ഉള്ളടക്കത്തിലേക്ക് പോവുക

"ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25430LPS (സംവാദം | സംഭാവനകൾ)
അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
25430LPS (സംവാദം | സംഭാവനകൾ)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
'''ചരിത്രം'''
ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന  വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. 'പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം മുൻനിർത്തി മാർ ലൂയിസ് മെത്രാന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്നതിനായി ചിറക്കൽ കുടുംബവക സ്ഥലത്ത് 1904-ൽ ആരംഭിച്ച ഈ വിദ്യാലയം കിടങ്ങൂരിലെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ വിദ്യാകേന്ദ്രമായി മാറി.ഓലമേഞ്ഞ ഷെഡ്ഡിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ആരംഭിച്ചു. പള്ളിക്കൂടത്തിന് സ്ഥലം നൽകിയ ചിറക്കൽ എസ്തപ്പാൻ ഔസേപ്പ് ആയിരുന്നു പള്ളിക്കൂടത്തിന്റെ ചുമതല വഹിച്ചിരുന്നത്. പഞ്ഞിക്കാരൻ വർക്കി, ചിറക്കൽ വർക്കി, പുതുപ്പാറ അന്തോണി, കല്ലൂക്കാരൻ ചാക്കപ്പൻ, കെ സി കിടങ്ങൂർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. അധ്യാപകർക്ക് ശമ്പളം നൽകാൻ നിവൃത്തി ഇല്ലാതിരുന്നതുകൊണ്ട് വീടുകളിൽ നിന്ന് നെല്ല് പിരിച്ച് ശമ്പളമായി നൽകി പോന്നു. 1920-ൽ കിടങ്ങൂർ പള്ളി സ്വതന്ത്ര ഇടവകയായി മാറിയതോടെ സ്കൂളിന്റെ ചുമതല വികാരി അച്ഛന് കൈമാറി. വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചതോടെ അധ്യാപകർക്ക് സർക്കാരിൽ നിന്നും ശമ്പളം ലഭിച്ചുതുടങ്ങി. 2001 -2002 അധ്യയനവർഷമാണ് സ്കൂൾ രണ്ടുനില കോൺക്രീറ്റ് കെട്ടിടമായി    മാറിയത്.  സീറോ  മലബാർ  സഭയുടെ  ആദ്യ  കർദിനാൾ  മാർ ജോസഫ് പാറേക്കാട്ടിൽ ആദ്യാക്ഷരം കുറിച്ചത് ഈ അക്ഷരമുറ്റത്ത് ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അധ്യാപക സേവനം കുറച്ചുകാലം ലഭിക്കുവാൻ ഈ വിദ്യാലയത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. 2004 ൽ സ്കൂളിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:57, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർ പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0484 2454866
ഇമെയിൽijlpskidangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25430 (സമേതം)
യുഡൈസ് കോഡ്32080200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന വർഗീസ്
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് പി ടി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ സുനിൽ
അവസാനം തിരുത്തിയത്
07-01-202225430LPS

പ്രോജക്ടുകൾ

................................

ചരിത്രം

ചരിത്രം

ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. 'പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം മുൻനിർത്തി മാർ ലൂയിസ് മെത്രാന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്നതിനായി ചിറക്കൽ കുടുംബവക സ്ഥലത്ത് 1904-ൽ ആരംഭിച്ച ഈ വിദ്യാലയം കിടങ്ങൂരിലെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ വിദ്യാകേന്ദ്രമായി മാറി.ഓലമേഞ്ഞ ഷെഡ്ഡിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ആരംഭിച്ചു. പള്ളിക്കൂടത്തിന് സ്ഥലം നൽകിയ ചിറക്കൽ എസ്തപ്പാൻ ഔസേപ്പ് ആയിരുന്നു പള്ളിക്കൂടത്തിന്റെ ചുമതല വഹിച്ചിരുന്നത്. പഞ്ഞിക്കാരൻ വർക്കി, ചിറക്കൽ വർക്കി, പുതുപ്പാറ അന്തോണി, കല്ലൂക്കാരൻ ചാക്കപ്പൻ, കെ സി കിടങ്ങൂർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. അധ്യാപകർക്ക് ശമ്പളം നൽകാൻ നിവൃത്തി ഇല്ലാതിരുന്നതുകൊണ്ട് വീടുകളിൽ നിന്ന് നെല്ല് പിരിച്ച് ശമ്പളമായി നൽകി പോന്നു. 1920-ൽ കിടങ്ങൂർ പള്ളി സ്വതന്ത്ര ഇടവകയായി മാറിയതോടെ സ്കൂളിന്റെ ചുമതല വികാരി അച്ഛന് കൈമാറി. വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചതോടെ അധ്യാപകർക്ക് സർക്കാരിൽ നിന്നും ശമ്പളം ലഭിച്ചുതുടങ്ങി. 2001 -2002 അധ്യയനവർഷമാണ് സ്കൂൾ രണ്ടുനില കോൺക്രീറ്റ് കെട്ടിടമായി മാറിയത്. സീറോ മലബാർ സഭയുടെ ആദ്യ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ആദ്യാക്ഷരം കുറിച്ചത് ഈ അക്ഷരമുറ്റത്ത് ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അധ്യാപക സേവനം കുറച്ചുകാലം ലഭിക്കുവാൻ ഈ വിദ്യാലയത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. 2004 ൽ സ്കൂളിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.19196,76.40968|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.