"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാൻ കഴിയുന്നതല്ല. മിനി ഗൾഫ് എന്ന പേരിൽ കുമ്പനാടിന്റെ യശസ്സ് ഉയർത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളിൽ പഠിച്ചു വരുന്നു. | പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാൻ കഴിയുന്നതല്ല. മിനി ഗൾഫ് എന്ന പേരിൽ കുമ്പനാടിന്റെ യശസ്സ് ഉയർത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളിൽ പഠിച്ചു വരുന്നു. | ||
===ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം=== | |||
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്. | |||
നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല. ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു. ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം. | |||
മിഷനറിമാരുടെ വരവ് കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു. ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചു. വിദ്യാഭ്യാസം പാർശ്വവൽക്കരിക്കുന്ന രീതിയിൽനിന്നും എല്ലാവർക്കും വിദ്യാഭ്യാസം എന്ന ചിന്താഗതി മിഷണറിമാരുടെ ആഗമനത്തോടുകൂടി പ്രായോഗികമാക്കപ്പെട്ടു. ഈ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ സാമൂഹിക ഉണർവിന് പ്രചോദനമേകി. | |||
ദൈവനിയോഗപ്രകാരം ഇംഗ്ലണ്ടിൽ നിന്നും സ്വന്തം നാടും വീടും വിട്ട് ഇന്ത്യയിൽ ജീവന്റെ സുവിശേഷം പ്രസംഗിപ്പാൻ എത്തിയ ഒരു മിഷനറി വീരൻ ആയിരുന്നു എഡ്വിൻ ഹണ്ടർ നോയൽ. 1904 ൽ കൊച്ചിയിലെത്തി അവിടെ താമസിച്ചു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1905 ൽ തിരുവിതാംകൂർകാരുടെ ക്ഷണമനുസരിച്ച് മിഷനറി നോയൽ കുമ്പനാട് എത്തി. ശ്രീ പി ഇ മാമന്റെ ബംഗ്ലാവിൽ താമസിച്ചുകൊണ്ട് പരിത: സ്ഥലങ്ങളിലുള്ള ജാതികളുടെ ഇടയിൽ വേല ചെയ്തു. ദുഷ്പ്രവേശങ്ങളായ കിഴക്കൻ മലകളിലെ വനാന്തരങ്ങളിലും യാത്ര ചെയ്തു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വേലക്കു പോകുമ്പോൾ താമസിക്കുവാൻ തക്ക സ്ഥലം ഇല്ലായ്കകൊണ്ടു സാധുക്കളുടെ തറകളിലും മറ്റുമാണ് രാത്രി കാലം കഴിച്ചുകൂട്ടുന്നത്. ചില അവശ സമുദായ സഭക്കാർ ഒരു ചെറിയ കുടിൽ ഉണ്ടാക്കിക്കൊടുത്തു. സാധുക്കളുടെ ഇടയിൽ താമസിച്ചും അവർ കൊടുക്കുന്ന ഭക്ഷണം സ്വീകരിച്ചും മിഷനറി നോയൽ വളരെ കഷ്ടപ്പെട്ട് പ്രവർത്തിച്ചു. റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അദ്ദേഹം കുന്നും മലയും തോടും പുഴയും താണ്ടിയിരുന്നു. അദ്ദേഹത്തിന്റെ യാത്ര ക്ലേശം മനസിലാക്കിയ സുഹൃത്തുക്കളിലൊരാൾ ഒരു കുതിരയെ വാങ്ങാനുള്ള പണം നൽകി. കുതിരയെ സംരക്ഷിച്ച് വാഹന മൃഗം ആക്കുന്നതിനു പകരം അതിൽ ഒരു അംശം കൊടുത്ത് അക്കാലത്ത് അപൂർവ്വമായിരുന്ന ഒരു സൈക്കിൾ വാങ്ങി അതിൽ മലയോരപ്രദേശങ്ങളിൽ യാത്ര ചെയ്തു. ഇംഗ്ലണ്ടിലെ 'ബാത്ത് ' ആസ്ഥാനമായുള്ള ബ്രദറൻ മിഷന്റെ അംഗമായ അദ്ദേഹം ആ മിഷന്റെ സഹകരണത്തോടും സാമ്പത്തിക സഹായത്തോതോടും കൂടിയാണ് കേരളത്തിൽ പ്രവർത്തിച്ചത്. എന്നാൽ യേശുക്രിസ്തുവിന്റെ ദാസനും സുവിശേഷത്തിന്റെ സാക്ഷിയുമായി മലയാളക്കരയിൽ ജീവിച്ച മിഷനറി നോയൽ ലളിതജീവിതമാണ് നയിച്ചത്. | |||
ക്രിസ്ത്യൻ മിഷനറിമാരുടെ കാഴ്ചപ്പാടാണ് എല്ലാവർക്കും വിദ്യാഭ്യാസം എന്നത്. ചാതുർവർണ്ണ്യം മൂലം ദളിതർക്ക് ശരിയായ വസ്ത്രധാരണം, അക്ഷരാഭ്യാസം പാടില്ല എന്ന് സമൂഹം പരിഗണിച്ചിരുന്ന കാലത്ത് മിഷനറി നോയൽ സമുദായങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ പള്ളികളും അതിനോടൊപ്പം ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.. കൂടാതെ സ്വന്തം കയ്യിൽ നിന്നും പണം കൊടുത്ത് അധ്യാപകന്മാരെ നിയമിച്ചു. 1905 ൽ കുമ്പനാട് 'വെള്ളിക്കര ചോതി' എന്ന ദളിതന്റെ വക ആറര ഏക്കർ ഭൂമി സ്വന്തമാക്കാൻ വഴിയൊരുങ്ങി. കുമ്പനാട് ജംഗ്ഷനിൽ നിന്നും അധികം ദൂരം അല്ലാത്ത വെള്ളിക്കര കുന്ന് അദ്ദേഹത്തിന് സ്വന്തമായി. വെള്ളിക്കര ബംഗ്ലാവ്, കുമ്പനാട് സ്കൂൾ കെട്ടിടങ്ങൾ, സഭഹാൾ, കൺവെൻഷൻ ഗ്രൗണ്ട് ആദിയായവ പിൽകാലത്ത് അവിടെ അണിനിരന്നു. റോഡിൽ നിന്നും ബംഗ്ലാവിലേക്കും, കുമ്പനാട് ഹൈസ്കൂളിലേക്കും സ്വകാര്യ റോഡും വെട്ടി ആക്കാലത്ത് തന്നെ ഇരുവശവും മതിലും തീർത്തു. ഇതിനുപുറമേ കുമ്പനാട് ഒരു ബോർഡിങ് സ്കൂളും ഏർപ്പെടുത്തി. അവശസംഘങ്ങളിൽ നിന്നുള്ള ബാലിക ബാലന്മാർക്ക് താൻ തന്നെ ഫീസ് കൊടുത്ത് മലയാളം ഇംഗ്ലീഷ് ഭാഷകളിൽ വിദ്യാഭ്യാസം ചെയ്യിച്ചു. അക്കാലത്ത് നാടിനും നാട്ടാർക്കും അനിവാര്യമായിരുന്ന ആത്മീയ സാമൂഹ്യപ്രവർത്തനങ്ങൾ മിഷനറി നോയലും അദ്ദേഹത്തിന്റെ പത്നി മിസ്സിസ് ജൂലിയ നോയലും