ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു. 2020 വർഷത്തിലും അതിനുമുമ്പും നടന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പ്രത്യേകം നൽകിയിട്ടുണ്ട്.

2022 ജൂൺ

24/06/2022- അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുൻ അധ്യാപികയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ജയകുമാരി ടീച്ചർ വിദ്യാർത്ഥിനിയ്ക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

21/06/2022- ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

21/06/2022- വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും വായന വാരാചരണവും ശ്രീ. പുളിമാത്ത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

20/06/2022- വായനവാരാചരണം- പി.എൻ പണിക്കർ അനുസ്മരണം- ഉദ്ഘാടനം ശ്രീ. സജു. ടി.എസ് (അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) നിർവഹിച്ചു. ഒരു വർഷത്തേയ്ക്ക് 10 കുട്ടികൾക്ക് അരണ്യം മാസികയും 05 മാതൃഭൂമി പത്രവും സ്കൂളിലെ മുൻ അധ്യാപികയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ജയകുമാരി ടീച്ചർ സംഭാവനയായി നൽകി.

15/06/2022- എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും ആകെ പരീക്ഷ എഴുതിയ 499 കുട്ടികളിൽ 498 കുട്ടികളും വിജയിച്ചു. 114 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

11/06/2022- എസ്.പി.സി പ്രവേശന പരീക്ഷ സ്കൂൾ അങ്കണത്തിൽ നടന്നു.

2022 മാർച്ച്

  • 16/03/2022- പത്താം ക്ലാസ് കുട്ടികളുടെ മോഡൽ പരീക്ഷ ആരംഭിച്ചു.
  • 13/03/2022- സ്കൂൾ അധ്യാപകരുടെ വിനോദയാത്ര കോട്ടയം കുമരകത്തേയ്ക്ക് സംഘടിപ്പിച്ചു.

2022 ഫെബ്രുവരി

  • 28/02/2022- ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ ശാസ്ത്രം മനുഷ്യപുരോഗതിയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.
  • 22/02/2022- ബേഡൻ പവ്വലിന്റെ ജൻമദിനമായ ഫെബ്രുവരി 22 ന് പരിചിന്തനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂട്ട് ആന്റ് ഗൈഡ്സ് പ്രസംഗമത്സരം സംഘടിപ്പിച്ചു.
  • 21/02/2022- ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് മാതൃഭാഷാപ്രതിജ്ഞ എടുത്തു.
  • 10/02/2022- എസ്.എസ്.എൽ.സി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രചോദനം നൽകുന്നതിന് വിമുക്തി വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷണൽ ട്രെയിനർ ഡോ. വി. സുനിൽ രാജ് "നേരിടാം, നിർഭയം" എന്ന വെബിനാർ നയിച്ചു.
  • 06/02/2022- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം വനിതാക്കമ്മിറ്റി ദേശീയബാലികാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. ലക്ഷ്മി. എ, ഡോ. ഇന്ദുലക്ഷി. എം, ഡോ. മഞ്ജുഷാ ബിനോജ് ഡോ. സിൻഷ എ. എസ്, ഡോ. അബീദ. എ, ഡോ. ശരണ്യ ടി.എസ് എന്നിവർ ക്ലാസ് നയിച്ചു.

2022 ജനുവരി

റിപ്പബ്ലിക് ദിനാഘോഷം

എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തി. സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടന്നു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു. ഓൺലൈനിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി.

  • 19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.[1]
  • 16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.

2021 ഡിസംബർ

വിജയമന്ത്രങ്ങൾ

എസ്.എസ്.എൽ.സി - മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ശ്രീ. ബിനു. പി. ബി

22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു.

ജില്ലാപഞ്ചായത്ത് അനുമോദനയോഗം

  • 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.
  • 09/12/2021- എൻ.എം.എം.എസ്  പരിശീലനത്തിനു വേണ്ടി  കുട്ടികളെ സജ്ജമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ആരംഭിച്ചു.
  • 05/12/2021- ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സ്കൂൾ ഐ.ടി.ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് - എഡിറ്റിംഗ് പരിശീലനം ആരംഭിച്ചു.
  • 05/12/2021- എനർജി മാനേജ്മെൻറ് സെന്റർ, പുനലൂർ വിദ്യാഭ്യാസജില്ല സ്കൂളിൽവച്ച് ജില്ലാതല പെയിന്റിംഗ് മത്സരം നടത്തി.

എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ്

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു.

2021 നവംബർ

15/11/2022- ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ജി-സ്യൂട്ട് വഴിയുള്ള ഓൺലൈൻ ക്ലാസ് ആരംഭിച്ചു.

