"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ദിനാചരണങ്ങൾ: തിരുത്തി) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|J.M.P.H.S MALAYALAPUZHA}} | {{prettyurl|J.M.P.H.S MALAYALAPUZHA}} | ||
{{PHSSchoolFrame/Header}} | |||
<!-- ''ജെ.എം.പി.എച്ച്.എസ്.എസ്, മലയാലപ്പുഴ'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ജെ.എം.പി.എച്ച്.എസ്.എസ്, മലയാലപ്പുഴ'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> 1966 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> 1966 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. |
19:19, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1966 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു.
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ മലയാലപ്പുഴ താഴം പി.ഒ., മലയാലപ്പുഴ, പത്തനംതിട്ട , 689666 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0468 2300243 |
ഇമെയിൽ | school.jmphs6@gmail.com |
വെബ്‍സൈറ്റ് | http://jmphssmalayalapuzha.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡാർലി പോൾ |
പ്രധാന അദ്ധ്യാപകൻ | ഡാർലി പോൾ |
അവസാനം തിരുത്തിയത് | |
03-12-2020 | Mathewmanu |
മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
ചരിത്രം
ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
സ്കൂൾ ചരിത്രം
ആമുഖം
പത്തനംതിട്ട ജില്ലയിൽ നിന്നും ഏകദേശം 10 കി.മീ. അകലെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മലയാലപ്പുഴ. തെക്കേ അതിർത്തിയിൽ അച്ചൻകോവിലാറും വടക്കുകിഴക്ക് പമ്പയുടെ കൈവഴിയായ കല്ലാറും അവയ്ക്കിടയിൽ കുറെ മലനിരകളും നിറഞ്ഞതാണ് മലയാലപ്പുഴ ഗ്രാമം. സസ്യജാതി വൈവിധ്യ സമ്പന്നമായ ഈ മണ്ണിലേക്ക് നഗരവത്കരണത്തിന്റെ ചുടുകാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്.
കാർഷികവൃത്തിയെ ജീവതാളമായി സ്വീകരിച്ച ജനങ്ങളാണ് കൂടുതലെന്നതിനാൽ നെല്ലും വാഴയും കപ്പയും കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും ചീര, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും ഇവിടെ ധാരാളമായി കാണാം. തെങ്ങും കാപ്പിയും കുറവല്ല. എങ്കിലും കൂടുതൽ സ്ഥലവും റബ്ബർ കയ്യേറിയിരിക്കുന്നു. പച്ചപ്പട്ടു പുതച്ച മലനിരകളോടുകൂടിയ ഒരു മനോഹര ഭൂപ്രദേശമാണിവിടം. സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഗ്രാമാന്തരീക്ഷം ഇന്ന് അഭിവൃദ്ധിയുടെ പാതയിലാണ്.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ (കിഴക്കുപുറം) ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഫീഡിംഗ് ഏരിയ
മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമൺ പ്രദേശങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നു.
ഫീഡിംഗ് സ്കൂളുകൾ
പ്രധാനപ്പെട്ട ഫീഡിംഗ് സ്കൂളുകൾ രണ്ടെണ്ണമാണ്.
- എൻ.എസ്.എസ്. യു.പി.സ്കൂൾ, മലയാലപ്പുഴ
- എസ്.എൻ.ഡി.പി. യു.പി.സ്കൂൾ, മലയാലപ്പുഴ
- എസ്.എൻ.ഡി.പി. യു.പി.സ്കൂൾ, തലച്ചിറ, എസ്.പി.എം. യു.പി.സ്കൂൾ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കുറച്ചു കുട്ടികൾ വന്നു ചേരാറുണ്ട്.
വിദ്യാലയ ചരിത്രം - സംക്ഷിപ്തം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ സ്മരണയ്ക്കായി ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂൾ എന്ന പേരിൽ 1966 ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
അന്ന് മലയാലപ്പുഴ പഞ്ചായത്തിൽ സെക്കണ്ടറി വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലോ കോന്നിയിലോ എത്തി പഠിക്കുന്നതിന് അക്കാലത്ത് ഗതാഗതസൗകര്യവും അപര്യാപ്തമായിരുന്നു. എസ്.എൻ.ഡി.പി.യു.പി.സ്കൂളും എൻ.എസ്.എസ്.യു.പി.സ്കൂളും ഹൈസ്കൂളായി ഉയർത്തപ്പെടുന്നതിനു വേണ്ടി പരിശ്രമിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അവഗണിക്കപ്പെട്ടു.
ഈ സാഹചര്യത്തിൽ മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി മുൻകൈയെടുത്ത് പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ ഇലക്കുളം കുന്നിൻപുറം തെരഞ്ഞെടുത്തു. ഗവർണർ ഭരണകാലമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പി.ആർ.പ്രസാദ് അനുമതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ.എൻ.സദാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്കൂൾ ആരംഭിക്കുന്നതിനു തീരുമാനിച്ചു.
പ്രഥമ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
- ശ്രീ.എൻ.എൻ.സദാനന്ദൻ (പഞ്ചായത്ത് പ്രസിഡന്റ്)
- ശ്രീ.കെ.റ്റി.തോമസ്, കല്ലുങ്കത്തറ (വൈസ് പ്രസിഡന്റ്)
- ശ്രീ.വി.ആർ.വേലായുധൻ നായർ (പഞ്ചായത്ത് മെമ്പർ)
- ശ്രീ.എം.എൻ.മാധവൻ നായർ (പഞ്ചായത്ത് മെമ്പർ)
- ശ്രീ.പി.ജി. ഫിലിപ്പ് (പഞ്ചായത്ത് മെമ്പർ)
- ശ്രീ.വി.കെ. വാസുപിള്ള (പഞ്ചായത്ത് മെമ്പർ)
- ശ്രീ.റ്റി.എൻ. നാണുനായർ (പഞ്ചായത്ത് മെമ്പർ)
- ശ്രീ.കെ. അയ്യപ്പൻ (പഞ്ചായത്ത് മെമ്പർ)
- ശ്രീമതി ഇ.കെ. ചെല്ലമ്മ (പഞ്ചായത്ത് മെമ്പർ)
പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി സ്കൂൾ സ്ഥാപിക്കുന്നതിന് അനുകൂലമായിരുന്നില്ല. പതിനായിരം രൂപയിൽ താഴെയായിരുന്നു സർക്കാർ ഗ്രാന്റ് ഉൾപ്പെടെ പഞ്ചായത്തിന്റെ വരുമാനം. സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം സമീപവാസികളായ പതിമൂന്നു വീട്ടുകാർ സംഭാവന ചെയ്തു.
