"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
<big> ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.</big> | <big> ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.</big> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''[[ഭൗതികസൗകര്യങ്ങൾ]]''' == | ||
* <big>വിശാലമായ കളിസ്ഥലം</big> | * <big>വിശാലമായ കളിസ്ഥലം</big> | ||
വരി 65: | വരി 65: | ||
<big><br /></big> | <big><br /></big> | ||
=='''മറ്റ് പ്രവർത്തനങ്ങൾ'''== | =='''[[മറ്റ് പ്രവർത്തനങ്ങൾ]]'''== | ||
*''<big>സ്പോർട്സ്</big>'' | *''<big>സ്പോർട്സ്</big>'' |
11:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള | |
---|---|
വിലാസം | |
പുല്ലുവിള സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള , 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | stmarys44441@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44441 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടെൽമ ഇഗ്‌നേഷ്യസ് എൻ ഐ |
അവസാനം തിരുത്തിയത് | |
31-01-2022 | 4444101 |
ചരിത്രം
വിദ്യാഭ്യാസത്തിൽ തൽപരനായിരുന്ന ശ്രീ. ജേക്കബ് മൊറായിസ് എന്ന വ്യക്തിയാണ് St. Mary's LPGS സ്ഥാപക മേനേജർ.
1967 ൽ ഇടവക വികാരി ആയിരുന്ന Fr. ബോർജിയ പീറ്റേഴ്സ് അവർകൾ മാനേജർ ആയിരുന്ന ശ്രീ. വവ്വീഞ്ഞ് വാദ്ധ്യാർ അവർകളിൽ നിന്ന് എഴുതി വാങ്ങിയാണ് പുല്ലുവിള St. Jacob പള്ളിയുടെ വകയായി മാറിയത്. അന്നുമുതൽ ഇടക വികാരിയാണ് School മാനേജർ . ലഭ്യമായ രേഖകൾ അനുസരിച്ച് കൊല്ലവർഷം 1090 റാം ആണ്ടിലാണ് (ക്രിസ്തുവർഷം 1915) ഈ വിദ്യാലയം സ്ഥാപിതമായെന്ന് മനസിലാക്കുന്നു.
ആദ്യത്തെ പ്രഥമ അധ്യാപകൻ കോട്ടുകൽ സ്വാദേശി ശ്രീ. അപ്പിനായരായിരുന്നു. രേഖകകളുടെ അഭാവം മൂലം ആദ്യത്തെ വിദ്യാർത്ഥിയുടെ പേര് കണ്ടെത്താനായില്ല. ഒന്നുമുതൽ നാല് വരെ അഞ്ച് ഡിവിഷൻ മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു ഇത്.
ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- ഒന്ന് മുതൽ നാലാം ക്ലാസ് വരെ 10 ക്ലാസ് മുറികൾ
- സുസജ്ജമായ കംപ്യൂട്ടർ ലാബ്
- ലൈബ്രറി
- കുടിവെള്ള സൗകര്യം
- എൽ സി ഡി പ്രൊജക്ടർ
- മനോഹരമായ അസംബ്ലി ഗ്രൗണ്ട്
- സ്കൂൾബസ് സൗകര്യം
- എം പി ത്രീ ആംപ്ലിഫയറും സ്പീക്കർ സിസ്റ്റവും
- മനോഹരമായ പൂന്തോട്ടം
- ഔഷധത്തോട്ടം
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ 2021-202
മുൻകൂട്ടി തയ്യാറാക്കിയ പ്രകാരമാണ് ഈ വർഷത്തെ പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനുള്ള അവസരങ്ങൾഒരുക്കിയാണ് പഠ്യേതര പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികളുടെ ഓരോ കഴിവുകളും എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിയെടുക്കാനുമുള്ള സുവർണ്ണാവസരം ദിനാചരണങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓൺലൈൻ ,ഓഫ്‌ലൈൻ വഴി ഓരോ കുട്ടിക്കും ലഭിക്കുന്നു .