പ്രതിഭാപോഷണ പരിപാടി

14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം)യുടെ ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്. ജി നന്ദി പ്രകാശിപ്പിച്ചു.

തിരികെ സ്കൂളിലേയ്ക്ക്

തിരികെ സ്കൂളിലേയ്ക്ക്

01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം 5, 6, 7, 10ക്ലാസ്സുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി.

ശുചീകരണയജ്ഞം

ശുചീകരണയജ്ഞം

നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനം നടത്തി. ശുചീകരണത്തിലും  ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.

14/09/2021- ഹിന്ദി ക്ലബ് ഉദ്ഘാടനം നടന്നു. [2]

മക്കൾക്കൊപ്പം

11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.

ഗാന്ധിജയന്തിദിനാചരണം

02/10/2021- ഗാന്ധിജയന്തി ദിനാചരണത്തിന് ഭാഗമായി ആയി ഡിജിറ്റൽ മാഗസിൻ നിർമാണം, ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ ഓൺലൈനായി നടത്തി വിജയികളെ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തി.

ബഹിരാകാശവാരാചരണം

01/10/2021- ബഹിരാകാശവാരാചരണത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി.

2021 ഓഗസ്റ്റ്

വിദ്യാരംഗം ശില്പശാല

22/8/21-ൽ -കഥ, കവിത, ചിത്രരചന, കാവ്യാലാപനം,നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ ഏഴ് മേഖലകളിലായി ഹൈസ്കൂൾ- യു.പി. വിഭാഗങ്ങളിൽ  ശില്പശാലകൾ സംഘടിപ്പിക്കുകയും ഫലങ്ങൾ ജില്ലാ സംഘാടകരിൽ എത്തിക്കുകയും

സ്വാതന്ത്ര്യദിനാഘോഷം

15/08/2021- ഇന്ത്യയുടെ എഴുപത്തിഅഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബിന്റേയും ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ  ഓൺലൈൻ വഴിസംഘടിപ്പിച്ചു.

ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ

  • 06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.[3]
  • 02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.[4]

2021 ജൂലൈ

ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം

28/7/2021- ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം 28/7/21 (ബുധൻ) 2.00 pm.ന് ബഹുമാന്യ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശോഭ ടീച്ചറും അധ്യാപകരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

ശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം

25/07/2021- 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ  നിർവഹിച്ചു.

സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം

23/07/2021- 2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.[5]

സയൻസ് ക്ലബ് ഉദ്ഘാടനം

22/07/2021- 2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.[6]

വിദ്യാരംഗം ഉദ്ഘാടനം

12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ  വിരമിയ്ക്കുകയും ചെയ്ത ശ്രീ. വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

2021 ജൂൺ

വായന വാരാചരണം

19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ, കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി.

ലോക പരിസ്ഥിതി ദിനാചരണം

05/06/2021- ജൂൺ 5 ലോകപരിസ്ഥിതി ദിനം പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗം, ഷോർട്ട് വീഡിയോ നിർമാണം എന്നീ മത്സരയിനങ്ങളോടെ ഓൺലൈനായി സംഘടിപ്പിച്ചു.

02/05/2021- പ്രവേശനോത്സവം ബഹു. ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ നിർവഹിച്ചു.[7]

ഓൺലൈൻ പഠനസൗകര്യം

01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.

2020 നും അതിനുമുമ്പുമുള്ള പ്രവർത്തനങ്ങൾ

ഒക്ടോബർ 2020

കിഫ്ബി കെട്ടിടസമുച്ചയം 2020

മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.

ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020

സെപ്തംബർ 2020

ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29

സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന അഞ്ച് കുട്ടികൾക്ക് ടെലിവിഷനുകളും രണ്ട് കുട്ടികൾക്ക് മൊബൈൽ ഫോണും അധ്യാപകരുടെ സാമ്പത്തികസഹായത്തോടെ 2020 സെപ്തംബർ 23 ന് നൽകി.

ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29 ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29

ഫെബ്രുവരി 2019

പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്

2019 മാർച്ചിൽ എസ്.എസ്‍എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി യാത്രയയപ്പ് നൽകി. 2019 ഫെബ്രുവരി 28 വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി.ഷൈലജ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.എ. നൗഷാദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. കെ.ജി. ഹരി, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർ മംഗളങ്ങൾ നേർന്നു. കുട്ടികൾ അവരുടെ വിദ്യാലയാനുഭവങ്ങൾ പങ്കുവച്ചു.