സ്ഥലം സംഭാവന ചെയ്തവർ
- രാമൻ നായർ രാമൻ നായർ, നടുവലേത്ത് പുത്തൻവീട്, മലയാലപ്പുഴ
- നാരായണിയമ്മ കുഞ്ഞുകുട്ടിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- നീലി ജാനകി, നടുവിലേത്ത്, മലയാലപ്പുഴ
- കുഞ്ഞിപ്പെണ്ണമ്മ ഗൗരിയമ്മ, പുത്തൻ നിരവേൽ, മലയാലപ്പുഴ
- ഗോപാലൻ നായർ പങ്കജാക്ഷൻ നായർ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
- കല്യാണിയമ്മ ഭവാനിയമ്മ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
- ഗൗരിക്കുട്ടി വിലാസിനി , താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- കുഞ്ഞൻ നാണു, നടുവിലേത്ത്, മലയാലപ്പുഴ
- നീലി നാരായണി, നടുവിലേത്ത് വടക്കേതിൽ, മലയാലപ്പുഴ
- നാരായണിയമ്മ പങ്കജാക്ഷിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- നാരായണിയമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- കുഞ്ഞുപെണ്ണമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
- കുഞ്ഞുപെണ്ണമ്മ ദേവകിയമ്മ, താന്നിനില്ക്കുന്നതിൽ, മലായലപ്പുഴ
ജനങ്ങളുടെ സഹകരണത്തോടുകൂടി ഓലമേഞ്ഞ താത്കാലിക ഷെഡ്ഡിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1969 ൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട് ആണ്. തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ മറ്റു കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികളുടെ ശ്രമഫലമായി കളിസ്ഥലവും ഉണ്ടാക്കി. ഗവണ്മെന്റിൽ നിന്നു ലഭിച്ച ഗ്രാന്റ് സ്കൂൾ നിർമാണത്തിനു പ്രയോജനപ്പെട്ടു.
1966-67 ൽ നാലു ഡിവിഷനുകളിലായി എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 9, 10 ക്ലാസ്സുകളും. 1969 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ആദ്യബാച്ച് പരീക്ഷ എഴുതി. പത്തനംതിട്ട ഗവ.സ്കൂൾ ആയിരുന്നു സെന്റർ. 38% കുട്ടികൾ വിജയിച്ചു.
അന്ന് 10 ശതമാനം കുട്ടികൾ എസ്.സി.വിഭാഗക്കാരായിരുന്നു. എസ്.റ്റി.വിഭാഗക്കാർ കുറവായിരുന്നു. ആൺ, പെൺ കുട്ടികളുടെ അനുപാതം തുല്യനിലയിലായിരുന്നു.
ഈ വിദ്യാലയത്തിൽ പഠിച്ചു ജയിച്ചവരിൽ പിഎച്ചഡി നേടിയവരും ഡോക്ടർമാരും എഞ്ചിനീയർമാരും നിയമബിരുദധാരികളും അധ്യാപകരും രാഷ്ട്രീയനേതാക്കളും ധാരാളമുണ്ട്. ഇന്നും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നവർ ഉന്നതപഠനരംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സാമൂഹ്യജീവിതത്തിന്റെ വിവധ രംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുന്നു.
സ്കൂൾ ഭരണം, ഫണ്ടുകൾ
1966 ൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം 2010 വരെയും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിനായിരുന്നു. ഇക്കാലയളവിൽ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ധനസഹായം പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ചു. 2010 ജനുവരിയിൽ കേരളത്തിലെ 104 പഞ്ചായത്ത് സ്കൂളുകളും സർക്കാർ ഏറ്റെടുത്ത് ഗവണ്മെന്റ് സ്കൂളുകളാക്കി മാറ്റി. (02/01/2010 ലെ സ.ഉ.(എം.എസ്) നം. 2/2010 പൊ.വി.വ.) ഇതിനെ തുടർന്ന് സ്കൂളിന്റെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിനായി.
2014-15 അധ്യയനവർഷത്തിൽ ഈ സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി ഏറ്റവും തീവ്രമായ രീതിയിൽ ഈ വിദ്യാലയവും നേരിടുന്നു. ഒന്നാം ക്ലാസ്സുമുതൽ പൊതുവിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ കുറവ് ഹൈസ്കൂൾ ക്ലാസ്സുകളിലും അനുഭവിക്കുന്നു. ഇതിനു കാരണം അംഗീകൃത – അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബാഹുല്യമാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം കുറവാണ്. 15 ഉം 20 ഉം കിലോമീറ്റർ അകലെയുള്ള സ്കൂളുകളിൽ നിന്നും വാഹനമെത്തി കുട്ടികളെ കൊണ്ടുപോകുന്നു. കുട്ടികളുടെ മാനസിക നിലവാരത്തിന് അനുയോജ്യമാല്ലാത്ത അശാസ്ത്രീയമായ വിദ്യാഭ്യാസരീതിയാണ് ഈ സ്കൂളുകളിലുള്ളതെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. നാടും നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ വളരുന്ന ഈ കുട്ടികൾക്ക് മാതൃഭാഷ അന്യമാകുന്നു. ഭാവിയിൽ ഈ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോകാനാവാതെ കഷ്ടപ്പെടേണ്ടി വരുന്നു.
