഡോ. പ്രവീൺ ഹേമന്ദ് ലോകരക്തദാന ദിനത്തിന്റെ പരിപാടികൾ ഓൺ ലൈൻആയി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ലേഖനം,ചോദ്യോത്തരങ്ങൾ വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ നൽകി എൽ. പി ,യു. പി വിദ്യാർഥികൾ രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ചു.

ചാന്ദ്രദിനം

ജൂലായ് 21 ന് തിരുവനന്തപുരം ISRO യിെല ശാസ്തജ്ഞൻ അബി എസ് ദാസ് ചാന്ദ്ര ദിനത്തിൽ ഓൺലൈനിൽ അതിഥിയായെത്തി ,ചാന്ദ്ര ദിനത്തിന്റെ പാധാന്യം വിവരിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയാ പ്രസന്റേഷൻ, ചേദ്യോത്തരങ്ങൾ, ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ചാന്ദ്രമനുഷ്യന്റെ വേഷമണിയൽ,ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി. 21 ന് രാതി 8 മണിക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ കിസ് മത്സരവും ഉണ്ടായിരുന്നു.

ഓസോൺ ദിനം

ഓസോൺ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രസതന്ത്രവിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്‌സൺ അതിഥിയായെത്തി. ഓസോൺ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച തിന്റെ ഫോട്ടോകൾ, വീഡി യോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ കുട്ടികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.വീഡിയോ പ്രസന്റേഷൻ, ചോദ്യോത്തരങ്ങൾ,ഓസോൺ ദിനവുമായി ബന്ധപ്പെട്ട ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി

ലോകബഹിരാകാശ വാരാചരണം

ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ലിക്വിഡ് പ്രോപ്പൽഷൻ സെന്ററിലെ ശ്രീ.അസീം.കെ.എസ് ക്ലാസ് നയിച്ചു.

ഗണിതശാസ്ത്ര ക്ലബ്

പ്രവൃത്തിപരിചയ ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ്

സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്.

സ്കൗട്ട് & ഗൈഡ്സ്

ഭാരത സ്കൗട്ട് & ഗൈഡ്സിൻറെ യൂനിറ്റ് പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ ലിജു മാസ്റ്ററും ഗൈഡ്സ് ടീച്ചർ ശ്രീകല ടീച്ചറും ആണ്

വിദ്യാരംഗം കലാ സാഹിത്യ വേദി

സ്ക്കൂൾ ക്ലബുകളുടെ ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജൂലായ് 15 രാതി 8മണിക്ക് പശസ്ത സിനിമ താരം ഹരീഷ് കണാരൻ നിർവഹിച്ചു.

മലയാളം -ജീവനി ,

സംസ്കൃതം -വൈഖരി

വിദാരംഗം -സൂര്യകാന്തി,

ഉറുദു -രോഷ്നി ,

ഹിന്ദി -ഗുൽേമാഹർ

ഇംഗ്ലീഷ്-ലിലാക് ,

ശാസ്തം -കാറ്റലിസ്റ്റ്,

സാമൂഹ്യം-ആര്യഭട്ട,

ഗണിതം -രാമാനുജൻ ,

പരിസ്ഥിതി - സുഗതം

സ്പോർട്സ്- ടാലന്റ്,

കാർഷികം -വിത്തും കൈക്കോട്ടും,

പ്രവൃത്തി പരിചയം-കൈതോല,

സീഡ്-ഹരിതം എന്നീ പേരുകളിലാണ് വിത്യാലയത്തിലെ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നത്.ഉദ്ഘാടനശേഷം വിദ്യാർഥികൾ ഓൺലൈൻ ആയി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. വിദ്യാരംഗം സ്ക്കൂൾതല കൺവീനറായി ലക്ഷ്മിപ്രിയയും ജോയിന്റ് കൺവീനറായി ഗൗരിയും തെരഞ്ഞെടുക്കപ്പെട്ടു.