40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്

അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ

സ്കൂൾപൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

സ്കൂൾ കലോൽസവം 2019

40001 SchoolKalolsavam 2019 01|40001 SchoolKalolsavam 2019 01|40001 SchoolKalolsavam 2019 01

സ്ക്കൂൾ കലോത്സവം 2019 16/02/2019 നു നടന്നു. കലോത്സവം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ബിനു. കെ.സി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജു സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. ബാബു പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ. കെ. ജി. ഹരി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. എ. നൗഷാദ്, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർക്ക് മൊമന്റോയും അനുമോദനവും ബഹു. മന്ത്രി അർപ്പിച്ചു. തുടർന്ന് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു. സ്കൂൾ ഗായകസംഘവും മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സ്കൂളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടികൾ വൈകിട്ട് 6.30 ന് അവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക.

പഠനോത്സവം 2019

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച അ‍ഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്നുക. കട്ടികളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി. നിരവധി നാട്ടുകാർ കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എത്തിച്ചേർന്നു. കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി ഈ പേജ് സന്ദർശിക്കുക.

5/9/2018 അധ്യാപക ദിനാചരണം

സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു.

2018 അധ്യാപക ദിനാചരണം-സ്റ്റാഫ് മീറ്റിംഗ്

ആഗസ്ത് 2018

31/8/2018 പഠനോപകരണ സമാഹരണം

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കൂട്ടുകാർക്ക് എൻ എസ്സ് എസ്സിന്റെ സ്നേഹോപകാരം, ജി എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ഷാഹിദ ടീച്ചറുടെ അറിയിപ്പിനെ തുടർന്ന് ഒരാൾ ഒരു ബുക്കും ഒരു പേനയും എന്ന തോതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ബുക്കും പേനയും ശേഖരിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നൂറോളം പേനയും ബുക്കും ശേഖരിക്കുവാനായി. 3/9/10/18 ൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ച് പ്രിൻസിപ്പൽ നൗഷാദ് സാർ,പ്രോഗ്രാം ഓഫീസർ സജിത്ത് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പഠനോപകരണങ്ങൾ ഷാഹിദ ടീച്ചറിന് കൈ മാറി.

30/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം

സ്കൂളിൽ സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ടെങ്കിലും അത് മറികടക്കുന്നതിന് ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ആരംഭിച്ചു.

18/8/2018 ഓണക്കിറ്റു വിതരണം

മുൻ വർഷങ്ങളിലേതുപോലെ ദത്തു ഗ്രാമത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റു വിതരണം ചെയ്തു. അതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കാളികളാവുകയും ചെയ്തു. അന്നേ ദിവസം തന്നെ വീണ്ടും പ്രളയ ബാധിതർക്ക് സാധനങ്ങൾ സമാഹരിക്കുന്നതിനായി ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ചൽ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആവശ്യസാധനങ്ങൾ ശേഖരിച്ച് യൂണിറ്റിൽ എത്തിച്ചു. അഞ്ചൽ നിവാസികളുടെ അകമഴിഞ്ഞ സഹകരണം എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കുക ഉണ്ടായി.

19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം

പ്രളയബാധിതർക്ക് നൽകുന്നതിനായി സമാഹരിച്ച സാധനങ്ങൾ സ്കൂൾ പി.ടി.എക്ക് കൈ മാറി. അന്നേ ദിവസം തന്നെ കൊല്ലം ജില്ലയിലെ വിവിധ യൂണിറ്റിൽ നിന്നും മൂവായിരത്തോളം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ(പ്രളയബാധിത മേഖലകളിൽ)ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്തു.

17/8/2018 ദുരിതാശ്വാസപ്രവർത്തനങ്ങൾ

കേരളം പ്രളയക്കെടുതിയിലാതയിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ ന‌ടന്ന പ്രളയദുരകിതാശ്വാസ വിഭവ സമാഹരണത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ 11 മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തു‌ടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയുമാണ്.

15/8/2018 സ്വാതന്ത്ര്യദിനം

പ്രതികൂല കാലാവസ്ഥ മറികടന്നു കൊണ്ട് കൃത്യം 8.30 ന് തന്നെ എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. പതാക ഉയർത്തൽ , സ്വാതന്ത്ര്യ ദിന സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ എസ്സ് എസ്സ് വോളന്റിയർ സജീവ സാന്നിദ്ധ്യമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് നടത്താനിരുന്ന റാലി ഒഴിവാക്കേണ്ടി വന്നു. എന്നിരുന്നാൽ കൂടിയും ഓഗസ്റ്റ് 14 ന് എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സ്കൂൾ അങ്കണം ശുചീകരിച്ചു. അതോടൊപ്പം പ്രളയ ബാധിതർക്ക് കൈ താങ്ങായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സാധനങ്ങൾ സമാഹരിച്ചു.