മലയാലപ്പുഴയിലെ എല്ലാ പൊതുവിദ്യാലയങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണ്. ചില രക്ഷിതാക്കളുടെ ദുരഭിമാനവും കുട്ടികളെ നടത്തി സ്കൂളിൽ അയയ്ക്കുന്നതിനുള്ള വിമുഖതയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന് പ്രേരണയാകുന്നു.
കോന്നി, കുമ്പഴ, പത്തനംതിട്ട, പ്രമാടം, മൈലപ്ര എന്നിവിടങ്ങളിലുള്ള ചില എയ്ഡഡ് വിദ്യാലയങ്ങളും സൗജന്യ വാഹന സൗകര്യവും മറ്റു പ്രലോഭനങ്ങളും നല്കി കുട്ടികളെ കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡോടുകൂടി പാസ്സാകുന്ന ഈ സ്കളിൽ ചേർക്കാതെ കുട്ടികളെ വളരെ ദൂരേക്കു വിടുന്നതിനുള്ള കാരണം രക്ഷിതാക്കളുടെ ദുരഭിമാനവും ആ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളും മാത്രമാണ്.
സമൂഹത്തിന്റെ ശക്തമായ ഇടപെടലിലൂടെ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം ശക്തമാക്കുകയും മാതൃഭാഷയിലൂടെ അറിവു നേടുന്നതു കൊണ്ടുള്ള നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെറിയ ക്ലാസ്സു മുതൽ ഇംഗ്ലീഷ് ഭാഷ ശരിയായി പഠിപ്പിക്കുകയും വാഹനസൗകര്യം ഏർപ്പെടുത്തുകയും ചെയ്താൽ ഈ ഹൈസ്കൂൾ ഉൾപ്പെടെ ഈ പഞ്ചായത്തിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും രക്ഷപ്പെടും.
മലയാലപ്പുഴ - ചരിത്രം
പ്രാദേശിക ചരിത്രം
തയ്യാറാക്കിയത് - ജെഎംപി ഹൈസ്കൂൾ വിദ്യാർത്ഥികൾ
പത്തനംതിട്ട ജില്ലയുടെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് മലയാലപ്പുഴ. സഹ്യപർവത മലനിരകളോടു തൊട്ടുരുമ്മി നില്ക്കുന്ന ഈ ഗ്രാമം മൺമറഞ്ഞു കൊണ്ടിരിക്കുന്ന കേരളീയ ഗ്രാമവിശുദ്ധിയുടെ നേർക്കാഴ്ച നമുക്കു നല്കുന്നു. ചരിത്രാതീത കാലം മുതൽ ഇവിടം ജനവാസ കേന്ദ്രമായിരുന്നു. അതിനുള്ള തെളിവുകൾ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്.
മയിലാടും പാറ – കോട്ടമുക്കു ഭാഗത്തും ഉപ്പിടും പാറയിലും കുമ്പളത്താമണ്ണിലും തൊപ്പിക്കല്ലുകളുടെ അവശിഷ്ടങ്ങളുണ്ട്. ഏതാനും വർഷം മുമ്പ് ചീങ്കൽത്തടത്തിൽ റോഡ് നിർമ്മിച്ചു കൊണ്ടിരിക്കുമ്പോൾ ചില മൺകുടങ്ങൾ കണ്ടെത്തുകയുണ്ടായി. അഞ്ചടി പൊക്കവും മൂന്നിഞ്ച് കനവും ഉണ്ടായിരുന്ന ഈ കുടങ്ങളിൽ ചെറിയ വാളിന്റെയും മറ്റ് ആയുധങ്ങളുടെയും അവശിഷ്ടങ്ങളുണ്ടായിരുന്നു. ഈ കലങ്ങൾക്ക് രണ്ടായിരത്തി എഴുന്നൂറു വർഷത്തെ പഴക്കമുണ്ടെന്ന് കേരള സർവകലാശാലയിലെ ചരിത്ര വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പൊതീപ്പാട് എസ്എൻഡിപി യുപിസ്കൂളിന്റെ സമീപത്തും ഇത്തരം കുടങ്ങൾ കണ്ടെത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ഇറമ്പാത്തോട് ഭാഗത്ത് മുമ്പു കാണപ്പെട്ടിരുന്ന ആഴവും വിസ്താരവുമുള്ള ശിലാഗുഹകൾ പ്രചീനകാലത്ത് ജനവാസം നിലനിന്നിരുന്നതിന്റെ സൂചനകളാണ്.
പേരും പ്രശസ്തിയും
മലയാലപ്പുഴ എന്ന പേരിൽ മലയും ആലും പുഴയുമുണ്ട്. മനോഹരമായ മലനിരകളും പച്ചക്കുട വിടർത്തി നില്ക്കുന്ന ആൽമരങ്ങളും ഗ്രാമാതിർത്തികളിലൂടെ ഒഴുകുന്ന രണ്ടു നദികളും ഇവിടെ കാണുവാനു
മുണ്ട്. പേര് അർത്ഥപൂർണം തന്നെ.