തപസ്യയാക്കി. തുടർന്ന് നാടിന്റെ നാനാ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ സഭാഹാളുകൾ സാധുജന ഉദ്ധാരണ പ്രവർത്തികൾ തുടങ്ങിയവയിൽ പ്രസ്തുത മിഷനറി ദമ്പതികൾ ഉറ്റിരുന്നു. കുമ്പനാട് സ്കൂൾ സ്ഥാപിക്കുന്നതിന് നോയൽ സായിപ്പിനെ ഉത്സാഹിപ്പിച്ച വ്യക്തിയാണ് മിസ്റ്റർ പി സി ജോൺ (സുവിശേഷകൻ കുമ്പനാട് ). ഈ സ്ഥാപനം അനേക യുവാക്കന്മാർക്ക് ഉപജീവനമാർഗ്ഗമായി തീർന്നിട്ടുണ്ട്. വിദേശ മിഷനറി ആയിരുന്ന നോയലിന്റെ വിദ്യാലയ സ്ഥാപനം ഇന്നാട്ടുകാരുടെ ആദരവിനും സവിശേഷ ശ്രദ്ധക്കും കാരണമായി. വിദ്യാലയങ്ങൾ നന്നേ വിരളമായിരുന്ന അക്കാലത്ത് മിഷനറിയുടെ പരിശ്രമങ്ങൾ പൊതുജനമധ്യത്തിലും ഗവൺമെന്റ് തലത്തിലും അംഗീകരിക്കപ്പെട്ടു. 1910 മുതൽ സഭഹാളുകളും അതോടൊപ്പം വിദ്യാലയങ്ങളും ഗ്രാമഗ്രാമാന്തരങ്ങളിൽ ഉയർന്നുവന്നു. പ്രസ്തുത ആത്മീയ സാമൂഹ്യ സേവനങ്ങൾ 1937 വരെ മുന്നേറി എന്നു കരുതാം. 1940-കളുടെ ആദ്യപകുതിയിൽ നോയലിന്റെ ജീവിത ഓട്ടത്തിന്റെ വേഗതയ്ക്ക് കിതപ്പും കതപ്പും കണ്ടുതുടങ്ങി. നോയൽ വിശ്രമരഹിതമായ അധ്വാനം മൂലം ഒരു ഹൃദ്രോഗിയായി തീർന്നു. നല്ല പോർ പൊരുതി ഓട്ടം തികച്ച മിഷനറി എഡ്വിൻ ഹണ്ടർ നോയൽ 1943 സെപ്റ്റംബർ 30ന് അറുപത്തിയഞ്ചാമത്തെ വയസ്സിൽ സ്വർഗീയ തീരമണഞ്ഞു. കുമ്പനാട് ബ്രദറൻ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. | |||
സ്കൂളുകളുടെ പേരിന്റെ രൂപപരിണാമങ്ങൾ മിഷനറി നോയൽ ഇംഗ്ലണ്ടിലെ 'ബ്രദറൻ മിഷന്റെ ' സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് 'ബ്രദറൻ മിഷൻ (BM) സ്കൂളുകൾ ' എന്ന് പേരിട്ടു. അക്കാലത്ത് നാട്ടുഭാഷ സ്കൂളുകളും ഇംഗ്ലീഷ്ഭാഷാ സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ ഒരു ട്രെയിനിംഗ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽ സ്കൂളുകളും 18 പ്രൈമറി സ്കൂളുകളും ഉൾപ്പെട്ടിരുന്നു. ഇവയിൽ കീക്കൊഴൂർ മിഡിൽ സ്കൂൾ മാത്രം ഇംഗ്ലീഷ് സ്കൂളും മറ്റുള്ളവയെല്ലാം നാട്ടുഭാഷാ സ്കൂളുകളും (Vernacular Schools) ആയിരുന്നു. അന്നും പ്രാദേശിക ഭാഷ മലയാളമായിരുന്നെകിലും ഡിപ്പാർട്ട്മെന്റ് 'വെർനാക്കുലർ സ്കൂളുകൾ' എന്നാണ് പേരിട്ടിരുന്നത്. പിൽകാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു. | |||
ബ്രദറൺ മിഷൻ (BM) സ്കൂളുകൾ, നോയൽ മെമ്മോറിയൽ സ്കൂളുകൾ N.M സ്കൂളുകൾ ആയത് നോയലിന്റെ മരണശേഷമാണ്. 1944 ൽ അക്കാലത്തെ മാനേജർ മിഷനറി ഫൗണ്ടനും സ്കൂളുകളുടെ സ്ഥാപനത്തിൽ നോയലിന്റെ വലതുകൈ ആയിരുന്ന പി. വി. ജോർജ്ജ് അവർകളും അന്നത്തെ കറസ്പോണ്ടന്റ് പി. വി. ഡാനിയേൽ അവർകളും മറ്റു ബന്ധപ്പെട്ട നേതൃനിരയിലുള്ളവരും ചേർന്ന് ആലോചിച്ച് നോയലിന്റെ ബഹുമാനാർത്ഥം പേരു മാറ്റിയതെന്ന് അനുമാനിക്കുന്നു. | |||
നോയൽ മെമ്മോറിയൽ സ്കൂളുകളുടെ മാനേജർമാർ 1910 കളിൽ തുടക്കം കുറിച്ചു എന്ന് കരുതപ്പെടുന്ന സ്കൂളുകളുടെ പ്രഥമ മാനേജർ സ്ഥാപക മിഷനറി എഡ്വിൻ ഹണ്ടർ നോയൽ ആയിരുന്നു. ഒടുവിലത്തെ മിഷനറി മാനേജർ G.W.Payne അവർകളും കേരളീയനായ ആദ്യത്തെ മാനേജർ കെ. എ. തോമസ് അവർകളും ആയിരുന്നു. നോയൽ മെമ്മോറിയൽ സ്കൂളുകൾ 1958 ന് ശേഷം ബ്രദറൺ കോർപ്പറേറ്റ് മാനേജ്മെന്റ് ന് കീഴിലാണ്. പ്രസ്തുത മാനേജ്മെന്റ് "Stewards Association Kerala Committee" ൽ നിക്ഷിപ്തമാണ്. | |||
മിഷനറി നോയൽ സ്കൂൾ സ്ഥാപിച്ചെങ്കിലും സ്കൂൾ സംബന്ധമായ കാര്യങ്ങൾ നിറവേറ്റി ഇരുന്നത് നാട്ടുകാരായ സഹപ്രവർത്തകരും കറസ്പോണ്ടന്റുമാരും ആയിരുന്നു. പ്രാരംഭകാലത്ത് പി.റ്റി. തോമസ് കായംകുളം അതിനുശേഷം കെ. ജോൺ മാത്യുസ് ചേത്തയ്ക്കൽ, പി. പി. ഡാനിയേൽ തിരുവല്ല എന്നിവരായിരുന്നു കറസ്പോണ്ടന്റുമാർ. 1966 ൽ ആദ്യ മലയാളി മാനേജർ കെ.എ. തോമസ് ചുമതല ഏറ്റതിനുശേഷം കറസ്പോണ്ടന്റ് ഇല്ല. ഇപ്പോൾ 2 ഹൈസ്കൂൾ 6 അപ്പർ പ്രൈമറി സ്കൂൾ 12 പ്രൈമറി സ്കൂളുകൾ എന്നിവയാണ് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉള്ളത്. | |||
മിഷനറി നോയൽ സ്കൂളുകൾ സ്ഥാപിച്ചത് തന്റെ പ്രേഷിതവൃത്തിയുടെ ഭാഗമായിരുന്നു. കർത്താവിനു വേണ്ടി ആത്മാക്കളെ നേടുക എന്നതായിരുന്നു പ്രഥമലക്ഷ്യം. 100 വർഷങ്ങൾക്കു മുമ്പ് ഈ രംഗത്ത് കാലുകുത്താൻ ഇന്നാട്ടിൽ ഏറെപ്പേർ ഉണ്ടായിരുന്നില്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗം ഇല്ലാത്ത ഗ്രാമവാസികൾ ആയ നാനാജാതിമതസ്ഥർ എന്തെന്നില്ലാത്ത അനുഗ്രഹമായിട്ടാണ് സ്കൂൾ സ്ഥാപനം പരിഗണിച്ചിരുന്നത്. സ്കൂൾ സ്ഥാപകൻ സായിപ്പ് അവർക്ക് "കൺകണ്ടദൈവം" ആയിരുന്നു. അവർ മിഷനറിമാരുടെ സേവനങ്ങളെ ആദരവോടുകൂടി ആണ് ഏറ്റുവാങ്ങിയത്. സുവിശേഷ പ്രചാരണത്തിന് സ്കൂളുകൾ പ്രധാന സ്ഥാപനം ആക്കുവാൻ സാധിച്ചു എന്നുള്ളത് മുൻകാലത്തെ വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടുണ്ട്. രാവിലെ ക്ലാസ് മുറിയിൽ എത്തിയാൽ പാട്ട് പ്രാർത്ഥന വചന പഠനം പഠനപ്രവർത്തനങ്ങൾ എന്ന നിലയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. വിദ്യാർത്ഥികളുടെ ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. എന്നാൽ ഇന്ന് രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികൾ മാറി. കാലപ്പഴക്കം സ്കൂൾ കെട്ടിടങ്ങൾ ഒളിമങ്ങിയവയുമാക്കുന്നു. 'നഷ്ടപ്രതാപം' ആണ് ഇന്ന് നോയൽ മെമ്മോറിയൽ സ്കൂളുകൾക്ക് ഉള്ളത്. | |||
