ജി എം യു പി എസ് വേളൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ക്കൂൾ കെട്ടിടം


    അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.

ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്. 15 ലാപ് ടോപ്പുകളും ആറ് മൾടി മീഡിയ പ്രൊജക്ടറുകളും പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് ലഭിക്കുകയുണ്ടായി.പ്രൈമറി വിദ്യാലയങ്ങൾ ഹൈ-ടെക്ക് ആക്കുന്നതിന്റെ ഭാഗമായി 14 ലാപ് ടോപ്പുകളും 3 എൽ സി ഡി പ്രൊജക്ടറുകളും മൾടീ മീഡിയ സ്പീക്കറുകളും ലഭിക്കുകയുണ്ടായി.

പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ വിപുലമായ ശാസ്ത്രലാബും ലൈബ്രറി ഹാളും ഒരുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പന്തലായനി ബി ആർ സി യുടെ ധനസഹായത്താൽ ശാസ്ത്ര പാർക്ക് സ്ക്കൂളിൽ ഒരുക്കിയിട്ടുണ്ട്. ക്ലാസ് റും നവീകരണത്തിനായി ഷാർജ KMCCയുടെ വക 25000രൂപ ലഭിക്കുകയുണ്ടായി. എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 4 മുറികളോടെയുള്ള പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനിരിക്കുകയാണ്.1200 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിവിധ സർക്കാർഏജൻസികളുടെ സഹായത്താൽ ആവശ്യമായ ശുദ്ധജല വിതരണ സംവിധാനങ്ങൾ, ടോയ് ലറ്റ് സൗകര്യങ്ങൾ,ഇൻസിനേറ്റർ, മഴവെള്ളസംഭരണി മുതലായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മനോഹരയായ ചുറ്റുമതിലും ഗേറ്റും നിർമ്മിച്ച് തരികയുണ്ടായി.