ഈ ഗ്രാമത്തിന്റെ പ്രശസ്തിക്കുള്ള കാരണം ഇവിടെയുള്ള ദേവീക്ഷേത്രമാണ്. മലയാലപ്പുഴയുടെ ഹൃദയഭാഗത്തായി ഈ ക്ഷേത്രം നിലകൊള്ളുന്നു. ശക്തിസ്വരൂപിണിയായ മലയാലപ്പുഴയമ്മയെ കണ്ടു വണങ്ങുവാൻ നാനാദേശങ്ങളിൽ നിന്നും നിരവധിയാളുകൾ നിത്യവും ഇവിടെയെത്തുന്നു. ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. ബലിക്കല്ലിൽ കൊല്ലവർഷം 90 എന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ക്രിസ്ത്വബ്ദം കണക്കാക്കിയാൽ AD 915. അതായത് പത്താം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിലവിലുണ്ടായിരുന്നു എന്നു കരുതാം. ദീർഘകാലം പന്തളം രാജാക്കന്മാരുടെ അധീനതയിലായിരുന്നു ക്ഷേത്രവും പരിസര പ്രദേശങ്ങളും. പിന്നീട് എളങ്ങല്ലൂർ(ഇടപ്പള്ളി) സ്വരൂപത്തിന്റെ ദേശങ്ങളിലൊന്നായിത്തീർന്നു. ക്ഷേത്രത്തിന്റെ ഭാഗമായി ഒരു കൊട്ടാരവും ഇവിടെയുണ്ട്. നല്ലൂർ ഭാഗത്തുള്ള തോമ്പിൽ കൊട്ടാരം. അനാഥമായിത്തീർന്ന ഈ കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
എന്നും പൂക്കുന്ന ഒരു കണിക്കൊന്ന ഈ ക്ഷേത്രത്തിലുണ്ട്. പൗരാണിക ശില്പഭംഗി വിളിച്ചോതുന്ന ചതുരശ്രീകോവിലും ദാരു ശില്പങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അഭീഷ്ട വരദായിനിയായ അമ്മയുടെ മുമ്പിൽ ഭക്തിപൂർവം എത്തുന്നവരെ ഒരിക്കലും കൈവെടിയുകയില്ല എന്നാണ് വിശ്വാസം.
സമൂഹം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ശക്തമായ ജന്മിത്തം ഇവിടെ നിലനിന്നിരുന്നു. തോമ്പിൽ കൊട്ടാരത്തിലേക്ക് വാരവും ഇടപ്പള്ളി സ്വരൂപത്തിലേക്ക് മിച്ചവാരവും ജനങ്ങൾ നല്കിയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രതാപൈശ്വര്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടു കൊണ്ടിരുന്നപ്പോൾ ഗ്രാമത്തിന്റെ ഒരു ഭാഗം വഞ്ഞിപ്പുഴ മഠത്തിനു ലഭിച്ചു. കണ്ടത്തിൽ ചെറിയാൻ മാപ്പിള ഈ സ്ഥലം മഠത്തിൽ നിന്നു വാങ്ങി. 1088 കന്നി 13 ന് ഹാരിസൺ ആന്റ് ക്രോസ് ഫീൽഡ് കമ്പനി ഈ സ്ഥലം കണ്ടത്തിൽ കുടുംബത്തിൽ നിന്നു വാങ്ങുകയും ആദ്യം തേയിലത്തോട്ടവും പിന്നീട് റബ്ബർ എസ്റ്റേറ്റും ആക്കി മാറ്റുകയും ചെയ്തു. ചെങ്ങറ എസ്റ്റേറ്റ് ഇന്നും ഈ കമ്പനിയുടെ കൈവശമാണ്.
ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത നിരവധിയാളുകൾ ഇവിടെയുണ്ടായിരുന്നു. നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച കല്ലിടുക്കിൽ കിട്ടൻ സാർ ജയിൽ മോചിതനായപ്പോൾ വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒരു കാലത്ത് ഇവിടെ ശക്തമായി നിലനിന്നിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ സ്വാധീനവും, ദേശീയ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും വളർന്നു വന്നതും, ക്ഷേത്രപ്രവേശന വിളംബരവും ഈ അവസ്ഥയെ വളരെ വേഗം തുടച്ചുനീക്കി. 1940 കളിൽ തന്നെ കുമ്പഴ എസ്റ്റേറ്റിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തിപ്പെട്ടു. ആദ്യം എഐറ്റിയുസിയും തുടർന്ന് ഐഎൻറ്റിയുസിയും പ്രവർത്തനമാരംഭിച്ചു. ഇന്ന് പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം ഇവിടെ ശക്തമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് ഈ സംഘടനകൾ വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. അൻപതുകളിൽ രൂപം കൊണ്ട കർഷക പ്രസ്ഥാനവും മഹിളാ സംഘടനകളും ജനജീവിതത്തിൽ ഇന്നും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
നഗരവത്കരണത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണിത്. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയർന്ന ഒരു ജനതതിയാണ് ഇവിടെ വസിക്കുന്നത്. സമൂഹത്തിന്റെ വിവിധനിലകളിൽ ഉന്നതരംഗത്തെത്തിയ നിരവധി വ്യക്തികൾ ഈ ഗ്രാമത്തിലുണ്ട്. കൃഷിപ്പണിയിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. തൊഴിൽ തേടി അന്യനാടുകളിലേക്കു പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. 2001 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 18266 ആണ്. പുരുഷന്മാർ 8684 ഉം സ്ത്രീകൾ 9582 ഉം. സാക്ഷരതാ ശതമാനം 93.94. സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 1040 സ്ത്രീകളെന്ന നിലയിൽ കേരളത്തിന്റെ പൊതുവായ അവസ്ഥയുമായി ഒത്തു പോകുന്നു..