വായനാവാരാചരണം

കഥാമൃതം

ജൂൺ 19 മുതൽ 25 വരെ വായനാവാരാചരണം വിപുലമായി ആഘോഷിച്ചു . ഉദ്ഘാടന ദിനം കുട്ടികളുടെ പുസ്തകപരിചയം കഥാമൃതം, അറിവിൽ ചിറകിൽ എന്നീ പരിപാടികളും കുട്ടികളുടെ ഹോം ലൈബ്രറി ആരംഭിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്ക് ദിവസവും ഒരു കഥ കേൾക്കാൻ അവസരമൊരുക്കുകയും കഥകളെ ആസ്പദമാക്കി ചിത്രം വരയ്ക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു

ഹോം ലൈബ്രറി

കുട്ടികൾക്ക് വീട്ടിൽ തയ്യാറാക്കിയ ലൈബ്രറിയുടെ മുന്നിൽ നിന്ന് ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലേക്ക് ഇടുക .

കുട്ടികൾ വായിച്ച പുസ്തകം പരിചയപ്പെടുത്തുക രക്ഷിതാക്കൾക്കും കുട്ടികൾക്കും കവിതാലാപനം വായിച്ച പുസ്തകങ്ങളിൽ അഭിനയിച്ച ആവിഷ്കരിക്കുക വായനാദിന ക്വിസ് മത്സര മത്സരങ്ങൾ തുടങ്ങിയവ പ്രശസ്ത സാഹിത്യകാരന്മാരുടെ ആശംസകൾ നൽകും

രണ്ടാംദിനം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ നടന്നു. ശ്രീ രാധാകൃഷ്ണൻ എടച്ചേരി ആശംസകളർപ്പിച്ചു. തുടങ്ങിയ പരിപാടികൾ നടന്നു

ജൂൺ 21

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിപാടികൾ നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ.റഫീഖ് അഹമ്മദ് പ്രഭാഷണം നടത്തി. ഹിന്ദി പ്രാർത്ഥന, ഹിന്ദി വായനമത്സരം, ഹിന്ദി പുസ്തകപരിചയം തുടങ്ങിയ മത്സരങ്ങൾ നടത്തി.

ജൂൺ 22

അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ നടത്തി. ശ്രീ.വി ആർ സുധീഷ് ആശംസകൾ അർപ്പിച്ചു. ഖുർ ആൻ പാരായണം, വായനമത്സരം പദനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി.

ജൂൺ 23

ഉറുദു, സംസ്കൃതം ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തി . എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്ത് ആശംസയർപ്പിച്ചു. കഥ ,കവിത പി എൻ പണിക്കർ അനുസ്മരണം ,വായനാമത്സരം, സംസ്കൃതം പ്രശ്നോത്തരി മത്സരം വായനാദിന ക്വിസ് മത്സരം എന്നിവ നടത്തി.

ജൂൺ 24

ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ ആശംസകളർപ്പിച്ചു. വിദ്യാരംഗം നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ കവിതാലാപനം, കുട്ടികളുടെ കവിതാലാപനം എന്നീ പരിപാടികൾ നടത്തി.

ജൂൺ 25

സമാപനദിവസം പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ കെ. ശ്രീകുമാർ മുഖ്യാതിഥിയായി ആശംസ അർപ്പിച്ചു. രക്ഷിതാക്കളുടെ പുസ്തകപരിചയം കുട്ടികളുടെ കഥീഭിനയം എന്നിവ ഉണ്ടായിരുന്നു.

