"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 5: വരി 5:
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
</gallery>19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.
</gallery>19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.<ref>https://www.youtube.com/watch?v=Jt5jeEjn04U</ref>


16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.
16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.
വരി 58: വരി 58:
=== ഓൺലൈൻ പഠനസൗകര്യം ===
=== ഓൺലൈൻ പഠനസൗകര്യം ===
[[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.
[[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.
== 2020 ലെ പ്രവർത്തനങ്ങൾ ==
2020 ന് മുമ്പുള്ള പ്രവർത്തനങ്ങൾ ദിനാങ്ക ക്രമത്തിൽ നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വായിക്കുന്നതിന്  [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities|ഈ പേജ്]] സന്ദർശിക്കുക.
== അവലംബം ==
<references />

23:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു.

2022 ജനുവരി

റിപ്പബ്ലിക് ദിനാഘോഷം

എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തുകയും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.

19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.[1]

16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.

2021 ഡിസംബർ

വിജയമന്ത്രങ്ങൾ

22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു.

ജില്ലാപഞ്ചായത്ത് അനുമോദനയോഗം

22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.

09/12/2021- എൻ.എം.എം.എസ്  പരിശീലനത്തിനു വേണ്ടി  കുട്ടികളെ സജ്ജമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആരംഭിച്ചു.

05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു.

05/12/2021- എനർജി മാനേജ്മെൻറ് സെന്റർ പുനലൂർ വിദ്യാഭ്യാസജില്ല  പെയിന്റിംഗ് മത്സരം മരം ഈ സ്കൂളിൽ വച്ച് നടന്നു.

എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ്

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു.

2021 നവംബർ

15/11/2022- ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ജി-സ്യൂട്ട് വഴിയുള്ള ഓൺലൈൻ ക്ലാസ് ആരംഭിച്ചു.

പ്രതിഭാപോഷണ പരിപാടി

14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് /ശ്രീ.കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്.ജി നന്ദി പ്രകാശിപ്പിച്ചു.

തിരികെ സ്കൂളിലേയ്ക്ക്

തിരികെ സ്കൂളിലേയ്ക്ക്

01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം 5, 6, 7, 10ക്ലാസ്സുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി.

ശുചീകരണയജ്ഞം

ശുചീകരണയജ്ഞം

നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ വെസ്റ്റ് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തന്നു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും  ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് മാതൃക കാട്ടിക്കൊണ്ട് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി.

മക്കൾക്കൊപ്പം

11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.

ഗാന്ധിജയന്തിദിനാചരണം

02/10/2021- ഗാന്ധിജയന്തിദിനാചരണത്തിന് ഭാഗമായി ആയി ഡിജിറ്റൽ മാഗസിൻ നിർമാണം, ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ ഓൺലൈനായി നടത്തി വിജയികളെ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾശുചീകരണ പ്രവർത്തനങ്ങൾ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തി.

ബഹിരാകാശവാരാചരണം

01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി.

2021 ഓഗസ്റ്റ്

വിദ്യാരംഗം ശില്പശാല

22/8/21-ൽ -കഥ, കവിത, ചിത്രരചന, കാവ്യാലാപനം,നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ ഏഴ് മേഖലകളിലായി HS - UP വിഭാഗങ്ങളിൽ  ശില്പശാലകൾ സംഘടിപ്പിച്ചതിന്റെ റിസൽട്ട് ജില്ലാ സംഘാടകരിൽ എത്തിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ  ഓൺലൈൻ വഴിസംഘടിപ്പിച്ചു.

ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ

06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.

2021 ജൂലൈ

ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം

28/7/2021- ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം 28/7/21 (ബുധൻ) 2.00 pm.ന് ബഹുമാന്യ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശോഭ ടീച്ചറും മറ്റ് അധ്യാപകരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

ശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം

25/07/2021- അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ  നിർവഹിച്ചു.

സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം

23/07/2021- 2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.

വിദ്യാരംഗം ഉദ്ഘാടനം

12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ  വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

2021 ജൂൺ

വായന വാരാചരണം

19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി.

ലോക പരിസ്ഥിതി ദിനാചരണം

05/06/2021- ജൂൺ 5 ലോകപരിസ്ഥിതി ദിനം പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗം, ഷോർട്ട് വീഡിയോ നിർമാണം എന്നീ മത്സരയിനങ്ങളോടെ ഓൺലൈനായി സംഘടിപ്പിച്ചു.

ഓൺലൈൻ പഠനസൗകര്യം

ഓൺലൈൻ കൈത്താങ്ങ്

01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.




2020 ലെ പ്രവർത്തനങ്ങൾ

2020 ന് മുമ്പുള്ള പ്രവർത്തനങ്ങൾ ദിനാങ്ക ക്രമത്തിൽ നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വായിക്കുന്നതിന് ഈ പേജ് സന്ദർശിക്കുക.

അവലംബം