1935ൽ മിഷനറി നോയൽ സ്ഥാപിച്ച കുമ്പനാട് നോയൽ മെമ്മോറിയൽ സ്കൂൾ V.H സ്കൂൾ കുമ്പനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രഥമ | |||
ഹെഡ്മാസ്റ്റർ മിസ്റ്റർ പി.റ്റി.ജോസഫ് ബി.എ.എൽ. റ്റി ആയിരുന്നു. | |||
അധ്യാപകർ | |||
മിസ്റ്റർ. എൻ.ജെ. ചാക്കോ ബി.എ | |||
മിസ്റ്റർ. കെ. എം. വർഗീസ് ബി.എ | |||
മിസ്റ്റർ. ടി. ജെ. തോമസ് ബി.എ | |||
മിസ്റ്റർ.എം.പി.നാരായണയ്യർ ബി.എ മിസ്റ്റർ.കെ.ഒ. ഗോപാലഗണകൻ (സംസ്കൃത വിദ്വാൻ മുൻഷി) | |||
മിസ്റ്റർ.എം.എം.ജോൺ (മലയാള വിദ്വാൻ) | |||
അവലംബം: | |||
•മലങ്കരയിലെ വേർപാട് സഭകളുടെ ചരിത്രം-മഹാകവി കെ.വിസൈമൺ | |||
•മിഷനറി നോയലും നോയൽ മെമ്മോറിയൽ സ്കൂളുകളും- വി.കെ.മാത്യു | |||
•ആധുനിക ഭാരതം ബൈബിളിന്റെ സൃഷ്ടി- ഡോ. ബാബു.കെ.വർഗീസ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
എട്ടു പതിറ്റാണ്ടിലധികമായി കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം. എച്ച് . എസ് കുമ്പനാട്. പഴമയുടെ പ്രൗഢിയും ഉള്ള കെട്ടിടങ്ങൾ മണം പരത്തുന്ന നിറം തുടിക്കുന്ന പുഷ്പങ്ങൾ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു മുത്തശ്ശി നെല്ലിമരം പോലും സ്കൂളിന്റെ പഴമ വിളിച്ചോതുന്നു . പഠനം പ്രകൃതിയോട് ചേർന്ന് എന്ന ആശയം ഈ സ്കൂളിൽ പ്രാവർത്തികമാക്കുന്നു. | |||
ഈ സ്ഥാപനത്തിന് നാലേക്കർ 40 സെന്റ് സ്ഥലമുണ്ട്.27ക്ലാസ് മുറികൾ നോയൽ മെമ്മോറിയൽ ഓഡിറ്റോറിയം , പുരാതനവും അമൂല്യവുമായ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രററി ,ആകർഷകമായ കൃഷിത്തോട്ടം, അമൂല്യ ഔഷധസസ്യങ്ങൾ അടങ്ങിയ ജൈവ വൈവിധ്യ പാർക്ക്, വൃത്തിയുള്ള പാചകപ്പുര, അടുക്കളത്തോട്ടം, എന്നിവയും, കുട്ടികളുടെ കായിക നിലവാരം ഉറപ്പിക്കുന്നതിന് വിശാലമായ ഫുട്ബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫിക്സ് ഡ്യൂറബിൾ പ്ലേ ഗ്രൗണ്ട് എന്നിവയുണ്ട്. | |||
ജല ലഭ്യതയ്ക്ക് വേണ്ടി വൃത്തിയുള്ള രണ്ടു കിണറുകൾ, കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ, ജലസംഭരണ ത്തിനുവേണ്ടി കിണർ റീചാർജിങ് സംവിധാനം. | |||
പഴമയുടെ പ്രൗഢി നിലനിർത്തുന്ന അതോടൊപ്പം കുട്ടികൾക്ക് ആധുനിക പഠന സൗകര്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി നാല് സ്മാർട്ട് ക്ലാസ് റൂമുകൾ. | |||
കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ ബസ് സൗകര്യം, പെൺകുട്ടി കളുടെ ആരോഗ്യവും ശുചിത്വവും മുന്നിൽകണ്ട് നിർമ്മിച്ച 9 ശുചിമുറികൾ, ഇൻസിറി നേറ്റർ, ആൺകുട്ടികൾക്ക് വേണ്ടി രണ്ടു ടോയ്‌ലെറ്റുകൾ, 3 യൂറിനലുകൾ, ഇതിൽ ഒരു ടോയ്‌ലറ്റും യൂറിനൽ ഉം കോയിപ്പുറം ഗ്രാമപഞ്ചായത്ത് സംഭാവന ചെയ്തതാണ്. | |||
സ്മാർട്ട് ക്ലാസ് റൂമുകൾ അഭ്യുദയകാംക്ഷികളുടെയും, പൂർവവിദ്യാർഥികളുടെയും സംഭാവനയാണ്. | |||
അപ്പർ പ്രൈമറി തലത്തിൽ മൂന്ന് ക്ലാസ്സുകളും, ഹൈസ്കൂൾ തലത്തിൽ 6 ക്ലാസുകളും പ്രവർത്തിക്കുന്നു. | |||
ഈ സ്ഥാപനത്തിൽ 10 അധ്യാപകരും, 4 അനദ്ധ്യാപകരും, 93കുട്ടികളുണ്ട്,കുട്ടികളുടെ ദൈനംദിന ആവശ്യത്തിനായി സ്കൂൾ സ്റ്റോർ നിലവിലുണ്ട് . പ്രൗഢി നിലനിർത്തുന്ന കെട്ടിടങ്ങളും, തണൽ വൃക്ഷങ്ങളും ഈ സ്ഥാപനത്തിന് മാറ്റുകൂട്ടുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ. ആർ. സി | * ജെ. ആർ. സി | ||
* കായികം | * കായികം | ||
കായിക പരിശീലനത്തിനായി മികച്ച രണ്ട് കോർട്ടുകൾ ഉണ്ട്. സ്കൂളിന് മികച്ച ഫുട്ബോൾ ടീം ഉണ്ട്. സ്കൂളിൽ ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയുണ്ടായി. | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌തല കയ്യെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഇപ്പോൾ ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തുന്നതോടൊപ്പം കാവ്യാലാപനം, കവിതാരചന, കഥാകഥനം, കഥാരചന,പ്രസംഗം, ഉപന്യാസം, നാടൻപാട്ട്, തുടങ്ങി വിദ്യാർത്ഥികളിൽ അന്തർലീനം ആയിരിക്കുന്ന എല്ലാ കഴിവുകളും വളർത്തുന്നതിനു വിദ്യാരംഗത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ പ്രതിഭ തെളിയിച്ച ധാരാളം വിദ്യാർത്ഥികൾ ഉണ്ട്. | |||
