"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
|}
|}
[[പ്രമാണം:IMG 2548.resized.JPG  |200px|thumb|left| ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല നിർവഹണസമിതി യോഗം]]
[[പ്രമാണം:IMG 2548.resized.JPG  |200px|thumb|left| ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല നിർവഹണസമിതി യോഗം]]




വരി 96: വരി 97:
''' [[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ ഡിജിറ്റൽ വിഭവങ്ങൾ  | ഡിജിറ്റൽ വിഭവങ്ങൾ ]]'''|
''' [[{{PAGENAME}}/ ഡിജിറ്റൽ വിഭവങ്ങൾ  | ഡിജിറ്റൽ വിഭവങ്ങൾ ]]'''|


== ഡിജിറ്റൽ മാഗസിൻ താളിലേക്ക് ==
== ഡിജിറ്റൽ മാഗസിൻ താളിലേക്ക് ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]



17:18, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
37001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37001
യൂണിറ്റ് നമ്പർLK/2018/37001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ലീഡർഗൗതം മനോജ്
ഡെപ്യൂട്ടി ലീഡർസിദാർഥ് സി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ പി മാത്യു
അവസാനം തിരുത്തിയത്
15-01-2022Asha Aranmula
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു തെരഞ്ഞെടുത്തു. സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ, അതിജീവനംഎന്ന പേരിൽ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു.

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.

  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.

  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര് ചിത്രം
1 2018 ജെബി തോമസ്
2 2018 ആശ പി മാത്യു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ വർഷം
1 2018 -20
2 2019-21
3 2019-22

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ശ്രീ സജു ചാക്കോ
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ നൈനാൻ എം
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി.ലിജി ബിനു
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ. സാജു കെ വർഗീസ്
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ശ്രീ ജെബി തോമസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.ആശ പി മാത്യു
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാസ്റ്റർ.ഗൗതം മനോജ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മാസ്റ്റർ.സിദാർഥ് സി ആർ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല നിർവഹണസമിതി യോഗം








ഉപതാളുകൾ

കുട്ടികളുടെ സൃഷ്ഠികൾ| വാർത്തകൾ| ചിത്രങ്ങൾ| ഡിജിറ്റൽ വിഭവങ്ങൾ |

ഡിജിറ്റൽ മാഗസിൻ താളിലേക്ക്

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കള മത്സരം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

2019-20 അധ്യയന വർഷത്തിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ ഹൈസ്കൂൾ, യു പി ഐ .ടി ലാബുകളിൽ 02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകും അനശ്വര ഗിരീഷും പങ്കിട്ടെടുത്തു. ഹൈ സ്കൂൾ തലത്തിൽ അക്ഷയ എം നായറിനു ഒന്നാം സ്ഥാനവും ശ്രീജ കൃഷ്ണക്കു രണ്ടാം സ്ഥാനവും ലഭിച്ചു.

2018-19 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ
2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