വിദ്യാഭ്യാസസ്ഥാപനങ്ങൾ
മലയാലപ്പുഴയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം കൊല്ലവർഷം 1091 മിഥുനം ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച മലയാലപ്പുഴ ഗവണ്മെന്റ് എൽ.പി.സ്കൂളാണ്. തോമ്പിൽ കൊട്ടാരത്തിൽ നിന്നും സൗജന്യമായി നല്കിയ 30സെന്റ് സ്ഥലത്ത് താനുവേലിൽ ശ്രീ.ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ ഉല്പതിഷ്ണുക്കളായ ഏതാനും ആളുകൾ ചേർന്ന് കെട്ടിടം പണിത് സ്കൂൾ ആരംഭിച്ചു. കോന്നി സ്വദേശിയായ കൃഷ്ണൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1936 ൽ സഹകരണസംഘം വക കെട്ടിടത്തിൽ മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ചക്കാലത്തു കിഴക്കേതിൽ നാരായണൻ കൃഷ്ണൻ സംഭാവന ചെയ്ത 90 സെന്റ് സ്ഥലത്തേക്ക് സ്കൂൾ പിന്നീട് മാറ്റി സ്ഥാപിച്ചു. അതാണ് ഇന്നത്തെ എൻഎസ്എസ് യുപി സ്കൂൾ. 1940 ൽ പൊതീപ്പാട് എസ്എൻഡിപി എൽ പി സ്കൂൾ ആരംഭിച്ചു. 1960 ൽ അത് യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
1966 ജൂൺ ഒന്നാം തീയതി പ്രവർത്തനം തുടങ്ങിയ ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളാണ് ഇവിടെയുള്ള ഏക ഹൈസ്കൂൾ. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സ്കൂളിനു വേണ്ടിയിരുന്ന മൂന്നര ഏക്കർ സ്ഥലവും നാട്ടുകാർ സൗജന്യമായി നല്കിയതാണ്. ഇപ്പോൾ ഇത് ഗവണ്മെന്റ് സ്കൂളാണ്. ജില്ലാ പഞ്ചായത്താണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
മലയാലപ്പുഴ, പുതുക്കുളം, പരപ്പനാൽ, കിഴക്കുപുറം, വെട്ടൂർ എന്നിവിടങ്ങളിലുള്ള ഗവണ്മെന്റ് എൽപി സ്കൂളുകളും ചീങ്കൽതടം ദേവമാതാ എൽപി സ്കൂൾ, കോഴികുന്നം കെഎച്ച്എം എൽപി സ്കൂൾ, വെട്ടൂർ എംഎസ് സി എൽപി സ്കൂൾ ഉൾപ്പെടെ എട്ട് എൽപി സ്കൂളുകളും, പൊതീപ്പാട് എസ്എൻഡിപി യുപി സ്കൂൾ, മലയാലപ്പുഴ എൻഎസ്എസ് യുപി സ്കൂൾ , വെട്ടൂർ എസ് പി എം യുപി സ്കൂൾ ഉൾപ്പെടെ മൂന്ന് യുപി സ്കൂളുകളും ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളും - ആകെ 12 സ്കൂളുകളാണ് ഇവിടെയുള്ളത്. കുമ്പഴ എസ്റ്റേറ്റിൽ ഒരു അൺ എയ്ഡഡ് എൽപി സ്കൂളും ഉണ്ട്.
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഈ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നത്.
ആശുപത്രികൾ
ആയുർവേദ ചികിത്സാരംഗത്ത് നല്ല പാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കൊട്ടാരം വൈദ്യൻ ശ്രീ രാമവാര്യരുടെ ശിഷ്യൻ കൈപ്ലാവിൽ പരമേശ്വരൻ നമ്പൂതിരി ഈ രംഗത്തെ ഒരു അതികായനാണ്. ഇറമ്പാത്തോട്ടിൽ നാണുപിള്ള വൈദ്യർ, പത്തിശ്ശേരിൽ നീലകണ്ഠൻ വൈദ്യർ, പുതുക്കുളം പദ്മനാഭൻ വൈദ്യർ, വട്ടമൺകുഴിയിൽ കേശവൻ വൈദ്യർ എന്നിവരൊക്കെ പേരുകേട്ട ഭിഷഗ്വരന്മാരായിരുന്നു. ഇന്ന് വെട്ടൂരിൽ ഒരു ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നു. അലോപ്പതി രംഗത്ത് പൊതീപ്പാട് പ്രവർത്തിക്കുന്ന ഒരു പ്രൈമറി ഹെൽത്ത് സെന്റർ ഉണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്ക് പത്തനംതിട്ടയിലോ കോട്ടയത്തോ പോകണം. മലയാലപ്പുഴ ജങ്ഷനു സമീപമുള്ള ഗവണ്മെന്റ് ഹോമിയോ ആശൂപത്രി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
പാരമ്പര്യ ചികിത്സ നടത്തുന്ന ചില നാടൻ വൈദ്യന്മാരുടെ സേവനം ഇപ്പോഴും ലഭിക്കുന്നുണ്ട്. 1944 ൽ ചീങ്കൽ തടത്തിൽ കാക്കു വൈദ്യൻ ആരംഭിച്ച മണ്ണു ചികിത്സാകേന്ദ്രം 1971 വരെ നല്ല രീതിയിൽ പ്രവർത്തിച്ചു. പൊതീപ്പാടുള്ള ശുശ്രുത ഹോസ്പിറ്റലും താഴം ഭാഗത്ത് മാർത്തോമാ സഭയുടെ നോതൃത്വത്തിലുള്ള ലഹരി വിമോചന ചികിത്സ നടത്തുന്ന നവജീവകേന്ദ്രവും നന്നായി മുന്നോട്ടു പോകുന്നു.