വായനാവാരം, മലയാളഭാഷാ വരാചാരണം എന്നിവ വിദ്യാരംഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ആണ്. എല്ലാ വർഷവും മനോഹരമായ മാഗസിൻ തയ്യാറാക്കുന്നു.===2018-ൽ വിദ്യാരംഗത്തിന്റെ ഭാഗമായി നാടൻപ്പാട്ട് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരുന്താട്ടം സംഘടിപ്പിച്ചു.=== സ്കൂളിന്റെ എല്ലാ കാലപ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
===ഐ റ്റി ക്ലബ്=== | ===ഐ റ്റി ക്ലബ്=== | ||
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. | വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. | ||
===സയൻസ് ക്ലബ്=== | ===സയൻസ് ക്ലബ്=== | ||
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു. | കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു. | ||
=== | ===സോഷ്യൽ സയൻസ് ക്ലബ്=== | ||
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്. | സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്. | ||
===ഗണിത ക്ലബ്=== | ===ഗണിത ക്ലബ്=== | ||
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്. | ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്. | ||
===സംസ്കൃതം ക്ലബ്=== | ===സംസ്കൃതം ക്ലബ്=== | ||
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്. | കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്. | ||
== ലിറ്റിൽ കൈറ്റ്സ് ക്ലബ് == | ===ലിറ്റിൽ കൈറ്റ്സ് ക്ലബ്=== | ||
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്. | 2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്. | ||
== നേച്ചർ ക്ലബ് == | ===നേച്ചർ ക്ലബ്=== | ||
നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു. | നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു. | ||
===ഹിന്ദി ക്ലബ്=== | |||
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്. | സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്. | ||
===മുൻ മാനേജർമാരും കാലഘട്ടവും=== | |||
Mr. Edwyn Hunter Noel 1910-1941 | |||
Mr. Gorden Leonal Fountain 1941-1949 | |||
Mr. Arthur Samuel Gerald Vine 1949-1951 | |||
Mr. G. L. Fountain 1951-1957 | |||
Mr. James Stewart McNaught 1957-1959 | |||
Mr. G. L. Fountain 1959-1963 | |||
Mr. G. W. Payne 1963-1966 | |||
Mr. K. A. Thomas 1966-1982 | |||
Mr. K. P. George 1982-1996 | |||
Mr. A. K. Thomas 1996 | |||
Mr. V. K. Mathew 1996-2004 | |||
Prof. Jacob Thomas 2004- | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 129: | വരി 220: | ||
|2014 - 15 | |2014 - 15 | ||
|പി. ജെ മേരിക്കുട്ടി | |പി. ജെ മേരിക്കുട്ടി | ||
|- | |||
|2015 - 2020 | |||
|ദീനാമ്മ പി. എം | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ് | 1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ് | ||
2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ) | 2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ) | ||
3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ) | 3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ) | ||
4. ഡോ. നെബു പി മാത്യു (ഹോമിയോ) | 4. ഡോ. നെബു പി മാത്യു (ഹോമിയോ) | ||
22:47, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എം. ഹൈസ്കൂൾ കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് ,എൻ.എം. എച്ച് എസ്സ് , കുമ്പനാട് 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04692665939 |
ഇമെയിൽ | noelkumbanad@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/site/noelmemorialhighschoolkumbanad/home |
കോഡുകൾ | |
സ്കൂൾ കോഡ് | 37022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ഗ്ലോസി പി ജോയി |
അവസാനം തിരുത്തിയത് | |
28-11-2020 | 37022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ എന്ന മിഷണറി 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാൻ കഴിയുന്നതല്ല. മിനി ഗൾഫ് എന്ന പേരിൽ കുമ്പനാടിന്റെ യശസ്സ് ഉയർത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളിൽ പഠിച്ചു വരുന്നു.
===ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം===
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്.
നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല. ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു. ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം.
മിഷനറിമാരുടെ വരവ് കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു. ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചു. വിദ്യാഭ്യാസം പാർശ്വവൽക്കരിക്കുന്ന രീതിയിൽനിന്നും എല്ലാവർക്കും വിദ്യാഭ്യാസം എന്ന ചിന്താഗതി മിഷണറിമാരുടെ ആഗമനത്തോടുകൂടി പ്രായോഗികമാക്കപ്പെട്ടു. ഈ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ സാമൂഹിക ഉണർവിന് പ്രചോദനമേകി.
ദൈവനിയോഗപ്രകാരം ഇംഗ്ലണ്ടിൽ നിന്നും സ്വന്തം നാടും വീടും വിട്ട് ഇന്ത്യയിൽ ജീവന്റെ സുവിശേഷം പ്രസംഗിപ്പാൻ എത്തിയ ഒരു മിഷനറി വീരൻ ആയിരുന്നു എഡ്വിൻ ഹണ്ടർ നോയൽ. 1904 ൽ കൊച്ചിയിലെത്തി അവിടെ താമസിച്ചു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1905 ൽ തിരുവിതാംകൂർകാരുടെ ക്ഷണമനുസരിച്ച് മിഷനറി നോയൽ കുമ്പനാട് എത്തി. ശ്രീ പി ഇ മാമന്റെ ബംഗ്ലാവിൽ താമസിച്ചുകൊണ്ട് പരിത: സ്ഥലങ്ങളിലുള്ള ജാതികളുടെ ഇടയിൽ വേല ചെയ്തു. ദുഷ്പ്രവേശങ്ങളായ കിഴക്കൻ മലകളിലെ വനാന്തരങ്ങളിലും യാത്ര ചെയ്തു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വേലക്കു പോകുമ്പോൾ താമസിക്കുവാൻ തക്ക സ്ഥലം ഇല്ലായ്കകൊണ്ടു സാധുക്കളുടെ തറകളിലും മറ്റുമാണ് രാത്രി കാലം കഴിച്ചുകൂട്ടുന്നത്. ചില അവശ സമുദായ സഭക്കാർ ഒരു ചെറിയ കുടിൽ ഉണ്ടാക്കിക്കൊടുത്തു. സാധുക്കളുടെ ഇടയിൽ താമസിച്ചും അവർ കൊടുക്കുന്ന ഭക്ഷണം സ്വീകരിച്ചും മിഷനറി നോയൽ വളരെ കഷ്ടപ്പെട്ട് പ്രവർത്തിച്ചു. റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അദ്ദേഹം കുന്നും മലയും തോടും പുഴയും താണ്ടിയിരുന്നു. അദ്ദേഹത്തിന്റെ യാത്ര ക്ലേശം മനസിലാക്കിയ സുഹൃത്തുക്കളിലൊരാൾ ഒരു കുതിരയെ വാങ്ങാനുള്ള പണം നൽകി. കുതിരയെ സംരക്ഷിച്ച് വാഹന മൃഗം ആക്കുന്നതിനു പകരം അതിൽ ഒരു അംശം കൊടുത്ത് അക്കാലത്ത് അപൂർവ്വമായിരുന്ന ഒരു സൈക്കിൾ വാങ്ങി അതിൽ മലയോരപ്രദേശങ്ങളിൽ യാത്ര ചെയ്തു. ഇംഗ്ലണ്ടിലെ 'ബാത്ത് ' ആസ്ഥാനമായുള്ള ബ്രദറൻ മിഷന്റെ അംഗമായ അദ്ദേഹം ആ മിഷന്റെ സഹകരണത്തോടും സാമ്പത്തിക സഹായത്തോതോടും കൂടിയാണ് കേരളത്തിൽ പ്രവർത്തിച്ചത്. എന്നാൽ യേശുക്രിസ്തുവിന്റെ ദാസനും സുവിശേഷത്തിന്റെ സാക്ഷിയുമായി മലയാളക്കരയിൽ ജീവിച്ച മിഷനറി നോയൽ ലളിതജീവിതമാണ് നയിച്ചത്.
