"ജി.യു.പി.എസ് കുത്താമ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (about school)
(school hm name)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലീസ് ആന്റണി
|പ്രധാന അദ്ധ്യാപിക=ജോസി സക്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= മായ വൈശാഖ്
|പി.ടി.എ. പ്രസിഡണ്ട്= ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=Schoolphoto-1.jpeg
|സ്കൂൾ ചിത്രം=Schoolphoto-1.jpeg
|size=350px
|size=350px
വരി 128: വരി 128:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.742378,76.400095  |zoom=18}}
{{Slippymap|lat=10.742378|lon=76.400095  |zoom=18|width=full|height=400|marker=yes}}





15:32, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കുത്താമ്പുള്ളി
വിലാസം
കുത്താമ്പുള്ളി

ഗവൺമെന്റ് യു.പി.സ്ക്കൂൾ കുത്താമ്പുള്ളി.
,
കുത്താമ്പുള്ളി പി.ഒ.
,
680594
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04884 283446
ഇമെയിൽkuthampullyschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24660 (സമേതം)
യുഡൈസ് കോഡ്32071300801
വിക്കിഡാറ്റQ64088451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമലപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോസി സക്കറിയ
പി.ടി.എ. പ്രസിഡണ്ട്ആശ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
15-10-202424660


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവിലാമല ഗ്രാമപഞ്ചായത്തിൽ നിള നദിയും ഗായത്രിപ്പുഴയും സംഗമിക്കുന്നതിന് സമീപത്തായാണ് കുത്താമ്പുള്ളി ഗവ .യു .പി .സ്‌കൂൾ സ്ഥിതി ചെയുന്നത് .തുടക്കത്തിൽ കുത്താമ്പുള്ളിയിലെ വിദ്യാഭ്യാസ മേഖല ഗവൺമെൻറ് എൽപി സ്കൂൾ മാത്രമായിരുന്നു സ്കൂൾ നിലവിൽ വന്നത് . 1962ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ആവശ്യത്തിന് കെട്ടിടങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല . ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതം പ്രവർത്തിച്ചിരുന്നു. പ്രാഥമിക സൗകര്യങ്ങൾ, കുടിവെള്ളം ,ചുറ്റുമതിൽ ,വൈദ്യുതി, സി ഡി ലൈബ്രറി ,കമ്പ്യൂട്ടറിൽ ലാബ് എന്നിവ വിദ്യാലയത്തിൽ ഉണ്ട് .പ്രദേശത്തെ ജനങ്ങളുടെ നിർമ്മലോഭമായ സഹകരണവും ഈ വിദ്യാലയത്തിനുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാഗസിൻ

ക്ലബ് പ്രവർത്തനങ്ങൾ

സർഗോത്സവം

ക്ലബ്ബുകൾ

  1. മലയാളം ക്ലബ്
  2. ഇംഗ്ലീഷ് ക്ലബ്ബ്
  3. ഹിന്ദി ക്ലബ്
  4. ശാസ്ത്ര ക്ലബ്ബ്
  5. ഊർജ്ജസംരക്ഷണ ക്ലബ്ബ്
  6. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  7. കാർഷിക ക്ലബ്ബ്
  8. സ്പോർട്സ് ക്ലബ്

ക്ലബ്പ്രവർത്തനങ്ങൾ

മലയാളം ക്ലബ്

മലയാളം ക്ലബ്ബ് മലയാളഭാഷയെ ആഴത്തിൽ അറിയുന്നതിനും, സാഹിത്യത്തിൽ താൽപര്യം വളർത്തുകയും ആണ് മലയാളം ക്ലബ്ബിൻറെ ലക്ഷ്യം. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ക്ലബ്ബ് പ്രവർത്തനം കൊണ്ട് സാധിക്കുന്നു. സാഹിത്യരചനാ മത്സരങ്ങൾ, ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

തുടർന്ന് വായിക്കുക.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് മാതൃഭാഷയോടൊപ്പം മറുഭാഷകളും സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു. ഇംഗ്ലീഷ് സ്കിറ്റുകൾ അവതരിപ്പിക്കുന്നു.

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ് ഹിന്ദി ഭാഷയിൽ പരിജ്ഞാനം വളർത്തുന്നതിനായും, ഓരോ വിദ്യാർത്ഥിയെയും ഹിന്ദി ഭാഷയിൽ മികവുറ്റവരാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചിട്ടുള്ളത് . ക്ലബ്ബിൻറെ ആദ്യപ്രവർത്തനം എന്ന നിലയിൽ ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ലി നടത്തിവരുന്നു. ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം , കവിതാലാപനം , നാടക അവതരണം തുടങ്ങിയ ഇതര പരിപാടികൾ നടത്തി . ഹിന്ദി ക്ലബ്ബിൻറെ സഹായത്തോടു കൂടി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നല്ല നിലയിൽ തന്നെ സ്കൂളിൽ നടത്തിവരുന്നു.

ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത് . പരീക്ഷണങ്ങൾ ,ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തിവരുന്നു.

ഊർജ്ജസംരക്ഷണ ക്ലബ്ബ്

നമ്മുടെ ജീവിതത്തിൽ ഊർജ്ജത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്ന വേണ്ടിയാണ് സ്കൂളിൽ ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിയിരിക്കുന്നു ക്ലബ്ബിൻറെ പ്രവർത്തനം വളരെ നന്നായി തന്നെ നടന്നു പോകുന്നു . ക്ലബ്ബിൻറെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ പോസ്റ്ററുകൾ നിർമ്മിക്കുകയും ഉപന്യാസരചന മത്സരങ്ങൾ നടത്തുകയും ചെയ്തു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സോഷ്യൽ ക്ലബ് സാമൂഹിക ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തിയെടുക്കുന്നതിനും വിശാലമായ മാനുഷികവും സാംസ്കാരികവുമായ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നതിനും ആണ് സോഷ്യൽ ക്ലബ് രൂപീകരിച്ചിട്ടുള്ളത് . ദിനാചരണങ്ങൾ, മറ്റു പ്രവർത്തനങ്ങൾ ,ക്വിസ് മത്സരം , പ്രോജക്ട്, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ് 'ഹരിതം' കാർഷിക ക്ലബ്ബ് സ്ഥലപരിമിതികൾക്കിടയിലും ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു കുട്ടികൾക്ക് ജൈവ പച്ചക്കറി കൃഷി രീതി പരിചയപ്പെടുത്താൻ കാർഷിക ക്ലബ്ബ് വഴി സാധിച്ചു . അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികൾ തന്നെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകിവരുന്നു.

സ്പോർട്സ് ക്ലബ്

സ്പോർട്സ് ക്ലബ് സ്കൂളിലെ മികച്ച ഒരു ക്ലബ് ആണ് സ്പോർട്സ് ക്ലബ് . നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരായി വളരേണ്ടതുണ്ട് . ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ . ആയതിനാൽ ജീവിതത്തിൽ മറ്റു പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങൾക്കും നൽകേണ്ടതുണ്ട് . കുട്ടികളുടെ കായിക അഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് സാധിക്കുന്നു. കായിക ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . യോഗ ഇതിനു ഉദാഹരണമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അരുൺ എഴുത്തച്ഛൻ

സാഹിത്യ അക്കാദമി അവാർഡ് ജേതാവ്.

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലാതല മേളകളിൽ വിവിധ ഗ്രേഡ് കരസ്ഥമാക്കി.

സമേതം ചരിത്രം പരിപാടിയിൽ പഞ്ചായത്ത്  തലത്തിൽ യുപി തലം ഒന്നാം സ്ഥാനം നേടി.

വഴികാട്ടി

Map