14/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം

2018 ഓഗസ്റ്റ് 14-ാം തീയതി സ്കൂൾ കുട്ടികൾക്കായി ദേശീയപതാക നിർമ്മിക്കുന്ന പ്രവർത്തനം നടത്തി. കുട്ടികൾ നിശ്ചിത അളവിൽ ദേശീയപതാക നിർമ്മിച്ചു.

03/8/2018 കുട്ടനാടിനൊരു കൈത്താങ്ങ്

ജെ.ആർ.സി അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന വിഭവസമാഹരണയജ്ഞം നടന്നു.

02/8/2018 പ്രതിഭാസംഗമം, ശിലാസ്ഥാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നിർമ്മിക്കുന്ന മൂന്നുനിലകെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. സ്കൂൾ പ്രതിഭകളെ ആദരിക്കുന്നതിനും 38 ക്ലാസ് മുറികൾ ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിനും പാർലമെൻററി ക്ലബ് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനത്തിനും സ്കൂൾ അങ്കണം വേദിയായി. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അ‍്ചൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുജാ ചന്ദ്രബാബു അധ്യക്ഷയായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രഞ്ജിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു എന്നിവർ യോഗത്തിൽ ആസംസകൾ നേർന്നു. പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി രേഖപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു.

ജൂലൈ 2018

27/7/2018 ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് മുന്നോടിയായി സാമൂഹ്യശാസ്ത്ര, സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന പരിശീലവും പ്രദർശനവും ആനക്കുളം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. തുളസീധര‍ൻപിള്ള ക്ലാസ് നയിച്ച് ഉദാഘാടനം ചെയ്തു. ചന്ദ്രഗ്രഹണത്തിൻറെ വിവിധഘട്ടങ്ങളും ശാസ്ത്രവിശദീകരണവും പ്രസൻറേഷന്റെ സഹായത്തോടെ അദ്ദേഹം വിവരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദൻ സ്വാഗതവും അധ്യാപകൻ ശ്രീ, ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

14/7/2018 സെമിനാർ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.

07/7/2018 പ്ലസ്ടു പ്രതിഭകൾക്ക് ആദരം

ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ജൂൺ 2018

29/6/2018 ലഹരി വിരുദ്ധ ദിനം

വായന പക്ഷാചരണത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം സ്കൂൾ പി.‌ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് നിർവ്വഹിച്ചു.

27/6/2018 ഇംഗ്ലീഷ് - കളക്ടീവ് പിക്ചർ ഡ്രോയിംഗ്

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് - കളക്ടീവ് പിക്ചർ ഡ്രോയിംഗ് ഏഴാം ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു.

26/6/2018 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ‌ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ് വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട് പ്രസംഗം നടത്തി.

21/6/2018 യോഗാ ദിനം

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനായി എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തതിൽ യോഗാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ക്ഷണം സ്വീകരിച്ച് വോളന്റിയേഴ്സിന് യോഗാ ക്ലാസ്സ് നൽകുന്നതിനായി എത്തിയത് ശ്രീ സുദർശനൻ സാർ (എം എസ് സി,യോഗാ, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ഫാക്കുലുറ്റി) ആയിരുന്നു. ശേഷം സാറിന്റെ നിർദ്ദേശ പ്രകാരം വോളന്റിയേഴ്സ് സൂര്യ നമസ്ക്കാരം മുതലായ യോഗാ മുറകൾ അഭ്യസിപ്പിച്ചു. യോഗാക്ലാസ്സിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും വോളന്റിയേഴ്സിന് മനസ്സിലാക്കാൻ സാധിച്ചു.

21/6/2018 കേരള നിയമസഭാ മ്യൂസിയം ശില്പം

കേരള നിയമസഭാ മ്യൂസിയത്തിലേയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരമായി ഏഴാം ക്ലാസിലെ ദയ വി.ആർ. പ്രകൃതിസൗഹൃദമായി കടലാസിൽ നിർമ്മിച്ച കേരള നിയമസഭയുടെ ശില്പം ഡെപ്യൂട്ടി സ്പീക്കർ ബഹു. വി. ശശി ഏറ്റുവാങ്ങി. ദയയുടെ കുടുംബത്തോടൊപ്പം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് എന്നിവർ പങ്കെടുത്തു. സ്പീക്കർ വക ഉപഹാരവും ദയ സ്വീകരിച്ചു. സഭാനടപടികൾ കണ്ട് സഭാ മ്യൂസിയവും സന്ദർശിച്ചാണ് അംഗങ്ങൾ തിരിച്ചത്തിയത്.