ഗതാഗതം
ആദ്യകാലത്ത് മലയാലപ്പുഴയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ രണ്ടു നടപ്പാതകൾ മാത്രമാണുണ്ടായിരുന്നത്. മുക്കൂട്ടുങ്കൽ കണ്ണൻപാറ വഴിയും പത്തിയം - വെട്ടൂർ വഴിയും. കയറ്റങ്ങളും തോടുകളും പാറക്കെട്ടുകളും കൊണ്ട് ദുർഘടങ്ങളായ വഴികൾ. 1914 ലാണ് കുമ്പഴ- മലയാലപ്പുഴ റോഡ് നിർമിച്ചത്. ഇത് 1957 ൽ പിഡബ്ല്യുഡി ഏറ്റെടുത്തു. തുടർന്ന് മണ്ണാരക്കുളഞ്ഞി - പുതുക്കുളം റോഡും കാഞ്ഞിരപ്പാറ – കിഴക്കുപുറം - വെട്ടൂർ റോഡും നിർമ്മിച്ചു. ഇന്ന് 27 കി.മീ. പിഡബ്ല്യുഡി റോഡുകളുണ്ട്. പ്രധാന ഗതാഗത മാർഗം ബസ്സുകളാണ്. സ്വകാര്യ വാഹനങ്ങളും ധാരാളമുണ്ട്.
ആരാധനാലയങ്ങൾ
നാനാജാതി മതസ്ഥരായ ജനങ്ങൾ സാഹോദര്യത്തോടെ വസിക്കുന്ന നാടാണിത്. ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം മലയാലപ്പുഴ ദേവീ ക്ഷേത്രമാണ്. മലകളെയും കാവുകളെയും ആരാധിക്കുന്ന പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. പൊന്നമ്പി, കിഴക്കുപുറം, വടക്കുപുറം, പുതുക്കുളം പ്രദേശങ്ങളിലുള്ള ക്രിസ്തീയ ദേവാലയങ്ങൾ പ്രസിദ്ധങ്ങളാണ്. വിവിധ ക്രിസ്തീയ സഭകളുടെ ആരാധനാലയങ്ങൾ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. പ്രധാനപ്പെട്ട മുസ്ലീം ആരാധനാലയം വെട്ടൂരിലാണുള്ളത്.
ഭൂപ്രകൃതി
ഭൂവിസ്തൃതിയുടെ തൊണ്ണൂറ്റിമൂന്നു ശതമാനവും സഹ്യപർവതത്തോടു ചേർന്നു കിടക്കുന്ന മലനിരകളാണ്. വടക്കു പടിഞ്ഞാറു ഭാഗത്തുനിന്നും തെക്കു കിഴക്കു ഭാഗത്തേക്കു ചരിഞ്ഞാണ് സ്ഥലത്തിന്റെ കിടപ്പ്. വടക്ക് കല്ലാറും വടശ്ശേരിക്കര പഞ്ചായത്തും, തെക്ക് അച്ചൻ കോവിലാറും, കിഴക്ക് കോന്നി പഞ്ചായത്തും, പടിഞ്ഞാറ് മൈലപ്ര പഞ്ചായത്തുമാണ് അതിരുകൾ.
വടക്കു പടിഞ്ഞാറു ഭാഗങ്ങളിൽ പൊക്കം കൂടിയ മലകളാണുള്ളത്. ഏകദേശം 850-900 അടി വരെ പൊക്കമുള്ള മലകൾ ഈ ഭാഗത്തുണ്ട്. കുമ്പഴ എസ്റ്റേറ്റിലെ ഒന്നാം ഡിവിഷൻ, ബംഗ്ലാമുരുപ്പ്, ചീങ്കൽത്തടം, കോട്ടമല, നീളാത്തി മുരുപ്പ്, ചെറുകുന്നത്തു മല, മോളൂത്തറ മുരുപ്പ്, മുണ്ടയ്ക്കൽ മുരുപ്പ്, മണലൂർ മുരുപ്പ്, ഉപ്പിടുംപാറ, വെള്ളറ മുരുപ്പ്, പാറപ്പള്ളിൽ മുരുപ്പ് തുടങ്ങിയ രണ്ടു ഡസനിലധികം മലകൾ. ഇവയുടെ വശങ്ങൾ കുത്തനെയുള്ള ചരിവുകളാണ്. മണ്ണൊലിപ്പു വളരെ കൂടുതലുള്ള പ്രദേശങ്ങൾ. ചില പ്രദേശങ്ങളിൽ മണ്ണൊലിച്ചു പോയി പാറക്കെട്ടുകൾ തെളിഞ്ഞിരിക്കുന്നു. കുന്നിൻ പ്രദേശങ്ങളിലെ റബ്ബർ കൃഷിയും മണ്ണൊലിപ്പു കൂട്ടാനേ സഹായിക്കുന്നുള്ളൂ.
മലകൾക്കിടയിലുള്ള താഴ്വരകളിൽ ചിലത് വയലുകളായി രൂപപ്പെട്ടിട്ടുണ്ട്. വെള്ളറ, കിഴക്കുപുറം, പൊതീപ്പാട്, മുണ്ടയ്ക്കൽ, വെട്ടൂർ എന്നിവിടങ്ങളിലായി ഏകദേശം 160 ഹെക്ടർ വയലുണ്ട്. വെട്ടൂരിൽ അച്ചൻകോവിലാറിന്റെ തീരത്തുള്ള നദീതീര സമതലം വളരെ ഫലഭൂയിഷ്ഠമാണെങ്കിലും കൃഷിയൊക്കെ മാറ്റിവെച്ച് ഇഷ്ടിക കളങ്ങളായി മാറ്റിയിരിക്കുകയാണ്.
