"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിൽ തിരുവനന്തപുരം- തെങ്കാശി റോഡിനരികെ തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ജവഹർകോളനിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.