19/6/2018 വായനാദിനം

വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ എൻ എസ്സ് എസ്സ് മീറ്റിങ്ങിൽ തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വോളന്റിയേഴ്സിൽ നിന്നും ചോദ്യോത്തരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മികച്ച 25 ചോദ്യങ്ങൾ തിരഞ്ഞെടുത്തു. ശേഷം ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനായി ഓരോ വോളന്റിയേഴ്സിൽ നിന്നും പത്തു രൂപ(മിനിമം) പിരിച്ചെടുത്തു. വായനാദിനത്തിൽ ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ അജ്മിയ, ഗായത്രി എന്നിവർ വിജയികളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്മിയക്ക് എൻസൈക്ലോപ്പീഡിയയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രിക്ക് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നൽകി. ഇത് വോളന്റിയേഴ്സിന് വേറിട്ട അനുഭവമായിരുന്നു.

18/6/2018 കളിസ്ഥലം വാങ്ങുന്നതിനുള്ള സംഭാവന സ്വീകരിക്കൽ

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കളിസ്ഥലം വാങ്ങുന്നതിന് അധ്യാപകരിൽ നിന്ന് സ്വരൂപിക്കുന്ന സംഭാവനയിലെ ആദ്യഗഡുവിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വാഗ്ദാനം ചെയ്ത ആദ്യഗഡു പി.ടി.എ പ്രസിഡൻറ് ശ്രീ.. വി.എസ്. സതീഷിനെ ഏൽപ്പിച്ചു.

6/6/2018 ആശംസാകാർഡ് പ്രദർശനം

സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സംഘടിപ്പിച്ച പരിസ്ഥിതി ആശംസാകാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

ആശംസാകാർഡ് പ്രദർശനം

5/6/2018 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു.

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ആശംസാ കാർഡ് നിർമ്മാണ മത്സരവും ന‌ടത്തി.

ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

1/6/2018 പ്രവേശനോത്സവം

പ്രവേശനോത്സവത്തോടെ 2018- 19 അദ്യായനവർഷത്തെ വരവേറ്റു. അക്ഷരമധുരം നുണയാൻ അഞ്ചൽ വെസ്റ്റ് സ്കൂളിലേയ്ക്ക് എത്തിയത് 600 ലധികം പുതിയ കുട്ടികളാണ്. രക്ഷിതാക്കൾ സ്കൂളിലർപ്പിച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂളിൽ ഉത്സവ ലഹരിയിൽ നടന്ന പ്രവേശനോത്സവം. സിവിൽ സർവീസ് പരീക്ഷയിൽ 151 ആമത് റാങ്ക് നേടിയ അഞ്ചലിന്റെ അഭിമാനം സുശ്രീയ്ക്കും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വെസ്റ്റ് സ്കൂളിലെ അതുല്യാ മോഹനും പ്രവേശനോത്സവചടങ്ങിൽ അനുമോദനം നൽകി.

മേയ് 2018

31/5/2018 പ്രവേശനോത്സവം- യോഗം

2018 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമാക്കുന്നതിന് സ്കൂളിൽ അധ്യാപക- രക്ഷാകർതൃസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേർത്തു. പ്രവേശനോത്സവത്തിൽ അധ്യാപകർക്ക് ചുമതലാ വിഭജനം നൽകി. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മനിസ്ട്രസ് എന്നിവർ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിച്ചു.

30/5/2018 ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം 2018 ലെ ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ ക്ലാസിലെ സാനിയ ഷാജി, ജോർജ്ജ് ക്രിസോസ്റ്റം, ആലിയ. എച്ച്, മെറിൻ മാത്യു, ആവണി. ഡി. എന്നീ കുട്ടികൾക്ക് ലഭിച്ചു.

28/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം

2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജില്ലാതലത്തിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

03/5/2018 എസ്.എസ്.എൽ.സി പരീക്ഷാഫലം

2018 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈസ്കൂളിൽ 92 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 39 കുട്ടികൾക്ക് ഒൻപത് എ പ്ലസും 29 കുട്ടികൾക്ക് എച്ച് എ പ്ലസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

ഏപ്രിൽ 2018

13/4/2018 മികവുത്സവം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള മികവുത്സവം 2018 ഏപ്രിൽ 13 നു് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് കേന്ദ്രങ്ങളിൽ നടന്നു. ഏറം ജംഗ്ഷനിലും തഴമേൽ ജെറിയാട്രിക് ക്ലബ്ബിലും ആയി കുട്ടികൾ മികവിന്റെ തെളിവുകൾ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.

2018 മികവുത്സവം നോട്ടീസ്

07/4/2018 മികവുത്സവം ആലോചനായോഗം

ഏപ്രിൽ 13 ന് തഴമേൽ, ഏറം എന്നീ കേന്ദ്രങ്ങളിൽ മികവുത്സവം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള വിപുലമായ അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്നു.