മറ്റ് പ്രവർത്തനങ്ങൾ
- സ്പോർട്സ്
- ഡാൻസ്
- ചിത്ര രചന
- ബാന്ഡ്
- കീബോർഡ് പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രേവേശനോത്സവം
നവാഗതരായ വിദ്യാർത്ഥികളെ വരവേൽക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും 1 -6 -2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി 2021 -2022 വർഷത്തെ പ്രേവേശനോത്സവം സംഘടിപ്പിച്ചു . അധ്യാപകരും രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും അതിഥികളും ചേർന്ന് നവാഗതരായ കുരുന്നുകളെ വരവേറ്റു . ശ്രീമതി . ശോഭ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു . പഞ്ചായത്തു പ്രസിഡന്റ് നവാഗതർക്ക് ആശംസ അറിയിച്ചു . ബി .ആർ .സി .കോർഡിനേറ്റർ ശ്രീമാൻ .ബെൻ റെജി സാറും ആശംസ അറിയിക്കാൻ എത്തിയിരുന്നു. ശേഷം അധ്യാപകരെല്ലാവരും കൂടി കുരുന്നുകളെ പുസ്‌തകങ്ങളുടെ ലോകത്തേക്ക് ക്ഷണിച്ചു.
പരിസ്ഥിതി ദിനം
വായനാദിനം
പി .എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 വായനദിനാചരണം ഈ വർഷം വായനവരമായി ആചരിച്ചു . ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .
പ്രവർത്തനങ്ങൾ
അക്ഷരമരം
വീട്ടിലൊരു ലൈബ്രറി
പോസ്റ്റർ നിർമ്മാണം
കവിമരം
വായനമരം
സ്വാതന്ത്ര്യ ദിനം
കർഷകദിനം
ഓണം
മുൻ സാരഥികൾ
ക്രെമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെമില ബായ് എച് | 30/04/1983 | |
2 | ലീല ബായ് ആർ | 01/05/1983 | 30/04/1986 |
3 | പുഷ്പലീലി എ | 01/05/1986 | 31/03/1990 |
4 | റെജിസ് മേരി വോയ്സ് | 01/04/1990 | 31/03/1993 |
5 | എ ലില്ലി | 01/04/1993 | 31/03/1996 |
6 | സഖറിയാസ് എ | 01/04/1996 | 30/04/1998 |
7 | രവീന്ദ്രൻ ആർ | 01/05/1998 | 31/03/1999 |
8 | ആന്റണി ദാസൻ ഡി | 01/04/1999 | 31/03/2002 |
9 | ഗിരിചന്ദ്രൻ ജി എസ് | 01/04/2002 | 30/04/2017 |
10 | മെറ്റിൽഡ ഗ്രേസ് പി ജെ | 01/05/2017 | 13/06/2017 |
11 | ജൂഡി ആന്റണി | 14/06/2017 | 31/05/2021 |
ക്ലബ്ബുുകൾ
1. ഗാന്ധിദർശൻ
2. സയൻസ് ക്ലബ്
3. മാത്ത്സ് ക്ലബ്
4. ഹെൽത്ത് ക്ലബ് &ക്ലീനിങ് ക്ലബ്ബ്
5. ആർട്സ് ക്ലബ്ബ്
6. വിദ്യാരംഗം കലാസാഹിത്യ വേദി
7. പരിസ്ഥിതി ക്ലബ്ബ്
8. ശുചിത്വ ക്ലബ്ബ്
ഗാന്ധിദർശൻ
മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്താൻ ലോഷൻ നിർമ്മാണം സംഘടിപ്പിച്ചു. ഗാന്ധിദർശനോടനുബന്ധിച്ച് അമൃതവർഷം മരം നടുകയും ചെയ്തു.
