"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 111: | വരി 111: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പ്രശസ്തരും പ്രതിഭാസമ്പന്നരുമായ പ്രഥമഅധ്യാപകരുടെ ത്യാഗോജ്ജ്വലമയ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. കാലാകാലങ്ങളിൽ ഈ സ്‌കൂളിനെ നയിച്ചവർ | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
10:15, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സെൻറ് തോമസ് യു.പി.എസ് വകയാർ | |
|---|---|
| അവസാനം തിരുത്തിയത് | |
| 21-01-2022 | 38744 |
| സെൻറ് തോമസ് യു.പി.എസ് വകയാർ | |
|---|---|
| വിലാസം | |
പത്തനംതിട്ട | |
| സ്ഥാപിതം | 1 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 38744 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ കോന്നിയിൽ വികസനത്തിന്റെ വാതയാനങ്ങൾ തുറക്കും മുമ്പ് വിജ്ഞാനത്തിന്റെ വിത്ത് പാകികൊണ്ട് 1964-ൽ ബഹുമാന്യനായ മുൻ എം.എൽ.എ പി.ജെ തോമസ് അവർകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രഥമ അധ്യാപകൻ റ്റി.എൻ. തോമസ് സാറിന്റെയും സഹപ്രവർത്തകരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ഈ വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ബഥനി സിസ്റ്റേഴ്‌സ് 1980ൽ 4 മുതൽ 7 വരെയുള്ള ഈ സ്‌കൂൾ വിലയ്ക്ക് വാങ്ങുകയും എം.എസ്.സി. മാനേജ്‌മെന്റിനോട് ചേർത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു/കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു. കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി ശ്രീമതി റോസമ്മ കല്ലുവിളയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാൻ അടുക്കളയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ വൃത്തിയായി ഇത് സൂക്ഷിക്കുന്നു. സ്റ്റാഫിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം കുട്ടികൾക്ക് നൽകുന്നതിനായി സ്‌കൂൾ മുറ്റത്ത് ഒരു കിണർ ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കെല്ലാം പൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനും സ്‌പോർട്‌സ് മറ്റ് കായികരംഗം മെച്ചപ്പെടുത്തുന്നതിനുമായി പ്ലേഗ്രൗണ്ട് സംവിധാനമുണ്ട്. കുട്ടികൾ കളികൾക്കും കായികപരിശീലനത്തിനുമെല്ലാം ഗ്രൗണ്ട് ഉപയോഗിക്കുന്നു. കായിക ഉപകരണങ്ങളായ ക്യാരംസ്, ചെസ്, ഷോട്ട്പുട്ട്, ബാറ്റ് & കോക്ക് തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. 6 ക്ലാസ് മുറികളിലായി പഠനം നടത്തുന്നു. എല്ലാ ക്ലാസിലും ബഞ്ച്, ഡസ്‌ക്, ബ്ലാക്ക്‌ബോർഡ്, അധ്യാപകർക്ക് ടേബിൾ, കസേര ഇവയുമുണ്ട്. ഇതോടൊപ്പം എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ പഠനവിഭവങ്ങൾ, ഉല്പന്നങ്ങൾ ഇവ സൂക്ഷിക്കുന്നതിനായി പോർട്ട്‌പോളിയോ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറി ചെറിയരീതിയിൽ പ്രവർത്തിക്കുന്നു. ഈ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വായനയോട് അഭിരുചി വളർത്തുന്നതിനായി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ശാസ്ത്രവിഷയത്തോട് താല്പര്യം ഉണ്ടാക്കുന്നതിനായി വ്യത്യസ്ത രീതിയിൽ പഠനം അനുഭവവേദ്യമാക്കുന്നതിനായി ഒരു ലാബ് (പരീക്ഷണശാല) സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഗണിതം, സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട പഠനസാമഗ്രികളും ഇവിടെ ലഭ്യമാക്കുന്നു. ഐടി ലാബും സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാലയങ്ങളിലെല്ലാം ഹൈടെക് പഠനം നല്ലരീതിയിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി ഞങ്ങളുടെ ഈ സ്‌കൂളും ഹൈടെക് പഠനസൗകര്യം ഏർപ്പെടുത്തിക്കൊണ്ട് അധ്യാപനം നടത്തുന്നു. ഇതിന്റെ ഭാഗമായി 5 കമ്പ്യൂട്ടറും 2 ലാപ്‌ടോപ്പും 2 പ്രോജക്ടറും സർക്കാർ നൽകിയിട്ടുണ്ട്. ഇവ ക്ലാസ്മുറികളിൽ നല്ല രീതിയിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോർ റൂം ഇവയും പ്രവർത്തിക്കുന്നു. ഓഫീസ് റൂമിൽ അധ്യാപകരുടെയും കുട്ടികളുടെയും ഡാറ്റ കളക്ഷൻ, മറ്റ് ആവശ്യത്തിനുമായി