31/3/2018 യാത്രയയപ്പ്

സ്കൂളിൽ നിന്ന് പെൻഷനായി പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. രാവിലെ 10.30 ന് ഫോട്ടോ സെഷൻ നടന്നു. ശ്രീമതി പി. സാറാമ്മ, യു.പി അധ്യാപിക ഷാബിയത്ത് എന്നിവരാണ് പെൻഷനായി സ്കൂളിൽ നിന്ന് പിരിഞ്ഞത്. അധ്യാപികമാരുടെ സേവനങ്ങളെ സ്കൂൾ ഹെഡ്മിസ്ട്രസും സഹാധ്യാപകരും സ്മരിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുഖ്യാശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി പറഞ്ഞു.

27/3/2018 കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി

സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാരം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി.

ഒക്ടോബർ 2017

2017 ഒക്ടോബർ 10 ഹരിതോൽസവം

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നയപ്പിലാക്കിയ ഹരിതോൽസവം പദ്ധതി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷന്റെ ലക്ഷം കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മണ്ണിനെ പച്ചപ്പ് അണിയിക്കുക, മാലിന്യനിർമ്മാർജ്ജനം നടത്തുക, പ്ലാസ്റ്റിക് പുനരുപയോഗ്യമാക്കുക എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തു.

സെപ്തംബർ 2017

2017 സെപ്തംബർ 28 കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി

സംസ്ഥാന പൗൾട്രി ഡവലപ്മെൻറ് കോർപ്പറേഷൻ സ്കൂൾ ആനിമൽ ക്ലബുമായിച്ചേർന്ന് 2017 സെപ്തംബർ 28 ന് കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതി സംഘടിപ്പിച്ചു. ഓരോ കുട്ടിയ്ക്കും 2 കിലോ കോഴിത്തീറ്റയും 5 കോഴിക്കുഞ്ഞുങ്ങളും വീതം നൽകി. സംസ്ഥാന വനം- വന്യജീവി വകുപ്പുമന്ത്രി അഡ്വ. കെ. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. നൗഷാദ്, ഹെഡ്മിസ്ട്രസ് ബി. ഷൈലജ എന്നിവർ ആശംസകൾ നേർന്നു.

2017 സെപ്തംബർ 14 കരനെൽകൃഷി

പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബ് കരനെൽകൃഷി ആരംഭിച്ചു. ഒരേക്കർ സ്ഥലത്ത് 20 സെൻറ് സ്ഥലമാണ് കരനെൽകൃഷിയ്ക്ക് ഉപയോഗിക്കുന്നത്.

സുവർണജൂബിലി എംബ്ളം

2017 സെപ്തംബർ 8 വിളവെടുപ്പുത്സവം

സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു.

ആഗസ്റ്റ് 2017

2017 ആഗസ്റ്റ് 7 ഏകദിന പഠനക്യാമ്പ്

അനിയന്ത്രിതമായ പ്രകൃതിചൂഷണം, അശാസ്ത്രീയ വികസനകാഴ്ചപ്പാട് എന്നിവ ഹരിീതഭൂമിയുടെ നിലനിൽപിനെ സാരമായി ബാധിക്കുന്നു എന്ന ബോധം നൽകി കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്മെൻറും അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ടൂറിസം ക്ലബും സംയുക്തമായി പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. 2017 ആഗസ്റ്റ് 7 ന് ശനിയാഴ്ച സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്യാമ്പെയിനിൽ നൂറിലധികം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭക്ഷണവും നൽകി. സോഷ്യൽ ഫഓറസ്ട്രി എക്സ്റ്റെൻഷൻ റഏയ്ഞ്ച് ഓഫീസർ ശ്രീ. കനകരാജ് ക്ലാസ് നയിച്ചു. പി.ടി.എ അംഗങ്ങളും അധ്യാപകരും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

2017 ആഗസ്റ്റ് 2 നാളേയ്ക്കൊരു തേക്കുമരം പദ്ധതി

കൊല്ലം സോഷ്യൽ ഫോറസ്ട്രി വകുപ്പും അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബും സീഡ് ക്ലബും സംയുക്തമായി നാളേക്കൊരു തേക്കുമരം പദ്ധതി സ്കൂളിൽ നയപ്പിലാക്കി. കുളത്തൂപ്പുഴ സഞ്ജീവനിയിൽ നിന്ന് 3000 തേക്കിൻ തൈകൾ സ്കൂളിൽ വിതരണം ചെയ്തു. സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ മരംവച്ചുപിടിപ്പിക്കുക എന്നതിനപ്പുറം ഭാവിയിലേയ്ക്ക് ഒരു കരുതൽ എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ച‌ടങ്ങ് പി.ടി.എ പ്രസിഡൻറ് കെ. ബാബു പണിക്കർ ഉദാഘാടനം ചെയ്തു. സീഡ് കോർഡിനേറ്ററ്‍ യു. പുഷ്പാംഗദൻ നന്ദി അറിയിച്ചു.

