"എം.റ്റി. എൽ .പി. എസ്. പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(HM name change)
(change the post office)
വരി 14: വരി 14:
|സ്ഥാപിതമാസം=8
|സ്ഥാപിതമാസം=8
|സ്ഥാപിതവർഷം=1894
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=മല്ലപ്പള്ളി വെസ്റ്റ്
|സ്കൂൾ വിലാസം=പരിയാരം
|പോസ്റ്റോഫീസ്=മല്ലപ്പള്ളി വെസ്റ്റ്
|പോസ്റ്റോഫീസ്=പരിയാരം
|പിൻ കോഡ്=689585
|പിൻ കോഡ്=689585
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=

11:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:M.T.L.P School Pariyaram

എം.റ്റി. എൽ .പി. എസ്. പരിയാരം
വിലാസം
പരിയാരം, മല്ലപ്പള്ളി

പരിയാരം
,
പരിയാരം പി.ഒ.
,
689585
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 8 - 1894
വിവരങ്ങൾ
ഇമെയിൽmarthomalpspariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്37526 (സമേതം)
യുഡൈസ് കോഡ്32120700514
വിക്കിഡാറ്റQ87594453
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കുഞ്ചെറിയ
പി.ടി.എ. പ്രസിഡണ്ട്മിനിമോൾ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത തോമസ്
അവസാനം തിരുത്തിയത്
29-01-202237526


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർത്തോമ്മാ എൽ.പി സ്കൂൾ പരിയാരം, കഴിഞ്ഞ 128 വർഷങ്ങളായി ധാരാളം കുഞ്ഞുങ്ങൾക്ക് വിജ്ഞാനം പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു. ഈ സ്കൂളിന്റെ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച എല്ലാ ഗുരുക്കന്മാരെയും ഈ സമയം ഓർക്കുന്നു.

ചരിത്രം

കൊല്ലവർഷം 1070 ചിങ്ങമാസം ഒന്നാം തീയതി (17-08–1894) പരിയാരം കരയിൽ കാവിൻപുറം ദേശത്ത് മണ്ണുകൊണ്ട് ഭിത്തികൾ നിർമ്മിച്ച് ഓല മേഞ്ഞ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭം. പരിയാരം, തുരുത്തിക്കാട് പ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി ഒരു പെൺപള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. എന്നാൽ കാലക്രമേണ ഈ പ്രദേശത്ത് എല്ലാ കുഞ്ഞുങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്കൂൾ തുറന്നുകൊടുത്തു. 1894-ൽ രണ്ടു ക്ലാസ്സുകളും 1915 മുതൽ നാലു ക്ലാസ്സുകളുമായും പ്രവർത്തനം തുടർന്നു. 1995 ജൂൺ മുതൽ പ്രീ. പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, മൂത്രപ്പുര, ടോയലറ്റുകൾ, വൈദ്യുതി, വെള്ളം, ടിവി, ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ ക്ലാസ്റും, കുട്ടികൾക്കുള്ള പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാറ്റിനു ഉപരിയായി, ശാന്തവും പ്രകൃതിരമണീയം ആയ അന്തരീഷവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് വേണ്ടി ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ ക്വിസ് മത്സരങ്ങൾ, കവിതാ രചന, കഥ, പ്രസംഗം, ചിത്രരചന എന്നിവ നടത്തുന്നു. ഗണിത വിജയം എന്ന പ്രോഗ്രാമിനോടനുബന്ധിച്ച് കുട്ടികൾ ഉണ്ടാക്കിയ പഠനസാമഗ്രീകളുടെ പ്രദർശനം നടത്തിവരുന്നു.

