"ഗവ.എൽ.പി.എസ് അതിരുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Deepajayan (സംവാദം | സംഭാവനകൾ) |
Deepajayan (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതര | മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതര | ||
പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് | ==== പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് ==== | ||
== | * ദിനാചരണങ്ങൾ | ||
* പ്രവേശനോത്സവം | |||
* പരിസ്ഥിതിദിനം | |||
* വായനാദിനം | |||
* ബഷീർ ദിനം | |||
* ജനസംഖ്യാ ദിനം | |||
* ഹിരോഷിമാ - നാഗസാക്കി ദിനം | |||
* യുദ്ധവിരുദ്ധ ദിനം | |||
== തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു . == | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == |
22:05, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
ഗവ.എൽ.പി.എസ് അതിരുങ്കൽ | |
---|---|
വിലാസം | |
അതിരുങ്കൽ ഗവ.എൽ.പി.എസ്.അതിരുങ്കൽ , 689693 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | glpsathirumkal@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38701 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷേർലി മാത്യു |
അവസാനം തിരുത്തിയത് | |
01-12-2020 | Deepajayan |
പത്തനംതിട്ട ജില്ലയിലെ
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി ചെയ്യുന്നു .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 എന്നീ വാർഡുകളിലും അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാർഡിലെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു .1947 ഇൽ മേരി വില്ല എസ്റ്റേറ്റിൽ ശ്രീ എം.കെ .ഫിലിപ്പ് സൗജന്യമായി 50 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങി. ഇതിൽ 15 സെൻറ് സ്ഥലം പാറയാണ് ആയതിനാൽ ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുവാൻ യശശരീരനായ എം .കെ. ഫിലിപ്പ് ,തെങ്ങും തറ മത്തായി ,തടത്തിൽ ചാണ്ടി ,വലിയ കാലായിൽ വേലായുധൻ എന്നിവർ രംഗത്തുണ്ടായിരുന്നു .
തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു
ഭൗതിക സൗകര്യങ്ങൾ
കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭിച്ച ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച ഔഷധത്തോട്ടം, എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം എന്നിവ സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സീസോ, ഊഞ്ഞാൽ ,റോക്കിംഗ് ബോട്ട് എന്നിവ സ്കൂൾ മുറ്റത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട് .സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ സ്കൂളിലെ മുൻ അദ്ധ്യാപകർ
ശ്രീ.സി.എസ്.ജോർജ്
ചന്ദ്രമതിയമ്മ
ശ്രീമതി. സരസ്വതി
ശ്രീമതി.പി.പത്മിനി
എ .ജി.അന്നമ്മ
ശ്രീമതി. ടി.വി.പുഷ്പവല്ലി
നേട്ടങ്ങൾ
മികവുകൾ
തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതര
പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്
- ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതിദിനം
- വായനാദിനം
- ബഷീർ ദിനം
- ജനസംഖ്യാ ദിനം
- ഹിരോഷിമാ - നാഗസാക്കി ദിനം
- യുദ്ധവിരുദ്ധ ദിനം
തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു .
അദ്ധ്യാപകർ
- ശ്രീമതി ഷെർലി മാത്യു (ഹെഡ്മിസ്ട്രസ് )
- ശ്രീമതി ലൈസമ്മ വർഗീസ്
- ശ്രീമതി ദീപ എം എസ്
- ശ്രീമതി സന്ധ്യാ രാമചന്ദ്രൻ
ക്ലബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം സാഹിത്യവേദി
- സുരക്ഷാ ക്ലബ്ബ്
സ്കൂൾഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}