ജൂലൈ 2017

2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം

സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു.

ജൂൺ 2017

2017 ജൂൺ 27നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ ഉദ്ഘാടനം

ആരോഗ്യ ശുചിത്വ ശീലങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പഞ്ചായത്തും സാമൂഹ്യ ക്ഷേമവകുപ്പും സംയുക്തമായി അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിച്ചു. ഇതിൻറെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിനു. കെ. സി നിർവഹിച്ചു.

2017 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ആശ്വാസ് 2017 ഉം സംയുക്തമായി സ്കൂൾ ക്യാമ്പസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, സിഗ്നേച്ചർ ക്യാമ്പെയിൻ, തെരുവ് നാടകം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സിഗ്നേച്ചർ ക്യാമ്പ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒപ്പുരേഖപ്പെടുത്തി പങ്കാളികളായി വിജയിപ്പിച്ചു.

24/06/2017 കാവ്യപര്യ‌ടനം

2017 ജൂൺ 24 ന് മാതൃഭൂമി സീഡ് ക്ലബും സ്കൂൾ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കാവ്യപര്യടനം, വായനക്ലബ് ഉദ്ഘാടനം എന്നിവ നടന്നു. കുട്ടികളിൽ വായനശീലവും സർഗ്ഗാത്മകതയും വലർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ന‌ടത്തിയ പരിപാടികൾ ജില്ലാപഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു നിർലഹിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ. കെ. ബാബു പണിക്കർ അധ്യാക്ഷനായിരുന്നു. യുവകവി ശ്രീ. രതീഷ് ഇളമാട്കാവ്യപര്യടനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എ. നൗഷാദ്, ഹെഡ്മാസ്റ്റർ ജെ. സുരേഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എൽ. ഷൈലജ എന്നിവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 2017

സുവർണജൂബിലി ആഘോഷ സമാപനത്തോട് അനുബന്ധിച്ച് ഹരിതം എന്ന പേരിൽ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചീഫ് എഡിറ്ററായി യു.പി. അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദനേയും അസോസിയേറ്റ് എഡിറ്ററായി ശ്രീ. സതീഷ്. ആറിനേയും ചുമതലപ്പെടുത്തി.

ജൂലൈ 2016

01/07/2016 ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടി

ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയിൽ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയിൽ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പൻസംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തിൽ പ്രക്ഷേപണം ചെയ്തത്. വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി,പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നൽകി.

സ്നേഹവീട്

രോഗചികിത്സാ സഹായങ്ങൾ

ശുചീകരണപ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

നവംബർ 2016

8/9/2016ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം

പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. എം എൽ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളിൽ ഫണ്ട് അനുവദിക്കുകയും വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂൾ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നൽകി. സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തിൽ അനുമോദിച്ചു. 2016 സെപ്തംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ, എ നൗഷാദ് അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമർപ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അർപ്പിച്ചു. അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗ്ഗീസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീർ ഹുസൈൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പി ആർ ഹരി കുമാർ , സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ. ആർ , സ്കൂൾ ചെയർമാൻ ശ്രീ മാസ്റ്റർ ഷക്കീർ അബ്ദുൾ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാർഗി പി ആർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു..