കൃഷിരീതി
ഗ്രാമത്തിന്റെ ഒരു പ്രധാന ഭാഗം ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ റബ്ബർ എസ്റ്റേറ്റ് ആണ്. പ്രകൃതിസുന്ദരമായ ഒരു പ്രദേശമാണിത്. കുന്നിൻ ചരിവുകളും താഴ്വരകളും ഇന്ന് റബ്ബർ കൊണ്ടു നിറയുകയാണ്. കേരളീയരുടെ പൊതുവിലുള്ള സ്വാർത്ഥതാ മനോഭാവം ഇവിടെയും ഏറെ മുന്നിട്ടു നില്ക്കുന്നു. വാഴ, കപ്പ, കാച്ചിൽ, ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുന്നത് നഷ്ടമാണെന്നാണ് ചിലരുടെ കണക്കുകൂട്ടൽ. എങ്കിലും ഇത്തരം വിളകൾക്ക് പ്രാധാന്യം നല്കുന്ന കുറെ കൃഷിക്കാർ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്. തെങ്ങും കമുകും ഗ്രാമത്തിലെങ്ങും കാണാവുന്നതാണ്. പരസ്യ തന്ത്രങ്ങളിൽ വിശ്വസിച്ച് പെട്ടെന്ന് പണമുണ്ടാക്കുവാനായി വാനില കൃഷിയിൽ ഏർപ്പെട്ട ചിലരും ഇവിടുണ്ട്. തേനീച്ച വളർത്തലും പട്ടുനൂൽ കൃഷിയും മീൻ കൃഷിയും ചെറിയ തോതിലുണ്ട്. കുടുംബശ്രീ മിഷന്റെ പ്രവർത്തനഫലമായി കാർഷിക വൃത്തിയിൽ ഒരു പുത്തനുണർവ് അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്.
ജലസ്രോതസ്സുകൾ
ഗ്രാമത്തിന്റെ തെക്കും വടക്കും അതിർത്തികളിലൂടെ അച്ചൻ കോവിലാറും കല്ലാറും ഒഴുകുന്നു. ഈ നദികൾ ഗ്രമത്തിന് വലിയ പ്രയോജനം ചെയ്യുന്നില്ല. പന്ത്രണ്ടോളം കുളങ്ങളും ധാരാളം ചെറിയ തോടുകളുമാണ് ഗ്രാമസമൃദ്ധിക്കു കാരണം. മലയാലപ്പുഴ ക്ഷേത്രക്കുളമാണ് ഏറ്റവും വലുത്. വേനൽക്കാലത്തും ധാരാളം വെള്ളം ഇതിലുണ്ട്. ചാത്തൻതുണ്ടി തോട്, മുക്കൂട്ടുങ്കൽ തോട്, ഇറമ്പാത്തോട് എന്നിവയിൽ കടുത്തവേനലിലും കുറച്ചു വെള്ളമുണ്ടാകും. മിക്ക വീടുകളിലും കിണറുകളുണ്ട്. കുഴൽക്കിണറുകളും ധാരാളം. എങ്കിലും ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന പ്രദേശമാണ് മലയാലപ്പുഴ.
കാലാവസ്ഥ
ഉയർന്ന പ്രദേശമായതിനാൽ മഴ ഏറെ ലഭിക്കുന്ന പ്രദേശമാണ് മലയാലപ്പുഴ. ജൂൺ മുതൽ സെപ്റ്റംബർ വരെ കാലവർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ നല്ല ചൂട് അനുഭവപ്പെടുന്നു. വേനൽമഴ ഇടയ്ക്ക് കുളിർമ നല്കാറുമുണ്ട്. ഡിസംബർ ജനുവരി മാസങ്ങളിൽ നല്ല തണുപ്പുണ്ടാകും. എങ്കിലും ആഗോളതാപനത്തിന്റെ ഫലമായി ഇന്ന് കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.
സഹ്യസാനുവിൽ പച്ചപുതച്ച് കുളിരണിഞ്ഞ് പുതുപൂക്കളുടുത്ത് ലാസ്യനടനം ചെയ്ത് വർഷമേഘങ്ങളുടെ അകമ്പടിയിൽ താണ്ഡവമാടി വേനലിന്റെ മാമ്പൂമണമെറിഞ്ഞ് മഞ്ഞായി മഴയായി വെയിലായി ഈ നാട് ഓരോ മനസ്സിലും നിറഞ്ഞു നില്ക്കുകയാണ്. പ്രകൃതിയുടെ സർവസൗന്ദര്യവും ഒന്നിച്ചിണങ്ങി നില്ക്കുന്ന ഒരു സുന്ദരനാട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 68 | എം. ജി. രാജമ്മ (Teacher in Charge) |
1968 - 79 | എൻ. സദാനന്ദൻ |
1980 - 89 | എൻ. എൻ. സദാനന്ദൻ |
1990 - 92 | എം. ജി. രാജമ്മ |
1992 - 1995 | സൂസന്നാമ്മ ചാക്കോ |
1995 -1995 | സുമതി അമ്മ |
1995 - 2000 | ജി . സക്കറിയ |
2000 - 2002 | ബേബി തോമസ്സ് |
2002 - 2004 | കെ. ജി. ജഗദംബ |
2004 - 2008 | മേരി ജോൺ |
2008- 2009 | പൊന്നമ്മ . പി. കെ |
2009 - 2014 | കുഞ്ഞുമോൾ. ജി |
2014 - 2015 | വനജ തയ്യുള്ളതിൽ |
2015 - 2016 | രാജേന്ദ്രൻ |
2016 - 2020 | ജസ്സി കെ ജോൺ |
2020 - | ഡാർലി പോൾ
|} |
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പ്രവർത്തന കലണ്ടർ
ഏപ്രിൽ 2020
2– അവധിക്കാല കായികപരിശീലനം ആരംഭിക്കുന്നു.
- സ്കൂൾ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു.
- അവധിക്കാല വായനയ്ക്ക് പുസ്തകങ്ങൾ നല്കുന്നു
മെയ് 2020
2- അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിക്കുന്നു.
- ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ് ആരംഭിക്കുന്നു
- ഗണിതം രസകരമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങുന്നു.
30- അധ്യാപകരുടെ യോഗം, ചുമതലാ വിഭജനം
ജൂൺ 2020
1- പ്രവേശനോത്സവം, എസ്.ആർ.ജി.