ക്രിസ്ത്യൻ മിഷനറിമാരുടെ കാഴ്ചപ്പാടാണ് എല്ലാവർക്കും വിദ്യാഭ്യാസം എന്നത്. ചാതുർവർണ്ണ്യം മൂലം ദളിതർക്ക് ശരിയായ വസ്ത്രധാരണം, അക്ഷരാഭ്യാസം പാടില്ല എന്ന് സമൂഹം പരിഗണിച്ചിരുന്ന കാലത്ത് മിഷനറി നോയൽ സമുദായങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ പള്ളികളും അതിനോടൊപ്പം ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.. കൂടാതെ സ്വന്തം കയ്യിൽ നിന്നും പണം കൊടുത്ത് അധ്യാപകന്മാരെ നിയമിച്ചു. 1905 ൽ കുമ്പനാട് 'വെള്ളിക്കര ചോതി' എന്ന ദളിതന്റെ വക ആറര ഏക്കർ ഭൂമി സ്വന്തമാക്കാൻ വഴിയൊരുങ്ങി. കുമ്പനാട് ജംഗ്ഷനിൽ നിന്നും അധികം ദൂരം അല്ലാത്ത വെള്ളിക്കര കുന്ന് അദ്ദേഹത്തിന് സ്വന്തമായി. വെള്ളിക്കര ബംഗ്ലാവ്, കുമ്പനാട് സ്കൂൾ കെട്ടിടങ്ങൾ, സഭഹാൾ, കൺവെൻഷൻ ഗ്രൗണ്ട് ആദിയായവ പിൽകാലത്ത് അവിടെ അണിനിരന്നു. റോഡിൽ നിന്നും ബംഗ്ലാവിലേക്കും, കുമ്പനാട് ഹൈസ്കൂളിലേക്കും സ്വകാര്യ റോഡും വെട്ടി ആക്കാലത്ത് തന്നെ ഇരുവശവും മതിലും തീർത്തു. ഇതിനുപുറമേ കുമ്പനാട് ഒരു ബോർഡിങ് സ്കൂളും ഏർപ്പെടുത്തി. അവശസംഘങ്ങളിൽ നിന്നുള്ള ബാലിക ബാലന്മാർക്ക് താൻ തന്നെ ഫീസ് കൊടുത്ത് മലയാളം ഇംഗ്ലീഷ് ഭാഷകളിൽ വിദ്യാഭ്യാസം ചെയ്യിച്ചു. അക്കാലത്ത് നാടിനും നാട്ടാർക്കും അനിവാര്യമായിരുന്ന ആത്മീയ സാമൂഹ്യപ്രവർത്തനങ്ങൾ മിഷനറി നോയലും അദ്ദേഹത്തിന്റെ പത്നി മിസ്സിസ് ജൂലിയ നോയലും തപസ്യയാക്കി. തുടർന്ന് നാടിന്റെ നാനാ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ സഭാഹാളുകൾ സാധുജന ഉദ്ധാരണ പ്രവർത്തികൾ തുടങ്ങിയവയിൽ പ്രസ്തുത മിഷനറി ദമ്പതികൾ ഉറ്റിരുന്നു. കുമ്പനാട് സ്കൂൾ സ്ഥാപിക്കുന്നതിന് നോയൽ സായിപ്പിനെ ഉത്സാഹിപ്പിച്ച വ്യക്തിയാണ് മിസ്റ്റർ പി സി ജോൺ (സുവിശേഷകൻ കുമ്പനാട് ). ഈ സ്ഥാപനം അനേക യുവാക്കന്മാർക്ക് ഉപജീവനമാർഗ്ഗമായി തീർന്നിട്ടുണ്ട്. വിദേശ മിഷനറി ആയിരുന്ന നോയലിന്റെ വിദ്യാലയ സ്ഥാപനം ഇന്നാട്ടുകാരുടെ ആദരവിനും സവിശേഷ ശ്രദ്ധക്കും കാരണമായി. വിദ്യാലയങ്ങൾ നന്നേ വിരളമായിരുന്ന അക്കാലത്ത് മിഷനറിയുടെ പരിശ്രമങ്ങൾ പൊതുജനമധ്യത്തിലും ഗവൺമെന്റ് തലത്തിലും അംഗീകരിക്കപ്പെട്ടു. 1910 മുതൽ സഭഹാളുകളും അതോടൊപ്പം വിദ്യാലയങ്ങളും ഗ്രാമഗ്രാമാന്തരങ്ങളിൽ ഉയർന്നുവന്നു. പ്രസ്തുത ആത്മീയ സാമൂഹ്യ സേവനങ്ങൾ 1937 വരെ മുന്നേറി എന്നു കരുതാം. 1940-കളുടെ ആദ്യപകുതിയിൽ നോയലിന്റെ ജീവിത ഓട്ടത്തിന്റെ വേഗതയ്ക്ക് കിതപ്പും കതപ്പും കണ്ടുതുടങ്ങി. നോയൽ വിശ്രമരഹിതമായ അധ്വാനം മൂലം ഒരു ഹൃദ്രോഗിയായി തീർന്നു. നല്ല പോർ പൊരുതി ഓട്ടം തികച്ച മിഷനറി എഡ്വിൻ ഹണ്ടർ നോയൽ 1943 സെപ്റ്റംബർ 30ന് അറുപത്തിയഞ്ചാമത്തെ വയസ്സിൽ സ്വർഗീയ തീരമണഞ്ഞു. കുമ്പനാട് ബ്രദറൻ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
സ്കൂളുകളുടെ പേരിന്റെ രൂപപരിണാമങ്ങൾ മിഷനറി നോയൽ ഇംഗ്ലണ്ടിലെ 'ബ്രദറൻ മിഷന്റെ ' സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് 'ബ്രദറൻ മിഷൻ (BM) സ്കൂളുകൾ ' എന്ന് പേരിട്ടു. അക്കാലത്ത് നാട്ടുഭാഷ സ്കൂളുകളും ഇംഗ്ലീഷ്ഭാഷാ സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ ഒരു ട്രെയിനിംഗ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽ സ്കൂളുകളും 18 പ്രൈമറി സ്കൂളുകളും ഉൾപ്പെട്ടിരുന്നു. ഇവയിൽ കീക്കൊഴൂർ മിഡിൽ സ്കൂൾ മാത്രം ഇംഗ്ലീഷ് സ്കൂളും മറ്റുള്ളവയെല്ലാം നാട്ടുഭാഷാ സ്കൂളുകളും (Vernacular Schools) ആയിരുന്നു. അന്നും പ്രാദേശിക ഭാഷ മലയാളമായിരുന്നെകിലും ഡിപ്പാർട്ട്മെന്റ് 'വെർനാക്കുലർ സ്കൂളുകൾ' എന്നാണ് പേരിട്ടിരുന്നത്. പിൽകാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു.
ബ്രദറൺ മിഷൻ (BM) സ്കൂളുകൾ, നോയൽ മെമ്മോറിയൽ സ്കൂളുകൾ N.M സ്കൂളുകൾ ആയത് നോയലിന്റെ മരണശേഷമാണ്. 1944 ൽ അക്കാലത്തെ മാനേജർ മിഷനറി ഫൗണ്ടനും സ്കൂളുകളുടെ സ്ഥാപനത്തിൽ നോയലിന്റെ വലതുകൈ ആയിരുന്ന പി. വി. ജോർജ്ജ് അവർകളും അന്നത്തെ കറസ്പോണ്ടന്റ് പി. വി. ഡാനിയേൽ അവർകളും മറ്റു ബന്ധപ്പെട്ട നേതൃനിരയിലുള്ളവരും ചേർന്ന് ആലോചിച്ച് നോയലിന്റെ ബഹുമാനാർത്ഥം പേരു മാറ്റിയതെന്ന് അനുമാനിക്കുന്നു.
നോയൽ മെമ്മോറിയൽ സ്കൂളുകളുടെ മാനേജർമാർ 1910 കളിൽ തുടക്കം കുറിച്ചു എന്ന് കരുതപ്പെടുന്ന സ്കൂളുകളുടെ പ്രഥമ മാനേജർ സ്ഥാപക മിഷനറി എഡ്വിൻ ഹണ്ടർ നോയൽ ആയിരുന്നു. ഒടുവിലത്തെ മിഷനറി മാനേജർ G.W.Payne അവർകളും കേരളീയനായ ആദ്യത്തെ മാനേജർ കെ. എ. തോമസ് അവർകളും ആയിരുന്നു. നോയൽ മെമ്മോറിയൽ സ്കൂളുകൾ 1958 ന് ശേഷം ബ്രദറൺ കോർപ്പറേറ്റ് മാനേജ്മെന്റ് ന് കീഴിലാണ്. പ്രസ്തുത മാനേജ്മെന്റ് "Stewards Association Kerala Committee" ൽ നിക്ഷിപ്തമാണ്.