ആഗസ്റ്റ് 2016

8/8/2016 കലയുടെ കാൽചിലമ്പേറി

കണ്ണുകൾക്ക് ഇമ്പമായ് വീണ്ടും പച്ചയും മിനുക്കും . ഗഗന ചാരിയായ ഹംസം ദമയന്തിയുടെ മനസ്സിൽ തീർക്കുന്ന രാഗഭാവങ്ങൾ കാഴ്ചക്കാരിൽ നിറച്ചത് മണിക്കുറുകൾ നീണ്ട രസവിസ്മയങ്ങൾ. ശ്രീ.അർക്കന്നൂർ പ്രഭയും സംഘവും അവതരിപ്പിച്ച കഥകളി സോതാഹരണ ക്ലാസാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹൃദയാകർഷമായ നിമിഷങ്ങൾ തീർത്തത്.ജൂൺ 20 ശനിയാഴ്ച്ച നടന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം ശ്രീ.കുടിയേല ശ്രീകുമാർ നിർവഹിച്ചു. പത്താം ക്ലാസിലെ മലയാളം പാഠത്തെ ആസ്പദമാക്കിയാണ് കഥകളിയുടെ ഒരുക്കവും വേഷവും നടപടി ക്രമങ്ങളും പ്രതിപാദിച്ച് 3 മണിക്കൂർ നീണ്ട അഭിനയ പെരുമഴ തീർത്തത്. നളചരിതം ഒന്നാം ദിവസത്തിന്റെ വാങ്മയ ചിത്രങ്ങളിൽ നിന്ന് വർണ്ണനാതീതമായ ചമൽക്കാര സൗഷ്ഠവവും രാഗഭാവങ്ങളുടെ മിന്നലാട്ടവും അനുഭവവേദ്യമാക്കാനായത് കുട്ടികളുടെ പഠനപ്രവർനങ്ങിലെ അസുലഭസന്ദർഭമായി. നളചരിതം ആട്ടകഥ ഒന്നാം ദിവസത്തെ ആസ്പദമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. ദമയന്തിയുടെ ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം ദമയന്തിയിൽ നളനെക്കുറിച്ചുള്ള ഔത്സുക്യം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ഹംസമായി ശ്രീ അർക്കന്നൂർ പ്രഭയും ദമയന്തിയായി ശ്രീമതി. കലാഭാരതി വാസുദേവനും വേഷമിട്ടു.

ഒക്ടോബർ 2015

10/10/2015 പ്രവൃത്തിപരിചയശില്പശാല

ഗവ.ഹയർ സെക്കന്ററി സ്കൂൾ അഞ്ചൽ വെസ്റ്റ് സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി 2015 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയിൽ പ്രവർത്തിപരിചയ ക്ലബ്ബിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൂട്ടികൾക്കും അഞ്ചൽ വിദ്യഭ്യാസ ഉപജില്ലയിലെ അദ്ധ്യപകർക്കും പ്രവേശനം ഉണ്ടായിരുന്നു. രാവിലെ 9.30 ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ നൗഷാദ് എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾകൺവീനർ ശ്രീ ബി സുരേന്ദ്രൻ അവർകൾ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ബാബു പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.അഞ്ചൽ എ ഇ ഒ ശ്രീമതി കെ വിജയകുമാരി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജെ സുരേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടൻ, സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ ആർ, ഡെപ്യൂട്ടി എച്ച് എം ശ്രീ പി ആർ ഹരികുമാർ, അഞ്ചൽ ഉപജില്ല പ്രവൃത്തി പരിചയമേള സെക്രട്ടറി ശ്രീ ശ്രീലാൽ പി എൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ യോപ്പച്ചൻ കെ നന്ദി പ്രകാശിപ്പിച്ചു.റിട്ട. ടീച്ചർ ശ്രീ എൻ ഗോപാലകൃഷ്ണ പിള്ള, ശ്രീ തിലകദാസ് ആലപ്പുഴ, റിട്ട ടീച്ചർ ശ്രീമതി പി കെ അംബി,ടീച്ചറുമാരായ ശ്രീമതി പ്രീത കെ, ശ്രീ വി ഡി മുരളി എന്നിവർ ക്ലാസ്സ് നയിച്ചു.

6/6/2015 സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം

സൂവർണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂൺ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാർത്ഥനയ്ക്കും ശേഷം സ്കീൾ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കർ സ്വാഗതം ആശംസിച്ചു . തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എൻ.വാസവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആർ.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻശ്രീ.എ.സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ ആർപ്പിച്ചു. തുടർന്ന് ബഹുമാന്യനായ പുനലൂർ എം.എൽ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. ​എൻ ബാലഗോപാൽ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരള ഗവർണ്ണർ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിർവ്വഹിച്ചു. കേരളത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നൽകുന്ന മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു നൽകി. ഗവർണരുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചതനുസരിച്ച് കൃത്യമായും സമയബന്ധിതമായും പരിപാടികൾ നടത്തുന്നതിൽ ജനപ്രതിനിധികളും അധ്യാപകരും .അങ്ങേയറ്റം നിഷ്കർഷ പുലർത്തി.പരിപാടികൾ വീക്ഷിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെട്ട വൻ ജനാവലി സ്കൂൾ അങ്കണത്തിൽ എത്തിയിരുന്നു.കൂട്ടായ്മയുടെ ഈ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാ അഭ്യുദയകാംക്ഷികൾക്കും പി.ടി.എ. കൃതജ്ഞത രേഖപ്പെടുത്തി.

സുവർണജൂബിലി എംബ്ളം

ജൂലൈ 2016

04/07/2012 വിക്കിക്ലബ്ബ് രൂപവൽക്കരണം

04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു. [കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]

അവലംബം