മാനേജ്മെന്റ്

MT & EA Schools കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂൾ മാനേജരായി ശ്രീമതി. ലാലിക്കുട്ടി. പി സേവനം അനുഷ്ഠിക്കുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് സേവന കാലയളവ്
പി. വി മത്തായി ..... – 2/ 1928
എ. സി എബ്രഹാം 3/ 1928 – 5/ 1954
എം. റ്റി വർഗീസ് 6/ 1954 – 8/ 1959
വി. എ റെയ്ച്ചൽ 9/ 1959 – 3/ 1962
റ്റി. എം തോമസ് 4/ 1962 – 3/ 1970
കെ. കെ വർഗീസ് 8/ 1970 – 5/ 1972
വി. റ്റി എബ്രഹാം 6/ 1972 – 5/ 1973
അന്നമ്മ സ്കറിയാ 6/ 1973 – 3/ 1978
ഇ. കെ സൂസിയാമ്മ 6/ 1978 – 3/ 1983
പി. എം തങ്കമ്മ 8/ 1983 – 3/ 1987
സാറാമ്മ എബ്രഹാം 9/ 1987 – 5/ 1990
കെ. കെ ശോശാമ്മ 7/ 1990 – 3/ 1994
വി. റ്റി തോമസ് 4/ 1994 – 4/ 2007
കുര്യൻ ഉമ്മൻ 5/ 2007 – 4/ 2010
റോയി ജോൺ 5/ 2010 – 5/ 2016
കുഞ്ഞമ്മ മാണി 6/ 2016 – 3/ 2018
ദിനാമ്മ .കെ 4/ 2018 – 5/ 2020
മേരി കുഞ്ചെറിയ 6/ 2020 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികളിൽ ധാരാളം പ്രശസ്തരായ ആളുകൾ ദേശത്തും വിദേശത്തും പ്രവർത്തിച്ചിരുന്നു. ഇവരിൽ ചിലരുടെ പേരുകൾ മാത്രം ചുവടെ ചേർക്കുന്നു.

1. ഡോ. നൈനാൻ മത്തായി :- 1948- 1953 മുതലുള്ള കാലഘട്ടത്തിലാണ് ഇവിടെ പഠിച്ചിരുന്നത്. ഇദ്ദേഹം അമേരിക്കയിൽ പ്രശസ്തനായ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

2. ശ്രീ. തോമസ് മാത്യു :- (1951- 56). ഇദ്ദേഹം ഭോപ്പാലിലെ അറ്റോമിക നിലയം ഡയറക്ടർ ആയിരുന്നു.

3. ശ്രീ. വി. വർഗീസ് :- ഫെഡറൽ ബാങ്ക് ജനറൽ മാനേജർ എസ്.ബി. റ്റി ചെയർമാൻ എന്നി നിലകളിൽ സേവനം അനുഷ്ഠിച്ചു.

4. ശ്രീ. ശ്രീധരമേനോൻ:- പ്രമുഖ അഭിഭാക്ഷകനും, ജഡ്ജിയും ആയിരുന്നു.

5. ശ്രീമതി. രമാദേവി:- ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളജിൽ ‍പ്രഫസർ ആയി സേവനം അനുഷ്ഠിച്ചു.

6. ഡോ. ജോർജ്ജ് വർഗീസ് :- (1961- 66). ഇദ്ദേഹം കേരള ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

7. ശ്രീ റ്റീ. ചാണ്ടി:- ഇദ്ദേഹം ഒരു പ്രശസ്തനായ സാഹിത്യകാരനായിരുന്നു. മലയാള മനോരമ ദിനപത്രത്തിൽ ഇന്നത്തെ ചിന്താവിഷയം എന്ന പംക്തിയിൽ വളരെ നാളുകൾ എഴുതിയിരുന്നു.

നേട്ടങ്ങൾ

ശാസ്ത്രമേള, പ്രവൃ‍ത്തി പരിചയ മേളകൾ, കലാമേളകൾ, എന്നീ ഇനങ്ങളിൽ മല്ലപ്പള്ളി ഉപജില്ലാ തലത്തിലും പത്തനംതിട്ട റവന്യു ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മുൻ ഹെഡ്മാസ്റ്റർ ശ്രീ. വി. റ്റി തോമസ് ഗുരു ശ്രേഷ്ഠാ അവാർഡ്, സംസ്ഥാന അദ്ധ്യാപക അവാർഡ് എന്നിവയ്ക്ക് അർഹനായി.

വഴികാട്ടി

മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും തുരുത്തിക്കാട് റൂട്ടിൽ രണ്ട് കിലോ മീറ്റർ അകലെ കാവിൻപുറം ജംഗ്ഷനിൽ. മാർത്തോമ്മാ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.