ബഷീർ ദിന പരിപാടികൾ

ബഷീർ ദിനം ജൂലായ് 5ന് വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ അനുസ്മരണം നടത്തിയത് പ്രശസ്ത സാഹിത്യകാരൻ ശ്രീ.എം. എൻ. കാരശ്ശേരി മാഷ് ആയിരുന്നു. മുഖാതിഥി ആയി പങ്കെടുത്തത് ബഷീറിന്റെ മകനായ ശ്രീ. അനീസ്ബഷീറാണ്, അദ്ദേഹം ബേപ്പൂർ സുൽത്താനുമായുള്ള നിമിഷങ്ങൾ പങ്കുവെച്ചു. ബഷീർ പുസ്തകപരിചയം, ബഷീർ കഥാപാത്രാഭിനയം, കഥാസന്ദർഭം -ചിത രചന, ബഷീർ ആൽബം, ബഷീർ കൃതികളുടെ ആനിമഷൻ വീഡിയോ, ബഷീർ കഥകളുടെ പ്രദർശനം, ബഷീറിനെ അറിയാം തുടങ്ങി വിവിധ പരിപാടികൾ നടത്തുകയുണ്ടായി

വിൻസന്റ് വാൻഗോഗ് അനുസ്മരണം

വിൻസന്റ് വാൻഗോഗ് അനുസ്മരണം വർണോത്സവം എന്ന പേരിൽ വിദ്യാരംഗം കലാ സാഹിതേവദി വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. വർണോത്സവം ശില്പശാല ഉദ്ഘാടനം നടിയത്പശസ്ത ചിത്രകാരനും ചിത്രസഞ്ചാരം ക്യുറേറ്ററും പാഠപുസ്തക രചയിതാവുമായ ശ്രീ. ഷൈജു കെ മാലൂർ ആണ് . കൂടാതെ ചിത്രകല അധ്യാപകനായ ശ്രീ. സുരേഷ് മൊണാലിസ ഒരു ചിതരചന പരിചയപ്പെടുത്തുന്ന ക്ലാസും നടത്തുകയുണ്ടായി. കൂടാതെ വാൻഗോഗിന്റെ ജീവ ചരിതം വിവരിക്കുന്ന വീഡിയോയും പി ഡി എഫും കുട്ടികൾക്കായി നൽകി . എൽപി, യുപി കുട്ടികൾക്കായി ചിതരചനാ മത്സരം നടത്തി. വിഷയം -കോവിഡ്കാല ആശുപത്രി എന്നതായിരുന്നു വിഷയം.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്.

ഗുൽമോഹർ ഹിന്ദി ക്ലബ്

വായനാ വാരാഘോഷം

വായനാ വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ഹിന്ദി കവിത അവതരണവും , 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി വായനാമൽസരങ്ങളും നടത്തുകയുണ്ടായി.

പ്രേംചന്ദ് ദിനാഘോഷം

ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രൊഫ.സുധ ബാലകൃഷ്ണൻ (ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി & കംപാരിറ്റീവ് ലിറ്ററേച്ചർ,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് ) പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രേം ചന്ദ് അനുസ്മരണം, കഥകളുടെ പ്രദർശനം, പ്രേംചന്ദ് പുസ്തകപരിചയം, ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായ് ഹിന്ദി ദേശഭക്തി ഗാനാലാപന മത്സരം നടത്തി.

ഹിന്ദി ദിനാഘോഷം

വേളൂർ ജി. എം. യു.പി സ്കൂളിൽ ഗുൽമോഹർ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14, 15 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി. ശ്രീ വാഹിദ് വളാഞ്ചേരി (എച്ച്.എസ്.എസ്.ടി . ഹിന്ദി ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ ) മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

ഹിന്ദി ദിന പ്രഭാഷണം . പ്രസിദ്ധരായ ഹിന്ദി കവികളുടെ കവിത, കഥഹിന്ദി ദിന ഗാനം എന്നിവയുടെ പ്രദർശനവും അഞ്ചാം ക്ലാസ്സുകാർക്കായ് വായനമത്സരം , ആറാം ക്ലാസുകാർക്കായ് കവിതാലാപന മത്സരവും, ഏഴാം ക്ലാസുകാർക്കായ് പ്രസംഗ മത്സരവും നടത്തുകയുണ്ടായി.

കാർഷിക ക്ലബ്ബ്

സ്പർശം