ഒരു കമ്പ്യൂട്ടറുമുണ്ട്. വിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും അറിയിപ്പുകളും കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതിനായി വിവിധതരം ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. (നോട്ടീസ് ബോർഡ് മുതലായവ) സുരക്ഷിതരായി കുട്ടികളും അധ്യാപകരുമായിരിക്കാൻ ഒരു ചുറ്റുമതിൽ സംവിധാനം സ്‌കൂളിൽ ഉണ്ട്. വേനൽക്കാലത്ത് ജലക്ഷാമം കുറയ്ക്കുന്നതിനായി ഒരു മഴവെള്ളസംഭരണി സ്‌കൂൾ മുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരിപാടികൾ, വാർഷികാഘോഷങ്ങൾ ഇവ നടത്തുന്നതിനായി ഒരു ഓപ്പൺസ്റ്റേജ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ള കുട്ടികളെ പരിഗണിച്ച് അവർക്കായി ഒരു റാബ് & റെയിൻ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. തണൽവൃക്ഷം പ്രയോജനപ്പെടുത്തുന്നു. കൃഷിയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി കാർഷിക ഉപകരണങ്ങൾ ക്രമീകരിക്കുകയുണ്ടായി. ഗേറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മികവ് പുലർത്തുന്നു. കോന്നി സബ്ജില്ലയിൽ എല്ലാവർഷവും നടത്തിവരുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ നല്ലരീതിയിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. അതുപോലെ തന്നെ സബ്ജില്ല-ജില്ലാകലോത്സവത്തിൽ എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം വരിക്കുകയും ചെയ്തു. ഇതോടൊപ്പം സബ്ജില്ല-ജില്ലാതലങ്ങളിൽ നടത്തിവരുന്ന സ്‌പോർട്‌സ് ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. വിദ്യാരംഗം, കലാസാഹിത്യവേദി നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ഇതിൽ നടത്തുന്ന മത്സരങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. സ്‌പോർട്‌സ് പ്രാക്ടീസ് ആഴ്ചയിൽ 2 ദിവസം നടത്തുന്നു. വർഷത്തിന്റെ ആരംഭത്തിൽ സ്‌കൂൾ പാർലമെന്റ് കൂടുകയും ഓരോ മേഖലയിലും അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നു. എല്ലാദിവസവും രാവിലെ അസംബ്ലി നടത്തുന്നു. പത്രവാർത്ത, മഹത്‌വചനം, ദിനാചരണസന്ദേശം, മാസ് ഡ്രിൽ ഇവ ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഈ ഭാഷകളിൽ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം (വെള്ളി) 1 പിരീഡ് സാഹിത്യവേദി നടത്തുന്നു. ഇതിൽ കുട്ടികളുടെ സർഗ്ഗശേഷി വികസിക്കുന്നു. ജൂൺ മാസം 19-ാം തീയതി മുതൽ ഒരാഴ്ചക്കാലം വായനാദിനത്തിനോടനുബന്ധിച്ച് വായനാവാരം നടത്തുന്നു. മികച്ച വായനാകുറിപ്പിന് സമ്മാനം നൽകുന്നു. ബാൻഡ്, നൃത്തം, സംഗീതം, പ്രവൃത്തിപരിചയം, സ്‌പോട്‌സ് ഇവയ്ക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ ഗണിതകേളികൾ, നിരവധി കണക്കുകൾ, മറ്റു പ്രവർത്തനങ്ങൾ എല്ലാംചേർത്ത് ഗണിതോത്സവം നടത്തുകയുണ്ടായി. ശാസ്ത്രത്തിൽ കൂടുതൽ അഭിരുചി വളർത്തുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ പഠനത്തിൽ കൂടുതൽ ഉത്സുകരാകുവാൻ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി. മലയാളഭാഷ ശ്രേഷ്ഠഭാഷയായി കണ്ടുകൊണ്ട് എല്ലാകുട്ടികൾക്കും എഴുത്തും വായനയും ലഭിക്കുമാറ് 'മലയാളത്തിളക്കം' എന്ന പരിപാടി നടത്തുകയും അനേകം കുട്ടികളെ നല്ല രീതിയിൽ മലയാള വിഷയം കൈകാര്യം ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്തു. ഹിന്ദി വിഷയത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാൻ സുരലീഹിന്ദി സംഘടിപ്പിക്കുകയുണ്ടായി. സംസ്‌കൃതത്തിൽ കൂടുതൽ താത്പര്യം ഉണ്ടാക്കുവാൻ പഠനത്തോടൊപ്പം മറ്റും സംസ്‌കൃതത്തിൽതന്നെ പല പരിപാടികളും സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഭരണഘടനയുടെ 70-ാം വാർഷികത്തിനോടനുബന്ധിച്ച് ഒരു സ്‌കൂൾ ഭരണഘടന ചർച്ച ചെയ്തു സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പ്രശസ്തരും പ്രതിഭാസമ്പന്നരുമായ പ്രഥമഅധ്യാപകരുടെ ത്യാഗോജ്ജ്വലമയ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. കാലാകാലങ്ങളിൽ ഈ സ്‌കൂളിനെ നയിച്ചവർ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|