മിഷനറി നോയൽ സ്കൂൾ സ്ഥാപിച്ചെങ്കിലും സ്കൂൾ സംബന്ധമായ കാര്യങ്ങൾ നിറവേറ്റി ഇരുന്നത് നാട്ടുകാരായ സഹപ്രവർത്തകരും കറസ്പോണ്ടന്റുമാരും ആയിരുന്നു. പ്രാരംഭകാലത്ത് പി.റ്റി. തോമസ് കായംകുളം അതിനുശേഷം കെ. ജോൺ മാത്യുസ് ചേത്തയ്ക്കൽ, പി. പി. ഡാനിയേൽ തിരുവല്ല എന്നിവരായിരുന്നു കറസ്പോണ്ടന്റുമാർ. 1966 ൽ ആദ്യ മലയാളി മാനേജർ കെ.എ. തോമസ് ചുമതല ഏറ്റതിനുശേഷം കറസ്പോണ്ടന്റ് ഇല്ല. ഇപ്പോൾ 2 ഹൈസ്കൂൾ 6 അപ്പർ പ്രൈമറി സ്കൂൾ 12 പ്രൈമറി സ്കൂളുകൾ എന്നിവയാണ് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉള്ളത്.
മിഷനറി നോയൽ സ്കൂളുകൾ സ്ഥാപിച്ചത് തന്റെ പ്രേഷിതവൃത്തിയുടെ ഭാഗമായിരുന്നു. കർത്താവിനു വേണ്ടി ആത്മാക്കളെ നേടുക എന്നതായിരുന്നു പ്രഥമലക്ഷ്യം. 100 വർഷങ്ങൾക്കു മുമ്പ് ഈ രംഗത്ത് കാലുകുത്താൻ ഇന്നാട്ടിൽ ഏറെപ്പേർ ഉണ്ടായിരുന്നില്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗം ഇല്ലാത്ത ഗ്രാമവാസികൾ ആയ നാനാജാതിമതസ്ഥർ എന്തെന്നില്ലാത്ത അനുഗ്രഹമായിട്ടാണ് സ്കൂൾ സ്ഥാപനം പരിഗണിച്ചിരുന്നത്. സ്കൂൾ സ്ഥാപകൻ സായിപ്പ് അവർക്ക് "കൺകണ്ടദൈവം" ആയിരുന്നു. അവർ മിഷനറിമാരുടെ സേവനങ്ങളെ ആദരവോടുകൂടി ആണ് ഏറ്റുവാങ്ങിയത്. സുവിശേഷ പ്രചാരണത്തിന് സ്കൂളുകൾ പ്രധാന സ്ഥാപനം ആക്കുവാൻ സാധിച്ചു എന്നുള്ളത് മുൻകാലത്തെ വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടുണ്ട്. രാവിലെ ക്ലാസ് മുറിയിൽ എത്തിയാൽ പാട്ട് പ്രാർത്ഥന വചന പഠനം പഠനപ്രവർത്തനങ്ങൾ എന്ന നിലയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. വിദ്യാർത്ഥികളുടെ ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. എന്നാൽ ഇന്ന് രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികൾ മാറി. കാലപ്പഴക്കം സ്കൂൾ കെട്ടിടങ്ങൾ ഒളിമങ്ങിയവയുമാക്കുന്നു. 'നഷ്ടപ്രതാപം' ആണ് ഇന്ന് നോയൽ മെമ്മോറിയൽ സ്കൂളുകൾക്ക് ഉള്ളത്.
1935ൽ മിഷനറി നോയൽ സ്ഥാപിച്ച കുമ്പനാട് നോയൽ മെമ്മോറിയൽ സ്കൂൾ V.H സ്കൂൾ കുമ്പനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രഥമ ഹെഡ്മാസ്റ്റർ മിസ്റ്റർ പി.റ്റി.ജോസഫ് ബി.എ.എൽ. റ്റി ആയിരുന്നു. അധ്യാപകർ മിസ്റ്റർ. എൻ.ജെ. ചാക്കോ ബി.എ മിസ്റ്റർ. കെ. എം. വർഗീസ് ബി.എ മിസ്റ്റർ. ടി. ജെ. തോമസ് ബി.എ മിസ്റ്റർ.എം.പി.നാരായണയ്യർ ബി.എ മിസ്റ്റർ.കെ.ഒ. ഗോപാലഗണകൻ (സംസ്കൃത വിദ്വാൻ മുൻഷി) മിസ്റ്റർ.എം.എം.ജോൺ (മലയാള വിദ്വാൻ)
അവലംബം:
•മലങ്കരയിലെ വേർപാട് സഭകളുടെ ചരിത്രം-മഹാകവി കെ.വിസൈമൺ •മിഷനറി നോയലും നോയൽ മെമ്മോറിയൽ സ്കൂളുകളും- വി.കെ.മാത്യു •ആധുനിക ഭാരതം ബൈബിളിന്റെ സൃഷ്ടി- ഡോ. ബാബു.കെ.വർഗീസ്
ഭൗതികസൗകര്യങ്ങൾ
ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എട്ടു പതിറ്റാണ്ടിലധികമായി കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം. എച്ച് . എസ് കുമ്പനാട്. പഴമയുടെ പ്രൗഢിയും ഉള്ള കെട്ടിടങ്ങൾ മണം പരത്തുന്ന നിറം തുടിക്കുന്ന പുഷ്പങ്ങൾ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു മുത്തശ്ശി നെല്ലിമരം പോലും സ്കൂളിന്റെ പഴമ വിളിച്ചോതുന്നു . പഠനം പ്രകൃതിയോട് ചേർന്ന് എന്ന ആശയം ഈ സ്കൂളിൽ പ്രാവർത്തികമാക്കുന്നു.