സയൻസ് ക്ലബ്ബ്
അധ്യാപകരുടെ നേതൃത്വത്തിൽ സയൻസിനോട് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബിൽ അംഗങ്ങളാക്കി. നമുക്കുചുറ്റുമുള്ള എല്ലാ വസ്തുക്കളിലും ഒരു ശാസ്ത്രീയ തത്വം ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ള അറിവ് എല്ലാ കുട്ടികളിലും എത്തിക്കുക എന്നതാണ് ക്ലബ്ബിന്റെ ഉദ്ദേശം.
മാത്ത്സ് ക്ലബ്
കണക്ക് പഠിക്കുന്നതിന് യുക്തിചിന്ത, സൂക്ഷ്മത, കൃത്യത എന്നിവ ആവശ്യമാണ്. കളികളിലൂടെയും പ്രശ്നങ്ങളിലൂടെയും ഗണിതം രസപ്രദമാക്കുന്നതിനും മാത്ത്സ് ക്ലബിലൂടെ സാധിച്ചു.
ഹെൽത്ത് & ക്ലീനിങ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ ഓരോ മാസവും കൂടുമ്പോൾ എല്ലാ കുട്ടികളുടെയും ഉയരവും തൂക്കവും തിട്ടപ്പെടുത്താറുണ്ട്. തൂക്കം കുറയുന്ന കുട്ടികളുടെ മാതാപിതാക്കൾ പോഷകാഹാരം കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. സ്കൂളിലെ ഉച്ചഭക്ഷണം, പച്ചക്കറികൾ എന്നിവ കൃത്യമായി കഴിക്കാൻ നിർദ്ദേശിക്കുകയും വിതരണം ചെയ്യുന്ന പാലും മുട്ടയും എല്ലാ കുട്ടികളും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നു.
ആർട്സ് ക്ലബ്
കുട്ടികളെ വിവിധ കലാപരിപാടികൾ ചെയ്യാൻ പരിശീലിപ്പിക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്
സെന്റ് മേരീസ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.
വീടൊരു വിദ്യാലയം
പഞ്ചായത്ത് തല ' വീട് ഒരു വിദ്യാലയം പദ്ധതി' യുടെ ഉദ്ഘാടനം സെൻറ് മേരിസ് എൽപി ജി എസിൽ വച്ചാണ് നടത്തിയത്. അതി നായി 26/8/2021 രാവിലെ 10 മണിക്ക് സെൻറ് മേരിസ് എൽപി ജി എസി ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ പ്രദീപിൻറെ വീട്ടിൽ എത്തി. തുടർന്ന് എന്ന് ബി ആർ സി കോഡിനേറ്റർ രാധാകൃഷ്ണൻ സാർ, വാർഡ് മെമ്പർ ശ്രീമാൻ മധു, പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ചിഞ്ചു റാണി, എച്ച് എം ടെൽമ ടീച്ചർ എന്നിവരുടെ അധ്യക്ഷതയിൽ മറ്റ് അധ്യാപകരുടെയും കുട്ടിയുടെ മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ(താരയുടെ വീട്, two ants എന്നീ പാഠഭാഗങ്ങളിൽ നിന്ന്) പ്രവർത്തനങ്ങൾ അടങ്ങിയ വർക്ക് ഷീറ്റ് നൽകുകയുണ്ടായി. തുടർന്ന് പ്രവർത്തനങ്ങൾ ഒന്നാം ക്ലാസ് അധ്യാപകർ അവർ വിശദീകരിച്ചു നൽകുകയും ചടങ്ങ് പതിനൊന്നു മണിക്ക് അവസാനിക്കുകയും ചെയ്തു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ പുല്ലുവിളയിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- പൂവാറിൽ നിന്നും 5.1 കിലോമീറ്റർ അകലെയാണ്
- .വിഴിഞ്ഞംബസ് സ്റ്റാൻഡിൽ നിന്ന് 9.2 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
- കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്ന് 2.6 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.5259796, 77.1295507 | zoom=12 }}