ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
പ്രിൻസിപാൾ പേര് കൂട്ടിച്ചേർത്തു
വരി 149: വരി 149:
|}
|}
'''പ്രിൻസിപ്പൽമാർ'''
'''പ്രിൻസിപ്പൽമാർ'''
{|role="presentation" class="wikitable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
|+
|-
|-
!style="background-color:pink;" | കാലഘട്ടം !! style="background-color:pink;" |പ്രിൻസിപ്പൽമാരുടെ പേര്
! style="background-color:pink;" | ക്രമ നമ്പർ !! style="background-color:pink;" |പ്രിൻസിപ്പൽമാരുടെ പേര്
! colspan="2" |കാലഘട്ടം
|-
|-
|2010 - 2011
|1
|
|
|2010
|2011
|-
|-
|2012 - Present day
|2
|അബൂബക്കർ സിദ്ധീഖ്. വി
|അബൂബക്കർ സിദ്ധീഖ്. വി
|2012
|2017
|-
|3
|അജിത്ത്
|2017
|2018
|-
|4
|
|
|
|-
|5
|ജയകുമാരി
|2020
|2021
|-
|6
|നിഷ ബീഗം
|2021
|
|-
|-
|}
|}

09:03, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ
വിലാസം
ഒതുക്കുങ്ങൽ

676528
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04832839483
ഇമെയിൽghssokl@gmail.com
കോഡുകൾ
സ്കൂൾ കോഡ്19058 (സമേതം)
യുഡൈസ് കോഡ്32051300311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംഒതുക്കുങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമംഗലി
വൈസ് പ്രിൻസിപ്പൽനിർമല. കെ കെ
പ്രധാന അദ്ധ്യാപികനിർമല കെകെ
അവസാനം തിരുത്തിയത്
22-12-2021Mohammedrafi


പ്രോജക്ടുകൾ





മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഈ ഏക ഹയർ സെക്കന്ററി വിദ്യാലയം 1968ലാണ് സ്ഥാപിക്കപ്പെട്ടത്.അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മലപ്പുറം,കോട്ടക്കൽ പട്ടണങ്ങളിലേയ്ക്ക് ദൂരയാത്ര നടത്തേണ്ടിയിരുന്ന നീണ്ടകാലത്തെ ദുര്യോഗത്തിനാണ് ആ വർഷത്തോടെ അറുതിയായത്.പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുകൊടുത്ത മൂന്നേക്കർ സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം തലയുയർത്തിനിൽക്കുന്നത്.നാട്ടിൽ ഹൈസ്കൂൾ യാഥാർഥ്യമായിട്ടും കുറഞ്ഞ എണ്ണം കുട്ടികളേ പ്രഥമ ബാച്ചിൽ എട്ടാംതരത്തിൽ ആദ്യം പഠനത്തിനെത്തിയുള്ളൂ.പ്രൈമറി പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഏറെക്കാലമായുള്ള ഇന്നാട്ടിലെ ശീലമായിരുന്നു ഇതിന് കാരണം.സ്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായെത്തിയ നാട്ടുകാരൻ കൂടിയായ കാരി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ തത്പരരായ ഒരുസംഘം പേർ വീടുകയറി കാമ്പയിൻ നടത്തിയാണ് കുട്ടികളുടെ എണ്ണം കൂട്ടിയത്.മടിച്ചുനിന്നവരെ,പഠനോപകരണങ്ങൾ ഓഫർ ചെയ്തു വരെ,സ്കൂളിലെത്തിക്കാൻ ശ്രമമുണ്ടായി.ഒടുവിൽ മൂന്ന് ഡിവിഷനുകളിലായി 108കുട്ടികളുമായാണ് എട്ടിലെ ആദ്യബാച്ച് ആരംഭിക്കാനായി. അങ്ങനെ,1968ജനുവരി 6ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബാണ്,പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന ഈ കലാലയം നാടിന് സമർപ്പിച്ചത്.നാല് ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം.പതിയെ പതിയെ കുട്ടികളുടെ എണ്ണമേറി;ഡിവിഷനുകൾ വർധിച്ചു.നല്ല അച്ചടക്കവും മികച്ച പഠനനിലവാരവും ആദ്യ ബാച്ച് മുതൽ പ്രകടമാക്കിയാണ് സ്കൂൾ മുന്നേറിയത്.ആ ഘട്ടത്തിൽ ഇവിടെ പഠിച്ചവരിൽ ഏറെപ്പേർക്കും ഉയർന്ന സാമൂഹിക പദവികളിലേയ്ക്ക് വഴി കാട്ടാൻ സ്കൂളിനായിരുന്നു.
കൂടുതതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനാനന്തര പ്രവ‍ർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

പ്രിൻസിപ്പൽമാർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാർ​ഷികസാംസ്കാരികസാമ്പത്തികരംഗങ്ങളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.
ചിത്രങ്ങൾ‍‍ കാണുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടക്കലിൽ നിന്നും മലപ്പുറം റോഡിലൂടെ ഒതുക്കുങ്ങലിൽ എത്തുക.അവിടെ നിന്നും പാണക്കാട് റോട്ടിലായി ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • മലപ്പുറത്ത് നിന്ന് 6 കി മീ അകലെ തിരൂർ റോട്ടിലാണ് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്ഥിതി ചെയ്യുന്നത്.
  • പാണക്കാട് ജംഗ്ഷനിൽ നിന്ന് ഒതുക്കുങ്ങൽ ഭാഗത്തേക്ക് തിരിഞ്ഞ് 6 കി മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എത്തിച്ചേരും.
  • ഫോൺ നമ്പർ :04832 839483 (ഹൈസ്‌കൂൾ)04832839492 (ഹയർ സെക്കൻന്ററി)
{{#multimaps:11.028303°,76.031726°|zoom=18}}