"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
<gallery mode="packed"> | |||
പ്രമാണം:37001 school image.jpg | |||
പ്രമാണം:37001 ammhsschool.resized.png | |||
പ്രമാണം:3701 hitechclassroom.jpeg | |||
പ്രമാണം:37001 itlab.jpeg | |||
പ്രമാണം:37001ncc202219.resized.jpg | |||
പ്രമാണം:37001ncc202222.resized.jpg | |||
പ്രമാണം:37001 kitescamp20215.resized7.jpeg | |||
പ്രമാണം:37001spcആദരണ ചടങ്ങ്.jpeg | |||
പ്രമാണം:37001 NSS1.jpeg | |||
പ്രമാണം:BS21 PTA 37001 5.jpg | |||
പ്രമാണം:37001 ld27.resized.jpg | |||
പ്രമാണം:37001 spcDay1.jpeg | |||
പ്രമാണം:Ammscout24.jpg | |||
പ്രമാണം:Ammjrcteam.jpg | |||
പ്രമാണം:Ammhealthclub.jpg | |||
പ്രമാണം:Spcamm11.jpg | |||
പ്രമാണം:37001 basketballcourt.jpeg | |||
പ്രമാണം:37001 boystoilet.jpeg | |||
</gallery> | |||
== സ്കൂളിന്റെ പ്രത്യേകതകൾ == | == സ്കൂളിന്റെ പ്രത്യേകതകൾ == | ||
00:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ

ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.
പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .2008ൽ എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തി.
ലബോറട്ടറികൾ
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.
ലൈബ്രറി
ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബുകൾ
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഐടി@സ്കൂൾ പദ്ധതിയിൽ നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
സ്മാർട്ട് ക്ലാസ് മുറികൾ
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.
ഓഫീസ് മുറികൾ
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.
സ്കൂൾ ബസ്

ഞങ്ങളുടെ സ്കൂളിന് 3 സ്കൂൾ ബസ് ഉണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. 110കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
ശബ്ദ സംവിധാനങ്ങൾ
പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി എല്ലാ ക്ലാസ് മുറിയിലും സ്പീക്കറുകളും ഉണ്ട്.
ജനറേറ്റർ
വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനായി മികച്ച ശേഷിയുള്ള ജനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.
നിരീക്ഷണ ക്യാമറകൾ
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
പാചകപ്പുരയും ഭക്ഷണശാലയും
വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.
കിണറും ടാപ്പുകളും
ജല ലഭ്യതയ്ക്കായി 2 കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.
മഴവെള്ള സംഭരണി
മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.
വാട്ടർ പ്യൂരിഫയർ
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
കളിസ്ഥലം
വിശാലമായ കളിസ്ഥലം,നവീകരിച്ച ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് , ഇൻഡോർ ,ഔട്ട്ഡോർ ഗെയിംസിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്.
ടോയ്ലറ്റ് കോംപ്ലക്സ്
സാംക്രമിക രോഗങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. നാല് കോംപ്ലക്സുകളിലായി 26 ടോയ്‌ലെറ്റുകൾ ഇപ്പോൾ നിലവിലുണ്ട്.ടൈൽസ് പാകിയ എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.
വിശാലമായ ഓഡിറ്റോറിയം
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും, കലോത്സവങ്ങളും നടത്തുവാൻ ഉപകാരപ്പെടുന്ന രീതിയിൽ ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നു.
സൈക്കിൾ ഷെഡ്
പഠന വേളകളിൽ വിദ്യാർത്ഥികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി സൈക്കിൾ ഷെഡ് സ്കൂളിനുണ്ട്.
പൾസ് ഓക്സീമീറ്ററുകൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സൗജന്യമായി ലഭിച്ച പൾസ് ഓക്സിമീറ്ററുകൾ കുട്ടികളുടെ ശരീര ഊഷ്മാവ് കണ്ടെത്താൻ സഹായിക്കുന്നു.
സമ്പൂർണ ഹൈടെക് സ്കൂൾ
ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു.
ചിത്രങ്ങൾ
സ്കൂളിന്റെ പ്രത്യേകതകൾ
- ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
- ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
- മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 52 കമ്പ്യൂട്ടറുകളുണ്ട്.
- മൂന്ന് കംമ്പ്യൂട്ടർ ലാബുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
- 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
- കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
- എൻഡോവ്മെന്റ് &സ്കോളർഷിപ്
- പഠനയാത്ര
- സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും എട്ട് ലാബുകളുമുണ്ട്.
- സ്മാർട്ട് ക്ലാസ് മുറികൾ
- വിശാലമായ ഓഡിറ്റോറിയം
- ശുദ്ധമായ കുടിവെള്ള സ്രോതസ്.
- ജനറേറ്റർ
- ശബ്ദ സംവിധാനങ്ങൾ
- നിരീക്ഷണ ക്യാമറകൾ
- വാട്ടർ പ്യൂരിഫയെർ
- ടോയ്ലറ്റ് കോംപ്ലക്സ്
- മഴവെള്ള സംഭരണി
- പാചകപ്പുരയും ഭക്ഷണശാലയും....ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു.
- സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
- രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം.
- ഭിന്നശേഷി സാക്ഷരത ക്ലാസ്.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു.
- നിരവധി സ്കോളർഷിപ്പുകൾ ...
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
- ഈ വർഷം ശതാപ്തി വർഷമായി കൊണ്ടാണ്ടുന്നു.
- ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
- എൻ.സി.സി, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും,വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
- നവദർശന്റെ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.
- വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ വിക്ടേഴ്സ് ചാനലിലേക്കും, സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്യുന്നു..