ഈ സ്ഥാപനത്തിന് നാലേക്കർ 40 സെന്റ് സ്ഥലമുണ്ട്.27ക്ലാസ് മുറികൾ നോയൽ മെമ്മോറിയൽ ഓഡിറ്റോറിയം , പുരാതനവും അമൂല്യവുമായ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രററി ,ആകർഷകമായ കൃഷിത്തോട്ടം, അമൂല്യ ഔഷധസസ്യങ്ങൾ അടങ്ങിയ ജൈവ വൈവിധ്യ പാർക്ക്, വൃത്തിയുള്ള പാചകപ്പുര, അടുക്കളത്തോട്ടം, എന്നിവയും, കുട്ടികളുടെ കായിക നിലവാരം ഉറപ്പിക്കുന്നതിന് വിശാലമായ ഫുട്ബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫിക്സ് ഡ്യൂറബിൾ പ്ലേ ഗ്രൗണ്ട് എന്നിവയുണ്ട്.
ജല ലഭ്യതയ്ക്ക് വേണ്ടി വൃത്തിയുള്ള രണ്ടു കിണറുകൾ, കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ, ജലസംഭരണ ത്തിനുവേണ്ടി കിണർ റീചാർജിങ് സംവിധാനം.
പഴമയുടെ പ്രൗഢി നിലനിർത്തുന്ന അതോടൊപ്പം കുട്ടികൾക്ക് ആധുനിക പഠന സൗകര്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി നാല് സ്മാർട്ട് ക്ലാസ് റൂമുകൾ.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ ബസ് സൗകര്യം, പെൺകുട്ടി കളുടെ ആരോഗ്യവും ശുചിത്വവും മുന്നിൽകണ്ട് നിർമ്മിച്ച 9 ശുചിമുറികൾ, ഇൻസിറി നേറ്റർ, ആൺകുട്ടികൾക്ക് വേണ്ടി രണ്ടു ടോയ്‌ലെറ്റുകൾ, 3 യൂറിനലുകൾ, ഇതിൽ ഒരു ടോയ്‌ലറ്റും യൂറിനൽ ഉം കോയിപ്പുറം ഗ്രാമപഞ്ചായത്ത് സംഭാവന ചെയ്തതാണ്.
സ്മാർട്ട് ക്ലാസ് റൂമുകൾ അഭ്യുദയകാംക്ഷികളുടെയും, പൂർവവിദ്യാർഥികളുടെയും സംഭാവനയാണ്.
അപ്പർ പ്രൈമറി തലത്തിൽ മൂന്ന് ക്ലാസ്സുകളും, ഹൈസ്കൂൾ തലത്തിൽ 6 ക്ലാസുകളും പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ 10 അധ്യാപകരും, 4 അനദ്ധ്യാപകരും, 93കുട്ടികളുണ്ട്,കുട്ടികളുടെ ദൈനംദിന ആവശ്യത്തിനായി സ്കൂൾ സ്റ്റോർ നിലവിലുണ്ട് . പ്രൗഢി നിലനിർത്തുന്ന കെട്ടിടങ്ങളും, തണൽ വൃക്ഷങ്ങളും ഈ സ്ഥാപനത്തിന് മാറ്റുകൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ. സി
- കായികം
കായിക പരിശീലനത്തിനായി മികച്ച രണ്ട് കോർട്ടുകൾ ഉണ്ട്. സ്കൂളിന് മികച്ച ഫുട്ബോൾ ടീം ഉണ്ട്. സ്കൂളിൽ ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയുണ്ടായി.
- ക്ലാസ് മാഗസിൻ.
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌തല കയ്യെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഇപ്പോൾ ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തുന്നതോടൊപ്പം കാവ്യാലാപനം, കവിതാരചന, കഥാകഥനം, കഥാരചന,പ്രസംഗം, ഉപന്യാസം, നാടൻപാട്ട്, തുടങ്ങി വിദ്യാർത്ഥികളിൽ അന്തർലീനം ആയിരിക്കുന്ന എല്ലാ കഴിവുകളും വളർത്തുന്നതിനു വിദ്യാരംഗത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ പ്രതിഭ തെളിയിച്ച ധാരാളം വിദ്യാർത്ഥികൾ ഉണ്ട്.
വായനാവാരം, മലയാളഭാഷാ വരാചാരണം എന്നിവ വിദ്യാരംഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ആണ്. എല്ലാ വർഷവും മനോഹരമായ മാഗസിൻ തയ്യാറാക്കുന്നു.===2018-ൽ വിദ്യാരംഗത്തിന്റെ ഭാഗമായി നാടൻപ്പാട്ട് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരുന്താട്ടം സംഘടിപ്പിച്ചു.=== സ്കൂളിന്റെ എല്ലാ കാലപ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ റ്റി ക്ലബ്
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു.
സോഷ്യൽ സയൻസ് ക്ലബ്
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്.
ഗണിത ക്ലബ്
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്.
സംസ്കൃതം ക്ലബ്
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.
നേച്ചർ ക്ലബ്
നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു.
ഹിന്ദി ക്ലബ്
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു.
മാനേജ്മെന്റ്
സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്.
മുൻ മാനേജർമാരും കാലഘട്ടവും
Mr. Edwyn Hunter Noel 1910-1941 Mr. Gorden Leonal Fountain 1941-1949 Mr. Arthur Samuel Gerald Vine 1949-1951 Mr. G. L. Fountain 1951-1957 Mr. James Stewart McNaught 1957-1959 Mr. G. L. Fountain 1959-1963 Mr. G. W. Payne 1963-1966 Mr. K. A. Thomas 1966-1982 Mr. K. P. George 1982-1996 Mr. A. K. Thomas 1996 Mr. V. K. Mathew 1996-2004 Prof. Jacob Thomas 2004-
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ലഭ്യമല്ല | പി. എം. സക്കറിയ |
ലഭ്യമല്ല | എൻ. ജെ ചാക്കോ |
ലഭ്യമല്ല | പി. ജി ജോർജ് |
ലഭ്യമല്ല | മാമ്മൻ കുരുവിള |
1981 - 83 | ഓ. സി നൈനാൻ |
1983 - 87 | മേരി വറുഗീസ് |
1987 - 88 | എ. പി ജോർജ് |
1989 - 90 | ജോയമ്മ തോമസ് |
1990 - 92 | എം. എ. ജോയിക്കുട്ടി |
1997-01 | മറിയാമ്മ മാമ്മൻ |
2001 - 06 | സൂസമ്മ കോശി |
2006- 08 | അന്നമ്മ തോമസ് |
2008- 14 | സാറാമ്മ ഇടിക്കുള |
2014 - 15 | പി. ജെ മേരിക്കുട്ടി |
2015 - 2020 | ദീനാമ്മ പി. എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ്
2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ)
3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ)
4. ഡോ. നെബു പി മാത്യു (ഹോമിയോ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ലയിൽ നിന്നും 10 km അകലെ ടി കെ റോഡിൽ കുബനാട് സ്ഥിതി ചെയ്യുന്നു.
|
{{#multimaps:9.370462,76.658564|zoom=15}}