"ഗവ. എസ്.വി. എൽ .പി. എസ്. കടയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
നാലു മുറികളോടു കൂടിയ ഒരു കെട്ടിടവും ഒരു അഡീഷണൽ ക്ലാസ്മുറിയും ഉണ്ട്. അത് സ്മാർട്ട് ക്ലാസായി സജ്ജീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. അടുക്കള , കിണർ എന്നിവയുമുണ്ട്. കുഴൽകിണറിൽ നിന്നുള്ള വെള്ളവും ഉപയോഗപ്പെടുത്തുന്നു. ശ്രീ. ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചിട്ടുണ്ട്. പന്തളം നഗരസഭയുടെ 2018-19 ലെ നിർവഹണ പദ്ധതിയുടെ ഭാഗമായി ഒരു ലാപ്ടോപ്പും പ്രോജക്ടറും ലഭ്യമായിട്ടുണ്ട്. കൂടാതെ കൈറ്റിൽ നിന്നും 2020ൽ ഒരു ലാപ്ടോപ്പും പ്രോജക്ടറും കൂടി ലഭിച്ചു. ക്ലാസ്മുറികളെല്ലാം ടൈലിട്ടതാണ്. ചുറ്റുമതിലുണ്ട്. വിദ്യാലയത്തിനു ചുറ്റും കളിസ്ഥലമോ കൃഷിസ്ഥലമോ ഇല്ല എങ്കിൽ തന്നെയും ഉള്ള സ്ഥലത്ത് ചെടികളും പച്ചക്കറികളും നട്ട്ചെറിയ തോതിൽ ജൈവവൈവിധ്യ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== |
13:11, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ പി സ്കൂൾ കടയ്ക്കാട്
ഗവ. എസ്.വി. എൽ .പി. എസ്. കടയ്കാട് | |
---|---|
വിലാസം | |
കടയ്കാട് ഗവ. എസ്.വി എൽ .പി. എസ്. കടയ്കാട്,പന്തളം , 689501 | |
സ്ഥാപിതം | 01 - ജൂൺ - 1912 |
വിവരങ്ങൾ | |
ഇമെയിൽ | gsvlpskadakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജാകുമാരി.എം |
അവസാനം തിരുത്തിയത് | |
23-11-2020 | ജി എസ് വി എൽ പി എസ് കടക്കാട് |
ചരിത്രം
ചരിത്രം.. പന്തളം നഗരസഭയിൽ കുരമ്പാല വില്ലേജിൽ പന്ത്രണ്ടാംവാർഡിൽഈസ്കൂൂൾസ്ഥിതി ചെയ്യുന്നു. 1927ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ സ്കൂൾ സ്ഥാപിച്ചത് മേലേടത്തു തെക്കേതിൽ ശ്രീ .നീലകണ്ഠപ്പിള്ള അവർകളായിരുന്നു. ഇവിടുെത്ത ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്ന് 10സെന്റ് വേർ തിരിച്ച് 2ക്ലാസ്സ് മുറികളോടുകൂടി 1927ൽ തുടങ്ങിയ ഈസ്കൂൾ 1930ആയപ്പോഴേക്കും 4 ക്ളാസ് മുറികളും 4അദ്ധ്യാപകരും ഉള്ള ഒരു സ്കൂളായി മാറി. 1944ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകോടുത്തു. 1975 ആയപ്പോൾ ഗവൺമെന്റ് പരിശോധനയിൽ സ്കൂൾ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കെട്ടിടം ലേലത്തിന് കോടുക്കുകയും ചെയ്തു. പിന്നീട് 25 വർഷത്തോളം നാലാം നമ്പർ കരയോഗ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിച്ചു. 1998 ആയപ്പോൾ പന്തളം ബ്ളോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ. ഹക്കീംഷായുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയുകയും 1999 ജൂൺ ഒന്നാം തീയതി പുതിയ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ സ്കൂൾ കടയ്ക്കാടിന്റെഉൾഭാഗത്തു സ്ഥിതിചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാനാജാതി മതസ്തരായ കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
നാലു മുറികളോടു കൂടിയ ഒരു കെട്ടിടവും ഒരു അഡീഷണൽ ക്ലാസ്മുറിയും ഉണ്ട്. അത് സ്മാർട്ട് ക്ലാസായി സജ്ജീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. അടുക്കള , കിണർ എന്നിവയുമുണ്ട്. കുഴൽകിണറിൽ നിന്നുള്ള വെള്ളവും ഉപയോഗപ്പെടുത്തുന്നു. ശ്രീ. ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചിട്ടുണ്ട്. പന്തളം നഗരസഭയുടെ 2018-19 ലെ നിർവഹണ പദ്ധതിയുടെ ഭാഗമായി ഒരു ലാപ്ടോപ്പും പ്രോജക്ടറും ലഭ്യമായിട്ടുണ്ട്. കൂടാതെ കൈറ്റിൽ നിന്നും 2020ൽ ഒരു ലാപ്ടോപ്പും പ്രോജക്ടറും കൂടി ലഭിച്ചു. ക്ലാസ്മുറികളെല്ലാം ടൈലിട്ടതാണ്. ചുറ്റുമതിലുണ്ട്. വിദ്യാലയത്തിനു ചുറ്റും കളിസ്ഥലമോ കൃഷിസ്ഥലമോ ഇല്ല എങ്കിൽ തന്നെയും ഉള്ള സ്ഥലത്ത് ചെടികളും പച്ചക്കറികളും നട്ട്ചെറിയ തോതിൽ ജൈവവൈവിധ്യ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നു.