5- ലോക പരിസ്ഥിതി ദിനാചരണം
19- വായനാവാരം ഉദ്ഘാടനം
25- വായനാവാരം സമാപനം
26- ലഹരി വിരുദ്ധദിനം ബോധവത്കരണ ക്ലാസ്സ്
ജൂലൈ 2020
1- എസ്.ആർ.ജി.യോഗം
2- ക്ലബ്ബുകളുടെ ഉദ്ഘാടനം
5- ബഷീർ അനുസ്മരണം
6- പിറ്റിഎ കമ്മിറ്റി, മഴക്കാല രോഗങ്ങൾ ബോധവത്കരണ ക്ലാസ്സ്
9,10- ക്ലാസ്സ് പിറ്റിഎ
17- ജോസഫ് മുണ്ടശ്ശേരി ജന്മദിനാചരണം
21- ചാന്ദ്രദിനം- ഗവേഷണ പ്രവർത്തനങ്ങൾ, പ്രോജക്റ്റ് ഉദ്ഘാടനം
23- വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
ആഗസ്റ്റ് 2020
3- എസ്.ആർ.ജി.യോഗം, പിറ്റിഎ പൊതുയോഗം
6- ഹിരോഷിമാ ദിനം - സമാധാന സന്ദേശയാത്ര
7- മഹാകവി ടാഗോർ ചരമദിനാചരണം
10,11- ക്ലാസ്സ് പിറ്റിഎ
12- ലോക യുവജന ദിനം
15- സ്വാതന്ത്ര്യദിനാഘോഷം
16- സ്വാതന്ത്ര്യവുമായി വന്ധപ്പെട്ട ക്വിസ് മത്സരം
17- ചിങ്ങം 1 – മലയാളവർഷാരംഭം- കർഷകരെ ആദരിക്കൽ
18- ഒന്നാം ടേം മൂല്യനിർണയം
26- ഓണാഘോഷം
സെപ്റ്റംബർ 2020
1- എസ്.ആർ.ജി.യോഗം
3- ചട്ടമ്പിസ്വാമി ജന്മദിനം
5- അദ്ധ്യാപക ദിനം
9- ലോക സാക്ഷരതാദിനം
16- ലോക ഓസോൺ ദിനം
21- ശ്രീനാരായണ ഗുരു സമാധി
29,30- ക്ലാസ്സ് പിറ്റിഎ
ഒക്ടോബർ 2020
1- എസ്.ആർ.ജി.യോഗം
2- ഗാന്ധിജയന്തി - സേവനദിനം
5- പിററിഎ കമ്മിറ്റി, സ്കൂൾ തല ശാസ്ത്ര പ്രവൃത്തിപരിചയ മേള
16- ലോക ഭക്ഷ്യദിനം, എട്ടാം ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉപന്യാസ മത്സരം
24- ഐക്യരാഷ്ട്രസഭാദിനം, പ്രോജക്റ്റ് അവലോകനം
26,27-സ്കൂൾ കായിക - കലാ മത്സരങ്ങൾ
നവംബർ 2020
1- കേരളപ്പിറവി ദിനം - മലയാളദിനം
2- എസ്.ആർ.ജി.യോഗം
7- സി.വി.രാമൻ ജന്മദിനം - ശാസ്ത്രദിനം
14- ശിശുദിനം
16- ദേശീയ പത്രദിനം
26,27- പഠനയാത്ര
30- ക്ലാസ്സ് പിറ്റിഎ
ഡിസംബർ 2020
1- എയ്ഡ്സ് ദിനം
2- എസ്.ആർ.ജി.യോഗം
4- നാവികസേനാദിനം
10- മനുഷ്യാവകാശദിനം
14- പിറ്റിഎ കമ്മിറ്റി, ഊർജ്ജസംരക്ഷണദിനം,
- രണ്ടാം ടേം മൂല്യനിർണയം
- ക്രിസ്മസ് ആഘോഷം, സ്കൂൾ അടയ്ക്കൽ
ജനുവരി 2021
1- എസ്.ആർ.ജി.യോഗം
4-പിററിഎ കമ്മിറ്റി
12- സ്വാമി വിവേകാനന്ദൻ ജന്മദിനം
15- കരസേനാദിനം
16- കുമാരനാശാൻ ചരമദിനം
26- റിപ്പബ്ലിക് ദിനാഘോഷം
27,28- ക്ലാസ്സ പിറ്റിഎ
30- രക്തസാക്ഷിദിനം
ഫെബ്രുവരി 2021
1- എസ്.ആർ.ജി.യോഗം
15- സ്കൂൾ വാർഷികം, മാസികാ പ്രകാശനം
22- സ്കൗട്ട് ദിനം
28- ദേശീയ ശാസ്ത്രദിനം, ശാസ്ത്രറാലി
മാർച്ച് 2021
1- എസ്.ആർ.ജി.യോഗം
7- പിറ്റിഎ കമ്മിറ്റി
8- ലോക വനിതാദിനം
15- ലോക ഉപഭോക്തൃദിനം
- വാർഷിക മൂല്യനിർണയം
31- മധ്യവേനലവധി ആരംഭം
അദ്ധ്യാപകർ
- ഡാർലി പോൾ - പ്രഥമാദ്ധ്യാപിക
- വന്ദന. റ്റി - ഗണിതശാസ്ത്രം അദ്ധ്യാപിക
- രജി കുമാർ. റ്റി.ആർ - മലയാളം അദ്ധ്യാപകൻ
- റാംജി. കെ.എസ് - ഹിന്ദി അദ്ധ്യാപകൻ
- സുജ സാറാ ഡാനിയേൽ - ഫിസിക്കൽ സയൻസ് അദ്ധ്യാപിക
- അബ്ദുൾ ഗഫൂർ. ഒ - ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ
ക്ലബ്ബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്)
ഡോ. വി.പി.മഹാദേവൻ പിള്ള (കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
കലാമണ്ഡലം നിഖിൽ (പ്രശസ്ത തുള്ളൽ കലാകാരൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2884999,76.8203477|zoom=15}}