സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ക്ലബ്ബുുകൾ

1. ഗാന്ധിദർശൻ

2. സയൻസ് ക്ലബ്

3. മാത്ത്സ് ക്ലബ്

4. ഹെൽത്ത് ക്ലബ് &ക്ലീനിങ് ക്ലബ്ബ്

5. ആർട്സ് ക്ലബ്ബ്

6. വിദ്യാരംഗം കലാസാഹിത്യ    വേദി

7. പരിസ്ഥിതി ക്ലബ്ബ്

8. ശുചിത്വ ക്ലബ്ബ്

ഗാന്ധിദർശൻ

              മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്താൻ ലോഷൻ നിർമ്മാണം സംഘടിപ്പിച്ചു. ഗാന്ധിദർശനോടനുബന്ധിച്ച് അമൃതവർഷം മരം നടുകയും ചെയ്തു.

സയൻസ് ക്ലബ്ബ്

             അധ്യാപകരുടെ നേതൃത്വത്തിൽ സയൻസിനോട് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബിൽ അംഗങ്ങളാക്കി. നമുക്കുചുറ്റുമുള്ള എല്ലാ വസ്തുക്കളിലും ഒരു ശാസ്ത്രീയ തത്വം ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ള അറിവ് എല്ലാ കുട്ടികളിലും എത്തിക്കുക എന്നതാണ് ക്ലബ്ബിന്റെ ഉദ്ദേശം.

മാത്ത്സ് ക്ലബ്‌

          കണക്ക് പഠിക്കുന്നതിന് യുക്തിചിന്ത, സൂക്ഷ്മത, കൃത്യത എന്നിവ ആവശ്യമാണ്. കളികളിലൂടെയും പ്രശ്നങ്ങളിലൂടെയും ഗണിതം രസപ്രദമാക്കുന്നതിനും മാത്ത്സ് ക്ലബിലൂടെ സാധിച്ചു.

ഹെൽത്ത് & ക്ലീനിങ് ക്ലബ്ബ്

                ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ ഓരോ മാസവും കൂടുമ്പോൾ എല്ലാ കുട്ടികളുടെയും ഉയരവും തൂക്കവും തിട്ടപ്പെടുത്താറുണ്ട്. തൂക്കം കുറയുന്ന കുട്ടികളുടെ മാതാപിതാക്കൾ പോഷകാഹാരം കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. സ്കൂളിലെ ഉച്ചഭക്ഷണം, പച്ചക്കറികൾ എന്നിവ കൃത്യമായി കഴിക്കാൻ നിർദ്ദേശിക്കുകയും വിതരണം ചെയ്യുന്ന  പാലും മുട്ടയും എല്ലാ കുട്ടികളും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നു.

ആർട്സ് ക്ലബ്

                കുട്ടികളെ വിവിധ കലാപരിപാടികൾ ചെയ്യാൻ പരിശീലിപ്പിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്

                സെന്റ് മേരീസ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.

മറ്റ് പ്രവർത്തനങ്ങൾ

  • സ്പോർട്സ്
  • ഡാൻസ്
  • ചിത്ര രചന
  • ബാന്ഡ്
  • കീബോർഡ് പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം